What do you think?

System out complete | സിസ്റ്റം ഔട്ട് കംപ്ലീറ്റ്
ഏത് ഏമാൻമാരോടും ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനും നീതി ഉറപ്പാക്കാനും സാധാരണ പൗരന് അധികാരം ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമം(RTI). ഇവിടെയും പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന ഉദ്യോഗസ്ഥപ്രഭുക്ക ളുണ്ട്. ഇനി അതു നടക്കില്ല. സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് അതിനുള്ളിലെ കളികൾ മനസ്സിലാക്കിയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവപാഠങ്ങൾ. അപേക്ഷ തയാറാക്കുന്ന വിധം. ചോദ്യങ്ങൾ ഉന്നയിക്കേണ്ട വിധം വിവരാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കേണ്ട രൂപരേഖ. അപേക്ഷയ്ക്കു മറുപടി വൈകിയാൽ, നിരസിച്ചാൽ, വിവരം ലഭ്യമല്ല എന്ന പ്രതികരണം ലഭിച്ചാൽ എന്തുചെയ്യണം? വിവരാവകാശനിയമം ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ദാനം നൽകിയതുമല്ല. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ നിന്നുയർന്നുവന്ന പോരാട്ടങ്ങളുടെ അനന്തരഫലമാണ്. തിരുവായ്ക്ക് എതിർവായുണ്ടെന്ന് അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ മഹാവകാശം എങ്ങനെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് പ്രശാന്ത് നായർ IAS ലളിതമായി വിവരിക്കുന്നു.
196 pages, Paperback
Published October 1, 2025
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 3 of 3 reviews
July 20, 2026
വിവരാകാശ നിയമത്തെ പറ്റി വിശദമായി പറയുന്ന പുസ്തകം. ഈ പുസ്തകം എഴുതിയിരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് നായർ ആണ്. ആർടിഐ എന്ന നമ്മുടെ വിവരാവകാശ നിയമത്തെ പറ്റി വളരെ വിശദമായും വ്യക്തമാക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
January 31, 2026
പുസ്തകത്തിൻ്റെ നാലാം പതിപ്പ് (ഒക്ടോബർ 2025) ആണ് ഞാൻ വായിച്ചത്.
പുസ്തകത്തിൻ്റെ നല്ല വശങ്ങൾ.
1. ഒരു സ്ഥിരം വിവരാവകാശ പ്രവർത്തകന് പോലും ഉപകാരപ്പെടുന്ന നല്ല അറിവുകൾ ഉണ്ട്.
2. ഒരു വിവരാവകാശ പ്രവർത്തകനെ പ്രചോദിപ്പിക്കുന്ന നിരവധി പ്രസ്താവനകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവസാന അദ്ധ്യായമായ "നിങ്ങൾ തന്നെയാണ് ആ അവതാരം" പുസ്തകത്തിലെ ഏറ്റവും മനോഹരമായ ഭാഗങ്ങളിൽ ഒന്നായി തോന്നുന്നു.
പുസ്തകത്തിൻ്റെ മോശം വശങ്ങൾ
1. പെട്ടെന്ന് പബ്ലിഷ് ചെയ്യുന്നതിനായി തല്ലിക്കൂട്ടി എഴുതിയത് പോലെയുണ്ട് ഈ പുസ്തകം.
2. എഡിറ്റിങും പ്രൂഫ് റീഡിങും നല്ലരീതിയിൽ ചെയ്തിട്ടില്ല.
3. പറഞ്ഞ കാര്യങ്ങൾ പല അദ്ധ്യായങ്ങളിലും ആവർത്തിച്ച് വരുന്നു.
4. ചില ഭാഗങ്ങളിൽ തമ്മിൽ വിരുദ്ധമായ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. ഉദാഹരണത്തിന്, പേജ് 125ൽ പോലീസ് സ്റ്റേഷനുകളിലെ CCTV ദൃശ്യങ്ങൾ 18 മാസത്തേക്ക് സൂക്ഷിക്കേണ്ടതാണെന്ന് പറയുന്നു. എന്നാൽ, പേജ് 127ൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം ആ കാലാവധി 2 വർഷമാണെന്ന് പറയുന്നു.
5. വിവരാവകാശ നിയമത്തിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ച ഭേദഗതികൾ, സുപ്രധാന കോടതി വിധികൾ എന്നിവയെപ്പറ്റി ഒന്നും പുസ്തകത്തിൽ പരാമർശിക്കുന്നില്ല.
6. ഒരു ഓഫീസിലെ ഫയൽ സിസ്റ്റെത്തിനെ പറ്റി പഠിച്ചു വേണം ആർടിഐ അപേക്ഷകൾ തയ്യാറാക്കേണ്ടത് എന്ന് പല ആവർത്തി പുസ്തകത്തിൽ പറയുന്നുണ്ട്. എന്നാൽ ഇതിന് പ്രധാനമായും സഹായിക്കുന്ന മാന്വൽ ഓഫ് ഓഫീസ് പ്രൊസീജ്യറിനെ പറ്റി പുസ്തകത്തിൽ എവിടെയും പറയുന്നില്ല.
7. സെക്കൻഡ് അപ്പീലിൻ്റെ ഹിയറിങിനായി പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, എന്തു പറയണം എന്തു പറയരുത് എന്നൊന്നും ഈ പുസ്തകത്തിൽ എവിടെയും വിശദീകരിച്ചിട്ടില്ല.
ഇതെല്ലാം കൊണ്ട് തന്നെ ഈ പുസ്തകത്തിനെ RTI a complete handbook എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്.

May 1, 2026
വിവരാവകാശ നിയമം എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനുള്ള വഴി കാട്ടി. എല്ലാ മലയാളികളും വായിക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം
Displaying 1 - 3 of 3 reviews