ഒരു കുഗ്രാമത്തിലുള്ള സ്കൂളിൽ, പട്ടാപ്പകൽ നടക്കുന്ന, ഒരദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. തുടക്കം മുതൽ ഉദ്വേഗം ജനിപ്പിച്ച് വായനക്കാരെ പിടിച്ചിരുത്തുന്ന മാന്ത്രികത ഈ നോവലിനുണ്ട്.
ഒരു ഡസനിലധികം ബെസ്റ്റ് സെല്ലർ നോവലുകൾ സൃഷ്ടിച്ച രാജീവ് ശിവശങ്കറിന്റെ 'ഹോംവർക്ക്' എന്ന ക്രൈംത്രില്ലർ നോവൽ ഏതു പ്രായത്തിലുള്ള വായനക്കാരെയും രസിപ്പിക്കുമെന്നുറപ്പാണ്
വളരെ പെട്ടന്ന് വായിച്ചുപോകാവുന്ന ഒരു ബുക്ക് ആണ് ഹോം വർക്ക്... കുറ്റാന്വേഷണത്തിന്റെ കണ്ടുപരിചയിച്ച രീതികളിൽ നിന്ന് മാറി ഒരു സ്കൂളും അവിടെ നടന്ന ഒരു സംഭവവും ഒക്കെ ആയി മടുപ്പു ഒട്ടും തോന്നാത്ത ആഖ്യാന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്... വിചാരിക്കാത്ത ഒരു ക്ലൈമാക്സ് ആണ് അതും നമ്മളെ നന്നായി ചിന്തിപ്പിക്കുന്നതരത്തിൽ ഒന്നായാണ് തോന്നിയത്...