ബഷീറിന്റെ 10 ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. നീലവെളിച്ചം, പോലീസുകാരന്റെ മകൻ, ഒരു മനുഷ്യൻ, പാവപ്പെട്ടവരുടെ വേശ്യ, നിലാവുനിറഞ്ഞ പെരുവഴിയിൽ, ഇടിയൻ പണിക്കർ, മിസ്സിസ് ജി.പിയുടെ സ്വർണ്ണ പല്ലുകൾ, പെൺമീശ, ഹുന്ത്രാപ്പിബുസ്സാട്ടോ എന്നിവയാണ് അവ. നീലവെളിച്ചം എന്ന കഥ അല്പം പേടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ബാക്കി മിക്ക കഥകളും നമ്മുടെ ഏറെ ചിന്തിപ്പിക്കുന്നവയാണ്. പോലീസിന്റെ മകൻ ആയിട്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരാൾ, മോഷണ മുതൽ തിരികെ നൽകുന്ന മോഷ്ടാവ്, പാവപ്പെട്ടവരുടെ വേശ്യ ആയ സ്ത്രീ ഇവരെല്ലാം നമ്മളെ വളരെയധികം ചിന്തിപ്പിക്കുന്നു. നിലാവുനിറഞ്ഞ പെരുവഴി എന്തോ അവ്യക്തമായി നമ്മളോട് പറയുന്നുണ്ട്. മിസ്സിസ് ജി.പിയുടെ സ്വർണ്ണ പല്ലുകൾ മോഷണം പോയ കഥ ചില വ്യക്തിബന്ധങ്ങൾ ഉള്ളുകൊണ്ട് എന്താണെന്ന് തുറന്നു കാണിക്കുക. അവസാനത്തെ കഥകളായ പെൺമീശയും ഹുന്ത്രാപ്പിബുസ്സാട്ടോയും ഹാസ്യാത്മാകമാണ്. എല്ലാം ബഷീർ ശൈലികളിൽ നിന്നും ഒട്ടും വ്യതിചലിക്കാത്ത രചനകൾ തന്നെയാണ്.