An interesting detective novel by Kottayam Pushpanath. Death Rays tells the story of Prof Senguptha, who invented the destructive Death Rays. He is abducted by a group who wanted to get the formula of the rays and Detective Pushparaj comes to save him.
ഈ ലോകം മുഴുവൻ നിമിഷംകൊണ്ട് ഭസ്‌മമാക്കാൻ പോരുന്ന ഭീകരമായ, മാരകമായ മരണരശ്‌മി പ്രശസ്‌ത ശാസ്‌ത്രജ്ഞനായ പ്രൊഫ. സെൻഗുപ്‌ത കണ്ടുപിടിക്കുന്നു. അതിന്റെ ഫോർമുല കരസ്‌ഥമാക്കി കോടികൾ സമ്പാദിക്കുന്നതിന് കെണിയൊരുക്കി പ്രൊഫസറെയുംകൊണ്ട് കടൽകടക്കുന്ന ഗുഢസംഘം.
പുസ്തകം: ഡെത്ത് റേയ്സ് രചന: കോട്ടയം പുഷ്പ നാഥ് പ്രസാധനം: റാണി ബുക്സ്, ചെങ്ങന്നൂർ പേജ്: 178 വില: 60 Starting time: 17/05/2019- 02:00 pm Finishing time: 17/05/2019-07:55 PM
ഈ വർഷത്തിലെ എൺപത്തി അഞ്ചാമത്തെ പുസ്തകം കോട്ടയം പുഷ്പ നാഥ് രചിച്ച ഡെത്ത് റേയ്സ് എന്ന ഡിറ്റക്ടീവ് നോവൽ ആയിരുന്നു.
പ്രസിദ്ധ ശാസ്ത്രജ്ഞനായ സെൻ ഗുപ്ത ഒരു കാൽഭുതം, കണ്ടു പിടിച്ചു.അതെന്താണെന്ന് ലോകം ഇത് വരെ അറിഞ്ഞിട്ടില്ല. എന്നാൻ വളരെ രഹസ്യമായിട്ടെങ്കിലും ചിലർ അതിനെ പറ്റി അറിഞ്ഞിട്ടുണ്ടായിരുന്നു എന്നതാണ് സത്യം - ലോകത്തെ മുഴുവൻ വെന്തെരിക്കാൻ പാകത്തിൽ ഉള്ള രശ്മികളുടെ കണ്ടുപിടുത്തം ആയിരുന്നു അത്.
തന്റെ ഈ നശീകരണ സ്വഭാവം ഉള്ള ഫോർമുല ചില അജ്ഞാത ശക്തികൾക്ക് വിൽക്കാൻ സെൻ ഗുപ്ത തീരുമാനിച്ചു. അതിന് വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തു. അതിനെ പറ്റി ചർച്ച ചെയ്യാൻ വേണ്ടി സെൻ ഗുപ്തയെ ഒരു കപ്പലിലേക്ക് വിളിച്ചു വരുത്തി.
യഥാർത്ഥത്തിൽ ആ അജ്ഞാത ശക്തികളുടെ തീരുമാനം ആ ഫോർമുല കൈവശപ്പെടുത്തിയതിന് ശേഷം പ്രൊഫസർ സെൻ ഗുപ്തയെ വധിച്ച് കളയുക എന്നതായിരുന്നു. ഇത് പിന്നീട് ആണ് പ്രൊഫസർ മനസ്സിലാക്കിയത്. അതിൻ പ്രകാരം അവിടെ നിന്ന് പ്രൊഫസർ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഡിറ്റക്ടീവ് പുഷ്പരാജ് അതിന് വേണ്ടി സഹായിക്കുന്നതുമാണ് ഇതിന്റെ ഇതിവൃത്തം.