തന്‍റെ കുടുംബത്തിനെ നാമാവശേഷമാക്കിയവരോടുള്ള തീര്‍ത്താല്‍ തീരാത്ത പകയുമായാണ് ശത്രു എന്ന ശത്രുഘ്നന്‍ നാട്ടിലെത്തിയത്. പണവും സ്വാധീനവുമുള്ള എതിരാളികള്‍ മരണക്കുരുക്കുമൊരുക്കി അയാളെ നേരിട്ടു. അതോടെ സത്യത്തിനും നീതിയ്ക്കുമായുള്ള പോരാട്ടത്തിന്‍റെ നിണച്ചാലുകള്‍ ഒഴുകി.
അപസർപ്പക കഥകളിലൂടെയും ക്രൈം നോവലുകളിലൂടെയും ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബാറ്റൻ ബോസ് എന്ന തൂലികാ നാമത്തിലറിയപ്പെട്ടിരുന്ന കൊച്ചുകുന്നേൽ മത്തായി ചാക്കോ എന്ന കെ. എം. ചാക്കോ.