സ്വയം ജീവിക്കാൻ മറന്നവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തുന്ന മനോഹരമായ സെൽഫ് ഹെൽപ്പ് പുസ്തകം. സന്തോഷത്തിൻ്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയാണെന്ന് ഓർമ്മിപ്പിച്ച് വലിയ കാര്യങ്ങളിൽ മാത്രം അല്ല ചെറിയ കാര്യങ്ങളിൽപോലും സന്തോഷം കണ്ടെത്തണമെന്ന് എഴുത്തുകാരിയായ അശ്വതി സ്വന്തം അനുഭവങ്ങളെ മുൻനിർത്തി വളരെ ലളിതമായ ഭാഷയിൽ നമ്മോട് സംസാരിക്കുന്നു.
സ്വയം മനസ്സിലാക്കാനും ജീവിക്കാനും മറന്ന ആളുകളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന പുസ്തകം. സ്വന്തം സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെയാണെന്ന് ഊട്ടി ഉറപ്പിക്കുന്നു. എഴുത്തുകാരി സ്വന്തം അനുഭവങ്ങളെ ഉദാഹരണസഹിതം വിപുലീകരിച്ച് വായനക്കാർക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.