വൈകുന്നേരം സ്കൂൾബസ്സിന്റെ ഫസ്റ്റ് ട്രിപ്പിൽ കയറിപ്പോകാനൊരുങ്ങുന്ന ഇന്ദുപോളിനെ കണ്ടപ്പോൾ ആകാശൊന്ന് ചിരിച്ചു. അവളും തിരിച്ചങ്ങ് ചിരിച്ചുകൊടുത്തു. ആ ചിരിയിൽ അവനങ്ങ് ത്രസിച്ചുപോയി. ആ സെക്കന്റുതൊട്ട് അവന്റെ ബ്രെയിൻ ഫുൾ ബ്രൈറ്റായിട്ട് പുതിയ ചില സിഗ്നൽസിടാൻ തുടങ്ങി. അവളുടേത് ഒരു പ്രണയച്ചിരിയായിരുന്നില്ല എന്ന് ആകാശിനറിയില്ലായിരുന്നു. എന്നാൽ, ഇത് ആകാശിന്റെയും ഇന്ദുപോളിന്റെയും പ്രണയകഥയാണ്. മലയാളസാഹിത്യം ഇതുവരെ ചെന്നെത്തിയിട്ടില്ലാത്ത ജെൻസിയുടെ പ്രണയലോകത്തെ കൗമാരത്തിന്റെ ഊർജ്ജവും നർമ്മവും കലർന്ന ഭാഷയിൽ ആവിഷ്കരിച്ച നോവൽ.
Aakasa Vismayam (ആകാശ വിസ്മയം) എഴുതിയത് വിനോയ് തോമസ്. ഒരു മോഡേൺ കഥപറച്ചിൽ, കുറച്ചു വ്യത്യസ്തമായി തോന്നി. ഇത് ഞാൻ ദേശാഭിമാനിയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചപ്പോളെ വായിച്ചിരുന്നു, ഇപ്പോൾ അത് പുസ്‌തകമായി DCB പബ്ലിഷ് ചെയ്തിരിക്കുന്നു. ഒരു രസകരമായ അനുഭവം എന്താണെന്നു വച്ചാൽ, ഒരു എഴുത്തുകാരനുമായി ആദ്യമായി സംവദിക്കാനുള്ള അവസരം ഞാൻ ഈ നോവൽ ദേശാഭിമാനിയിൽ വായിച്ചപ്പോൾ ലഭിച്ചു എന്നുള്ളതാണ്. ദേശാഭിമാനി ചിലപ്പോൾ ചില നോവൽ ചില ലക്കങ്ങളിൽ പ്രസിദ്ധീകരിക്കാറില്ല, അപ്പോൾ ഞാൻ വിനോയ് സാറിന്റെ കോൺടാക്ട് തപ്പി സോഷ്യൽമീഡിയയിൽ അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു. എന്റെ പ്രതീക്ഷക്കു വിരുദ്ധമായി അദ്ദേഹം എനിക്ക് തിരിച്ചു മെസ്സേജ് അയച്ചു.
ഈ നോവൽ രസകരമായി വായിച്ചു പോകാം, ചെറുതാണ്. വളരെ സങ്കല്പികമായ കഥയാണ്, അതിനെ അതിന്റെ അർത്ഥത്തിൽ വായിച്ചാൽ നന്നായിരിക്കും.
വിനോയ് തോമസിന്റെ പുസ്തകങ്ങൾ വായിക്കാൻ എനിക്കെപ്പോഴും ഇഷ്ടമാണ്. ‘ആകാശ വിസ്മയം’ ഒരു Genz Novel എന്ന നിലയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.. ഇന്ദുപോളിന്റെയും ആകാശിന്റെയും ലവ്സ്റ്റോറിയാണ് ഇതിലുള്ളത്..
ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ പറ്റിയ ഒരു ചെറിയ പുസ്തകമാണ്. വലിയ expectation ഒന്നും വെയ്ക്കാതെ വായിക്കുകയാണെങ്കിൽ ഇഷ്ട്ടപ്പെട്ടേക്കും.. . . . 📚Book - ആകാശ വിസ്മയം ✒️Writer- വിനോയ് തോമസ് 📜Publisher- ഡി സി ബുക്സ്
പുതിയ Gen Z ലോകത്തിൽ ട്രെൻഡ് ആയ പല വാക്കുകളും സാഹചര്യങ്ങളും രസകരമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു നോവൽ.. തുടക്കത്തിൽ കിട്ടിയ ആവേശം പിന്നെ തോന്നിയില്ലെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ തന്നെ വായിച്ചു.