Jump to ratings and reviews

ചിലർ ചിലപ്പോൾ [Chilar Chilappol]

ജീവിതയാത്രയിൽ കണ്ടുമുട്ടിയ വ്യക്തികളെയും എത്തിച്ചേർന്ന ഇടങ്ങളെയും ഓർമ്മകളിൽ അടുക്കിവയ്ക്കുകയാണ് ഛായാഗ്രാഹകൻ, സംവിധായകൻ, യാത്രികൻ എന്നിങ്ങനെ സുപരിചിതനായ വേണു. സത്യജിത് റേ, ജോൺ എബ്രഹാം, ബോബ് ഡിലൻ, എം ടി വാസുദേവൻ നായർ, കെ ജി ജോർജ്, കെ കെ മഹാജൻ, സുബ്രതോ മിത്ര, ഭരത് ഗോപി തുടങ്ങി അനേകർ നമ്മളിതുവരെ കാണാത്ത പ്രഭാവത്തോടെ ഈ പുസ്തകത്തിൽ നിറയുന്നു. ഓരോ അനുഭവങ്ങളും ഹൃദയംതൊടുന്ന ഭാഷയിലാണ് വേണു എഴുതിയിരിക്കുന്നത്.

160 pages, Paperback

Published December 30, 2025

Loading...
Loading...

About the author

വേണു

3 books1 follower
വിക്കിപീഡിയ, (Venugopal) ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രവേദിയിലെ പ്രമുഖനായ ഒരു ഛായാഗ്രാഹകനും സംവിധായകനുമാണ് വേണു. 80-ലേറെ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടുകയും ചെയ്തിട്ടുണ്ട്. 1998-ൽ ദയ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി.വളരെയധികം ശ്രദ്ധിക്കപ്പെട്ട ചലചിത്രമാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്(2014). 1982-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി . അവിടെ വച്ചാണ് പിന്നീട് പ്രശസ്ത ചിത്രസംയോജകയായി തീർന്ന ബീന പോളിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (28%)
4 stars
4 (57%)
3 stars
1 (14%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 1 of 1 review
Profile Image for Yamini.
45 reviews14 followers
January 31, 2026
വേണുവിൻ്റെ ക്യാമറയേക്കാൾ ഒരു പക്ഷെ എഴുത്തിനെ കൂടുതൽ പരിചയവും താൽപര്യക്കൂടുതലും ഉള്ള അപൂർവം ആളുകളിൽ ഒരാൾ ആയിരിക്കും ഞാൻ. പ്രൈമിൽ സിനിമ ഛായാഗ്രഹണം എന്ന പോലെ ആണ് അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ എഴുത്ത്. അത് യാത്രാവിവരണം ആവട്ടെ അനുഭവങ്ങൾ ആവട്ടെ എല്ലാം ഒന്നിനൊന്ന് കൗതുകം നിറഞ്ഞത്.
ഇപ്പോൾ ഏറ്റവും പുതിയത് ആയി ഇറങ്ങിയ ചിലർ ചിലപ്പോൾ എന്ന ഛായാഗ്രഹകൻ്റെ ഓർമ്മക്കുറിപ്പിലെ ഉള്ളുലക്കുന്ന ഭാഗം റോസിലിനെ ക്കുറിച്ച് ഉള്ളതാണ്. വേണുവിലെ യാത്രികനും സിനിമാക്കാരനും ഒന്നിച്ച് വരുന്ന അനിതരസാധാരണമായ ഒരു ഓർമ. അതേക്കുറിച്ച് ഒടുവിൽ പറയാം.
More: https://www.facebook.com/photo?fbid=1...
Displaying 1 - 1 of 1 review