വാക്ക് ശരീരമാകുമ്പോൾ. ഇരുട്ടിൽ സ്വയം നഷ്ടപ്പെട്ടു പോകുന്നത്തുന്നതിന് മുമ്പ് മനുഷ്യർ നടത്തുന്ന നിലവിളിയാണ് ഏറ്റവും ഹതാശമായത്.
കാഫ്ക എഴുതുന്നു, ” ക്രിസ്തു വെളിച്ചം നിറഞ്ഞ അഗാധമായ ഗർത്തമാണ്, കണ്ണുതുറന്നുപിടിച്ചു നടക്കുന്ന എല്ലാവരും ആ ഗർത്തത്തിൽ വീഴും.” ഈ അഗാധതയിൽ ഏതാനും മനുഷ്യരുടെ ദിനസരികളിൽ നിന്ന് ചില കുറിപ്പുകളാണ് ഇതിൽ ശേഖരിച്ചിട്ടുള്ളത് - ജോസ് സുരേഷ്.
ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ ജനനം. കപ്പൂച്ചിൻ സന്ന്യാസസഭയിൽ വൈദികൻ. ആത്മീയപ്രഭാഷണങ്ങളിൽ ശ്രദ്ധേയൻ. കൂട്ട്, അവൾ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, ഓർഡിനറി, അകം, പുലർവെട്ടം തുടങ്ങിയ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'മനുഷ്യസ്‌നേഹി' മാസികയുടെ എഡിറ്ററുമാണ്.