Jump to ratings and reviews
Rate this book

കെ.വി. അനൂപിന്റെ കഥകള്‍ | K.V. Anoppinte Kadhakal

Rate this book
'ആഖ്യാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭ്യാസങ്ങള്‍ക്കോ അലങ്കാരപ്പണികള്‍ക്കോ മുതിരാതിരുന്ന കഥാകാരനാണ് അനൂപ്. അതേസമയം തന്റെ കഥാവസ്തുവിനെ അവധാനതയോടെ പിന്തുടരുന്നതില്‍ ചെറിയ വിട്ടുവീഴ്ച പോലും കാണിച്ചിരുന്നില്ല.' - എന്‍. പ്രഭാകരന്‍.

'അനൂപിന്റെ കഥകള്‍ ജീവിതത്തിന്റെ പിന്നാമ്പുറത്ത് വന്നുമുട്ടി പെട്ടെന്ന് ഇരുട്ടിലേക്ക് മറയുന്ന ദുര്‍ബലമായ സര്‍ഗ്ഗാത്മകപ്രതിഷേധങ്ങളല്ല. മറിച്ച് അവ ജീവിക്കുന്ന കാലത്തിന്റെ പ്രവേശനകവാടത്തില്‍ വന്നുനിന്ന് സത്യത്തിന് വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യത്തെ രാഷ്ട്രീയമായി വായിക്കണമന്ന് അത് അനുവാചകനെ പഠിപ്പിച്ചു.' - സന്തോഷ് ഏച്ചിക്കാനം.

'സ്വന്തം കഥയും കവിതയും മാത്രം വായിക്കുന്ന എഴുത്തുകാരുള്ള കേരളത്തില്‍ അനൂപ് സഹജീവികളുടെ ശബ്ദം കേള്‍ക്കുന്നവനായിരുന്നു. കേള്‍ക്കുക മാത്രമല്ല, അവയെ പ്രതിധ്വനിപ്പിക്കുകയും ചെയ്തു. അനൂപിനെ എഴുത്തുകാരനൊപ്പം അയാളിലെ വായനക്കാരനും സദാ ഉണര്‍ന്നിരുന്നു. മലയാളത്തില്‍ അപൂര്‍വമായേ ഇതുകണ്ടിട്ടുള്ളൂ..'- കെ. രഘുനാഥന്‍.

ജീവിതത്തില്‍ ഒന്നിനോടും പരിഭവിക്കാതെ ഒരു പാട് കഥകള്‍ മനസ്സില്‍ സൂക്ഷിച്ച് കടന്നുപോയ കെ.വി. അനൂപിന്റെ എഴുതപ്പെട്ട എല്ലാ കഥകളും.

ജീവിതത്തില്‍ ഒന്നിനോടും പരിഭവിക്കാതെ ഒരു പാട് കഥകള്‍ മനസ്സില്‍ സൂക്ഷിച്ച് കടന്നുപോയ കെ.വി. അനൂപിന്റെ എഴുതപ്പെട്ട എല്ലാ കഥകളും.

248 pages, Paperback

First published December 1, 2014

10 people want to read

About the author

K.V Anoop

1 book
1972 ഏപ്രില്‍ 25ന് ജനിച്ച കെ.വി അനൂപ് 1997 ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ചു. ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍); മാറഡോണ: ദൈവം, ചെകുത്താന്‍, രക്തസാക്ഷി, ലയണല്‍ മെസ്സി; താരോദയത്തിന്റെ കഥ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

'അമ്മദൈവങ്ങളുടെ ഭൂമി' എന്ന നോവലിന് 1992ലെ ഉറൂബ് അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം (1994), അങ്കണംഇ.പി.സുഷമ സ്മാരക എന്‍ഡോവ്‌മെന്റ് (2006), മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്‌കാരം (2011) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. 2014 സപ്തംബര്‍ 15-ന് ഓര്‍മയായി.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (9%)
4 stars
6 (54%)
3 stars
3 (27%)
2 stars
1 (9%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Balasankar C.
106 reviews35 followers
March 28, 2016
ഓരോ കഥയിലും ഒളിഞ്ഞിരിക്കുന്നൊരു രാഷ്ട്രീയമുണ്ട്.സത്യാന്വേഷണങ്ങളുടെ, വിപ്ലവത്തിന്റെ, രോഷത്തിന്റെ, നിസ്സഹായതയുടെ രാഷ്ട്രീയം. അവ നമ്മെ ഒന്ന് ചിന്തിപ്പിക്കാതിരിക്കില്ല.
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.