What do you think?

Maathangaleela | മാതംഗലീല
അവള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ബാലകൃഷ്ണന്‍ നോക്കി. ഒരു കൂറ്റന്‍ പാമ്പ്! ഭിത്തിയില്‍നിന്നും ഒരു മുള ഊരിയെടുത്ത് അടിക്കാന്‍ ഓങ്ങിയതും അത് വാല്‍ നിലത്തുകുത്തി എണീറ്റു. അവനു നേരേ
പത്തിവിരിച്ചു. അവന്റെ മുഖത്തെ മൂടാന്‍ മാത്രമുള്ള വലിപ്പം അതിനുണ്ടായിരുന്നു. ബാലകൃഷ്ണന്‍ വിറച്ചുപോയി. ഈ രാത്രിയോടെ എല്ലാം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു എന്നവനു മനസ്സിലായി. കഴുത്തില്‍ ഒരു സര്‍പ്പത്തെയും ചുറ്റിവെച്ച് ഈ ഇരുട്ടില്‍ എവിടെയോ അവള്‍ നില്‍പ്പുണ്ട്…
മറ്റേതു ഗ്രാമത്തെയുംപോലെ സര്‍വ്വസാധാരണമായി കഴിഞ്ഞുപോന്നിരുന്ന തിരുമിറ്റക്കോടിനെ അദ്ഭുതകരമായ പരകായപ്രവേശത്താല്‍ ഒറ്റരാത്രികൊണ്ട് മാന്ത്രികക്കഥയാക്കി മാറ്റിയ തിരുമിറ്റക്കോട് ബാലകൃഷ്ണന്‍ എന്ന ആനബാലന്റെ കഥ. സ്വപ്‌നമെന്നോ യാഥാര്‍ത്ഥ്യമെന്നോ മൃഗമെന്നോ മനുഷ്യനെന്നോ കഥയെന്നോ ജീവിതമെന്നോ ഉള്ള അതിര്‍വരമ്പുകളെ അട്ടിമറിച്ചുകൊണ്ട് ഒരു വ്യത്യസ്ത ഭൂമികയിലൂടെയുള്ള വിസ്മയസഞ്ചാരം. പ്രണയവും പ്രതികാരവും രതിയും പകയും മഹാവ്യഥയും എഴുപതുകളിലെ തീവ്രരാഷ്ട്രീയവുമെല്ലാം ചേര്‍ന്ന് മലയാളിവായനക്കാര്‍ ഇതുവരെ തൊട്ടുകൂട്ടിയിട്ടില്ലാത്ത അനുഭൂതികളുടെ രുചിഭേദവുമായി ഒരു അപൂര്‍വ്വരചന.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവല്‍

- GenresFantasy
348 pages, Paperback
Published April 1, 2026
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 4 of 4 reviews
June 18, 2026
An average read. സിനിമകിളിൽ പ്ലോട്ട് കാര്യമായി ഇല്ലെങ്കിൽ നോൺ ലീനിയർ ആയി എഡിറ്റ് ചെയ്‌താൽ ഒരു ക്യൂരിയോസിറ്റി / ടെൻഷൻ സ്വാഭാവികമായി ഉണ്ടാകും എന്ന് പറയാറുണ്ട്.. ഏകദേശം ആ ഒരു സ്ട്രാറ്റജി / ഗിമ്മിക്സ് ഉപയോഗിച്ച നോവൽ എന്ന് പറയാം. ആദ്യ നൂറ് പേജ് പ്ലോട്ട് driven ആയി പോയി പിന്നെ എഴുത്തുകാരൻ തന്നെ വായനക്കാരോട് ഇത് ബോറടിക്കും എന്ന് പറഞ് പിന്നീട് പുതിയ കഥാപാത്രങ്ങളെ introduce ചെയ്ത നോൺ ലീനിയർ ആക്കി അനാവശ്യ കോംപ്ലക്സ് ആക്കിയ ഒരു narration. ആന ബാലകൃഷ്ണന്റെ കഥ / revenge സ്റ്റോറി ശരിക്കും നോക്കിയാൽ ഒരു നോവെല്ലയിൽ ഒതുക്കാവുന്ന കഥ മാത്രമേ ഉള്ളൂ.. നോവലിന്റെ ' സ്വന്തന്ത്ര്യം ' എന്ന് പറഞ് പല വഴിക്ക് പോയി അവസാനം മൂക്ക് പിടിച്ചു. ആകെ ഇഷ്ടപെട്ടത് - പാലക്കാട് പശ്ചാത്തലം ആയതുകൊണ്ട് തന്നെ ഒടിയൻ റിലേറ്റഡ് ചില സംഗതികളും.. ഫുട്ബോളിനെ കുറിച് പണ്ട് കോഴിക്കോട് ഉണ്ടായ നാഗ്ജി ടൂർണമെന്റിനെ കുറിച് പറഞ്ഞ പരാമർശിച്ചതുമാണ്.
June 12, 2026
First novel by Santhosh Aechikkanam is a very unique reading experience. He manages to use the Odividya from legends into the story and it's used to gel the story into an enjoyable one. The main story is set during the 70s when the Naxalite movement was strong in Kerala.
This was first published as a novelette of 10 chapters and later the author decided to extend it into a full novel to bring it to a larger canvas the story deserves. Not sure whether the initial form is present in the first 10 chapters of the novel or spread it across the whole story.
If you are looking for a well written novel with quite unique reading experience and the craft of the author you will enjoy this.

July 28, 2026
ചെറുകഥകളിലൂടെ ശ്രെദ്ധേയനായ സന്തോഷ് ഏച്ചിക്കാനം എഴുതിയ ആദ്യ നോവൽ ആണ് മാതംഗലീല..ബാലകൃഷ്ണൻ എന്ന ആനമനുഷ്യന്റെ ജീവിതവും അതുമായി ബന്ധപ്പെട്ട അനേകം ആളുകളുടെ ജീവിതവുമാണ് കഥാഗതി... പ്രണയം,പക, ഒടിവിദ്യ, ജന്മിത്വം,രതി തുടങ്ങിയവയെല്ലാം മാതംഗലീല യിൽ പരാമർശിക്കുന്നുണ്ട്...350 പേജുകൾ പലപ്പോഴും ഒരു ബലികേറാമലയായി തോന്നിയെങ്കിലും അധികം വിരസത അനുഭവിക്കാതെ വായന മുഴുമിപ്പിക്കാനായി... നോൺ ലീനിയർ ആയി അവതരിപ്പിക്കുന്ന കഥ പലപ്പോഴും അടുക്കും ചിട്ടയും ഇല്ലാത്ത ഒരു എഡിറ്റിങ് അപാകത ഫീൽ ചെയ്തു... എന്നിരുന്നാലും അത്യാവശ്യം മേന്മ മാതൃഭൂമിയുടെ ബുക്കിന് അനുഭവപ്പെട്ടു..
August 1, 2026
Kidu.
Displaying 1 - 4 of 4 reviews