ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അവ തുറന്നുതരുന്നതാകട്ടെ ഓരോ വൈവിധ്യമാർന്ന ലോകങ്ങളും. ഒരു വയസ്സുകാരനായ മകനെയുംകൂട്ടി സകുടുംബം 42,000 കിലോമീറ്റർ നീണ്ടയാത്ര നടത്തുമ്പോൾ പ്രതിസന്ധികളേറെയുണ്ടായിരുന്നു. പ്രകൃതിയും സംസ്കാരവും ഭാഷയും രുചിയും ഇഴ നെയ്തെടുത്ത ഒരു യാത്രയുടെ കഥ. സുജിത് ഭക്തൻ കുടുംബത്തോടൊപ്പം നടത്തിയ ഇന്ത്യ- നേപ്പാൾ- ഭൂട്ടാൻ യാത്രയുടെ വിശേഷങ്ങളിലൂടെ...