Jump to ratings and reviews

BHRAANTHINTE NIRAM

ഭ്രാന്തന്‍/ഭ്രാന്തി എന്നാല്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, പിച്ചും പേയും പറഞ്ഞ് വഴിയോരങ്ങളില്‍ കണ്ടുവരുന്ന മനുഷ്യക്കോലങ്ങള്‍ മാത്രമല്ലെന്നും സകല സൗഭാഗ്യങ്ങളോടും കൂടി സന്തോഷത്തോടെ ജീവിക്കുന്നവര്‍ക്കിടയിലും ചെറിയ താളപ്പിഴകള്‍കൊണ്ട് ഭ്രാന്തുണ്ടാവുമെന്ന് ഈ പുസ്തകത്തില്‍ നോവലിസ്റ്റ് പറഞ്ഞുവെയ്ക്കുന്നു. സമനില തെറ്റിയ നന്ദിത അവളുടെ കഥയ്‌ക്കൊപ്പം ഭ്രാന്താശുപത്രിയുടെ ഓരോ മുറിയിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. എല്ലാ മനുഷ്യരിലും ഭ്രാന്തമായ എന്തെങ്കിലുമൊരു ചിന്തയോ പ്രവൃത്തിയോ ഉണ്ടാകും. പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം ഭ്രാന്തിന് കാരണമായിത്തീരാം. താളം തെറ്റിയ മനസിനോടൊപ്പം നഷ്ട‌ങ്ങളെയും ഒറ്റപ്പെടലുകളെയും വേദനകളെയും മനസിന്‍റെ ഏതോ കോണിലൊതുക്കി ഒരു മുറിക്കുള്ളില്‍, സമാനരായ ആളുകളോട് മാത്രം കൂട്ട് കൂടി, പുറം ലോകം എന്തെന്ന് പോലുമറിയാതെ കഴിച്ചു കൂട്ടേണ്ടിവരുന്ന, തങ്ങളുടേത് മാത്രമായ ലോകത്ത് നിറങ്ങൾ സൃഷ്ടിച്ച് ജീവിക്കുന്ന നമുക്ക് ചുറ്റുമുള്ള (നമ്മൾ കാണാൻ കൂട്ടാക്കാത്ത) ചിലരുടെ കഥയാണിത്.

104 pages, Paperback

Published June 17, 2025

Loading...
Loading...

About the author

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
5 (100%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 4 of 4 reviews
Profile Image for Deepa.
219 reviews17 followers
June 8, 2026
മനസ്സിന്റെ സമനില തെറ്റി ഭ്രാന്താശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വരുന്ന ഒരുപിടി മനുഷ്യരുടെ ആത്മബന്ധങ്ങളുടെയും നോവുകളുടെയും കഥയാണ് നയന വൈദേഹി സുരേഷിന്റെ 'ഭ്രാന്തിന്റെ നിറം' എന്ന നോവൽ പങ്കുവെക്കുന്നത്. നന്ദിതയിലൂടെയാണ് കഥ വികസിക്കുന്നത്. നന്ദിതയിലൂടെ വായനക്കാരും ആ ആശുപത്രിയുടെ ഓരോ മുറികളിലേക്കും, അവിടെയുള്ളവർക്ക് ഭ്രാന്തിനെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളിലേക്കും ചിന്തകളിലേക്കും കൂട്ടിക്കൊണ്ടുപോകപ്പെടുന്നു.

ഷിസോഫ്രീനിയ (Schizophrenia), ബൈപോളാർ ഡിസോർഡർ (Bipolar disorder) എന്നിങ്ങനെ വ്യത്യസ്തമായ പേരുകളിലാണ് ഇവരുടെ രോഗങ്ങൾ അറിയപ്പെടുന്നതെങ്കിലും, പങ്കുവെക്കുന്ന ലക്ഷണങ്ങൾ മിക്കവയും ഒന്നുതന്നെയാണ്. അവർക്ക് ഉറക്കം ഒരേസമയം ഒരു രക്ഷയും വേദനയുമാണ്. കഴിക്കുന്ന മരുന്നുകളുടെ കാഠിന്യം കാരണം അവർ പലപ്പോഴും ഒരു സംസാരമോ, കളിയോ, അല്ലെങ്കിൽ ഒരു പാട്ട് പോലുമോ പൂർത്തിയാക്കാൻ കഴിയാതെ ഉറക്കത്തിലേക്ക് വീണുപോകാറുണ്ട്.

പുസ്തകത്തിലെ ഈ വരികൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞവയാണ്:

നിങ്ങൾക് ഒരു മരണ വീട്ടിൽ ഉറക്കെ ചിരിക്കാൻ ആകുമോ? പക്ഷെ, ഭ്രാന്തനാകും .......
നിങ്ങൾക് ഒരു കല്യാണവീട്ടിൽ ഉറക്കെ കരയാൻ ആകുമോ? പക്ഷെ ഭ്രാന്തനാകും.....
നിങ്ങൾക് നഗ്നതയുടുത്ത നടക്കാൻ ആകുമോ? ഭ്രാന്തനാകും.............

ഇതിലൊന്ന് ചെയ്താൽ പോലും സമൂഹം നിന്നെ ഭ്രാന്തനെന്ന് വിളിക്കും! അതെ, മാനസികമായ എല്ലാ അതിർവരമ്പുകളും ലംഘിച്ച ഒരു ഭ്രാന്തന് മാത്രമേ ഇതൊക്കെ ചെയ്യാൻ കഴിയൂ—അതായത്, സാമൂഹിക നിയമങ്ങൾക്കുള്ളിൽ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന് ഇതിനൊന്നിനും കഴിയില്ല.

ഭ്രാന്തിന് നിറങ്ങളുണ്ടോ? ഉണ്ടെന്നാണ് ഈ പുസ്തകം പറയുന്നത്. പക്ഷെ ആ നിറങ്ങൾ—അത് കറുപ്പാണോ, ചുവപ്പാണോ, മഞ്ഞയാണോ, നീലയാണോ എന്നത്—ആ വികാരങ്ങളുടെ നിഴലുകൾ അവരുടെ മേൽ എങ്ങനെ പതിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
Profile Image for Shyam Mohan.
56 reviews1 follower
July 9, 2026
Nice book. Had a very exciting and engaging feeling reading the book.
Felt traces of Veronica decides to die in the book.
The author had written the novel in a top class way. Really enjoyed the book. Looking forward for many.
Profile Image for Arfad Monu.
29 reviews
July 8, 2026
Rating : 4+
This entire review has been hidden because of spoilers.
Profile Image for Akhil Prabhakaran.
64 reviews1 follower
August 7, 2026
"ലോകം മുഴുവൻ കണ്ടിട്ടും ഒരു ഭ്രാന്താശുപത്രി കാണാത്ത മനുഷ്യൻ ലോകം കണ്ടെന്നു പറയുന്നത് വെറുതെയാണ് ".

Must read... ❤️
Displaying 1 - 4 of 4 reviews