കഥപറച്ചിലിന്റെ അതിരുവിട്ട വാമൊഴിരസം നിറഞ്ഞ ശൈലി ആഖ്യാനത്തിലൊളിപ്പിച്ചുകൊണ്ട് കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. കഥയും ആത്മകഥയും തമ്മിലുള്ള മതിലിനെ തകർത്തുകൊണ്ടെഴുതിയവയാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവങ്ങളും. കരിക്കോട്ടക്കരി നോവലിന്റെ ആത്മകഥ, കുടിയേറ്റ ചരിത്രത്തിലെ എഴുതപ്പെടാത്ത സൂക്ഷ്മജീവിതങ്ങൾ, അധ്യാപകാനുഭവങ്ങൾ തുടങ്ങി കഥപോലെ തിളങ്ങുന്ന ഓർമ്മകളുടെ പെയ്ത്ത്.
എഴുത്തുകാരനായ വിനോയ് തോമസിന്റെ ഓർമ്മകളുടെ പുസ്തകം. അദ്ദേഹം എഴുതിയ പുസ്തകങ്ങളെ പറ്റിയുള്ള ആത്മവിചാരവും കുടിയേറ്റ ചരിത്രവും അധ്യാപക അനുഭവങ്ങളും ഇതിൽ പങ്കുവയ്ക്കുന്നു.