കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? അഥവാ ആധുനിക മലയാളിസ്ത്രീകളുടെ ചരിത്രത്തിന് ഒരു ആമുഖം This book is an outcome of a small-grants project supported by Higher Education Cell, Centre for the Study of Culture and Society, Bangalore and Sir Ratan Tata Trust, Mumbai.
ഒരു മുൻധാരണയോടെയും ഈ പുസ്തകത്തെ സമീപിക്കേണ്ടതില്ല. കേരളത്തിലെ സ്ത്രീകളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ ഉന്നമനത്തിനായി എത്രയോ നാളുകളായി നിരവധി സംഘടനകളും സർക്കാരും സ്ത്രീകൾ തന്നെയും മുന്നിട്ടിറങ്ങിയിരിക്കുന്നു. എന്നിട്ടും കാര്യമായ മാറ്റം കൊണ്ട് വരാൻ ആർക്കും ആയില്ല എന്നതാണ് സത്യം. നൂറ്റാണ്ടുകൾക്കു മുൻപ് സ്ത്രീകൾക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യം പോലും പലയിടങ്ങളിലും ഇന്ന് കണികാണാൻ പോലും ഇല്ല എന്ന് പറയുമ്പോൾ എത്രമാത്രം ഗൗരവതരമാണ് പ്രശനം എന്ന് മനസിലാകും. ഇത്രയേറെ struggle ചെയ്തു നേടേണ്ടുന്ന ഒന്നാണോ സ്ത്രീ സ്വാതന്ത്ര്യം. അല്ലേൽ തന്നെ ഇങ്ങനെ പറയുന്നത് തന്നെ എന്ത് വിരോധാഭാസമാണ്. സ്ത്രീയ്ക്കില്ലാത്ത എന്ത് മേന്മയാണ് പുരുഷന് ഉള്ളത്? ഒന്ന് പുറത്തേക്കിറങ്ങണമെങ്കിൽ, ഒരാളോട് സംസാരിക്കണമെങ്കിൽ ഇന്നും permission ചോദിക്കേണ്ട അവസ്ഥയെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ. അര നൂറ്റാണ്ടു മുൻപ് ഒരു കോളേജിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സ്റ്റെയർകേസ് ഉണ്ടായിരുന്ന കാര്യം ജെ ദേവിക വിശദീകരിച്ചപ്പോൾ ഞാൻ പഠിച്ച കൊല്ലത്തെ ഒരു വലിയ കോളേജിന്റെ കാര്യമാണ് ഓർമ്മ വന്നത്. പെൺകുട്ടികൾക്കായി പ്രത്യേകം കോവണി, ഫ്രീ ടൈമിൽ ആൺകുട്ടികളോട് സംസാരിക്കാതെയിരിക്കാൻ അവർക്ക് പോയിരിക്കാൻ പ്രത്യേകം area എന്നിങ്ങനെ ആചാരങ്ങൾ പാലിച്ചു പോകുന്ന ഒരു കലാലയം. നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ദുരാചാരങ്ങളിൽ നിന്ന് ഇപ്പോഴും നാം മോചിതരായിട്ടില്ല എന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണം.
തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. വിമർശനാത്മകമായി വായിക്കേണ്ട ഒരു പുസ്തകം അല്ല ഇത്. ഒട്ടും അതിശയോക്തിയില്ലാതെയാണ് ഓരോ കാര്യങ്ങളും എഴുതിയിരിക്കുന്നത്. ചില വസ്തുതകൾ കേൾക്കുമ്പോൾ അൽപ്പം അതിശയോക്തി തോന്നുമെങ്കിലും, സത്യം അതാണെന്നറിയുമ്പോൾ മനഃസാക്ഷിയുള്ളവർക്ക് പൊള്ളും.