കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.
ഒരു പരീക്ഷണം ആയിരുന്നു ഈ പുസ്തകം. എഴുത്തുകാരന്റെ സങ്കല്പത്തിലുള്ള പുതിയ ലോകത്തിലെ ആളുകളാണ് ഇതിലെ കഥാപാത്രങ്ങൾ. എന്നെ സംബന്ധിച്ച് ഈ പുസ്തകം വളരെ മടുപ്പുള്ളവാക്കി. ഇത്രയും പ്രഗൽഭനായ ഒരു എഴുത്തുകാരനിൽ നിന്ന് ഇങ്ങനെ ഒരു പുസ്തകം ഒട്ടും പ്രതീക്ഷിച്ചില്ല. നൂറു ദിവസത്തിനുള്ളിൽ ഏഞ്ചൽ മേരിയെ കെട്ടുമെന്ന് ചലഞ്ച് ചെയ്യുന്ന വളരെ നല്ലവനായ ഉണ്ണിയായ അർജുനാണ് ഈ പുസ്തകത്തിലെ നായകൻ. പ്രേമത്തേക്കാൾ ഉപരി ഭംഗിയുള്ള ഒരു പെണ്ണിനോട് തോന്നുന്ന കാമമാണ് അർജുനിൽ ഞാൻ കണ്ടത്. ഇതൊരു ഭ്രമം മാത്രമാണ് പ്രണയമാണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. Love at first sight ഒക്കെ outdated ആയകാലമാണിത്. വല്ലാത്ത ഒരു പുസ്തകമായി പോയിത്.
എയ്ഞ്ചൽ മേരി സ്വിഫ്റ്റ് എന്ന പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഒരു യുവാവ് കടന്നുപോവുന്ന മാനസിക ശാരീരിക വ്യഥകളും അതിനായിട്ടുള്ള നൂറു ദിവസത്തെ കാര്യങ്ങളാണ് നോവലിൽ.
ഇരുപത്തിയൊന്നം നൂറ്റാണ്ടിലും സൈക്കിളിൽ സഞ്ചരിക്കുന്ന കാമുകൻ എന്നതിൽ കവിഞ്ഞു നന്ദനയുടെയും അർജുന്റെ പ്രണയം ഏതൊരു പ്രണയം പോലെ തന്നെ പ്രതിസന്ധികളിൽ ആരംഭിച്ചു ഒടുക്കം നായകൻ വില്ലൊടിക്കുന്നത് പോലെയുള്ള സാധാരണ കഥ. വൈദ എന്ന തന്റെ സഹോദരി ചേട്ടന്റെ പ്രണയത്തിനുവേണ്ടി എടുക്കുന്ന റിസ്ക്കുകൾ പലതും കാമുകനായ അർജുൻ എടുക്കുന്നില്ല. ജ്യോതിഷം, നാട്ടുവൈദ്യം, ദുർമന്ത്രവാദം തുടങ്ങിയവയിൽ ആണ് കാമുകൻ ആശ്രയിക്കുന്നത്.
വളരെ രസകരമായ ഒരു പ്ലോട്ടിൽ നിന്ന് തുടങ്ങിയ കഥ ഒട്ടും അതിശയകരമല്ലാത്ത പര്യവസാനത്തിലേക്ക് എത്തിയപ്പോലെ തോന്നി. ഹൈപ്പർ റിയാലിറ്റി ഒന്നും ഇല്ലെങ്കിലും അത്യാവശ്യം ചെറിയൊരു ആകസ്മികത പ്രതീക്ഷിച്ചു. ഒരുപാട് സാധ്യതകൾ ഉള്ള കഥയായിരുന്നിട്ടു കൂടി ഇങ്ങനെ വന്നു ഭവിച്ചതിൽ ദുഃഖം മാത്രം
നോവലിനുബന്ധമായി എം മുകുന്ദൻ ഇങ്ങനെയെഴുതി - അവസാനമായി ഞാൻ എനിക്കും നന്ദി പറയുന്നു. ഇങ്ങനെ ഒരു നോവൽ എഴുതി എന്നിലെ എഴുത്തുകാരൻ്റെ ആയുസ്സ് നീട്ടിത്തന്നതിന്.
ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ എം മുകുന്ദന് ഇങ്ങനെയൊരു നോവൽ എഴുതാൻ തോന്നാതിരുന്നെങ്കിൽ, എൻ്റെ എംബസിക്കാലം എന്ന ആത്മകഥയോടെ സ്വരം നന്നായിരിക്കേ അദ്ദേഹം പാട്ടു നിർത്തിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു
83 വയസ്സായ എഴുത്തുകാരൻ ഇന്നത്തെ യുവതയെ നോക്കി കാണാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് വികലമായ ഒരു സൃഷ്ടിയാണ്. എന്നും അത്ഭുതത്തോടെയും അങ്ങേയറ്റം ആരാധനയോടെയും മാത്രം വായിച്ച എം മുകുന്ദൻ്റെ ഒരു നോവലിനെ പറ്റി ഇങ്ങനെ എഴുതേണ്ടിവരുമെന്ന് എൻ്റെ ഏറ്റവും വിദൂര സുപ്നങ്ങളിൽ പോലുമുണ്ടായിരുന്നതല്ല.
ആധുനിക ഇൻസ്റ്റാഗ്രാം സെൻസേഷൻ പൈങ്കിളി നോവലുകളേക്കാൾ അസഹനീയമായ ഇംഗ്ലീഷും മലയാളവും കലർന്ന ഫെയ്ക്ക് സംഭാഷണങ്ങൾ. മുകുന്ദൻ സാറേ ഇങ്ങനെയൊന്നും അല്ല കെട്ടോ ഞങ്ങളൊന്നും പരസ്പരം സംസാരിക്കാറ്.
എന്നിരുന്നാലും ഒന്നോ രണ്ടോ ഇരിപ്പിൽ വായിച്ചു തീർക്കാവുന്ന എം. മുകുന്ദൻ്റെ സിഗ്നേച്ചർ ഒഴുക്ക് നോവലിനുണ്ട്.
എന്നാലും ഏറ്റവും പ്രിയപ്പെട്ട കഥാകാരാ, താങ്കൾ എന്തിനീ സാഹസത്തിനു മുതിർന്നു!