വീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മൾ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളിൽനിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്... ആരും കാണാത്ത യുദ്ധങ്ങളിൽ പടയോട്ടങ്ങൾ നടത്തിയതിന്റെ മുറിവുകൾ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാൾപ്പോരാട്ടങ്ങളിൽ ഏതൊക്കെയോ വീടുകൾ വീഴാതെ നിൽക്കുന്നുണ്ട്... ഏതൊക്കെയോ മനുഷ്യർ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്... യുദ്ധങ്ങൾ അവസാനിക്കുന്നില്ല ചങ്ങാതീ, തുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു.
ദൈവത്തിന്റെ ചാരന്മാരുടെയും സ്നേഹം കാമം ഭ്രാന്തിന്റെയും രചയിതാവിന്റെ പുതിയ പുസ്തകം
ഒരു കഥ പറയും പോലെ നമുക്കുള്ളിൽ പുത്തൻ ഉണർവ്വ സമ്മാനിക്കുന്ന പുസ്തകം. പൊതുവേ മോട്ടിവേഷൻ സ്പീച്ചോ പുസ്തകങ്ങളോ എനിക്കിഷ്ടപ്പെടാറില്ല. പക്ഷേ ഇത് തികച്ചും വ്യത്യസ്തമാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം മനസ്സ് നിറയ്ക്കുന്ന ഉപാധികളില്ലാതെ സ്നേഹിക്കാൻ ഉത്തേജിപ്പിക്കുന്ന എഴുത്ത്. അനുഭവങ്ങൾക്ക് നമ്മെ പഠിപ്പിക്കാൻ കഴിയുന്ന പാഠങ്ങൾ അനവധിയാണ്. ഒറ്റ ഇരുപ്പിന് വായിച്ച് ഇരുന്നു പോകുന്ന രീതിയിലുള്ള എഴുത്ത്.
ഈ പുസ്തകത്തിനെ കുറിച്ച് അഭിപ്രായം എഴുതുക എന്നതിന് അപ്പുറം ഈ പുസ്തകം എന്നെ വല്ലാതെ പിടിച്ചിരുത്തി ചിന്തിപ്പിച്ചു,കണ്ണ് നിറയിച്ചു എന്ന് പറയുന്നതാവും ശരി.
ചില പുസ്തകങ്ങള്‍ ഇങ്ങനെ ആണ് ,കഥകള്‍ മാത്രം ആയിരിക്കില്ല പറയുന്നത്. അത് മനസ്സിന്റെ നിശ്ശബ്ദ ഇടങ്ങളിലേക്ക് കയറി ചെല്ലും വായിച്ചുതീരുമ്പോള്‍ ഒരു അനുഭവമായി ഹൃദയത്തില്‍ തങ്ങി നില്‍ക്കും.
ജീവിതത്തിന്റെ വഴികള്‍ എല്ലായ്പ്പോഴും വ്യക്തമായിരിക്കില്ല.ചിലപ്പോള്‍ അത് ശൂന്യമായ പേജുകളായിരിക്കും. നമ്മള്‍ തന്നെയാണ് അവയില്‍ അര്‍ഥം നിറയ്ക്കേണ്ടത്. സന്തോഷവും വേദനയും, ഓര്‍മ്മകളും ആഗ്രഹങ്ങളും ചേര്‍ന്നൊരു യാത്രയാണ് ജീവിതം. ജീവിതം ചിലപ്പോള്‍ നമ്മോട് ചോദ്യം ചോദിക്കാതെ തന്നെ പുതിയ പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. നമ്മള്‍ തേടാത്ത വഴികളിലൂടെ അത് നമ്മെ നടത്തുന്നു. അവിടെ സന്തോഷവും ഉണ്ടാകും, വേദനയും ഉണ്ടാകും, പക്ഷേ ഓരോ അനുഭവവും നമ്മെ കുറച്ചു കൂടി മനസ്സിലാക്കാന്‍ പഠിപ്പിക്കുന്നു.
പണം, പേര്, പ്രശസ്തി ഇവയെക്കാള്‍ വിലപിടിപ്പുള്ളത് മനസ്സിന്റെ സമാധാനവും നമ്മെ സ്നേഹിച്ച് പിടിച്ചു നിർത്തുന്ന ഒരാളുടെ സാന്നിധ്യവുമാണെന്ന് ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഓരോ പേജും തിരിയുമ്പോള്‍ നമ്മുടെ സ്വന്തം ജീവിതത്തിന്റെ ചില ഭാഗങ്ങള്‍ ഇവിടെ പ്രതിഫലിക്കുന്നതായി തോന്നാം. കാരണം ഈ കഥ ഒരാളുടേതു മാത്രം അല്ല നമ്മളൊക്കെയുടെയും അനുഭങ്ങളാണ്. നമ്മളൊക്കെ കടന്നു പോയ ആരും കാണാത്ത യുഡങ്ങൾ........
As always, Joseph’s words evoke a plethora of emotions in me. Aarum Kanatha Yudhangal was no different. One minute I was soaking my hanky with tears, and the next minute I was laughing out loud. Joseph’s words, voice, and videos always have the power to make me sit back and reflect. This is yet another memoir of his after Daivathinte Charanmar. I have read all four of his books. He writes fiction just as powerfully as he writes memoirs. A powerful storyteller whose words I can deeply relate to.
The title translates as “The Unseen Turmoils (Wars).” In the preface, Joseph writes that we may have already gone through the wars mentioned in the book, may currently be going through such inner turmoil, or it may still be waiting for us in the future. I felt how right he is. At some point or the other, we may all go through similar internal struggles. How we face and overcome our challenges is what makes us different.
He writes about his wife, parents, brothers, relatives, neighbours, friends, maternal grandmother, and many other people he has met along the path of life, including foreigners. Each of them feels like us or someone we know. And every story either teaches us a new lesson or opens our eyes to a new perspective.
I am sure that anyone who reads this will find at least one relatable journey. Sometimes, seeing life through another person’s eyes brings a certain clarity to our own struggles. I highly recommend this book for Malayalam readers and am eagerly waiting for Joseph’s next book.
ജീവിതമെന്ന യുദ്ധക്കളത്തിൽ തളർന്നിരിക്കുന്നവന്റെ ചാരെ അക്ഷരങ്ങളായി കൂട്ടിരിക്കുന്ന ഒരാൾ- ജോസഫ് അന്നംകുട്ടി ജോസ്.
പതിവ് പോലെ, തന്റെ ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് #ആരും_കാണാത്ത_യുദ്ധങ്ങൾ എന്ന പുസ്തകത്തിൽ പറഞ്ഞു പോകുന്നത്. അരികത്തിരുന്നൊരാൾ പറഞ്ഞു തരുന്ന കുഞ്ഞുകുഞ്ഞു അനുഭവങ്ങൾ പോലെ ഈ പുസ്‌തകത്തിലെ ഓരോ പുറങ്ങളും വായിച്ച് പോകാം. വായനക്കിടെ, കടന്ന് പോകുന്ന സാഹചര്യങ്ങളേയും വ്യക്തികളേയും ചിലപ്പോൾ പരിചിതമായി തോന്നിയേക്കാം ഒരു വേള ആ വ്യക്തി നിങ്ങൾ തന്നെയായേക്കാം, അതിലൊട്ടും അത്ഭുതപ്പെടാനില്ല കാരണം ഇതൊരു കഥയല്ല, ആത്മകഥാംശമുള്ള കുറിപ്പുകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ജീവിതത്തിലെ സങ്കീർണ്ണമായ വികാരങ്ങളെ ലളിതമായി അവതരിപ്പിക്കുകയാണ് ജോസഫ്.
സ്നേഹത്തിന്റെ ഉറവ വറ്റിത്തുടങ്ങിയ നമ്മുടെ പലയിടങ്ങളിലേക്കും ജോസഫ് അക്ഷരങ്ങളിലൂടെ സ്നേഹം നമ്മളറിയാതെ ഇൻജെക്ട് ചെയ്യുന്നുണ്ട്. വായനക്കാരനെ തളർത്തുന്നതല്ല, മറിച്ച് ജീവിതത്തോട് കൂടുതൽ സ്നേഹം തോന്നിക്കുന്ന രീതിയിലാണ് ഓരോ അധ്യായവും അവസാനിക്കുന്നത്.
ദൈവത്തെ, മതപ്രഭാഷകന്റെ രീതിയിലല്ല സംശയങ്ങളും അന്വേഷണങ്ങളുമുള്ള സാധുവായ ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിലൂടെയാണ് ജോസഫ് ദൈവത്തെ കുറിക്കുന്നത്, അതൊരിക്കലും മതങ്ങൾ പഠിപ്പിച്ച ദൈവങ്ങളെ നമുക്ക് കാണിച്ചു തന്നെന്നുവരില്ല. ദൈവത്തെ ഒരു മതത്തിന്റെയോ ആചാരത്തിന്റെയോ ചട്ടക്കൂട്ടിൽ മാത്രം നിർത്താനല്ല, നമ്മുടെ ഉള്ളിലെ നന്മയായും സ്നേഹമായും ദൈവത്തെ കാണാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. ദൈവം ആരാധനാലയങ്ങളിൽ ഇരിക്കുന്ന ഒരാളല്ല, മറിച്ച് കരുണയുള്ള ഓരോ മനുഷ്യനിലും ദൈവാംശമുണ്ട്. നമ്മളെല്ലാം ഓരോ 'ദൈവതുള്ളി'കളാണെന്ന് ജോസഫ് ഓർമിപ്പിക്കുന്നു.
നീ മാത്രമല്ല ഈ യുദ്ധത്തിൽ, ഞാനും നിന്റെ കൂടെയുണ്ടെന്ന് പറഞ്ഞ്, ജീവിതമെന്ന യുദ്ധക്കളത്തിൽ തളർന്നിരിക്കുന്നവന്റെ ചാരെ അക്ഷരങ്ങളായി കൂട്ടിരിക്കുന്ന ഒരാൾ. ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപ്പെട്ടുപോയെന്ന് തോന്നുന്നവർക്കും, പലവിധ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവർക്കും ഈ പുസ്തകം ചിലപ്പോൾ ഒരു ആശ്വാസമായേക്കാം...
ജോസഫ് അന്നംകുട്ടി ജോസ് എന്ന പേര് മലയാളി വായനക്കാർക്ക് അത്ര അപരിചിതമല്ല. ദൈവത്തിന്റെ ചാരന്മാർ വഴി ഹൃദയങ്ങളിൽ ഇടം നേടിയ ഈ എഴുത്തുകാരൻ ഇത്തവണ കൊണ്ടുവന്നിരിക്കുന്നത് ആരും കാണാത്ത യുദ്ധങ്ങൾ എന്ന പുസ്തകം.
ദൈവത്തിന്റെ ചാരന്മാർ പോലൊരു കൃതിയുമായി നേർക്കുനേർ നിർത്തി വിലയിരുത്തിയാൽ, ഈ പുസ്തകം ആ ഉയരത്തിലെത്തുന്നില്ല എന്ന് സമ്മതിക്കണം. എന്നിരുന്നാലും, ഇത് തീർത്തും വ്യത്യസ്തമായൊരു വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു കൃതിയാണ്.
ഇതൊരു ജീവിതകഥയാണ് — ഓർമ്മകളുടെ കൂടാരത്തിൽ നിന്ന് ചീന്തിയെടുത്ത അനുഭവങ്ങൾ. ബാല്യകാലത്തിന്റെ നിഷ്കളങ്കതയും, ജീവിതം നൽകിയ തിക്താനുഭവങ്ങളും, ഓരോ തിരിവിലും കണ്ടുമുട്ടിയ മനുഷ്യരും — ഇവയൊക്കെ ലളിതമായ, ഹൃദ്യമായ ഭാഷയിൽ പ്രതിഫലിക്കുന്നു. ആർഭാടമില്ലാത്ത ആ എഴുത്തിന്റെ നേർമ്മ തന്നെയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തി.
ചിലയിടങ്ങളിൽ, ഈ അനുഭവകഥകൾ കണ്ണ് നിറയ്ക്കും — ശബ്ദമില്ലാതെ. വലിയ സങ്കടങ്ങളല്ല, ജീവിതത്തിലെ കൊച്ചു കൊച്ചു നൊമ്പരങ്ങളാണ് ഹൃദയത്തിൽ തൊടുന്നത്. ആ നൊമ്പരങ്ങൾ വായനക്കാരന്റേതുകൂടിയാണ് എന്ന് തോന്നിപ്പോകും — അതാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ തൂലികകൊണ്ടുള്ള ജാദൂ.
പ്രചോദനത്തിന്റെ ഒരു നേർത്ത തിരി ഓരോ അദ്ധ്യായത്തിലും കത്തിനിൽക്കുന്നുണ്ട്. വലിയ ഉദ്ഘോഷണങ്ങളില്ല, തൊണ്ടയടക്കുന്ന പ്രസംഗങ്ങളില്ല — പകരം, ഒരു ചങ്ങാതി തൊട്ടടുത്തിരുന്ന് ജീവിതം പറഞ്ഞുതരുന്ന ഒരനുഭൂതി.
ആകെ പറഞ്ഞാൽ ഒറ്റ ഉച്ഛ്വാസത്തിൽ വായിച്ചു തീർക്കാൻ തോന്നിക്കുന്ന, ഒരു ഇളം ചൂടൻ ചായ പോലെ ഉള്ളിൽ ഊർന്നിറങ്ങുന്ന ഒരു നല്ല വായന.
എല്ലാവരും കാണുന്ന യുദ്ധങ്ങളെക്കാൾ കൂടുതൽ ക്ഷീണിപ്പിക്കുന്നത് ആരും കാണാത്ത യുദ്ധങ്ങളാവാം.
"ആരും കാണാത്ത യുദ്ധങ്ങൾ" വായിച്ചു തീർന്നപ്പോൾ എനിക്ക് തോന്നിയത്, നമ്മളൊക്കെ ജീവിതത്തിൽ എവിടെയെങ്കിലും അനുഭവിച്ചിട്ടുള്ള emotions-ലേക്കും memories-ലേക്കും ഉള്ള ഒരു തിരിച്ചുപോക്ക് പോലെയാണെന്നാണ്. Joseph Annamkutty Jose-ന്റെ എഴുത്ത് എപ്പോഴത്തേയും പോലെ വളരെ simple-വും honest-വുമായിരുന്നു. ഓരോ chapters-ലും വ്യത്യസ്ത തരത്തിലുള്ള “യുദ്ധങ്ങളെ” കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത് — insecurities, relationships, self-worth, loneliness തുടങ്ങി നമ്മളിൽ പലർക്കും relate ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ. ചില chapters personally connect ചെയ്തു. ചില അനുഭവങ്ങൾ വായിക്കുമ്പോൾ അത് നേരിട്ട് എന്നെയോ എന്റെ ജീവിതത്തിലെ ചില moments-നെയോ touch ചെയ്യുന്ന പോലെ feel ചെയ്തു. അതേസമയം ചില ഭാഗങ്ങൾ അത്ര connect ചെയ്യാതെയും പോയി. അദ്ദേഹത്തിന്റെ മുൻപത്തെ books വായിച്ചപ്പോൾ കിട്ടിയിരുന്ന emotional connection ഈ പുസ്തകത്തിൽ എനിക്ക് അത്ര strongly feel ചെയ്തില്ല. പക്ഷേ അതുകൊണ്ട് പുസ്തകം bad experience ആയി തോന്നിയില്ല. Heavy അല്ലാത്ത ഭാഷയിലും വളരെ relatable ആയ thoughts-ലൂടെയും വായിച്ചിരിക്കാൻ പറ്റുന്ന ഒരു book തന്നെയാണ് ഇത്.
സ്വന്തം ജീവിതത്തെയും emotions-നെയും കുറിച്ച് ഒന്ന് reflect ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം connect ചെയ്യാൻ സാധ്യതയുണ്ട്.
ജോസഫ് അന്നംക്കുട്ടി ജോസ് - നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടാകുന്ന സംഭവങ്ങൾ, സംഭാഷങ്ങൾ.... നമ്മളെ സ്നേഹിക്കുന്നവർ ആരെല്ലാം... നമ്മൾ ഒരു ഓപ്ഷൻ അല്ലാത്ത പ്രയോറിറ്റി ആയിട്ടു വെക്കുന്നവർ, അവരുടെ ജീവിതത്തിൽ നമ്മൾ ഉണ്ടാക്കുന്ന വ്യത്യാസങ്ങൾ...
നമ്മൾ ഇല്ലാതെ അവരില്ല.. അവരില്ലാതെ നമ്മളില്ല - എന്ന അവസ്ഥകൾ ഉണ്ടാക്കുന്നവർ.
സ്നേഹിക്കുക... ഒന്നും പ്രതീക്ഷിക്കാതെ എല്ലാരേയും സ്നേഹിക്കുക.. എന്ന സന്ദേശം എല്ലാര്ക്കും അണ്ണൻ കൊടുക്കുന്നുണ്ട്.
പക്ഷെ - ദൈവത്തിന്റെ ചാരന്മാർ ഉണ്ടാക്കിയ ഒരു എഫ്ഫക്റ്റ് ഉണ്ടാക്കിയോ എന്ന് ചോദിച്ചാൽ.. എനിക്കില്ല.. :) യെസ്! ചില വായനകൾ കണ്ണ് നനയിക്കുന്നുണ്ട്...
ഇങ്ങേർക്കൊപ്പം ഒരിക്കൽ cheers അടിക്കാൻ ആഗ്രഹം ഉണ്ട് ! :)
I really loved reading “Aarum Kaanatha Yudhangal.” Some parts made me feel sad, some comforted me, and some made me look at my own life and think.
I was especially touched by the relationship between the siblings. The love, closeness, and understanding between them were beautiful to experience. While reading some parts, I found myself thinking about my own siblings and the memories I share with them.
After finishing the book, one thought stayed with me: Every person may be fighting battles that nobody else can see.
Finished after a break. It's overall average and some chapters are heart touching. It's his own real stories. I know Joseph's type of contents and everything but whatsoever u know some authors get us influenced all along and can't help myself without buying this one. Kore chapters onnum enk relate cheyyanmthram age or experience aytla so those felt like typical but some last chapters are pretty relatable and good. ✨❤️🩹
3.5 stars. Felt it lacked the depth of his earlier book Daivathinte Chaaranmaar. He had also narrated some of the stories in the promotion events, due to which, the freshness of reading was lost. However, the last few anecdotes brought the magic of his earlier book...smiled, teared up at many points...hope he continues to write about people and their influence
It’s not often that a book meets you exactly where your heart is. This one did. I read it in one stretch, and I finished it with a full heart and a quiet feeling that I had experienced something truly special.
A beautiful and engaging read with absolutely no boredom at any point. I highly recommend this book to anyone who loves a story that touches the heart and keeps you turning the pages. ❤️
My main critique is a noticeable thematic gap between the book's title and the content of the individual chapters. Because of this disconnect, I frequently found myself forgetting the title while reading.
I couldn't finish this book with out she'd a tear.Dear Joseph,how can u write like this ?soo much heart touching .every body should ,must read this book.
At first the book was okay-ish and had some good moments but when it came to the ending it became too religious and felt like I was reading a priest’s book.but the last chapter was really good.