Jump to ratings and reviews
Rate this book

Kalika

Rate this book
സ്റ്റ്രീയുടെ മുറിവേറ്റ അഭിമാനത്തിന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ സ്മാരകമാണ് കലിക. നിഗൂഢതയുടെ രാത്രിസൗന്ദര്യം അമര്‍ന്നു കിടക്കുന്ന ലയസുരഭിലമായ ഭാഷയില്‍ എഴുതപ്പെട്ട ഈ നോവലില്‍ രതിയും മരണവും പ്രണയവും ഇഴ ചേര്‍ന്നു കിടക്കുന്നു. മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവല്‍.
16 people are currently reading
230 people want to read

About the author

Mohanachandran

7 books4 followers
He was born in Perumbavoor in 1941. He had passed MA History with first rank from the Kerala University. A noted writer, he had penned several works such as Kappirikalude Rathri, Himavathi and Velan Chedayan. His most noted work is Kalika.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
30 (37%)
4 stars
32 (40%)
3 stars
15 (18%)
2 stars
2 (2%)
1 star
1 (1%)
Displaying 1 - 13 of 13 reviews
Profile Image for Deepthi Terenz.
183 reviews62 followers
February 11, 2015
സദൻ, സഖറിയ ,ജോസഫ്‌ , ജമാൽ എന്നീ സുഹൃത്തുകളുടെയും അവരുടെ ജീവിതത്തിന്റെയും സൗഹൃദത്തിന്റെയും കഥ കുറച്ചു അപസർപ്പകത്വം കൂട്ടി യോജിപ്പിച്ചു മനോഹരമാക്കിയ ഒരു നോവൽ. ദുരൂഹസഹാചര്യത്തിൽ മരണപ്പെടുന്ന മംഗലത്ത് കാരണവരും ഭാര്യയും . അനാഥനായ മകനെയും കൊണ്ട് അവന്റെ ജീവൻ രക്ഷിക്കാൻ നാടുവിടുന്ന അമ്മാവൻ . അന്ന് മുതൽ ഭയത്തിന്റെയും ഭീകരതയുടെയും ആവാസകേന്ദ്രമായി ആ ഗ്രാമത്തെ ഭരിച്ചു കൊണ്ടിരുന്നു ആ മംഗലത്ത് വീട്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇതിന്റെയെല്ലാം സത്യം അറിയാൻ ശ്രമിക്കുന്ന നാലു ചെറുപ്പക്കാർ അവർക്ക് നഷ്ടപെടുന്നത് എന്തൊക്കെ? അവർ നേടുന്നത് എന്തൊക്കെ?
കലിക - ഒന്ന് ചിന്തിച്ചാൽ ഒരുപക്ഷെ കാളിക എന്ന് പറയാം. കന്യകാത്വം വലിച്ചുകീറിയ പിതൃതുല്യനോടുള്ള പക വളർന്നു സരവപുരുഷഗണത്തോടും പുച്ചവും, അമർഷവും പകയും വളർന്നു , അവരെ സംഹരിക്കാൻ ശക്തികൾ ആർജിക്കുന്നവൾ അതിനു തടസ്സം നില്ക്കുന്നവരെ എവ്വിധവും തുടച്ചു മാറ്റാൻ വെമ്പുന്നവൾ. അവൾ വിജയിക്കുമോ?
എല്ലാ കഥാപാത്രങ്ങളേയും മികവോടെ വരച്ചുകാട്ടിയിരിക്കുന്നു . കഥസന്ദ്ര്ഭാങ്ങളും മനസ്സില് തങ്ങി നില്ക്കുന്ന വിധം എഴുതിരിക്കുന്നു. മന്ത്രങ്ങളും സംസ്‌കൃതശ്ലോകങ്ങളും പാമരന് മനസ്സിലാക്കവുന്നതല്ലെങ്കിലും അതിന്റെ വ്യാഖ്യാനങ്ങൾ കഥയുടെ ഒഴുക്കിനെ ഒട്ടും ബാധിക്കുന്നില്ല.
മലയാളത്തിന്റെ ഒരു നല്ല മന്ത്രികനോവൽ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു നോവൽ.
Profile Image for Arun Divakar.
830 reviews422 followers
February 1, 2014
The horror genre in Malayalam literature has always been an ignored child. It has been seen as trashy literature and for a right reason too. Saving a couple of flashes of brilliance, every other horror novel or short story that I have come across in Malayalam has proved to be downright crass. Behind most of the myths in Kerala runs an undercurrent of sexuality and for selling a few additional copies, a lot of mediocre writers capitalise only on this aspect of coitus. They miss the whole point and rather than sending chills down the readers spines, end up giving them porn in the guise of horror novels. This is where Kalika tends to walk a different road.

The overarching presence in this novel is of the female. At the core of the novel lies one woman's never ending desire for revenge against a world that has horribly wronged her. Kalika is this woman and the way she chooses to get even with men at large is one of black magic and of ancient but extremely potent tantric methods. The male characters in the story while being the protagonists are swept to the sides in the flow of this powerful surge of feminine power. The fact that the side of the good chooses the female aspect of divinity i.e. Devi is also testament to this theme. All of the characters in this novel are shades : of good and bad, of violence and peace, of lust and celibacy and other such seemingly opposite emotions. The fact that Mohanachandran is a well read person is evident in the way he writes for even when his theme speaks heavily of sexuality, he does not allow the storytelling to become a porn movie.

It is one of the very few good horror novels in Malayalam and one worth spending the time on. I have read this twice, once six years ago and then again now to better relish it.For those of you who are wondering what this name is about : Kalika is another name for the manifestation of the goddess in the form of Kali. When written in Malayalam, this word is a palindrome which according to the Hindu mythology has its own latent magic powers.
Profile Image for Dr. Charu Panicker.
1,154 reviews74 followers
April 25, 2023
കലിക എന്ന പേര് പോലെ വ്യത്യസ്തമാണ് ഈ പുസ്തകത്തിന്റെ കഥയും. മുറിവേറ്റ സ്ത്രീത്വത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ കലിക എല്ലാം വെട്ടിപ്പിടിച്ച് ഉന്നതയാവാനുള്ള ശ്രമത്തിലായിരുന്നു. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട സദൻ മംഗലത്ത് വീടിന്റെ അവസാന കണ്ണി, തൻ്റെ സുഹൃത്തുക്കളായ ജോസഫിന്റെയും സക്കറിയയുടെയും ജമാലിന്റെയും ഒപ്പം തറവാട്ടിലേക്ക് തിരിച്ചെത്തുന്നു. നിഗൂഢതയും ഭയവും സൗന്ദര്യവും രതിയും അടങ്ങുന്ന പശ്ചാത്തലത്തിൽ മരണങ്ങളും പിടിവലികളും കാണാം.
Profile Image for Libin Chacko.
16 reviews54 followers
October 15, 2012
Kalika is the first mystical (mantric) novel in Malayalam.

With crystal clear characters, patiently developed suspense, memorable situations and fluent narration the book has lived 35 years so far and growing young each passing day. The novel was made as a movie in similar name. This made sure that it has reached to its audience within no time.

Clearly defined characters are the major strength of Kalika. Each character, has set of defined behaviour pattern and thought process which the author strictly follows throughout the novel and the climax is built on this.

There are certain books which can only write with abundance of knowledge, lot of experience and painstaking research. Kalika is one such.It is a masterpiece.


Profile Image for Soya.
505 reviews
May 31, 2019
പുസ്തകം: കലിക
രചന: മോഹന ചന്ദ്രൻ
പ്രസാധനം: കറന്റ്‌ ബുക്ക്സ്
പേജ്: 370, വില : 335

മലയാളത്തിലെ ആദ്യ മാന്ത്രിക നോവൽ ആണ് കലിക. 1977-ൽ ആണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. തുടർന്ന് ബാലചന്ദ്രമേനോൻന്റെ നേതൃത്വത്തിൽ കലിക സിനിമയായി രൂപാന്തരപ്പെടുകയും ചെയ്തു.

മംഗലത്ത് തറവാടിന്റെ  ശാപമോക്ഷത്തിന്റെ  കഥയാണ് കലിക. ദുരൂഹസാഹചര്യത്തിൽ മംഗലത്ത് കാരണവരും ഭാര്യയും കൊല്ലപ്പെടുന്നു. തറവാട്ടിലെ  ഏക സന്താനമായ സദനേയും കൊണ്ട് അമ്മാവൻ എന്നെന്നേക്കുമായി നാടുവിടുന്നു. അന്നുമുതൽ ഭയത്തിന്റെയും,ഭീകരതയുടെയും ആവാസകേന്ദ്രമായി മാറി മംഗലത്ത് വീട്.പതിനേഴു വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളുടെ ദുരൂഹ മരണത്തിന്റെ കാരണം അന്വേഷിച്ചു സദൻ  തറവാട്ടിൽ തിരിച്ചെത്തുന്നു.
സുഹൃത്തുക്കളായ സഖറിയ, ജമാൽ ജോസഫ്  എന്നിവരോടൊപ്പം സദൻ  തറവാട്ടിൽ എത്തിച്ചേരുന്നതും തുടർന്നുള്ള ഗ്രാമത്തിലെ അവരുടെ ജീവിതവും ആണ് പിന്നെ കാണുന്നത്.

കലിക ആണ് അവരെ കാത്തിരുന്നത്.
കലിക -സ്വന്തം കന്യകാത്വം നശിപ്പിച്ച പിതാവിനെ വലിച്ചുകീറി കൊന്നു, സർവ പുരുഷജന്മങ്ങളോടും വെറുപ്പും പകയും വളർന്നു, എല്ലാവരെയും നശിപ്പിക്കാൻ ശക്തിയാർജിക്കുന്നവൾ.
കലികയും ആയുള്ള യുദ്ധത്തിൽ സദനും സുഹൃത്തുക്കളും പല നഷ്ടങ്ങളിൽ കൂടിയും കെടന്ന് പോകുന്നു. കലികക്ക് എതിരെ സദനും കുട്ടൂകാരും ഒരുമിച്ച് ഉള്ള യുദ്ധമാണ് പിന്നെ കാണാൻ കഴിയുന്നത്.

ഒരു മാന്ത്രികനോവലിന് വേണ്ട എല്ലാ കൂട്ടുകളും ചേർന്ന ഒരു കൃതിയാണ് ഇത്. പ്രണയവും രതിയും മരണവും ഇടകലർന്ന ഈ മാന്ത്രിക നോവൽ വായനക്കാരന് പുതിയ ഒരു അനുഭവം ആയിരിക്കും.🎭
Profile Image for Nakul B Gopal.
10 reviews2 followers
July 28, 2022
ജോസഫ് ❤️ ജമാൽ ❤️ സദൻ ❤️ സക്കറിയ
Profile Image for Babu Vijayanath.
129 reviews9 followers
August 24, 2022
മലയാളത്തിലെ ഏറ്റവും മികച്ച ഭീകര നോവലുകളുടെ ലിസ്റ്റ് എടുത്താൽ അതിലൊന്ന് കലിക ആയിരിക്കും. പഴയ കാലത്ത് എഴുതിയതാണെങ്കിലും ഇന്നും നമുക്ക് വായിച്ചു ആസ്വദിക്കാൻ കഴിയുന്ന നോവലാണിത്.

ഭീകരമായ അനുഭവങ്ങളിൽ വീടും നാടും ഉപേക്ഷിച്ച് പോന്ന സദൻ തിരിച്ചു നാട്ടിലെത്തുകയാണ്. ജമാൽ,ജോസഫ്, സക്കറിയ എന്ന മൂന്നു സുഹൃത്തുക്കളടോപ്പം. ഉദ്ദേശം ഒന്ന് മാത്രം തന്റെ മാതാപിതാക്കളുടെ മരണത്തിന് കാരണമായ ദുഷ്ട അമാനുഷിക ശക്തികളെ കണ്ട് പിടിച്ച് ഉൻമൂലനം ചെയ്യണം. കൂടെ മന്ത്രവാദി രങ്കയ്യയുമുണ്ട്. തുടർന്ന് നടക്കുന്ന സംഭവബഹുലമായ കഥകളാണ് ഈ നോവൽ.

രതി, പ്രതികാരം, സൈക്കോ സീരീയൽ കില്ലർ, സൗഹൃദം, മന്ത്രവാദം, ആഭിചാരം മുതലായ നിറക്കുട്ടുകളിലെഴുതിയ നോവൽ വായനക്കാരെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യും. പൊളിറ്റിക്കൽ കറക്ട്നെസൊക്കെ നോക്കുന്നവർ വായിക്കാതിരിക്കുക. തീർത്തും മുതിർന്നവർക്ക് മാത്രമുള്ള നോവലാണ്.

നിരവധി അധ്യായങ്ങളും 370 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് കറന്റ് ബുക്സാണ്
Profile Image for Manoj Unnikrishnan.
218 reviews21 followers
March 21, 2023
വീട്ടിലിരുന്നു സിനിമ കാണാൻ വീഡിയോ കാസറ്റുകളും, വിസിആറും, വിസിപിയുമൊക്കെ അരങ്ങുവാണിരുന്ന എൺപതുകളുടെ അവസാനകാലം. അന്ന് കുടുംബത്തിലെ ഒരു കല്യാണവീട്ടിൽ താൽപ്പര്യമുള്ളവർക്ക് കാണുവാനായി ഒരു സിനിമ വെച്ചിരുന്നു. ഞങ്ങൾ കുട്ടികൾ കാണാനിരുന്നതും മുതിർന്നവർ “കുട്ട്യോള് കാണണ്ടാ. പേടിയ്ക്കും.” എന്ന് ശാസനയോടുകൂടിയൊരു മുന്നറിയിപ്പും തന്നു. പക്ഷെ സഹജമായ ആകാംക്ഷ കാരണം കുട്ട്യോളും കുറെയൊക്കെ ഇരുന്നു കണ്ടു. മുതിർന്നവർ തന്ന മുന്നറിയിപ്പനുസരിച്ചു കുറെ കാലത്തോളം മനസ്സിൽ പേടി നിറയ്ക്കുകയും ചെയ്തു. സിനിമയുടെ പേര് കലിക . 1980ൽ ബാലചന്ദ്രമേനോൻ്റെ സംവിധാനത്തിൽ ഇറങ്ങിയത്. കാലം കുറേ കഴിഞ്ഞാണ് സിനിമയ്‌ക്ക് ആധാരമായ അതേപേരിലുള്ള നോവൽ രൂപം ഉണ്ടെന്ന് അറിയുന്നത്. 1977ൽ മോഹനചന്ദ്രൻ എഴുതിയ, മലയാളത്തിലെ ആദ്യ മാന്ത്രികനോവൽ. ഈയടുത്താണ് എനിക്ക് ഈ പുസ്തകം വാങ്ങാനും ഉടൻ തന്നെ വായിക്കാനുമുള്ള അവസരം കിട്ടിയത്. വായിച്ചതിൽ ഏറെ സന്തോഷം, അതിലേറെ അത്ഭുതവും. എഴുപതുകളിൽ ഇറങ്ങിയ ഈ നോവൽ എങ്ങനെയാണ് അക്കാലത്തെ പഴമയൊട്ടും തോന്നിപ്പിക്കാതെ ഇത്രയും പുതുമയോടെ വായിക്കാൻ കഴിയുന്നത്? മലയാളത്തിലെ മാന്ത്രികനോവലുകൾ അറിയാമല്ലോ? ഒരു യക്ഷിയോ, പണ്ട് ദുർമരണപ്പെട്ട ഏതെങ്കിലും പെൺകുട്ടിയുടെ ആത്മാവോ ആയിരിക്കും പ്രധാന കഥാപാത്രം. അത് കഥാകാരന്റെ മനോധർമ്മമനുസരിച്ച് നല്ലവളോ കെട്ടവളോ ആയിരിക്കും. എല്ലാ കഥകൾക്കും മിക്കവാറും ഒരേ അന്തരീക്ഷം, ഒരേ ഫോർമുല തന്നെയാവും. എങ്കിലും ഈ നോവലിൽ കഥപറയുന്ന രീതിയും, ഭാഷയും എല്ലാം ഒന്നിനൊന്നു മെച്ചം. മലയാളവും സംസ്കൃതവും തമിഴും ചേർന്ന് വളരെ സസൂക്ഷ്മം വായിച്ചെടുക്കേണ്ട എഴുത്ത്. ഒരുപാട് മന്ത്രങ്ങൾ, സ്ത്രോത്രങ്ങൾ. കാമം, ക്രോധം, പ്രണയം, രതി, ചതി, മൃതി. ഒരു മാന്ത്രികനോവലിനു വേണ്ട എല്ലാ ഘടകങ്ങളും കഥാകൃത്ത് വളരെ വിദഗ്ദമായി കഥയിലേക്ക് ചേർത്തിരിക്കുന്നു.

“കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. അവിശ്വസനീയം തന്നെയല്ല, വിശ്വസിക്കുന്നത് അപകടകരം കൂടിയാണ്.” എന്നു തുടങ്ങുന്ന ആമുഖത്തോടുകൂടിയാണ് കലികയുടെ ആരംഭം. കുട്ടിക്കാലത്ത് ദുർമരണപ്പെട്ടുപോയ അച്ഛന്റെയും അമ്മയുടെയും ഓർമ്മകളും പേറി പതിനേഴു വർഷങ്ങൾക്ക് ശേഷം സദൻ എന്ന സദാനന്ദൻ ഒരിക്കൽക്കൂടി തൻ്റെ ജന്മഗൃഹമായ മംഗലത്തുവീട്ടിലെത്തുകയാണ്. കൂടെ പൊടിയൻ എന്ന ജോസഫ്, കറിയ എന്ന സഖറിയ, ഇക്കാക്ക എന്ന ജമാൽ എന്നീ ഉറ്റതോഴന്മാരും. ആ വരവിനുപിന്നിൽ ഒരവധിക്കാലം ആഘോഷിക്കുകയെന്ന വെറുമൊരു സാധാരണ ഉദ്ദേശമല്ല. സദന്റെ മാതാപിതാക്കളുടെ മരണത്തിനുകാരണമായ ദുഷ്ടശക്തിയെ ഇല്ലായ്‌മ ചെയ്യുക എന്നതാണ്. അവർ നേരിടേണ്ട ശക്തി ഒരിക്കലും ഒരു യക്ഷിയോ പ്രതികാരദാഹിയായ പ്രേതാത്മാവോ ആയിരുന്നില്ല. അതിലും വലിയ ശക്തി ഉള്ളിലൊതുക്കി മുഖംമൂടിയണിഞ്ഞു ജീവിക്കുന്ന പ്രതികാരദാഹിയായൊരു അസാധാരണ മനുഷ്യജന്മം. അങ്ങനെ തിന്മക്കെതിരെ മന്ത്രയന്ത്രതന്ത്രവിധികളും മനുഷ്യന് സാധ്യമായ എല്ലാ വികാരവിചാരങ്ങളും കൂട്ടിയിണക്കി പടപൊരുതാനിറങ്ങുന്ന ഈ കൂട്ടുകാരെക്കാത്ത് യുദ്ധവഴിയിൽ എന്തൊക്കെ കാത്തിരിക്കുന്നു എന്നതാണ് പ്രധാന കഥാതന്തു. ആൺവർഗ്ഗത്തിൻ്റെ കാമത്തിനിരയായി പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീത്വവും പകരമായി ഉയരുന്ന പകയും മുന്നേറ്റങ്ങളും കഥയുടെ ശക്തി കൂട്ടുന്നു. യുവാക്കളായ നായകന്മാരുടെ സംഭാഷണങ്ങൾ പലപ്പോഴും ദ്വയാർത്ഥ പ്രയോഗങ്ങളോടുകൂടിയതാകുമ്പോൾ ചില വായനക്കാർ അസ്വസ്ഥരായേക്കാവുന്നതാണ് എന്നു പറയുന്നതിൽ തെറ്റില്ല. എങ്കിലും കഥയുടെ പാശ്ചാത്തലം ഒരുക്കുന്നതിൽ കഥാപാത്രങ്ങളുടെ വിചാര സംസാര രീതികൾ ഏറെ സഹായിക്കുന്നുണ്ട്. നാന്ദി എന്നും ഉപസംഹാരം എന്നും രണ്ട് ചെറു അധ്യായങ്ങൾക്കിടയിൽ സദൻ, ജോസഫ്, ജമാൽ, സഖറിയ എന്നിങ്ങനെ കഥാപാത്രങ്ങളുടെ പേരുകളോടുകൂടിയ ബാക്കി അദ്ധ്യായങ്ങൾ. ഇത് കൂടാതെ കലിക എഴുതുവാനുണ്ടായ സാഹചര്യങ്ങൾ വിശദമാക്കുന്ന ഉത്തരഗ്രന്ഥം എന്നൊരു ഭാഗം കൂടി ചേർന്ന പതിപ്പാണ് ഞാൻ വായിച്ചത്. നാല് പുരുഷകഥാപാത്രങ്ങളും കലിക എന്ന മുഖ്യകഥാപാത്രവുമാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവരെക്കൂടാതെ സക്കറിയയുടെ അപ്പച്ചൻ, വാസു, ഗോമതി, സൗദാമിനി, വേലപ്പൻ, കുട്ടപ്പൻ നായർ തുടങ്ങിയവരും.

വായനയിൽ പലപ്പോഴും സിനിമയിലെ ഓർമ്മകൾ കടന്നുവന്നു. വളരെക്കുറച്ചേ എനിക്ക് ഓർമ്മയുള്ളൂ. എങ്കിലും വായിക്കുമ്പോൾ തോന്നിയത് മർമ്മപ്രധാനമായ പലകാര്യങ്ങളും സിനിമയിൽ വന്നിട്ടില്ല എന്നതാണ്. പിന്നെ അഭിനേതാക്കളും കഥയിലെ പല കഥാപാത്രങ്ങളുടെ വിവരണവും തമ്മിൽ ഏറെ വ്യത്യാസങ്ങളും കണ്ടു. പലപ്പോഴും ഭീതി എന്തെന്ന് വായനക്കാരെ അറിയിക്കുന്നതിലാണ് കഥാകൃത്തിന്റെ മിടുക്ക്. അത് മോഹനചന്ദ്രൻ പ്രശംസനീയമായ രീതിയിൽ നിർവ്വഹിച്ചിട്ടുണ്ട്. ഒരുപക്ഷെ ഈ നോവൽ ഇന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കിലും അതേ ഭയവും അത്ഭുതവും വായനക്കാരിൽ തീർച്ചയായും ശേഷിപ്പിക്കുമായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ നോവൽ ആയി കലിക എന്നും നിലനിൽക്കും.
Profile Image for Vineeth Sivadas.
29 reviews10 followers
April 2, 2016
ആദ്യമായാണ് ഞാൻ മാന്ദ്രിക നോവൽ വായിക്കുനത് . സഥൻ ഇന്ന വ്യക്തിയുടെ അച്ഛനമ്മമാർ ചെറുപ്പത്തിൽ ദുരൂഹമായി മരണപെടുന്നു . വളര്ന്നു യുവാവായ സഥൻ സത്യാവസ്ഥ കണ്ടുപിടിക്കാൻ മൂന്ന് കൂടുകാരേം കൊണ്ട് തന്റെ തറവാറ്റിലെകു
പോകുന്നുനടും തുടര്ന്നുള്ള സംബവവിഹസങ്ങലുമാനു "കലിക"
ഇതിലെ കലിക ചെരുപതിലെ പീടനതിനു ഇരയാ യവലാണ് . ഇത് ആnnuങ്ങലോടുള്ള വെറുപ് ഇന് കാരണമാഗുന്നു . അങ്ങനെ സ്ത്രീ ശക്തി ആണിനെധിരെ കാളിയയി ഉറഞ്ഞു തുള്ളുന്നu . അവൾ പുരുഷനെ വെറുപ്പോടെ തുപ്പുന്നു ശവത്തിൽ ചവുട്ടുന്നു ചോര ഊറ്റി കുടിക്കുന്നു . നമുക്ക് മൊഹമദ് അഫ്രോസിനെയും ഗോവിന്ദ ചമിയെയും ഒകെ കലികക്കു കൊടുക്കണം യെന്നു തോന്നിപോവും എഴുപതുഗളിലാനു കലിക പ്രസിധീഗരിചദെങ്ങിലും ഇന്നും കഥാപാത്രം പ്രസക്തമാണ്
Profile Image for Balagopal Rajagopal.
8 reviews4 followers
December 23, 2013
I would have given 5 stars for this one for its terrific characterisation and free flowing narration. However, towards the end, Kalika is alarmingly violent and to an extend, sadistic.

Even though the plot require such a narrative, I couldn't really enjoy the final chapters due to extreme violence. :)
Profile Image for Shyam Nair.
1 review1 follower
March 1, 2014
Brilliant book. This is a recommendation for my friends who can read malayalam. As a fan of the horror genre I have read quite a few books by the masters of horror in English, but this is still right up there as one of the scariest books I have read. A must read...
Profile Image for Dona.
38 reviews
June 11, 2014
PETRIFIED!!!! One of the best horror novels ever!! Thanks Aleena for the suggestion. 3.5/5
Profile Image for Ebin Antony.
2 reviews
April 28, 2017
A Magical Story line well told through the words of Mohanachandran which takes us to realms of Mystery, Greed, Lust and Redemption. . .

A must read. . .
Displaying 1 - 13 of 13 reviews

Can't find what you're looking for?

Get help and learn more about the design.