Jump to ratings and reviews

ഏറ്റവും പ്രിയപ്പെട്ട #2

ഏറ്റവും പ്രിയപ്പെട്ട നിന്നോട് [Ettavum Priyappetta Ninnodu]

വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും. It's okay, if you don't fit anywhere. You only need to fit within yourself.

304 pages, Paperback

Published November 29, 2025

Loading...
Loading...

About the author

Nimna Vijay

3 books83 followers
Nimna Vijay is a prominent author from Kerala, best known for her novel Ettavum Priyappetta Ennod, which has sold over 1.5 lakh copies in a year. Her debut book, Nanayuvaan Njan Kadalaakunnu, received critical acclaim for its storytelling and emotional depth. Nimna’s writing is characterized by its simplicity and relatability, often exploring themes of personal relationships. Currently, her work Ettavum Priyappetta Ennod is being translated into English and will be published by HarperCollins. Additionally, Nimna is also a popular social media influencer with over 100k followers on Instagram and hosts the interview series Pen and Perspective with Nimna Vijay featuring prominent writers on her YouTube channel.

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
58 (30%)
4 stars
61 (31%)
3 stars
53 (27%)
2 stars
12 (6%)
1 star
8 (4%)
Displaying 1 - 24 of 24 reviews
Profile Image for Christina Kurisingal.
10 reviews
February 26, 2026
'എല്ലാ ഫിക്ഷന്റെ ഉള്ളിലും സൂക്ഷിച്ചുനോക്കിയാൽ കണ്ടുപിടിക്കാൻ കഴിയുന്ന എഴുത്തുകാരന്റെ ജീവിതവുമായി ചേർന്നുകിടക്കുന്ന ഏടുകൾ ഉണ്ടാകും'

'ഏറ്റവും പ്രിയപ്പെട്ട നിന്നോട്' ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നമ്മൾ ആലോചിക്കുന്ന കുറേ കാര്യങ്ങളുണ്ട്. ഒറ്റയ്ക്ക് ജീവിതം കണ്ടെത്തുന്ന, സൗഹൃദങ്ങൾ ചുരുങ്ങുന്ന, പറ്റാത്തയിടങ്ങളിൽ നിന്നും മാറി നിൽക്കുന്ന, കഴിവുകൾ കൊണ്ട് ഉയരങ്ങൾ കീഴടക്കുന്ന അഥിതി. നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരു അഥിതിയാകണം. സ്വയം ജീവിക്കാൻ കഴിയുന്ന സമ്പാ ദിക്കാൻ കഴിയുന്ന സ്നേഹിക്കാൻ കഴിയുന്ന ഒരാൾ. അങ്ങനെ ഒന്നിലേക്ക് നമ്മൾ എത്തിയാൽ അത് നമ്മുടെ ജീവിതത്തിന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു സമയമായിരിക്കും.

ഈ ബുക്കിലും പ്രണയവും സൗഹൃദവും എല്ലാമുണ്ട്. അതിനേക്കാൾ ഉപരി, സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ ഈ ബുക്ക്‌ എഴുതിയിരിക്കുന്നു.

എന്തുകൊണ്ട് ഈ ബുക്ക്‌ എന്ന് ചോദിച്ചാൽ ഇതിനുള്ളിൽ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന, സ്വയം സ്നേഹിക്കണമെന്ന് പഠിപ്പിക്കുന്ന ഒരായിരം വാക്കുകളുണ്ട്. ഈ പുസ്തകം നിർബന്ധമായി വായിക്കണമെന്ന് ഞാൻ പറയില്ല. പക്ഷെ വായിച്ചാൽ അത് നഷ്ടമാകില്ല എന്ന് മാത്രമേ പറയാനുള്ളു. ഒരു എഴുത്തും വെറുതെയാകില്ല.

'സത്യത്തിൽ എനിക്ക് എന്താണ് ആവശ്യമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല.' ഈ ബുക്കിലെ ഒരു വരിയാണിത്. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് എപ്പോൾ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കിൽ നിങ്ങൾ ഈ ജീവിതത്തിൽ രക്ഷപെട്ടുവെന്നാണ് ഉത്തരം.

എന്തെങ്കിലും ചെയ്താൽ മാത്രമേ ഒരാൾക്ക് വേണ്ടപ്പെട്ടരാവാൻ കഴിയു എന്നൊന്നുമില്ല. നമ്മൾ പോലുമറിയാതെ പലവിധത്തിൽ നമ്മൾ മറ്റൊരാളെ സഹായിക്കുന്നുണ്ടാകും.

ഒരുപാട് അടുത്തറിയും മുൻപേ തന്നെ നമുക്ക് സ്നേഹം തോന്നിപോകുന്ന ചില മനുഷ്യരില്ലേ? അവരുടെ മനസ്സും ചിന്തകളും നമുക്കന്യമാണെങ്കിലും നമ്മുടെ ഉള്ളിൽ നമ്മളുണ്ടാക്കിയെടുത്ത അവരെ അനുവാദം കൂടാതെ നമ്മൾ സ്നേഹിക്കാൻ തുടങ്ങും. ഒടുവിൽ വേദനകളുടെ മഴക്കാലം സമ്മാനിച്ച് അവരിറങ്ങി പോകുമ്പോൾ സ്വന്തം തോന്നലുകളിൽ മാത്രം ജീവിച്ചിരുന്ന മനുഷ്യനെ ഓർത്തു നമ്മൾ സ്വയം കരയും. അതാണ് ജീവിതം.

ആ തേങ്ങിയുള്ള കരച്ചിലിന് ശേഷം നമ്മൾ ഒറ്റയ്ക്ക് കെട്ടിപ്പെടുക്കുന്ന ജീവിതത്തിന്റെ അടിത്തറയ്ക്ക് നല്ല ഉറപ്പുണ്ടാകും. അത്രമേൽ ഭംഗിയുണ്ടാകും ആ ജീവിതത്തിന്✨❤️
Profile Image for Dr. Charu Panicker.
1,288 reviews90 followers
March 15, 2026
ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകത്തിൻറെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥി ജീവിതത്തിൽ എത്രയേറെ മുന്നേറിയെന്നും ശരൺ എന്തുകൊണ്ട് അതിഥിയെ പാതിവഴിയിൽ ഉപേക്ഷിച്ചു എന്നും വ്യക്തമാക്കുന്ന പുസ്തകം.
Profile Image for Vyshakh.
29 reviews6 followers
July 29, 2026
" ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ എല്ലാ മനുഷ്യര്‍ക്കും അവനവന്‍ ആയി ഇരിക്കാന്‍ കഴിയുന്ന ഒരിടം വേണം.ചിന്തിക്കാൻ, ചിരിക്കാന്‍, കരയാന്‍. സമാധാനമായി ഉറങ്ങാന്‍ ഒരു മുറിയെങ്കിലും സ്വന്തമായി ഉണ്ടാവണം."
Profile Image for Krishnendu.
23 reviews1 follower
May 17, 2026
അതിഥിയുടെ ജീവിതത്തിൽ സംഭവിച്ച ഒരു ഭാഗം നമ്മൾ കണ്ടതാണ്. പക്ഷെ അതിൽ മറ്റുള്ളവരുടെ വശമെന്താണെന്ന് കൂടി അറിയണം. അതാണ് 'ഏറ്റവും പ്രിയപ്പെട്ട നിന്നോട്'.

ജീവിതപരീക്ഷണങ്ങളെ തരണം ചെയ്ത് മുന്നേറിയ അതിഥിയുടെ അടുക്കൽ വന്ന കത്തുകൾ ആരുടേതായിരിക്കും????

ഓരോ തവണയും സത്യങ്ങൾ ചുരുളഴിയുമ്പോൾ ആകാംഷ കൂടിക്കൂടി വന്നു. നമ്മുടെ ആരൊക്കെയോ ആണ് അവർ ഇപ്പോൾ മനസ്സിൽ. ഒരുപാട് ഇഷ്ടം തോന്നി ഇതിൽ കടന്നുപോയപ്പോൾ.

ജീവിതയാഥാർഥ്യത്തെ പൊരുത്തപെടുക, ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കുക.ആരുടെയും നല്ലകുട്ടി പട്ടം കിട്ടിയിട്ട് നേടാൻ ഒന്നുമില്ല എന്ന് മനസ്സിലാക്കുക.🤍
11 reviews
March 26, 2026
feel good at the end.. but it's much laggier than the first part... If you have enough patience, you can read this book...
15 reviews
August 13, 2026
ഇഷ്ടമായി... എന്നെ വീണ്ടും കരയിച്ചു. ആദ്യത്തേതു പോലെ ശരൺ എൻ്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്ന മുഖമായി തുടരുന്നു.
അതിഥി... അവൾ എന്നും മനകരുത്തുള്ള ധൈര്യമുള്ള മാതൃകയായി കാണേണ്ട യുവ തലമുറയുടെ പ്രതിനിധി.
പക്ഷേ എന്താ എന്നറിയില്ല ഇത്ര നന്മമരം ആയിട്ടും രാഹുലിനെ എനിക്കത്രയക്കും ബോധിക്കുന്നില്ല. മിഴിയോടും എനിക്കിങ്ങനെ തന്നെയാണ് തോന്നുന്നത്. അതിഥി- ശരൺ ജീവിതം ഞാൻ ഒരുപാട് ആസ്വദിച്ചതുകൊണ്ടും ആഗ്രഹിച്ചതുകൊണ്ടുമാവാം ഈ തോന്നൽ.
രാഹുലും മിഴിയും ഏതാണ്ട് ഒരുപോലെ എന്നാൽ വ്യത്യസ്ഥ രീതിയിൽ മാനസിക പ്രയാസങ്ങൾ അനുഭവിച്ചു അതിൽ നിന്നും ജീവിക്കുന്നവരാണ്. രാഹുൽ ഒരു സാധാരണ ഹൃദയ വിശാലതയുള്ള മനസിനെ കാണിക്കുമ്പോൾ അതിഥിയേ പോലെ ബോൾഡ് സമീപനം മിഴിയിൽ നിന്നും നമുക്ക് കാണാം.
നോവലിൻ്റെ മധ്യഭാഗത്ത് അവിടവിടെയായി കുറച്ച് ആവർത്തനങ്ങളായ സന്ദർഭങ്ങൾ വന്നതിനാൽ ചെറിയ വിരസത വന്നെങ്കിലും അവസാന മൂന്നോ നാലോ പേജുകൾ എൻ്റെ കണ്ണുകളെ ഈറനണിയിച്ചു... പക്ഷേ അതിനെ ആവർത്തന വിരസതയായി കാണാൻ പറ്റുമോ എന്ന് ചോദിച്ചാൽ....
വിവിധ തലമുറകളിൽ യുവത്വം അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങൾ കാലത്തിനൊപ്പം അവർക്കുണ്ടാകുന്ന മാറ്റങ്ങൾ പാഠങ്ങൾ ആയത് കൊണ്ടാവാം...
കഥാനാമത്തേ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന ഭാഗങ്ങൾ ആണ് അവസാനഭാഗങ്ങൾ മുഴുനീളേ. എന്തിരുന്നാലും രാഹുലിൻ്റെ ആ കത്ത് എന്നെ വേദനിപ്പിക്കുന്നു... ഒരർത്ഥത്തിൽ ആ കത്ത് സദുദ്ദേശമുള്ളതും അത്രയും പ്രിയപ്പെട്ടതായിരുന്നിട്ടും അതിഥി - ശരൺ പ്രണയം എന്നും എൻ്റെ ഹൃദയത്തെ വല്ലാതെ വലിഞ്ഞു മുറുക്കുന്നു... ശരൺ അവൾക്ക് നൽകിയ ആ തണൽ അത് അവളേപ്പോലെ ഒരാൾക്ക് എന്താണെന്ന് മനസിലാക്കി തരാൻ എഴുത്ത് കാരിക്ക് സാധ്യമായിട്ടുണ്ട്.... ശരൺ എന്നും ഒരു നോവു പോലെ തോന്നുന്നു എന്നാൽ ആകെയുള്ള ആശ്വാസം അതിഥി... നീ സൂപ്പറാണ് എന്നതാണ്.... ശരൺ നീ എന്നും നെഞ്ചിൽ ഒരു വിങ്ങൽ ആണ്. നീ നൽകിയ സ്നേഹത്തിന് കരുതലിന് നിൻ്റെ വാക്കുകൾക് നിൻ്റെ സാമീപ്യത്തിന് വിവിധ വർണ്ണങ്ങളിലുള്ള ഒരു നൂറ് ഓർക്കിഡ് പൂക്കൾ ....നന്ദി
Profile Image for Laaav2read.
5 reviews1 follower
Read
June 26, 2026
📖 ഏറ്റവും പ്രിയപ്പെട്ട നിന്നോട് നിമ്ന വിജയ് വായനാനുഭവം

നിമ്ന വിജയിയുടെ ഏറ്റവും പ്രിയപ്പെട്ട നിന്നോട് പ്രണയവും സൗഹൃദവും നഷ്ടങ്ങളും ആത്മസ്വീകാര്യതയും ചേർന്നൊരു വൈകാരിക യാത്രയാണ്. ജീവിതത്തിലെ ചെറിയ നിമിഷങ്ങൾ പോലും എത്ര ആഴത്തിൽ മനുഷ്യനെ സ്വാധീനിക്കാമെന്ന് ലളിതമായ ഭാഷയിലൂടെ എഴുത്തുകാരി അവതരിപ്പിക്കുന്നു. 2025-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ഏകദേശം 297 പേജുകളുള്ള ഒരു സമകാലിക മലയാള നോവലാണ്.

പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സംഭാഷണാത്മകമായ എഴുത്തുശൈലിയാണ്. വായനക്കാരനോട് നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്ന അവതരണം കഥയോട് കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നു. കഥാപാത്രങ്ങളുടെ വികാരങ്ങളും അവരുടെ ഉള്ളിലെ സംഘർഷങ്ങളും സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്നു.

എന്നിരുന്നാലും, ചില വായനക്കാർ കഥയിലെ ചില ഭാഗങ്ങൾ പ്രവചനാത്മകമാണെന്നും ഡയറി-ശൈലിയിലുള്ള അവതരണം എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനാകില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. മറുവശത്ത്, ലളിതവും വേഗത്തിൽ വായിച്ചു തീർക്കാവുന്നതുമായ ഒരു അനുഭവമെന്നാണ് പലരും വിലയിരുത്തുന്നത്.

❤️ വായിക്കേണ്ടത് ആര്?

വൈകാരിക നോവലുകൾ ഇഷ്ടപ്പെടുന്നവർ

പ്രണയവും ആത്മാന്വേഷണവും ചേർന്ന കഥകൾ തേടുന്നവർ

ലളിതമായ ഭാഷയിൽ എഴുതിയ സമകാലിക മലയാള സാഹിത്യം വായിക്കാൻ ആഗ്രഹിക്കുന്നവർ


റേറ്റിംഗ്: 4/5
This entire review has been hidden because of spoilers.
Profile Image for Ajith Ashokkumar (LordOfBooks).
163 reviews15 followers
May 16, 2026
To be honest, I didn’t like the first part of this book, Ettavum Priyapetta Ennod. It felt clichéd and somewhat overrated. But after reading this one, I felt that the first part was actually not bad, it was just incomplete.

The writing style has improved, and the way the story is narrated makes a huge difference compared to the first book. If we want, we can actually split this series into three parts. In the first book, it was mostly about the main female protagonist, Adithi, but in this one, the other characters are given much more importance than Adithi herself. Author Nimna Vijay manages to breathe more life into the new characters, especially Mizhi, whose presence in the book feels much more heartwarming.
Yes, this book also has clichés, and we can somewhat predict what’s going to happen next, but this one has far more life than the first book. I liked it !!!

"How you love yourself is how you teach others to love you.” ~ Rupi
3 reviews
September 23, 2026
Nammalk undaya anubhavangal athini nallathayalum mosham ayalum athinu mattoru vasham kodi undavum. Nammale ora vedanipichitundenkil athinu thakkathaya oru kaaranam a velthyk undavum. Adya pusthakathinte mattoru point of view aanu second one. Nik 2 nd book aanu etavum ishtam aayath. 1st bookil nadanna sambhavangal enthu kond undayi athinte karangal aayirunu 2nd book. Ath mattoral aanu ee kadha parayunnath, aa puthya kadhapthram aayiriunu ee book vaayikan nammale preripikunnath. Sharan nte backstory um ithil nammale kooduthal adupikunund. Emotional roller coaster thanna aanu ithum pashe better that 1 st one.
Profile Image for Vishnu N.
38 reviews1 follower
July 28, 2026
ആദ്യഭാഗം നിർത്തിയിടത്തുനിന്ന് തന്നെയാണ് കഥ ആരംഭിക്കുന്നത്...
ഒരു non linear സ്വാഭാവത്തിലാണ് കഥയുടെ മുന്നേറ്റം.. അഥിതിയുടെ character arc വളരെ മികച്ചതായി തോന്നി... ഒപ്പം ശരൺ എന്തിനു അഥിതിയെ ഉപേക്ഷിച്ചു എന്ന ചോദ്യത്തിന് വ്യക്തവും നീതിപൂർവ്വവും ആയ ഒരു ഉത്തരം നാലകൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്.. കഥ അവസാനിക്കുമ്പോൾ മിഴി എന്ന് കഥാപാത്രത്തെ വളരെയധികം ഇഷ്ടപെട്ടുപോകും...
കുറെ കാര്യങ്ങൾ ഇത്ര നീട്ടി എഴുതാതെ കൊറച്ചു ക്രിസ്പ് ആയി അവതരിപ്പിക്കാമായിരുന്നു... പുഷൻ വിവാൻ എന്നീ കഥാപാത്രങ്ങളെ ഇടക്ക് ഉപേക്ഷിച്ചതും പോരായ്മ ആയി തോന്നി...
Profile Image for Bichu Subhash.
62 reviews2 followers
February 3, 2026
ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകത്തിൻ്റെ രണ്ടാം ഭാഗമാണ് ഏറ്റവും പ്രിയപ്പെട്ട നിന്നോട്. ആദ്യ ഭാഗത്തിന് ശേഷം കഥാപാത്രങ്ങളായ അതിഥിക്കും ശരണിനും പിന്നീട് എന്തു സംഭവിച്ചു എന്ന് ഈ തുടർ വായനയിൽ വിവരിക്കുന്നു. നിമ്ന വിജയി എന്ന നോവലിസ്റ്റിൻ്റെ മികച്ചൊരു എഴുത്ത് ഈ നോവലിൽ കാണാൻ സാധിക്കുന്നു. കഥയിലെ ആവശ്യമായ വഴിത്തിരിവുകളും കഥ സന്ദർഭങ്ങളും പ്രണയവും സൗഹൃദവും ഒരുപോലെ ആസ്വദിക്കാൻ കഴിഞ്ഞു.
Profile Image for Sarga R S.
12 reviews
February 23, 2026
Self love എന്നത് മറ്റൊരാളെ സ്നേഹിക്കുന്നതിനേക്കാൾ പ്രയാസമേറിയതാണ്. പ്രത്യേകിച്ചും മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുവാൻ നമ്മെ പഠിപ്പിച്ച ഒരു തലമുറയിൽ.

അതിഥി ആ കേട്ടുപാടുകൾ ഭേദിച്ച ആളാണ്. അവൾക്ക് ചുറ്റും രൂപപ്പെട്ടു വന്ന കഥാപാത്രങ്ങളും അവരുടെ കഥകളും ഒക്കെ ഇതിൽ ഉൾപെടുന്നു.


മുൻവിധികൾ ഇല്ലാതെ പുസ്തകങ്ങളെ സമീപിക്കുക എന്നതാണ് എന്റെ രീതി.
ആ നിലയിൽ എന്നെ ആകർഷിക്കാൻ ഈ പുസ്തകത്തിനു സാധിച്ചു.
Profile Image for Rajpriya Reji.
6 reviews
May 16, 2026
I loved the 2nd part more ♥️♥️♥️. Now the characters of this novel and too close to my heart. This book has a special place in my heart. My dearest Nimna (author) please continue your journey as a writter ♥️
2 reviews
March 26, 2026
amazing story the twist was unexpected fell in love taught me a lot about self-love 🤍
5 reviews
July 7, 2026
I didn't know it was really comforting. I felt a numbness after reading. It is a nice story and that's it. Yes, I loved it. Nothing more nothing less. Highly recommended for beginners!
This entire review has been hidden because of spoilers.
Profile Image for Sameer Kongath.
59 reviews
July 25, 2026
നല്ലൊരു നോവൽ , വായിച്ചങ്ങനെ ഇരുന്ന് പോകും
Profile Image for Sunish Palliyath.
100 reviews1 follower
July 11, 2026
As a continuation it's successful, maintain same pace. A intro to the charaters would have been good if you are reading second part after a break like me
Displaying 1 - 24 of 24 reviews