ഒരു ജീവിതത്തിൽത്തന്നെ പല നടനങ്ങൾ ആടിത്തീർക്കുകയും നാനാവിധത്തിലുള്ള പരിക്കുകൾ ഏൽക്കേണ്ടിവരികയും ചെയ്യുന്ന മനുഷ്യരുടെ കഥയാണിത്... ഭൂതവും വർത്തമാനവും മാറിമാറി കാലമെന്ന പ്രഹേളിക നിന്നുകത്തുകയാണ് 'മഹാനടന'ത്തിൽ. ചരിത്രത്തിന്റെ അന്തഃക്ഷോഭങ്ങളും വർത്തമാനത്തിന്റെ പൊയ്മുഖങ്ങളും സമാസമം അണിനിരക്കുന്നതിന്റെ സൗന്ദര്യാത്മകതലം ഈ കൃതിയിലെ മനുഷ്യാനുഭവത്തെ ഒരേസമയം തീക്ഷ്ണവും ആർദ്രവുമാക്കുന്നുണ്ട്... -ഡോ. ജൈനിമോൾ കെ.വി.
അരങ്ങിൽ പലപല കഥാപാത്രങ്ങളായി പകർന്നാട്ടം നടത്തി കഥയും ജീവിതവും തമ്മിലുള്ള അതിർവരമ്പു മാഞ്ഞുപോകുന്ന ഗഗൻ എന്ന നാടകനടനും നാട്ടുചരിത്രത്തിന്റെ ഏകതാനത വിട്ട് പല വിതാനങ്ങളിലേക്ക് പടർന്നുകയറുന്ന എരിപുരം എന്ന നാടിന്റെ ചരിത്രവർത്തമ