Jump to ratings and reviews

പ്രേംപാറ്റ | Prempatta

ഞാനീ പറഞ്ഞുവരുന്നത്‌ ഒരു ഹര്‍ജിയാണ്‌ - സങ്കടഹര്‍ജി. എന്‍റെ ശരിയായ വയസ്‌ 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമം കൊണ്ട്‌ അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം. നോ പ്രേമനൈരാശ്യം! ശ്രദ്ധയോടെ ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍ ദാ –
ബഷീറിനു മാത്രം സങ്കല്‍പിക്കാവുന്ന ഒരു പ്രേമകഥ.
അതാണ്‌ പ്രേം പാറ്റ.

112 pages, Paperback

Published December 1, 2000

Loading...
Loading...

About the author

Vaikom Muhammad Basheer

115 books1,554 followers
Vaikom Muhammad Basheer is regarded as one of the prominent literary figures ever existed in india. He was a legend in Kerala.

He was one of those outspoken figures who revolutionized Malayalam Literature, and Thus the World Literature itself with his dauntless sarcasm, satire, and black humor.

Often referred to as the Beypore Sultan (the king of Beypore) by the colleagues, he was one of the prominent figures behind the artistical, economical, and social reformation of the Kerala Culture.

His novel Shabdangal (The Voices) was once banned due to its echo that cyclonized a once feudalistic society.

He is also regarded as the translators nightmare. This is mainly because of the colloquial touch he added to his writings, which ethnically speaking would lose its humor and meaning when translated to other languages.

He was the sufi among the writers and and the greatest exponent of Gandhian Thought.

He was awarded with Padma Sri in 1982 for his overall contributions to nation as a freedom fighter, writer, and as a political activist.

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
24 (18%)
4 stars
29 (22%)
3 stars
50 (38%)
2 stars
26 (19%)
1 star
2 (1%)
Displaying 1 - 11 of 11 reviews
Profile Image for Sreelekshmi Ramachandran.
369 reviews56 followers
September 9, 2023
പ്രേമത്തെപ്പറ്റിത്തന്നെ അങ്ങ് പറഞ്ഞു തുടങ്ങിയാലെന്താ?
നല്ല ഒന്നാന്തരം മധുരമുള്ള സംഗതി. ആദിപുരാതനമായ നിത്യ മാദക സുരഭില അത്ഭുത സുന്ദര വിസ്മയം.
പ്രേമം.
കാമുകി.
കാമുകൻ.

ബഷീർ തന്റെ സ്വതസിദ്ധമായ ശൈലിയിൽ എഴുതിയിട്ടുള്ള ഒരു ചെറു നോവലാണ് പ്രേംപാറ്റ.
നൂറ്റി രണ്ടു വയസായ ഒരാൾ പത്രക്കാർക്ക് ഒരു സങ്കടഹർജി സമർപ്പിക്കുന്നു. ഇക്കാലമിത്രയായിട്ടും ഒരു പെണ്ണും തന്നെ പ്രേമിച്ചിട്ടില്ല എന്നുള്ളതാണ് വിഷയം..
ചില സ്ത്രീകളുമായുള്ള കഥാനായകന്റെ നർമത്തിൽ ചാലിച്ച സംഭാഷണ രംഗങ്ങളാണ് നോവലിൽ ഭൂരിഭാഗവും...
ബഷീറിന്റെ തനതു ശൈലിയിലുള്ള കുറെ ഭാഷ പ്രയോഗങ്ങൾ നോവലിൽ ഉടനീളമുണ്ട്..

വായിക്കുമ്പോൾ ഇടയ്ക്ക് അല്പം ബോറടിച്ചു എന്നത് ശരിയാണ്.
എങ്കിലും ആമുഖത്തിൽ പറയുന്നത് പോലെ, ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥ. അതാണ് പ്രേം പാറ്റ.
.
.
.
📚Book -പ്രേംപാറ്റ
✒️Writer- വൈക്കം മുഹമ്മദ് ബഷീർ
🖇️publisher- dc ബുക്ക്സ്
Profile Image for Shon Joy.
48 reviews7 followers
April 2, 2024
ബഷീറിന്റെ കൃതികൾ എന്നും ഒരു ആശ്വാസമാണ്. കനത്ത റീഡേഴ്സ് ബ്ലോക്കിൽ പെട്ടു കിടന്നപ്പോൾപോലും എന്നെ രക്ഷിച്ചിട്ടുള്ളത് ഇദ്ദേഹത്തിന്റെ സൃഷ്ടികളാണ്. പക്ഷേ അത്ഭുതമെന്നു പറയട്ടെ “പ്രേംപാറ്റ” എന്ന നോവൽ വായനാനുഭവം നേരെ മറിച്ചായിരുന്നു. വളരെ ഉത്സാഹരഹിതമായ വായനയായിരുന്നു ഇത്. അവസാനത്തെ കുറച്ച് പേജുകൾ ഒഴിച്ചാൽ ബാക്കി പ്രധാന രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള ആവർത്തനം ഏറെയുള്ള സംഭാഷണങ്ങൾ മാത്രമാണുള്ളത്. അവിടെ മടുപ്പുളവായി. എങ്ങനെ ഇത് സംഭവിച്ചു???

കാരണം???

ഈ പുസ്തകത്തിലെ ആദ്യ പേജുകളിൽ പ്രസാധകർ തന്നെ പറയുന്നുണ്ട്, ബഷീർ ജീവിച്ചിരിക്കെ നോവൽ രൂപത്തിൽ പബ്ലിഷാക്കപ്പെട്ടതല്ല ഈ കൃതി. അദ്ദേഹത്തിന് ഇതൊരു നോവൽ അഥവാ പുസ്തക രൂപത്തിലേക്ക് മാറ്റപ്പെടുമ്പോൾ ആവശ്യമായ തിരുത്തുകൾ നടത്തുവാൻ ഇവിടെ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാലശേഷം DC ഇതെടുത്ത് ആവശ്യമായ എഡിറ്റിംഗ് നടത്തി പ്രസിദ്ധീകരിച്ചു.

പക്ഷേ ബഷീറല്ലാതെ മറ്റൊരാൾ അദ്ദേഹത്തിന്റെ കൃതി എഡിറ്റ് ചെയ്താൽ അത് എവിടെം വരെ പോകുമെന്നതിന് പ്രേംപാറ്റ ഒരു വലിയ ഉദാഹരണമാണ്.
Profile Image for Dr. Charu Panicker.
1,287 reviews89 followers
September 4, 2021
102 വയസ്സായിട്ടും തന്നെ ആരും പ്രേമിച്ചിട്ടില്ല എന്ന് സങ്കടഹർജിയുമായാണ് ഈ നോവൽ തുടങ്ങുന്നത്. അദ്ദേഹത്തിൻ്റെ സരസമായ തനത് ശൈലിയിൽ എഴുതിയ ലളിതമായ നോവലാണിത്. അദ്ദേഹത്തിൻ്റെ ചില പ്രയോഗങ്ങളുണ്ട്, പ്രേം പാറ്റകളേയും പ്രേം ചുണ്ടലികളേയും പ്രേം എട്ടുകാലികളേയും കാണിച്ച് കശ്മലകളെ ഭയപ്പെടുത്തി പിന്നെ അതിനോടൊക്കെ ദ്വന്ദ്വയുദ്ധത്തിലേർപ്പെട്ട് സ്വപ്നസുന്ദരികളായ പടയാളികളെ രക്ഷിക്കുന്നതോടുകൂടി പ്രേമം ഷുവർ. ബീനയോടുള്ള സംഭാഷണങ്ങളാണ് ഇതിൽ കൂടുതലായി കാണുന്നത്. തന്നെ വിമർശിച്ചവരെ ആക്ഷേപഹാസ്യത്തിലൂടെ മറുപടി നൽകുന്നതിനോടൊപ്പം സ്വതസിദ്ധമായ നർമ്മവും മുറുകെ പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിനു മാത്രം സങ്കൽപ്പിക്കാൻ ആവുന്ന ഒരു പ്രേമ കഥയാണിത്.
Profile Image for Growing....
38 reviews
January 13, 2024
Basheer's simple but deep wits throughout.An extraordinary reading experience...loved it
Profile Image for Sameer Kongath.
59 reviews
July 25, 2025
വായിക്കാൻ ഒരു സുഖം കിട്ടുന്നില്ല
Profile Image for Maheswaran.
125 reviews13 followers
August 7, 2013
Vayikkaan rasamanu. Chilappo valichizhacu neetti kondu pokum.
Adipoli thamashakal kure undayirunnu.

Pakshe nallonam ishtappedaan mathram onnum undayirunnilla.



Rating - "it was okay"
3 reviews
July 3, 2016
I started reading the book since it was Basheer's and wasn't really impressed. Its a satirical book told in line with romance but i didn't find it that appealing.
64 reviews5 followers
December 15, 2017
Not too impressed with this book....I found this book a little bit boring and dragging at some points..Finished this book only because it is written by Basheer!
Displaying 1 - 11 of 11 reviews