Himalayan travelogue by SK Pottekkatt. He documents, in his unique style of writing, his journey to Haridwar, Rishikesh, Rudraprayaga, Gupthakasi, Kedarnath, Badrinath and other places.
Sankarankutty Kunhiraman Pottekkatt (Malayalam: ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്), popularly known as S. K. Pottekkatt, was a famous Malayalam writer from Kerala, South India. He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekatt won the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale). His works have been translated into English, Italian, Russian, German and Czech, besides all major Indian languages.
മലയാള സഞ്ചാരസാഹിത്യരംഗത്തെ മുടിചൂടാമന്നൻ ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ നമുക്കു ലേശവും സംശയം തോന്നാനിടയില്ലാത്ത വിധത്തിൽ ഉന്നതങ്ങളിൽ വിരാജിക്കുന്നയാളാണ് എസ്. കെ. പൊറ്റക്കാട്. ലോകത്തിന്റെ എത്രയെത്ര ഭാഗങ്ങളാണ് അദ്ദേഹം നമുക്കു കാട്ടിത്തന്നത്! യാത്രാസൗകര്യങ്ങൾ വികസിക്കുന്നതിനുമുമ്പ് ലോറികളിലും കപ്പലുകളിലുമൊക്കെയായി നടത്തിയിട്ടുള്ള ആ യാത്രകൾ കൈരളിയുടെ സാഹിത്യവേണിയിൽ ഒരു പുതിയ കൈവഴി വെട്ടിത്തുറക്കുകയായിരുന്നു. പാർലമെന്റംഗമായിരിക്കേ 1966-ൽ രണ്ടു സഹപ്രവർത്തകർക്കൊപ്പം നടത്തിയ കേദാർനാഥ് - ബദരീനാഥ് - മാനാ ഗ്രാമം യാത്രയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.
ഒരു എം. പി എന്ന നിലയിൽ ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും പറ്റിയുള്ള ഒരു യാത്രയായിരുന്നു ഇത്. വഴിയിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ അതിഥി മന്ദിരങ്ങളിൽ താമസിച്ച്, സൈന്യത്തിന്റെ ഭക്ഷണശാലകളിൽ വിരുന്നുണ്ണി, അവരുടെ തന്നെ വാഹനസൗകര്യവും തരപ്പെടുത്തി നടത്തിയ ഒരു സഞ്ചാരം! ജനാധിപത്യം ചെലവേറിയ ഒരു ഭരണസംവിധാനം തന്നെയാണ്. എങ്കിലും അത് ഏറ്റവും മോശമായ സമ്പ്രദായമാകുന്നത് ബാക്കിയുള്ളതിനെയെല്ലാം ഒഴിച്ചുനിർത്തുമ്പോൾ മാത്രമാണ്.
ഇന്നേക്ക് കൃത്യം 50 വർഷം മുൻപ് നടത്തിയ ഈ യാത്ര ഭക്തജനങ്ങളുടേയും വിനോദസഞ്ചാരികളുടേയും തിരക്കു തുടങ്ങുന്നതിനുമുമ്പുള്ള ഉത്തരാഖണ്ഡിന്റെ ചിത്രം കാഴ്ചവെയ്ക്കുന്നു. ഗൗരീകുണ്ഡിൽ നിന്ന് കേദാർനാഥിലേക്ക് അന്നും ഇന്നും കാൽനടയാത്ര തന്നെ ശരണം. മലയാളികൾ എത്തിപ്പെടാത്ത സ്ഥലമില്ലല്ലോ! ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരി റാവൽജി എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഒരു കേരളബ്രാഹ്മണൻ ആണ്. ഇത് ശങ്കരാചാര്യർ തുടങ്ങിവെച്ച സമ്പ്രദായമാണ് എന്ന സാമാന്യധാരണ പൊറ്റക്കാട് തിരുത്തുന്നു. ക്ഷേത്രം പുനരുദ്ധരിച്ച പതിനെട്ടാം നൂറ്റാണ്ടിലാണ് ശങ്കരാചാര്യരുടെ നാട്ടുകാരനായ ഒരു പൂജാരി വേണമെന്ന് ഉത്തരാഖണ്ഡുകാർക്ക് തോന്നുന്നത്. ഇതിനെ തുടർന്ന് 1776-ൽ തിരുവിതാംകൂർ രാജാവിന്റെ സഹായത്തോടെ ഒരു നമ്പൂതിരിയെ തിരഞ്ഞെടുക്കുകയായിരുന്നു. നാലുവർഷം മുമ്പുണ്ടായ ചൈനീസ് ആക്രമണത്തെത്തുടർന്ന് പ്രതിരോധകവചങ്ങൾ തീർത്തുകൊണ്ടിരിക്കുന്ന സൈന്യത്തിന്റെ നിതാന്തസാന്നിധ്യം ഈ പ്രദേശങ്ങളുടെ മുഖമുദ്ര കൂടിയാണ്.
തികച്ചും ലളിതമായ വിവരണമാണ് ലേഖകന്റെ സവിശേഷതയാർന്ന ശൈലിയുടെ കൈമുദ്ര. ഒട്ടനവധി നുറുങ്ങുകളും കഥകളും വഴിയിൽ വീണുകിട്ടുന്ന പൊടിപ്പും തൊങ്ങലുമൊക്കെ അദ്ദേഹം വേണ്ടവിധത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒരു തികഞ്ഞ യാത്രാനുഭവം പ്രദാനം ചെയ്യുന്ന ഈ കൃതി ആഹ്ലാദകരമായ ഒരു വായനാനുഭവം നമുക്കു നൽകുന്നു.
S.K Pottakattu. മലയാളികളെ യാത്ര ചെയ്യാൻ പ്രയരിപിച്ച ഒരു എഴുത്തുകാരൻ. അദ്ദേഹത്തിൻ്റെ ശൈലിയിൽ വളരെ നന്നായി ഹിമാലയ സാമ്രാജ്യം ഒന്ന് കാണാൻ സാധിച്ചു അതും കുറിച്ച് വർഷങ്ങൾ പുറകിലോട്ട് പോയി. ഏതാണ്ട് 50 വർഷം പിറകിലോട്ട് പോയിട്ടണ് ഞാനും pottakattum പിന്നെ അദ്ദേഹത്തിൻ്റെ 2 M.P സൂഹുർത്തുകളും ചേർന്ന് ഈ യാത്ര ചെയ്തത്. നല്ല നിരീക്ഷണമാണ് Pottakattu sir നു ഉള്ളതു. അങ്ങനെ സുഷമ നിരീക്ഷണം ഉള്ള ഒരാൾക്ക് ഇങ്ങനെ ഉള്ള ഒരു വിവരണം എഴുതാൻ സാധിക്കൂ. എന്നെ പിന്നോട്ട് കൊണ്ടുപോയി ഈ വർണ്ണ വിശാലം ആയ സ്ഥലം എല്ലാം കാണിച്ചു തന്നതിനും ഇത്രേം അറിവും നൽകിയതിനും ഒരായിരം നന്ദി ..
I remember sitting through Malayalam lessons where S.T.Pottekkat's travelogues that were taught without much enthusiasm. But, even the dull and uninterested racing by the teacher was sufficient to kindle my liking for S.T.Pottekkat and subsequently the love for travel, adventure, and literature.
When one of my favorite Malayalam writers is writing about the Himalayas - a place that frequents my dreams, my desktop background, and what my bucket list is made of, I naturally had sky-high expectations.
Unfortunately, this book did not reach up to my expectations. This is a good book, no doubt about it. There are moments of brilliance. However, to me as someone with high expectations, the writing felt repetitive. The incidents took the form of a repetition of the bygone events.
Anyway, my love and admiration for S.T.Pottekkat have not budged a bit. I am hopeful of reaching new heights of literary excitement as I delve into his other writings.
പൊറ്റെക്കാട്ടിന്റെ വളരെ മനോഹരമായ ഒരു ഹിമാലയൻ യാത്ര അനുഭവം . ബദ്രിയിലേക്കും കേദാരത്തിലേക്കും എംപി ആയിരിക്കെ അദ്ദേഹം നടത്തിയ ഒരു യാത്ര ആണ് ഈ പുസ്തകത്തിന്റെ പ്രതിപാദ വിഷയം. സ്വന്തം യാത്ര അനുഭവങ്ങളെ വായനക്കാർക്ക് അത്രമേൽ തന്നെ അനുഭവേദ്യമാക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. അദ്ദേഹം വരച്ചിട്ട ഹിമാലയ ചിത്രം മനസ്സിൽ നല്ല ഒരു ഓർമയായി ഇരിക്കുന്നു.
സാധിച്ചാൽ ഇങ്ങനെ ഒരു യാത്ര നടത്തണം എന്ന് വായനക്കാരന് തോന്നുന്നിടത്താണല്ലോ ഒരു സഞ്ചാരസാഹിത്യകാരന്റെ വിജയം.
ഈ കൃതി വായിക്കുന്ന ഏതൊരാൾക്കും അങ്ങനെ ഒരു ആഗ്രഹം വന്നില്ലെകിൽ മാത്രമാണ് അത്ഭുതം.
എം പി ആയതിനു ശേഷം ബദ്രിനാഥ് കേദാർനാഥ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാവുകയും അത് ഫലപ്രദമായ ഉപയോഗപ്പെടുത്തി ഹരിദ്വാർലേയും ഹിമാലയ സാനുക്കളുടെയും ചരിത്രം വിവരിച്ചു എഴുതിയിരിക്കുന്ന പുസ്തകമാണിത്