Madampu Sankaran Namboothiri, popularly known as Madampu Kunjukuttan, is a renowned Malayalam author and a screenplay writer.He was born on June 23, 1941 in Kiralur, a small village in Thrissur district, in the Indian state of Kerala. He is one of the most prolific and versatile writers in modern Malayalam literature. His novels, short stories and screenplays speaks more about the Kerala society. He has won the National Film Award for Best Screenplay in the year 2000 for the Malayalam film Karunam, directed by Jayaraj
Supposedly a classic novel in Malayalam which exposed the faults and double standards of the nambudiri households of 19th and 20th century Kerala .. I couldn't assimilate it due to the difficult vernacular language used through out. As I had read an earlier ( much easier ) version of kuriyedath thatri I could fill in the blanks in my understanding . The story of a nambudiri lady who initially faces sexual abuse and later becomes so enraged as to implicate 64 men including her relatives when she was brought to a local court of moral justice presided by the king. It was scary and thought provoking and showed up the ugly double faced patriarchal society .
പാപ്തിക്കുട്ടിയുടെ കഥ ഒരു സമൂഹത്തിന്റെ കഥയില്ലായ്മക്ക് നേരെ തെളിയിച്ച സ്പോട് ലൈറ്റാണ്. സ്ത്രീ വെറും ഒരു സാധനം ആണെന്നു കരുതുന്ന പുരുഷലോകത്തിന് ഒരു വെല്ലുവിളി.
പുസ്തകം വായിക്കുന്നതിനു മുൻപേ അറിയാമായിരുന്നതാണ് പാപ്തിക്കുട്ടിയുടെ ജീവിതം. അതിന്റെ ഒരു പുനർ വായനയാണ് 'ഭ്രഷ്ട്'. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ മലബാറിലെ നമ്പൂതിരി ഇല്ലങ്ങളിലെ സ്വസ്ഥത കെടുത്തിയ കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരത്തിന്റെ കഥ. തന്റെ പത്താം വയസ്സിൽ തുടങ്ങിയ പീഡന അനുഭവത്തിനു അറുതിവരുത്തി സ്വയം ഭ്രഷ്ടവുകയും അറുപത്തിനാല് പുരുഷന്മാരെയും ഭ്രഷ്ട് ആകുകയും ചെയ്ത ചരിത്രവസ്തുതയാണ് ഇവിടെയും വായിക്കുന്നത്. പക്ഷെ നോവലിൽ പറഞ്ഞിരിക്കുന്ന പലതും ചരിത്രവുമായി ഒത്തുപോകുന്നതായി കണ്ടില്ല. ഉദാഹരണത്തിന് നോവലിൽ പാപ്തിക്കുട്ടിയെ ആയം സമീപിക്കുന്നത് ഭർത്താവിന്റെ ജേഷ്ഠൻ ആണ്. പക്ഷെ ചരിത്രം പറയുന്നത് നമ്പ്യാത്തന്റെ പേരാണ്.
വായന ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. സംസ്കൃതവും കടിച്ചാൽ പൊട്ടാത്ത മലയാളവും പദങ്ങളും കൊണ്ട് സമ്പന്നമാണ് പുസ്തകം ഉടനീളം.
സംസ്കൃതശ്ലോകങ്ങളും കടുകട്ടി വാക്കുകളും കൊണ്ട് നിറഞ്ഞ ആസ്വാദനത്തിന് വലിയൊരു രീതിയിൽ ബാധിക്കുന്ന പുസ്തകം ആണിത്. ഒരു സമുദായത്തെയും ഒരു സമൂഹത്തെയും ഇളക്കിമറിച്ച് ചരിത്രം സൃഷ്ടിച്ച ഒരു സ്ത്രീജീവിതത്തിന്റെ കഥ. 10 വയസ്സു മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായികയായ പാപ്തികുട്ടി സത്യം എല്ലാം വിളിച്ചു പറയുമ്പോൾ അവൾക്കു ചുറ്റുമുള്ള ലോകം സ്തംഭിക്കുന്നു. പാതിവ്രത്യശുദ്ധിയുടെ പൊള്ളയായ സദാചാരസംഹിതകളെ ചോദ്യം ചെയ്തുകൊണ്ട് പകല്‍മാന്യരായ അനേകം പുരുഷകേസരികളുടെ പേരുകള്‍ എടുത്തു പറഞ്ഞ ഒരു 'സാധന'ത്തിന്റെ ഭ്രഷ്ടിന്റെ ചരിത്രം. നമ്പൂതിരി സമുദായത്തിന്റെ മാമൂലുകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച ധീരവനിതയുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവല്‍.
ഒരു കാലഘട്ടത്തിൽ നമ്പൂതിരി ഇല്ലങ്ങളിൽ പിടിച്ചുകുലുക്കിയ കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരത്തിൽ കഥ. പുരുഷാധിപത്യം കൊടികുത്തിവാഴുന്ന കാലത്ത്, തന്റെ പത്താം വയസ്സിൽ തുടങ്ങിയ പീഡന അനുഭവത്തിനു അറുതിവരുത്തി സ്വയം ഭ്രഷ്ടവുകയും 64 പുരുഷന്മാരെയും ഭ്രഷ്ട് ആകുകയും ചെയ്ത ചരിത്രവസ്തുത.
സ്‌മാര്‍ത്തവിചാരത്തിന് താനുമായി രഹസ്യബന്ധത്തിൽ ഏർപ്പെട്ടിരുന്ന 64 പേരുടെ പേരും അടയാളവും അടക്കമാണ് പാപ്തികുട്ടി പറഞ്ഞത്. പിന്നെയും പറയണോ എന്നുള്ള താത്രിയുടെ ചോദ്യത്തിന് ഇവിടെ നിർത്താം എന്ന് പറഞ്ഞു രാജാവ് സ്മാർത്തവിചാരം അവസാനിപ്പിക്കുകയാരുന്നു. മലയാളത്തിലെ ക്ലാസ്സിക് കൃതികളുടെ കൂടെയാണ് ഇതിന്റെ സ്ഥാനം.എന്നാലും പുസ്‌തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയുമായി ഒത്തുപോകാൻ വളരെ ബുദ്ധിമുട്ടേണ്ടിവന്നു.
"തീയിലിട്ടു ഊട്ടിയെടുത്ത കാന്തി ചുറ്റും വിതറി പാപ്തിക്കുട്ടി പുറത്തേക്കിറങ്ങി. പുറംകൈയിനാൽ അഞ്ചാംപുരയുടെ വാതിൽ പിന്നിൽ തട്ടിയടച്ചു. ഓർമ്മയില്ലാത്ത ജന്മങ്ങളായി അനുഭവിക്കുന്ന പാര തന്ത്ര്യത്തിൽ നിന്നും മുക്തി നേടി. സവിതാവിനെ മുഖദർശനം സാധിച്ച് സിദ്ധ കാമയായി. പകച്ചുനിൽക്കുന്ന വൈദികരെ നോക്കി മാന്ത്രികചിരി ചിരിച്ചു. ആകർഷിച്ചടുപ്പിച്ചു ജീവനെടുക്കുന്ന മുഗ്ദ്ധഹാസം! ഓരോ പാദപതനത്തിലും ഭൂമി കുലുങ്ങി. "
Really a nice work from Sri.Madampu Kunjukuttan sir. Although i didn't understand many ancient malayalam words used by him, i felt Papthikutty's (the main character) pain. I am glad that i am not born on those days of superstitious customs and traditions. I am going to read it once more to get a deeper look to the story.