സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുൽ പുർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്. സധൈര്യമായ തുറന്നുപറച്ചിലുകളിലുടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക് വായിച്ചു തീർക്കാന്‍ സാധിക്കില്ല.
നൂറുൽ മുനീറുൽ പൂർണാനന്ദ യുടെ തുടർച്ച...ആത്മീയ അർത്ഥം തേടുന്ന നൂറുൽ മുനീറുൽ പൂർണാനന്ദയുടെ യാത്ര തുടരുന്ന കഥയുടെ രണ്ടാം ഭാഗമാണിത്.ചില ആത്മീയവും സാങ്കൽപ്പികവുമായ സന്ദർഭങ്ങളിൽ പൊതുവായ ഒരു വിഷയമായ അഗർത്ത എന്ന പുരാണ ഭൂഗർഭ നഗരത്തിന്റെയോ ലോകത്തിന്റെയോ നിഗൂഢ ആശയത്തെയും ഈ പുസ്തകം സ്പർശിക്കുന്നു.