Jump to ratings and reviews
Rate this book

വരത്തുപോക്ക് | Varathupokku

Rate this book
മലയാളത്തിലെ മികച്ച ബെസ്‌റ്റ്സെല്ലർ ഉറക്കപ്പിശാചിനുശേഷം എസ് പി ശരത്തിൻ്റെ മറ്റൊരു ക്ലാസിക് നോവൽ: വരത്തുപോക്ക്.പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യയെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്.

292 pages, Paperback

Published February 1, 2026

Loading...
Loading...

About the author

S.P. Sarath

2 books6 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
15 (25%)
4 stars
29 (50%)
3 stars
11 (18%)
2 stars
3 (5%)
1 star
0 (0%)
Displaying 1 - 9 of 9 reviews
Profile Image for Dr. Charu Panicker.
1,275 reviews83 followers
June 29, 2026

അതിമാനുഷിക കഥകളുടെ ഒരു സമാഗമം. ഉറക്കപ്പിശാസിനോട് അടുത്തു നിൽക്കുന്നില്ലെങ്കിലും നമ്മളെ സ്വല്പം ഭയപ്പെടുത്തുന്നു ഈ പുസ്തകം.
Profile Image for Thushara .
545 reviews108 followers
July 13, 2026
narrated by: Sudarshanan Nair A S
10h 25m

ഉറക്കപ്പിശാച്ചിന്റെ അത്ര ഭയാനകം അല്ലങ്കിലും അത്യാവശ്യം ഭീതി പരത്തിയ കൃതി. സുദർശനൻ നായരുടെ ഗാഭീര്യമാർന്ന വായന ഈ പുസ്തകത്തെയും ആദ്യത്തെ പോലെ തന്നെ മറ്റൊരു level ലേക്ക് എത്തിച്ചു. Audiobook ഇൽ പല ഇടങ്ങളിൽ ചില വരികൾ രണ്ട് വട്ടം ആവർത്തിച്ചതായി ശ്രെദ്ദിച്ചു. Proof listening നടത്താത്തതായി തോന്നി. ബാക്കി എല്ലാം അടിപൊളി 🤌🏽👌🏽

4.75 🌟

Listened through Storytel


Profile Image for Gokul Krishnan.
31 reviews4 followers
Read
July 10, 2026
Terrific. Did not feel as exciting as the first instalment, but the world building is fantastic.
Ps: Ain't that Mammootty in the cover!
Ps 2: I sort of picturised Mammootty as Vaappan, directed by Rahul Sadasivan.
Profile Image for Sai Swaroop.
15 reviews
July 8, 2026
ഗംഭീര വായന അനുഭവം ആണ് വരത്തുപോക്ക്.. നമ്മൾ ആ നാട്ടിൽ ഉള്ളത് പോലെ ഫീൽ ചെയ്യും.. എല്ലാവർക്കും വായിക്കാൻ പറ്റിയ ഒരു പുസ്തകം..
Profile Image for Vishnu N.
32 reviews
July 28, 2026
ഉറക്കപിശാചിന്റെ തുടർഭാഗം ആണ് വരത്തുപോക്ക്... നാരായണൻ വാപ്പാന്റെ മരണത്തിന്റെ ശേഷം ഉള്ള ഉയിർത്തെഴുന്നേൽപ്പോടെ ആണ് കഥ ആരംഭിക്കുന്നത്..
മുണ്ടാറിനിനിയും കുറെ കഥകൾ പറയാനുണ്ട്...ഓരോ കഥ അധ്യായങ്ങളും ഓരോ ത്രസിപ്പിക്കുന്ന അനുഭവങ്ങൾ ആണ് നൽകുന്നത്..
ഒരുപാട് ചോദ്യങ്ങളും കഥയുടെ സാധ്യതകളും മുൻനിർത്തിയുള്ള അവസാനഒരു കാത്തിരിപ്പ് കൂടി ആണ്..
Profile Image for Deffrin Jose.
44 reviews8 followers
June 24, 2026
ആദ്യഭാഗത്തിനോട് നീതി പുലർത്തുന്ന രണ്ടാം ഭാഗം. ഒന്നാം പുസ്തകം ക്രിയേറ്റ് ചെയ്ത മുണ്ടാറിന്റെ മിസ്റ്റീരിയസ് അന്തരീക്ഷം രണ്ടാം പുസ്തകത്തിൽ കൂടുതൽ ദുരൂഹമാകുന്നു. ഈ സീരീസിലെ രണ്ട് പുസ്തകവും Horror genre ൽ മലയാളത്തിന് മുതൽക്കൂട്ട് എന്ന് പറയാവുന്ന വർക്ക് ആണ്.
Profile Image for Sunitha Mullamangalath.
33 reviews28 followers
August 1, 2026
മറ്റൊരു നല്ല വായന! തുടക്കത്തില്‍ ഉറക്കപിശാചിന്റെ ഘടന തന്നെ ആണെങ്കിലും കഥ മുന്നേറുന്നതനുസരിച്ച് അത്തരം ഒരു ശാഠൃം കഥാകൃത്ത് പുലര്‍ത്തുന്നില്ല. അത് ആഖ്യാനത്തെ അലോസരപ്പെടുത്തുന്നില്ലതാനും. ആദ്യ പുസ്തകത്തിൽ അമാനുഷികത, ഭീതി തുടങ്ങിയവയെ ഉപയോഗിച്ച രീതിയുടെ സവിശേഷത ഇതിലും അനുഭവപ്പെട്ടു.
Displaying 1 - 9 of 9 reviews