ബാങ്കിങ് രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും പ്രശസ്ത കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസിന്റെ ശൈലിയില്‍ അന്വേഷിക്കുന്ന ഏകെ എന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്റെ കഥയാണ് മിസ്റ്ററി@മാമംഗലം. കമ്പ്യൂട്ടറും സിസി ടിവിയും ഓഡിറ്റും 24 മണിക്കുറും നിരീക്ഷണസംവിധാനങ്ങളുമൊക്കെയുണ്ടായിട്ടും എങ്ങനെയാണ് ബാങ്കുകളില്‍ തട്ടിപ്പ് നടക്കുന്നതെന്ന് സംശയം തോന്നും. ബാങ്കിന്റെ മാമംഗലം ബ്രാഞ്ചില്‍ അത്രയും സൂക്ഷ്മമായി നടക്കുന്ന ഒരു തട്ടിപ്പിലെ കുരുക്കുകളും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് നോവലിന്റെ ഇതിവൃത്തം.
അമിത് കുമാറിന്റെ എകെ എന്ന നോവലിന്റെ രണ്ടാം ഭാഗമാണ് മിസ്റ്ററി @ മാമംഗലം . മുൻപത്തെ കഥ പോലെ തന്നെ വളരെ മികച്ച എഴുത്തു തന്നെ ആണ് നോവലെന്റ് ശക്തി. എഴുത്തുകാരൻ ബാങ്കിങ് മേഖലയിൽ നിന്നുള്ള ആളായതിനാൽ അദ്ദേഹത്തിന്റെ അനുഭവ പരിചയം നോവലിന്റെ ശക്തി കൂട്ടുന്നു. മാമംഗലം ബാങ്കിലെ അരകിലോ സ്വര്ണക്കട്ടി നഷ്ടപ്പെടുന്നതായി കാണപ്പെടുന്നു അത് കണ്ടെത്തുവാനായി ബാങ്കിന്റെ വിജിലൻസ് ഡിപ്പാർട്മെന്റിലെ ഏകയും അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റും വരുന്നു , പക്ഷെ അവിടെ എത്തിയ അവരെ കാത്തിരുന്നത് കുറ്റങ്ങളുടെ ഒരു പരമ്പര തന്നെ ആയിരുന്നു , അതിന്റെ പിന്നാലെയാണ് വായനക്കാരന്റെ യാത്ര. ഒരു ഷെർലക് ഹോംസ് രീതിയിൽ ആണ് കഥാകൃത്തും ഇവിടെ കഥ പറയുന്നത് അതായത് വാട്സണിന്റെ കണ്ണിൽ കൂടെ നമ്മൾ ഷെർലോക്കിന്റെ യാത്ര കണ്ണ്കണത് പോലെ ഇവിടെ നമ്മൾ HM ന്റെ കണ്ണിലൂടെ എകെയുടെ അന്വേഷണ രീതികളും സത്യനേഷ്വണവും കാണുന്നു . മുൻപത്തെ പുസ്തകം പോലെ അത്രയും എനിക്ക് ഇഷ്ടപെട്ടില്ലെങ്കിലും ഒരു തവണ ഒറ്റ വായനയിൽ തീർക്കാവുന്ന ഒരു നല്ല നോവൽ ആയി തന്നെ ആണ് എനിക്ക് അനുഭവപ്പെട്ടത്