പുസ്തകം: ദേവ ഗന്ധർവ്വൻ രചന: കോട്ടയം പുഷ്പ നാഥ് പ്രസാധനം: ഓറിയൻറ് ബുക്സ് പേജ്: 144 വില: 110 Starting time: 07/05/2019- 09:30 am Finishing time: 08/05/2019- 09:40 pm
ഈ വർഷത്തിലെ എഴുപത്തി ഏഴാമത്തെ പുസ്തകം കോട്ടയം പുഷ്പ നാഥ് രചിച്ച ദേവഗന്ധർവ്വൻ എന്ന മാന്ത്രിക നോവൽ ആയിരുന്നു. തൊട്ട് മുമ്പ് വായിച്ച ദേവ ദൂതിക എന്ന പുസ്തകത്തെ പറ്റി പറഞ്ഞ അഭിപ്രായം തന്നെയാണ് ഈ പുസ്തകത്തെ പറ്റിയും എനിക്കുള്ളത്. ഒരു നോവൽ എന്ന രീതിയിൽ വായിക്കാമെന്ന് മാത്രം.
ഒരു ഗ്രാമത്തിൽ ആണ് കഥ നടക്കുന്നത് ' അവിടുത്തെ സ്കൂളിൽ ഒരു സംഗീത അദ്യാപകനെ നിയമിക്കുന്നതിനായി സ്കൂളിൽ വെച്ച് ശാസ്ത്രിയ സംഗീത മൽസരം സംഘടിപ്പിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്.
എല്ലാവരും നന്നായി തന്നെ പാടി. എന്നാൽ ഏറ്റവും അവസാനം പാടിയ ജയദേവൻ അമൃതവർഷിണി ആയിരുന്നു പാടിയത്. പാടി കഴിഞ്ഞതും മഴ പെയ്തു. മഴ പെയ്യാത്ത ആ ഗ്രാമ വാസികളെ സംബന്ധിച്ചിടത്തോളം അത് ഉൽസവം തന്നെയായിരുന്നു.
ജയദേവൻ എല്ലാവർക്കും പ്രിയപ്പെട്ടവനാവുക യും സ്കൂളിൽ സംഗീതാധ്യാപകനായി ചേരുകയും ചെയ്തു. ഇതിനിടയിൽ ജോലി കിട്ടാതെ പോയ ആ നാട്ടിലെ പ്രമാണിയായ വാസവൻ നായരുടെ അനന്തരവനായ ശേഖരശേഖരന് ജയദേവനോട് ദേഷ്യം തോന്നുകയും ചെയ്തു. അതിൻ പ്രകാരം മറ്റു ചിലരേയും കൂട്ട് പിടിച്ച് ജയദേവനെ തകർക്കാൻ ശ്രമിക്കുന്നതും അതിന്റെ പരിണിത ഫലങ്ങളും ഒക്കെയാണ് ഇതിൽ തുടർന്ന് പറയുന്നത്