പ്രമീളാനായർ എന്ന വിസ്മരിക്കപ്പെട്ട എഴുത്തുകാരിയുടെ ജീവിതവും കൃതികളും തേടി ദീദി ദാമോദരനും എച്മുക്കുട്ടിയും നടത്തുന്ന യാത്രയാണ് ‘എംറ്റി സ്പെയ്‍സ്: ബാഷ്പീകൃതയുടെ ആറാംവിരൽ’. മലയാളത്തിൽ കഥകളും നോവലും എഴുതുകയും എം ടി വാസുദേവൻ നായരുടെ കൃതികൾ ആദ്യമായി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യുകയും ചെയ്ത പ്രമീള പിന്നീട് എഴുത്തിൽ നിന്നും സമൂഹത്തിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. എം ടിയുടെ ആദ്യഭാര്യയും എം ടിയുടെ മൂത്ത മകൾ സിതാരയുടെ അമ്മയുമായ പ്രമീള നായർക്ക് എന്തു സംഭവിച്ചു എന്ന് ഈ പുസ്തകം അന്വേഷിക്കുന്നു