നിഖിലേഷ് മേനോൻ എഴുതിയ അൽവറാഡോ മരണങ്ങൾ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാൽ ഈ പറയുന്ന മകൻ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാൾ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു. എന്നാൽ തുടർന്ന് അയാൾക്ക് ലഭിക്കുന്ന ചില സന്ദേശങ്ങൾ അൽവറാഡോ മെഡിസിറ്റി എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന 9 മരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. സ്വകാര്യാശുപത്രിയായ അൽവറാഡോ മെഡിസിറ്റിയുടെ ഐ.സി.യു വിൽ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട ഒൻപത് പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. മാസങ്ങളോളം സ്വാഭാവികം എന്നു കരുതിയിരുന്ന മരണങ്ങളിലെ ദുരൂഹത പിന്നീടാണ് തിരിച്ചറിയപ്പെടുന്നത്. സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസ് നടത്തിയ ചില കണ്ടെത്തലുകളാണ് വിഷയത്തിൽ വഴിത്തിരിവായത്. ഈ മരണങ്ങളുടെ ചുരുളഴിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ.
മെഡിക്കൽ ക്രൈം ത്രില്ലർ നോവൽ. അലക്സ് മോറിസ് എന്ന പ്രൈവറ്റ് ഡിക്ടറ്റീവിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നു. തൻറെ മകനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി ഗർഭിണിയാണെന്ന് പറഞ്ഞ് നിരന്തരം വിളിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിൻറെ പരാതി. മരിച്ചുപോയ മകൻ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടെന്നും അവകാശപ്പെടുന്നു. ഈ വ്യാജ പരാതിയിലൂടെ അദ്ദേഹം എത്തിനിൽക്കുന്നത് ഒമ്പത് മരണങ്ങൾ നടന്ന അൽവറാഡോ എന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ്. ഈ മരണങ്ങളുടെ ചുരുളഴിക്കുകയാണ് അദ്ദേഹം.
അൽവറാഡോ മെഡിസിറ്റി എന്ന ഹോസ്പിറ്റലിൽ ഒരേ രീതിയിൽ ഹൃദയസ്തംഭനം മൂലം നിരവധി പേർ മരിക്കുന്നു, ചുറ്റും ദുരൂഹത നിറഞ്ഞ മരണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാൻ ഡോക്ടർ/കുറ്റാന്വേഷകനായ അലൈക്സ് മോറിസ് എത്തുന്നു.
നടന്ന മരണങ്ങളെല്ലാം സ്വാഭാവിക മരണങ്ങളാണോ? അതോ കൊലപാതകങ്ങളാണോ? എന്തിനു വേണ്ടി? കൊലയാളി ഹോസ്പിറ്റലിൽ തന്നെയുള്ള ആളാണോ?
എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് അലൈക്സ് മോറിസ്..
ഒരുപാട് പ്രതീക്ഷയോടു കൂടി കൈയിലെടുത്ത നോവലായിരുന്നു, പക്ഷെ എനിക്ക് ഒരു ശരാശരി അനുഭവം മാത്രമാണ് ഉണ്ടായത്. കഥയുടെ കോർ തീമും, പറഞ്ഞ സംഭവങ്ങളുമെല്ലാം നിർഭാഗ്യവാശാൽ എല്ലാക്കാലത്തും വളരെ റിലേറ്റബിൾ ആയ സംഗതികളാണ്.
-------->
എഴുത്തുകാരൻ കഥയ്ക്ക് വേണ്ടി നടത്തിയിട്ടുള്ള ഗവേഷണങ്ങളെല്ലാം തന്നെ നോവലിൽ പ്രകടമാണ്, മെഡിക്കൽ ടേമുകളെല്ലാം തന്നെ ഒരു ഗുമ്മിന് ഉൾക്കൊള്ളിക്കാതെ അത് വായിക്കുന്ന ആൾക്ക് കൂടി മനസിലാവണം എന്ന ബോധ്യത്തിൽ വിശദീകരിച്ചതും ഒരുപാട് കൺഫ്യൂഷൻ കുറയ്ക്കാൻ സഹായിച്ചു. അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ നിന്നെല്ലാം വിഭിന്നമായി കഥാ പശ്ചാത്തലം ഒരു ഹോസ്പിറ്റലിനെയും, ഡോക്ടർ മാരെയും ചുറ്റി പറ്റിയാണെന്നുള്ള കാര്യം വായിക്കാനുള്ള ആകാംഷ നിലനിർത്തി അധികം സമയമെടുക്കാതെ പെട്ടെന്നു തന്നെ വായിച്ചു തീർക്കുകയും ചെയ്തു.
നല്ല രീതിയിൽ തരക്കേടില്ലാത്ത തുടക്കം തന്നെയായിരുന്നു പക്ഷെ ആ ഒരു സസ്പെൻസ് നിലനിർത്തിക്കൊണ്ട് പോകാൻ ഒരല്പം ബുദ്ധിമുട്ടുന്നതായിയാണ് പിന്നീട് തോന്നിയത്.
പുസ്തകം എന്നെ പൂർണമായി നിരാശപ്പെടുത്തിയില്ല. ചില ആശയങ്ങളും കോർ തീമും ശ്രദ്ധേയമാണ്. എന്നാൽ ഒരു ശരാശരി നിലവാരത്തിലുള്ള ഒരു വായനയായി മാത്രമാണ് അനുഭവപ്പെട്ടത്. ചില ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ കുറേക്കൂടി മികച്ചതാക്കാമായിരുന്നുവെന്ന് തോന്നി.
-------->
Concerns :
ഒരു കാര്യം ഒരിക്കൽ വളരെ വ്യക്തമായി പറഞ്ഞ് ഫലിപ്പിച്ച ശേഷം, അതേ കാര്യത്തിലേക്ക് വായനക്കാരന്റെ ശ്രദ്ധ വീണ്ടും വീണ്ടും തിരിച്ചു വിടുന്ന തരത്തിലുള്ള ആവർത്തനങ്ങൾ നോവലിലുടനീളം അനുഭവപ്പെട്ടു. ചിലപ്പോൾ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും, ചിലപ്പോൾ ഒരു കഥാപാത്രത്തിന്റെ ഉള്ളിലെ ചിന്തകളിലൂടെയും ഈ റെപ്പെറ്റീഷൻ വന്നത് വായനാനുഭവത്തെ കുറച്ചധികം ബാധിച്ചതായി തോന്നി.
കഥാസന്ദര്ഭങ്ങളിലെ പ്രെഡിക്ടബിലിറ്റി, കഥ രണ്ട് കാലഘട്ടങ്ങളിലൂടെ മുന്നോട്ട് പോകുന്ന രീതിയിലാണെങ്കിലും, പല സന്ദർഭങ്ങളിലും കഥയുടെ പോക്ക് താരതമ്യേന പ്രെഡിക്ടബിൾ ആയി അനുഭവപ്പെട്ടു. ചില കഥാപാത്രങ്ങൾ പിന്നീട് എന്ത് തീരുമാനങ്ങളിലേക്കാവും എത്തുക, അതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാകാം എന്നത് വായനയ്ക്കിടയിൽ തന്നെ ഏകദേശമായി മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ, സസ്പെൻസ് നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതിൽ കുറച്ച് പരിമിതികൾ ഉണ്ടായതായി തോന്നി.
-------->
പ്രത്യേകിച്ച്, ചില റിവീലുകളുടെ കാരണം മാത്രം മറച്ചുവെച്ച്, അതിലേക്ക് കഥാപാത്രങ്ങൾ എങ്ങനെ എത്തിച്ചേർന്നുവെന്ന് കാണിക്കുന്ന ഒരു തരത്തിൽ ഓപ്പൺ ആയ കഥപറച്ചിൽ രീതി, റിവീലിംഗ് ന്റെ ഇമ്പാക്ട് കുറച്ചു.
മറ്റൊരു കാര്യം, അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ എഴുത്തിൽ ഒരു തിടുക്കവും വെപ്രാളവും അനുഭവപ്പെട്ടു. കഥയിലെ പ്രധാന സസ്പെൻസുകളും റിവീലുകളും അവസാന പത്ത്-ഇരുപത് താളുകളിലേക്കാണ് കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട്, ആദ്യത്തെ വലിയൊരു ഭാഗം കൂടുതൽ വിശദമായി പറഞ്ഞതിനു ശേഷം, അവസാന ഭാഗത്ത് ഒരുപാട് കാര്യങ്ങൾ താരതമ്യേന വേഗത്തിൽ കൂട്ടിച്ചേർത്തതുപോലെ തോന്നി. പുസ്തകത്തിലെ ആദ്യ 80% ഭാഗത്ത് പറഞ്ഞതിലും കൂടുതൽ കാര്യങ്ങൾ അവസാന 20% ഭാഗത്ത് തിടുക്കപ്പെട്ടു കുത്തിനിറച്ചത് പോലെ തോന്നിച്ചു.
ഒരു സിനിമ കണ്ട ഫീൽ! യുദ്ധവും അടിയും ഇമോഷന്സും ഒക്കെ വായിച്ചപ്പോൾ ഒരു ബ്രേക്ക് എടുത്തു. മെഡിക്കൽ മർഡർ / ത്രില്ലർസ് ആക്കാന് വെച്ച്. അൽവറാഡോ മരണങ്ങൾ! പുറം ചട്ടയിൽ ഒരു ഐഡിയ കിട്ടും എന്താണ് അകത്തെന്നു.
വായിച്ചു തുടങ്ങി. സാധാരണ ഒരു സ്റ്റാർട്ട്. ആദ്യ ചരക്റ്റർ. ട്വിസ്റ്റ്! ദേ പിന്നേം ട്വിസ്റ്റ്!! ട്വിസ്റ്റ്!! ഒരു പേജ് മറയ്ക്കുമ്പോൾ അതിന്റെ അവസാനം ആദ്യമേ വായിച്ചു നോക്കാൻ തോന്നുന്നുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ കഴിവ് തന്നെ ആണ്. അതിൽ നിഖിലേഷ് ജയിച്ചു. ഒരു ഡോക്ടർ എന്ന നിലയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ക്ലിനിക്കലി കറക്റ്റ് ആകിയിട്ടുമുണ്ട്.
മനുഷ്യന്റെ ജീവനേക്കാൾ വലുതാണല്ലോ പണം ഇക്കാലത്തു. അത് ബേസ്ഡ് ആയിട്ടുള്ള ഒരു നൈസ് ത്രില്ലെർ എന്ന് വേണമെങ്കിൽ പറയാം. ജോസഫ് സിനിമ പോലെ.. നിർണയം പോലെ... ഇതും ഒരു സിനിമ ആകട്ടെ ..
എന്റെ ജീവിതത്തിൽ നടന്നു ഒരു സംഭവം ആയി ഒരു ചെറിയ മാച്ച്. എന്റെ ഭാര്യ പിതാവ് മരണപ്പെട്ടത് കേരളത്തിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിൽ വെച്ചാണ്. കരൾ സംബന്ധം ആയി ആണ് അഡ്മിറ്റ് ആയതു. വെന്റിലേറ്ററിൽ കിടന്നു. എന്നാൽ ഒരു ദിവസം ആള് ഉഷാറായി.. ഞാനുമായിട്ടു ഫോണിൽ സംസാരിച്ചു.. സമാധാനത്തിൽ ഞങ്ങൾ ഉറങ്ങി. അടുത്ത ദിവസം ഭാര്യം വിളിച്ചു.. " വന്നോ..അപ്പൻ സീരിയസ് ആണ്" ... ഒട്ടും പ്രതീക്ഷിക്കാതെ. വെന്റിലേറ്ററിൽ കിടന്നപ്പോൾ എടുത്ത എക്സ്-റേ ഈണങ്ങൾ ചോദ്യം ചെയ്തപ്പോൾ ഭ ഭ ഭ ...അവസാനം ബോഡി വിട്ടു കിട്ടാനുള്ള പൈസ സംസാരം. മിക്ക കോർപ്പറേറ്റ് ഹോസ്പിറ്റലുകളുടെയും സ്ഥിതി ഇത് തന്നെ ആകണം. കഥാകൃത്തും പറഞ്ഞ പോലെ.. ആർക്കും ഇങ്ങിനെ ഒന്നും സംഭവിക്കാതിരിക്കട്ടെ...
ഡിസി ബുക്സ് സ്റ്റോറിലെ ഒരു ചെറുക്കനാണ് ഇയാളുടെ ബുക്സ് എല്ലാം നല്ലതാന്നു പറഞ്ഞ് ഒരു നാലെണ്ണം തന്നത്. അവനു ഞാൻ വച്ചിട്ടൊണ്ട്.
രണ്ടെണ്ണം എയർപോർട്ടിലും ഫ്ലൈറ്റിലും ഇരുന്നു വായിച്ചു. നല്ല ഓഞ്ഞ നോവൽസ്. പഴയ പ്ലോട്ടും എഴുത്തും.
പുതിയതിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നു കരുതി.
എവിടുന്ന്? തുടക്കം കണ്ടപ്പൊ റൈറ്റിങ് ഇംപ്രൂവ് ആയല്ലോ എന്നു തോന്നിയതാ. പിന്നെ അകത്തു ചെന്നപ്പോ പഴയ ബോംബുകഥ തന്നെ രണ്ടു വട്ടം i got frustrated and almost threw the book away. പ്ലോട്ട് തരക്കേടില്ല. എഴുതാൻ അറിയാവുന്നോൻ്റെ കൈയിൽ കിട്ടിയിരുന്നെങ്കി ഭെറ്റർ ആയിരുന്നേനെ. i dont understand why DC keeps publishing this guys works
This one which tells the story of 9 mysterious deaths in Alvarado Hospital is a page turner from the word go. The story revolves around David Abraham who comes to meet alex morris with a strange case to solve- that his son has come back from death . Alex 's investigation leads him to a super speciality hospital where not one but 9 deaths have happened mysteriously.
Packed with twists and turns, this one is a genuine Medical Thriller and offers what it promised, genuine thrill!
പുനർജ്ജനി എന്ന റീഹാബിൽ അലക്സ് മോറീസിനെ കാണാൻ വന്ന വൃദ്ധൻ പറഞ്ഞ കാര്യങ്ങൾ അയാളെ ഒരുപാട് അലട്ടിയിരുന്നു. അലക്സ് ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ കൂടിയായതുകൊണ്ടാണ് ആ വൃദ്ധൻ സമീപിച്ചത്.പക്ഷെ ആ യാത്രകൾ തുറന്നുതന്നത് ഞെട്ടിപ്പിക്കുന്ന കുറച്ചു സംഭവങ്ങിലേക്കായിരുന്നുവെന്ന് അയാൾ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
വായനയിൽ ഉടനീളം വായനക്കാരെ മുൾമുനയിൽ നിർത്താനിതിനു കഴിയും. ഓരോ ചാപ്റ്റർ അവസാനിക്കുമ്പോഴും ആകാംഷ കൂടും. ഒട്ടും ലാഗ് ഇല്ലാതെ വായിച്ചു തീർക്കാൻ കഴിയും.
ഇൻവെസ്റ്റിഗറ്റീവ് നോവലുകൾ ഇഷ്ടപെടുന്ന ഏതൊരാൾക്കും ഇത് ഉറപ്പായും ഇഷ്ടമാകും. Thankyou @
നീന, രാഹുൽ, ഡേവിഡ്, അലക്സ് മൊറിസ് എന്നിങ്ങനെയുള്ള പ്രധാന കഥാപാത്രങ്ങൾ ഉള്ള ഈ നോവൽ പ്രധാനമായും പറയുന്നത് അൽവരാഡോ എന്നാ പേരുള്ള ഒരു സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ നടക്കുന്ന കുറച്ചു ദുരൂഹത മരണങ്ങളും അവയ്ക്ക് പിന്നിലെ രഹസ്യങ്ങളുമാണ്. കുറെയധികം മെഡിക്കൽ വിവരണങ്ങൾ ഈ പുസ്തകത്തിൽ വരുന്നുണ്ടെങ്കിലും അവയെല്ലാം സാധാരണ മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞിരിക്കുന്നു.
ഒരൽപ്പം ക്രിഞ്ച് ഉണ്ടെങ്കിലും രസകരമാണ് ആകെത്തുകയിൽ.
ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ സാധിക്കുന്ന ഒരുഗ്രൻ മെഡിക്കൽ ത്രില്ലർ. മരിച്ചു പോയ മകൻ ഗർഭിണി ആക്കി എന്ന അവകാശവാദവുമായി എത്തുന്ന അച്ഛന്റെ പരാതി അന്വേഷിച്ചു തുടങ്ങുന്ന സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസ് കണ്ടെത്തുന്ന ദുരൂഹമായ സത്യങ്ങൾ... അൽവറാഡോ മെഡിസിറ്റി എന്ന ആശുപത്രിയിൽ നടന്ന ഒൻപത് മരണങ്ങൾ... ഓരോ ചാപ്റ്ററും അവസാനിക്കുന്നത് ഒരു ചെറിയ ക്ലിഫ് ഹാങ്റിൽ ആണ്.. വായന തുടങ്ങിയാൽ താഴത്തു വെക്കാൻ സാധിക്കാത്ത പുസ്തകം..
I read this book in a day and I must say that this was a really good medical thriller. It starts with a man contacting the investigator alex morris with a strange request , that his dead son has impregnated a girl after his death and is now troubling him with claims for compensation. Alex morris sets to find the truth and his investigations lead him to alvardo hospital, a super specialities hospital where sinister deaths have happened.