സാഹസികത ഇഷ്ടപ്പെടുന്നവർക്ക്, സാഹസികത സ്വപ്നം കാണുന്നവർക്ക് തങ്ങളുടെ ആഗ്രഹങ്ങളിലേക്കുള്ള ആത്മവിശ്വാസത്തിന്റെ ചവിട്ടുപടിയായി ഈ പുസ്തകത്തെ കാണാം...
കേരളത്തിലെ പന്തളം എന്ന സ്ഥലത്തു ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച യുവാവ്, അവൻ ഏതൊരു ശരാശരി മലയാളി യുവാവിനെ പോലെയും വിദ്യാഭ്യാസം നേടുന്നു, ജോലി സാമ്പാദിക്കുന്നു... വിവാഹിതനാകുന്നു.. അച്ഛനാകുന്നു.. അങ്ങനെ തുടർന്ന സാധാരണമായ അവന്റെ ജീവിത യാത്രയിൽ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ സംഭവിക്കുന്നു.. സുഹൃത്തുക്കളുമായി നടത്തിയ ഒരു വിനോദ യാത്രയിൽ, Himalayan Mountaineering Institute സന്ദർശിച്ചപ്പോൾ കൗതുകത്തിന്റെ പുറത്ത് wall climbing ചെയ്തു നോക്കിയതിലൂടെയാണ് ഉയരങ്ങൾ അവനെ ത്രസിപ്പിച്ചു തുടങ്ങിയത്. അതോടെ അവൻ ഉയരങ്ങൾ സ്വപ്നം കാണാൻ തുടങ്ങുന്നു.. ആ നിരന്തരമായ ആഗ്രഹം, അതിരില്ലാത്ത സ്വപ്നം അവനെ കൊണ്ടെത്തിച്ചത്, ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികള്‍ കയറിയ ആദ്യ മലയാളി എന്ന നേട്ടമാണ്..
ഇൻസ്റ്റാഗ്രാമിൽ ഷെയ്ഖ് ഹസന്‍ ഖാന്റെ വീഡിയോസ് കാണാറുണ്ടായിരുന്നു.. ഇപ്പോൾ ആത്മകഥ വായിക്കാൻ സാധിച്ചതിൽ സന്തോഷം ഒപ്പം അഭിമാനം . . . 📚Book - ഒരു മനുഷ്യന്‍ ഏഴുകൊടുമുടികള്‍ ✒️Writer- ഷെയ്ഖ് ഹസന്‍ ഖാന്‍, എസ് അരുണ്‍ശങ്കര്‍ 📜Publisher- മാതൃഭൂമി ബുക്സ്
7 ഭൂഖണ്ഡങ്ങളിൽ ഏറ്റവും ഉയരമേറിയ 7 കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയുടെ അനുഭവങ്ങൾ 🔥
സാഹസികമായ യാത്രകളുടെ ഭാഗമാകുവാൻ ഈ വായനയിലൂടെ കഴിഞ്ഞു. Mt Everest, Kilimanjaro, Denali, Elbrus, Vinson, Aconcugua, Kosciuzko, Ojus del selado ഈ കൊടുമുടികൾ എല്ലാം തന്നെ മനോഹരമായ ഒരു വായനയിലൂടെ ഇമ്പമുള്ള കാഴ്ച ആയി മാറി.
വളരെ വിശാലമായി ഓർമ്മകൾ പങ്കുവെച്ച ശേഷം ചുരുക്കി അവസാനിപ്പിച്ചതായി എനിക്ക് തോന്നിയത് ചിലപ്പോൾ അത്ര കൗതുകത്തോടെ വായിച്ചതിനാൽ ആകണം