What do you think?

NARAMUNDO KHELA
മരിച്ചവരെ കുഴിമാടങ്ങളിൽനിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവർഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തിൽനിന്ന് ആരംഭിക്കുന്ന ഒരു യാത്ര! പകുതി ഹിന്ദുവും പകുതി മുസ്ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണരുടെ ജീവിതത്തിലൂടെ, ആസ്സാമിലെ അഹോം രാജവംശം നിർമ്മിച്ച പിരമിഡുകളുടെ ഉള്ളറകളിലൂടെ, തവളക്കല്യാണത്തിന് സർക്കാർ അവധി പ്രഖ്യാപിക്കുന്ന സമാജത്തിലൂടെ, ആർത്തവരക്തം ഒപ്പിയ തുണിക്കഷണം പ്രസാദമായി നൽകുന്ന അംബുബച്ചി മേളയിലൂടെ, ജിന്നുകളെക്കൊണ്ട് ഭ്രാന്ത് മാറ്റുന്ന ദർഗകളിലൂടെ, അൾത്താരകളിലൂടെ, അമ്പലങ്ങളിലൂടെ നടത്തുന്ന ഒരു പാൻ ഇന്ത്യൻ (അന്ധ)വിശ്വാസ യാത്ര.
120 pages, Paperback
Published February 23, 2026
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 6 of 6 reviews
July 29, 2026
നരമുണ്ടോ ഖേല എന്ന പുസ്തകം നമ്മൾ സാധാരണ വായിക്കാറുള്ള യാത്രാവിവരണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് സമ്മാനിക്കുന്നത്.
നിസാർ ഇൽത്തുമിഷ് രചിച്ച് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച, വെറും 120 പേജുകൾ മാത്രമുള്ള ഈ പുസ്തകം ഇന്ത്യയുടെ അധികമാരും എത്തിനോക്കാത്ത നിഗൂഢവും വിചിത്രവുമായ ചില ഉപസംസ്കാരങ്ങളിലേക്കും ആചാരങ്ങളിലേക്കുമാണ് വെളിച്ചം വീശുന്നത്. വെറുമൊരു കാഴ്ചക്കാരന്റെ റോളിൽ സ്ഥലങ്ങൾ വിവരിക്കുന്നതിന് പകരം, അവിടുത്തെ മനുഷ്യരെയും അവരുടെ വിശ്വാസങ്ങളെയും ജീവിതരീതികളെയും ആഴത്തിൽ മനസ്സിലാക്കാനാണ് എഴുത്തുകാരൻ ശ്രമിക്കുന്നത്.
പുതുവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ശവക്കുഴിയിൽ നിന്ന് മനുഷ്യശരീരങ്ങൾ പുറത്തെടുത്ത് നൃത്തം ചെയ്യുന്ന ബംഗാളിലെ ഗ്രാമീണരുടെ 'നരമുണ്ടോ ഖേല' എന്ന ആചാരത്തിൽ നിന്നാണ് പുസ്തകത്തിന് ഈ പേര് ലഭിച്ചത്. അതിന് പുറമെ, പകുതി ഹിന്ദുവും പകുതി മുസ്ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണർ, അസമിലെ അഹോം രാജവംശത്തിന്റെ പിരമിഡുകൾ, കാമാഖ്യ ക്ഷേത്രത്തിലെ പ്രസിദ്ധമായ അമ്പുബാച്ചി മേള, തദ്ദേശീയമായ തവളക്കല്യാണം, അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട ദർഗകൾ തുടങ്ങി കൗതുകമുണർത്തുന്ന ഒട്ടേറെ വിഷയങ്ങളും പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു.
ലളിതവും ഒഴുക്കുള്ളതുമായ ഭാഷയാണ് പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ ഒരൊറ്റ ഇരുപ്പിൽ തന്നെ വായിച്ചുതീർക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ അവതരണം.
ചുരുക്കത്തിൽ, അനാവശ്യമായ വലിച്ചുനീട്ടലുകളില്ലാതെ ഇന്ത്യയുടെ പാൻ-ഇന്ത്യൻ സംസ്കാരത്തിലെ അപരിചിതമായ ആചാരങ്ങളെയും ജീവിതരീതികളെയും അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ധൈര്യമായി വാങ്ങി വായിക്കാവുന്ന മികച്ചൊരു പുസ്തകമാണിത്.

July 28, 2026
നിസാർ ഉൽത്തമിഷിൻ്റെ നരമുണ്ടോ ഖേല ഇന്ത്യയുടെ അപരിചിതമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിചയപ്പെടുത്തുന്ന കൗതുകകരമായ ഒരു യാത്രാവിവരണമാണ്. ബംഗാളിലെ സോനാപളാശി ഗ്രാമത്തിൽ നടക്കുന്ന ഗജൻ മേള എന്ന ഉത്സവത്തിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. ഈ ഉത്സവവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും വായനക്കാരനെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ആസാമിലെ അഹോം രാജവംശത്തിന്റെ പിരമിഡ് സമാനമായ ശവകുടീരങ്ങളും കാമാഖ്യ ക്ഷേത്രത്തിലെ അമ്പുബാച്ചി മേളയും പുസ്‌തകത്തിലെ ശ്രദ്ധേയമായ ഭാഗങ്ങളാണ്. ചരിത്രവും സംസ്കാരവും വിശ്വാസങ്ങളും ഒത്തുചേരുന്ന ഈ യാത്ര ഇന്ത്യയുടെ വൈവിധ്യമാർന്ന മുഖങ്ങൾ തുറന്നുകാട്ടുന്നു.
ചില ആചാരങ്ങൾ വായിക്കുമ്പോൾ ഞെട്ടലും കൗതുകവും തോന്നിയെങ്കിലും, ഇന്ത്യയുടെ അപരിചിതമായ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും കൂടുതൽ അടുത്തറിയാൻ ഈ പുസ്തകം സഹായിച്ചു. വ്യത്യസ്തമായ വായനാനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വായിക്കാവുന്ന ഒരു പുസ്തകമാണ് നരമുണ്ടോ ഖേല.

September 20, 2026
പുതുവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ശവക്കുഴിയിൽ നിന്ന് മനുഷ്യശരീരങ്ങൾ പുറത്തെടുത്ത് നൃത്തം ചെയ്യുന്ന ബംഗാളിലെ ഗ്രാമീണരുടെ 'നരമുണ്ടോ ഖേല' എന്ന ആചാരത്തിൽ നിന്നാണ് പുസ്തകത്തിന് ഈ പേര് ലഭിച്ചത്. അതിന് പുറമെ, പകുതി ഹിന്ദുവും പകുതി മുസ്ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണർ, അസമിലെ അഹോം രാജവംശത്തിന്റെ പിരമിഡുകൾ,
യോനി പൂജ നടത്തുന്ന കാമാഖ്യ ക്ഷേത്രത്തിലെ പ്രസിദ്ധമായ അമ്പുബാച്ചി മേള, തദ്ദേശീയമായ തവളക്കല്യാണം, അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട ദർഗകൾ തുടങ്ങി കൗതുകമുണർത്തുന്ന ഒട്ടേറെ വിഷയങ്ങളും പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു.
അത്ഭുതം ആകുന്നു ഈ ഇന്ത്യയുടെ ഉൽകാമ്പ് അറിയുമ്പോ. . കൂടെ ഉള്ളിൽ ഒരു കാളലും. ..
ഡിസി ബുക്സ് പുറത്തിറക്കിയ 120 പേജിൽ മാത്രം ഒതുകുന്ന ഒരു കുഞ്ഞു ബുക്ക്. എന്നാൽ സാധാരണ യാത്ര അനുഭവങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു പുസ്തകം തന്നെയാണ് നിസാർ ഇലത്തുമിഷ് എഴുതിയ ഈ ബുക്ക്.

June 18, 2026
ഭാഷാപരമായ ചില പോരായ്മകൾ വായനയുടെ ഒഴുക്കിനെ ബാധിക്കുന്നതൊഴിച്ചാൽ വളരെ നല്ല കൃതി. കൂടുതൽ കാര്യങ്ങളും സംഭവങ്ങളും അനുഭവങ്ങളും ഉൾകൊള്ളിച്ചു കുറച്ചൂടെ വലിയ ഒരു പുസ്തകമായിരുന്നേൽ നന്നായിരിക്കും എന്ന് തോന്നുന്നു. ഇന്ത്യൻ സാഹചര്യങ്ങളെ ഓർത്തു കൊണ്ട് നിഷ്പക്ഷമായി കാര്യങ്ങൾ എപ്പോഴും പറയാൻ ശ്രമിക്കുന്നത് ഒരു കല്ലുകടിയായി തോന്നി എങ്കിലും, ഒരുപാട് വിഷയങ്ങൾ പച്ചയായി തന്നെ അവതരിപ്പിച്ചത് അഭിനന്ദനമർഹിക്കുന്നു. Anyways. A Must read.
March 26, 2026
കേട്ടുകേൾവി ഇല്ലാത്ത പല ആചാരങ്ങളെ പറ്റിയും വിവിധ സംസ്ഥാനങ്ങളിലെ വേറിട്ട ആഘോഷങ്ങളെ പറ്റിയും മനോഹരമായി വിവരിച്ചിരിക്കുന്നു. സമകാലിക രാഷ്ട്രിയ സാഹചര്യങ്ങൾ എങ്ങനെ മതത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ സ്പർദ്ധ വളർത്തുന്നു എന്നതിന്റെ വിയോജിപ്പും ഈ യാത്ര വിവരണത്തിൽ ഉൾപെടുത്തിയിരിക്കുന്നു
must read❤️
must read❤️
Displaying 1 - 6 of 6 reviews