മുതലാളിത്തം, മൂലധനാധിനിവേശം എന്നിവയുടെ നിശിതവിമർശനമായിരിക്കുന്നതുപോലെ മുതലാളിത്ത / പാശ്ചാത്യ ആധുനികതയുടെയും വിമർശനസ്ഥാനമാണ് മാർക്സിസം എന്നു വിശദീകരിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. യാന്ത്രികമാർക്സിസത്തിന്റെ സങ്കുചിതധാരണകളോടും ഉത്തരാധുനികരുടെ മാർക്സിസ്റ്റ് വിരുദ്ധ നിലപാടുകളോടും ഒരുപോലെ വിയോജിച്ചുകൊണ്ട് ആധുനികതാവിമർശനം എന്ന നിലയിലുള്ള മാർക്സിസത്തിന്റെ സാംഗത്യവും സമകാലികപ്രസക്തിയും ഉയർത്തിപ്പിടിക്കുന്ന ഇരുപത്തിമൂന്ന് പ്രബന്ധങ്ങൾ. മുഖ്യധാരാമാർക്സിസത്തിന്റെ പരിഗണനയിൽ ഇടംകിട്ടാതെപോയ പ്രമേയമേഖലകളെയും ചിന്താപാരമ്പര്യങ്ങളെയും വീണ്ടെടുത്ത് മാർക്സിസത്തിന്റെ ആധുനികതാവിമർശനപരമായ ഉള്ളടക്കം പുനഃസ്ഥാപിക്കാനുള്ള പരിശ്രമം. അഞ്ചുമാസത്തിനുള്ളിൽ രണ്ടായിരം കോപ്പി ചെലവായ പുസ്തകത്തിന്റെ രണ്ടാം പതിപ്പ്.