Jump to ratings and reviews
Rate this book

Amma Premalu അമ്മ പ്രേമലു

Rate this book
"ഒരേ താളത്തിൽ മിടിക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നാകുന്നതാണ് പ്രണയം. നമ്മൾ പരസ്‌പരം ഒന്നാകാൻ എന്നേ വിധിക്കപ്പെട്ടവരാണ്." "എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാൻ നിന്നെ ഉപേക്ഷിച്ചാൽ?" “മടുപ്പുതോന്നുന്നുണ്ടെങ്കിൽ അതു പ്രണയമല്ല." 'എന്നുവച്ചാൽ ഞാൻ നിന്നെ ഉപേക്ഷിച്ചു പോയാലും നീമാത്രം എന്നെ പ്രേമിച്ചുകൊണ്ടിരിക്കുമെന്നാണോ പറയുന്നത്?" "ഞാൻ മരിക്കുന്നതുവരെ." ഒരമ്മയുടെ ഡയറിയിലെ ചില അനുരാഗത്താളുകൾ.... ഒരപൂർവ്വ സുന്ദര പ്രണയകഥ.

224 pages

Published February 1, 2026

Loading...
Loading...

About the author

Ravi Mantri

6 books136 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
10 (27%)
4 stars
5 (13%)
3 stars
12 (32%)
2 stars
9 (24%)
1 star
1 (2%)
Displaying 1 - 8 of 8 reviews
Profile Image for Dr. Charu Panicker.
1,288 reviews90 followers
June 26, 2026
ഒരു പ്രണയകഥയാണിത്. ഒരു അമ്മയുടെ പ്രണയം മക്കൾ കണ്ടെത്തുന്നത് അല്പം വിചിത്രമായി തോന്നിയേക്കാം. മരിച്ചാലും അവസാനിക്കാത്ത പ്രണയത്തെ പരിചയപ്പെടുത്തുന്ന പുസ്തകം.
Profile Image for Athul C.
176 reviews23 followers
February 16, 2026
2.25/5
പ്രതീക്ഷയുടെ അമിതഭാരമില്ലാതെ സമീപിച്ചാൽ ഒരു നിരുപദ്രാവകാരി read ആയി അനുഭവപ്പെട്ടേക്കാം.

Ram c/o Anandi>>>
16 reviews
September 21, 2026
എത്ര മനോഹരമായാണ് എഴുത്തുകാരൻ ഈ കഥ പറഞ്ഞിരിക്കുന്നത്. ഒത്തിരി ഇഷ്ടമായി. ഒരു നല്ല സിനിമ കാണുന്നതുപോലെ.
ഒരമ്മയുടെ ഡയറിക്കുറിപ്പിനെ ആസ്പദമാക്കിയുള്ള പ്രണയകഥ. ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ച കഥയേ അതിൻ്റെ സത്തയ്ക്ക് ഒട്ടും കോട്ടം തട്ടാതെയാണ് വിവർത്തകനായ എൽ ആർ സ്വാമി കഥ വിവർത്തനം ചെയ്തിരിക്കുന്നത്. ഇത് തെലുങ്കിൽ തന്നെ വായിച്ച് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ആശിച്ചു പോയി.
തുടക്കം മുതൽ ഓരോ താളുകൾ മറിക്കും തോറും ഒരു വിങ്ങൽ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അത്രയേറെ വായനക്കാരെ നോവൽ ആകർഷിക്കും. പ്രശംസനീയം തന്നെ ആണത്. ആദ്യത്തെ അധ്യായം വായിച്ചപ്പോൾ തന്നെ എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു. തുടർന്നുള്ള ഭാഗങ്ങളിലും താളുകൾ കണ്ണീരിൽ കുതിർന്നു. ഇന്ന് വെച്ച് ഇതൊരു മുഴുനീളൻ ശോകമായ കഥ അല്ല. മറിച്ച് നന്മ നിറഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ സ്നേഹത്തിൻ്റെ പ്രണയത്തിൻ്റെ സൗഹൃദത്തിൻ്റെ കുടുംബ ബന്ധങ്ങളുടെ കഥയാണ്.
അഭിയേപോലൊരു പ്രണയിതാവിനെയും നന്ദൂനെപോലൊരു ഭർത്താവിനെയും ഏതൊരു സ്ത്രീയും ആശിച്ചുപോകും.
പ്രണയത്തിൻ്റെ ആഴത്തെയും സൗന്ദര്യത്തെയും കഥാകൃത്ത് അതി സുന്ദരമായാണ് വിവരിച്ചിരിക്കുന്നത്.
ശരിക്കും മൻസിൽ തട്ടും ഈ കഥ. നന്മ നിറഞ്ഞ സുന്ദരമായ ഒരു പ്രണയ കഥ. മികച്ച രചന നല്ല വിവർത്തനം. ഒരു പുനർവായന തീർച്ചയാണ് അത്രയ്ക്കും ഇഷ്ടമായി ഈ സൃഷ്ടി.
Profile Image for Vishnu N.
39 reviews1 follower
July 28, 2026
പ്രണയിച്ചിട്ട് ഒന്നിക്കാൻ പോകാതെ പോയ രണ്ടുപേരുടെ ജീവിതയാത്രയാണ് ഈ നോവൽ...പ്രധാന കഥാപാത്രങ്ങൾ ആയ അഭിരാം, സാരിക എന്നിവരേക്കാൾ നന്ദു,ചിത്ര എന്നീ കഥാപാത്രങ്ങൾ പ്രണയത്തിനു നൽകുന്ന പുതിയ അർഥങ്ങളാണ് ഈ നോവലിനെ കുറച്ചെങ്കിലും വായനതാല്പര്യപെടുത്തുന്നത്... വായിച്ചു കഴിയുമ്പോൾ ഓർമ്മയിൽ ഒരു നോവായി മാറുന്ന വ്യക്തികൾ...
Profile Image for Akhil Prabhakaran.
64 reviews1 follower
March 23, 2026
അമിത പ്രതീക്ഷകൾ ഇല്ലാതെ ഒരു ചെറിയ വായന ആയി പരിഗണിച്ചാൽ.... നിരാശപെടില്ല

its ok to read
Profile Image for karen.
73 reviews10 followers
April 19, 2026
I have no one to blame but myself as to why I felt so deflated after finishing this novel. I've been wanting to pick up more Indian-authored lit, and thought this was the perfect choice when I saw this at my local Crossword Bookstore in Kerala. Did I misinterpret it as a true story and thus, left in repeated disbelief when weird shit kept conveniently happening to the main character? Absolutely. The story felt too stilted, dialogue too simplified (in hindsight largely due to the fact that it was translation because I imagine the Telugu version had more depth and nuance in the text that translations fail to capture). It's got the makings of a beautiful, tragic story which lost all it's weight and emotion towards the third act. The ending felt too underripe, like it all magically fell into place after the ruckus faced by our main characters. And largely because I duped myself into thinking it was a true story, the idea that it was fictional, left me disappointed. Unfortunately.
Displaying 1 - 8 of 8 reviews