What do you think?

Chimera Universe #1
Chimera Chapter 1 | കിമേര ചാപ്റ്റർ 1
"ഒരു ത്രില്ലർ സിനിമ കാണുന്ന അതേ വേഗതയിലും ഉദ്വേഗത്തിലുമാണ് അലൻ ഈ നോവൽ ഒരുക്കിയിരിക്കുന്നത്. സംഖ്യകളുടെ രഹസ്യങ്ങളെയും മനുഷ്യന്റെ സൈക്കോളജിയെയും ഇത്രയും ബ്രില്യന്റ് ആയി കൂട്ടിയിണക്കിയ ഒരു ക്രാഫ്റ്റ് മലയാളത്തിൽ അപൂർവ്വമാണ്. ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നുന്ന ഗംഭീര ത്രില്ലർ!" -ജസ്റ്റിൻ മാത്യു (തിരക്കഥാകൃത്ത് - മിന്നൽ മുരളി, പൊൻമാൻ) "A refreshingly original premise that instantly sparks the curiosity to discover what lies behind its mystery." -Manu Swaraj (Director, Cowriter-Padakkalam) മെഡിക്കൽ സയൻസിന്റെ സകല യുക്തികളെയും തോൽപ്പിച്ച്, 300 വർഷങ്ങൾക്ക് മുൻപുള്ള ആ നിഗൂഢ കൊലപാതകങ്ങൾ ഒരു ആധുനിക ക്ലിനിക്കിൽ വീണ്ടും ആവർത്തിക്കപ്പെടുന്നു! ഉത്തരങ്ങൾ തേടിയിറങ്ങുന്ന ഡോ. അലനും ഷാമിലിനും കണ്ടെത്താനാകുമോ 'കിമേര'യുടെ ആ ഇരുണ്ട രഹസ്യം? യുക്തിയുടെ അതിരുകൾ അവസാനിക്കുന്നിടത്ത് തുടങ്ങുന്ന ഭയത്തിന്റെ ഗണിതശാസ്ത്രം!
200 pages, Paperback
First published July 1, 2026
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 9 of 9 reviews
Read
August 11, 2026Not bad, actually pretty good for a self-published(?) Reel Thriller Hit. STRICTLY AS A REEL THRILLER HIT, though.
If you’re planning to make it a series, the one thing you should keep in mind is that it’s okay to have a cliffhanger, but each part should still have an independent existence. Cutting the story in half just to make it a “Part 1” doesn’t really feel like a good thing to do.

August 24, 2026
17-ാം നൂറ്റാണ്ടിനെയും 21-ാം നൂറ്റാണ്ടിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഒരു വ്യത്യസ്തമായ കഥയാണ് കിമേര – Chapter One.
പുസ്തകത്തെക്കുറിച്ച് പലരും പറഞ്ഞുകേട്ടത് പേടിപ്പിക്കുന്ന ഒരു കഥയാണെന്നാണ്. പക്ഷേ എനിക്ക് വായിച്ചപ്പോൾ ഭയത്തേക്കാൾ കൂടുതൽ തോന്നിയത് കൗതുകവും ആകാംക്ഷയും ആയിരുന്നു. വ്യത്യസ്തരായ കഥാപാത്രങ്ങളിലൂടെ, 17-ാം നൂറ്റാണ്ടിലെ ആഫ്രിക്കയിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥയുടെ തുടക്കം.
യുദ്ധങ്ങളും മരണവും, നിഗൂഢതകളും നിറഞ്ഞ ആ കാലഘട്ടത്തിൽ കാർഡിട്‌റാക് എന്ന വ്യക്തി നിർമ്മിക്കുന്ന കിമേര എന്ന അത്ഭുതകരമായ കോട്ടയും, അതിന്റെ പിന്നിലെ രഹസ്യങ്ങളും കഥയെ കൂടുതൽ ആകർഷകമാക്കുന്നു. അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്ന് സ്ത്രീകളും, അവരുമായി ബന്ധപ്പെട്ട് പിന്നീട് സംഭവിക്കുന്ന കാര്യങ്ങളും കഥയ്ക്ക് മറ്റൊരു തലം നൽകുന്നു.
17-ാം നൂറ്റാണ്ടിലെ സംഭവങ്ങൾ എങ്ങനെയാണ് ഇന്നത്തെ കാലവുമായി ബന്ധപ്പെടുന്നത്? ഇരുട്ടും അന്ധകാരവും നിഗൂഢതയും എല്ലാം ചേർന്ന്, ചിലയിടങ്ങളിൽ ഒരു ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.
ഒരുപാട് കഥാപാത്രങ്ങളും ഒരുപാട് ചോദ്യങ്ങളും… പക്ഷേ ഉത്തരങ്ങൾ എല്ലാം ലഭിക്കാതെ Chapter One അവസാനിക്കുന്നു. അതുകൊണ്ടുതന്നെ Chapter Two വായിക്കാനുള്ള ആകാംക്ഷയും കൂടുന്നു.
ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻ തോന്നുന്ന, കൗതുകവും നിഗൂഢതയും നിറഞ്ഞ ഒരു വായനാനുഭവം.
ഇനി Chapter Two-ൽ എന്താണ് കാത്തിരിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാൻ.

Nice book especially for people who like suspense horror thrillers.
August 24, 2026
Thriller that grips and engages on every page
August 31, 2026
Totally a different story. Good thread. I felt the writing could have been improved.
August 24, 2026
നമ്മൾ സാധാരണ വായിക്കാറുള്ള കുറ്റാന്വേഷണ നോവലുകളിൽ ഒരു കൊലപാതകം നടക്കുന്നു,അവസാനം ബുദ്ധിമാനായ ഒരു ഡിറ്റക്ടീവ് വന്ന് പ്രതിയെ പിടികൂടുന്നു.അവിടെ വായനക്കാർ വെറുമൊരു കാഴ്ചക്കാരാണ്.
എന്നാൽ 'കിമേര: ചാപ്റ്റർ 1' എന്നെ ഇരുത്തിയത് സുരക്ഷിതമായ ഒരിടത്തല്ലെന്നു തോന്നിപ്പോയി.വായന ആരംഭിച്ച് ഏതാനും പേജുകൾ കഴിഞ്ഞപ്പോൾത്തന്നെ എനിക്ക് മനസ്സിലായി,ഞാൻ വെറുമൊരു വായനക്കാരിയല്ല,മറിച്ച് ഡോ.അലന്റെ ക്ലിനിക്കിലെ ഡാർക്ക് റൂമിൽ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന മറ്റേതോ ഒരു നിശബ്ദ സാന്നിധ്യമാണെന്ന്.
ഇരുപത്തി മൂന്നാം അധ്യായം വരെ എന്റെ വായന രാത്രിയിലായിരുന്നു,പോരാത്തതിന് ഇടയ്ക്കിടെയുള്ള കറന്റ് പോക്കും ഉറക്കം കണ്ണിനെ വേട്ടയാടിയതിനാലും ബാക്കി വായന രാവിലത്തേക്കാക്കി.
മുന്നൂറ് വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകങ്ങളും ഇന്നത്തെ കാലത്തെ ആധുനിക ക്ലിനിക്കും തമ്മിലുള്ള ആ കണക്റ്റിവിറ്റി ഒട്ടുമേ സങ്കല്പിക്കാൻ കഴിയാത്ത ഒന്നായിരുന്നു.നമ്മൾ സാധാരണ കണ്ണടച്ച് വിശ്വസിക്കുന്ന ആധുനിക ശാസ്ത്രം എത്രമാത്രം നിസ്സഹായമാണെന്ന് ഈ നോവലിലൂടെ കാണിച്ചുതരുന്നു.
ഗണിതശാസ്ത്രത്തിലെ ചില സമവാക്യങ്ങളും സംഖ്യകളും വെറും കണക്കുകളല്ല,മറിച്ച് മനുഷ്യന്റെ വിധി നിർണ്ണയിക്കുന്ന ക്രൂരമായ ചില കോഡുകളാണെന്ന് രചയിതാവ് സ്ഥാപിക്കുമ്പോൾ ഉള്ളിലൂടെ ഒരു തണുപ്പ് അരിച്ചുകയറും.സയൻസിന്റെ യുക്തികൾ അവസാനിക്കുന്നിടത്ത് 'ഗണിതശാസ്ത്രം' ഒരു ഭീതിയായി മാറുന്ന അസാധാരണ അനുഭവം.ഒരു ഹിപ്നോതെറാപ്പിസ്റ്റ് കൂടിയായ ഡോ.അലൻ വി.എൽ എന്ന എഴുത്തുകാരൻ തന്റെ അറിവുകളെ വെറുതെ നോവലിലേക്ക് എറിഞ്ഞു തരികയല്ല ചെയ്തിരിക്കുന്നത്.പകരം,പേജുകളിലൂടെ വായനക്കാരനെ അബോധാവസ്ഥയിലേക്ക് നയിക്കുന്ന തരത്തിലുള്ള ചില 'സൈക്കോളജിക്കൽ ട്രിഗറുകൾ' അദ്ദേഹം കഥയിലുടനീളം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
കഥാപാത്രങ്ങൾ കടന്നുപോകുന്ന അതേ മാനസിക സംഘർഷം പലയിടങ്ങളിലും എനിക്കും അനുഭവപ്പെട്ടു.ഒരു നോവലിന് എങ്ങനെ വായനക്കാരന്റെ നാഡിമിടിപ്പ് നിയന്ത്രിക്കാൻ കഴിയുമെന്ന് ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാവും.
നമുക്ക് പ്രവചിക്കാൻ കഴിയുന്ന ഒരു ക്ലൈമാക്സിലേക്കല്ല 'കിമേര' നമ്മെ കൊണ്ടുപോകുന്നത്.ഓരോ അധ്യായം കഴിയുമ്പോഴും നമ്മൾ കെട്ടിപ്പടുത്ത ഊഹങ്ങളെല്ലാം തകിടം മറിയും.
'ചാപ്റ്റർ 1' അവസാനിക്കുന്നത് വായനക്കാരന്റെ മനസ്സിൽ കുറെ ചോദ്യങ്ങൾ ബാക്കിവെച്ചുകൊണ്ടാണ്.അത് ഒരു തരം മനോഹരമായ അസ്വസ്ഥതയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന,മനസ്സിനെ വേട്ടയാടുന്ന തരം അസ്വസ്ഥത.

September 17, 2026
Such a new experience in malayalam....
This book gave a unique reading experience full of surprises and shocks. From its concept to narration it have its own identity. As a person who loves to read thrillers and fantasy I truly enjoyed this book. The author succeeds in grabing the attention of his readers within the first few pages and to keep them hooked till the very last page. I usually don't prefer to read book series as it divides the whole story into parts and waiting for the next part is not something that I love to do. But I am not regretting my choice to pick this book. The wait for its upcoming instalments is definitely going to be exciting and tiring at the same time. Still, I believe this series is going to be one of its kind in the history of contemporary malayalam literature. All the best to "CHIMERA Chapter 1" and its author. I hope this book will reach the right audience. Excited for its sequel...

August 27, 2026
One of the best books I’ve read! 🤌🏻📖
Like, how the hell can someone fit everything under one umbrella?! 😭 You’ve got romance, horror, crime thriller, time travel… literally a little bit of everything!
If you haven’t read this one yet, definitely give it a try. I’m pretty sure you won’t be disappointed! ❤️🔥

One of the best thriller book i have read in this time, literally blowed my mind in and out at the end pages we question ourself for predicting the book, and after all it gripped me inside the chimera world, that is rare type of writing skills, egerly w8ing for chimera chapter 2 and other books
Displaying 1 - 9 of 9 reviews