ആലപ്പുഴ എസ്.ഡി.വി. സ്കൂൾ, പാതിരപ്പള്ളി ഗവണ്മെന്‍റ് എൽ.പി. സ്കൂൾ, ഗവണ്മെന്‍റ് യൂ.പി. സ്കൂൾ, മേരി ഇമ്മാക്കുലേറ്റ് എച്ച്.എസ്. പൂങ്കാവ്, ഹോളിഫാമിലി എച്ച്.എസ്. എസ്. തുടങ്ങിയ സ്കൂളുകളിൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാഭ്യാസം. മെക്കാനിക്കൽ ഐ.ടി.ഐ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ബി.എ.ലിറ്ററേച്ചർ, ഡിപ്ലോമ ഇൻ ഫിലിം മേക്കിംഗ് (ചെന്നൈ) എന്നിവ തുടർവിദ്യാഭ്യാസങ്ങൾ. 2018 എന്ന മലയാളം ചലച്ചിത്രത്തിന്റെ തിരക്കഥയിലൂടെ സിനിമ ലോകത്തേക്ക് കടന്നെത്തി. എഴുത്തിന്റെ തുടക്ക കാലത്ത് ഓജോ ബോർഡ് എന്ന നോവൽ ഫേസ്ബുക്കിലൂടെ അദ്ധ്യായങ്ങളായി പോസ്റ്റ് ചെയ്ത് ജനശ്രദ്ധപിടിച്ചു പറ്റി. ഫേസ്ബുക്കിൽ നിന്നും പുസ്തകരൂപത്തിൽ പുറത്തിറക്കുന്ന ആദ്യത്തെ മലയാളനോവൽ എന്ന ബഹുമതി ഈ പുസ്തകത്തിന് ലഭിച്ചു. ചെറുകഥകൾ, നോവലുകൾ, സിനിമ, യാത്ര എന്നിവ ഇഷ്ട വിഷയങ്ങൾ. തമിഴ്, മലയാളം ഭാഷകളിൽ ഹൃസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും തിരക്കഥാകൃത്തായും സംവിധായകനായും ഇപ്പോൾ പ്രവർത്തിക്കുന്നു. സഹോദരൻ: അമൽ, സഹോദരപത്നി: ഷേർളി മാത്യൂ വിലാസം: അഖിൽ പി ധർമ്മജൻ പത്മാലയം പാതിരപ്പള്ളി പി.ഒ. ആലപ്പുഴ - 688521 akhilpdharmajan@gmail.com
ഹൊറർ/റിവഞ്ച് ഴോണർ ക്ലീഷേകളുടെ അയ്യര് കളി. 1980കളിലെ മൂന്നാം ഗ്രേഡ് മലയാളം ആക്ഷൻ പടങ്ങളുടെ സെറ്റപ്പ്. മനോഹരൻ മംഗളോദയം തോറ്റുപോവുന്ന തരത്തിൽ മിനിറ്റിന് മിനിറ്റിന് ട്വിസ്റ്റുകൾ. ഒരു തരത്തിലും പുതുമയില്ലാത്ത കഥയും, ഒട്ടും വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും, സംഭവങ്ങളുടെ വിവരണം മാത്രമായൊതുങ്ങുന്ന യാതൊരു സാഹിത്യമേന്മയില്ലാത്ത കഥനവും.
Feels like watching an 1990s usual malayalam horror movie. Characters and situations aren't genuine instead felt like cooked up. Any considering as a first attempt from Mr. Akhil, Ouijo Board demands appreciation. Last page of the book marks a squeal for this novel, he can choose some other plot I think. Anyway best of luck for Akhil.
അഖിൽ പി ധർമ്മജനെ ആദ്യമായി വായിക്കുകയാണ്. വായിച്ചു തുടങ്ങാൻ ആൾടെ ആദ്യ ബുക്ക് തന്നെ എടുക്കാമെന്ന് കരുതി. അത്ര പ്രതീക്ഷ വെക്കാതെ തന്നെയാണ് വായിക്കാൻ എടുത്തത്. അതിന് കാരണം പലയിടതായി കണ്ട നെഗറ്റീവ് റിവ്യൂസ് ആണ്. എന്നാൽ പ്രതീക്ഷിച്ചതിലും മുകളിൽ ഒരു ആസ്വാദനം നൽകാൻ ഈ ബുക്കിന് കഴിഞ്ഞു. വായിക്കാൻ എടുത്താൽ മാറ്റി വെക്കാൻ തോന്നാത്ത വിധം നമ്മളെ കൊണ്ടുപോകുന്ന ഒരു രീതിയാണ് അഖിലിന്റെ എഴുത്ത്.
കാനഡയിൽ നിന്നും പ്രേതങ്ങളെ കുറിച്ചൊരു പ്രൊജക്റ്റ് തന്റെ ചാനലിന് വേണ്ടി ചെയ്യാൻ വരുന്ന അലക്സിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. ഒരു പാർക്കിൽ വെച്ച് പരിചയപ്പെടുന്ന ബിനോയ് എന്ന ചെറുപ്പക്കാരനെയും, ബിനോയ് വഴി അവന്റെ കുറച്ചു കൂട്ടുകാരും അലക്സിന്റെ പ്രോജക്ടിലേക്കു വന്നുചേരുന്നു. പ്രോജക്ടിനായി അലക്സ് താമസിക്കുന്ന പ്രേതാലയം എന്ന് നാട്ടുകാരാൽ അറിയപ്പെടുന്ന ഒരു വീട്ടിലേക്കു എല്ലാരും എത്തിച്ചേരുകയും ,തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.
നമ്മുക്ക് വായിച്ചു ശീലമുള്ള ഹൊറർ-ത്രില്ലർ വായനകളുടെ ശ്രേണിയിൽ തന്നെയാണ് ഈ നോവലും. തുടക്കത്തിൽ ഉണ്ടാവുന്ന ഒരു ഭീതി മുന്നോട്ട് അനുഭവപ്പെട്ടില്ല എന്ന് വേണമെങ്കിൽ പറയാമെന്നിരുന്നാൽ തന്നെയും സമയം പോയതറിയാതെ വളരെ ആസ്വദിച്ച് തന്നെ വായിച്ചു. ഒരു സിനിമ കാണുന്ന പോലെ അനുഭവപെട്ടു. ഇതിനൊരു രണ്ടാം ഭാഗത്തേക്കുള്ള വഴി തുറന്നു വെച്ചാണ് അഖിൽ ഈ നോവൽ അവസാനിപ്പിക്കുന്നത്.
പുസ്തകത്തിന്റെ തലക്കെട്ടും കവർ ചിത്രവും പോലെ പേടിപ്പെടുത്താനാണ് എഴുത്തുകാരൻ ശ്രമിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ പകുതിയോളം വായനക്കാർ പേടിക്കുകയും ചെയ്യും. കാനഡയിൽ നിന്ന് ജോലിസംബന്ധമായ നാട്ടിലെത്തുന്ന പ്രമുഖ ചാനൽ റിപ്പോർട്ടറായ അലക്സ് പ്രേതത്തെ പറ്റിയാണ് സ്റ്റോറി ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. അതിന് തെരഞ്ഞെടുത്തതും ഒരു പ്രേതഭവനം ആയിരുന്നു. ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളും അലക്സിനെ സഹായിക്കാൻ എത്തുന്ന ബിനോയും കൂട്ടുകാരും എല്ലാം ചേർന്ന് പേടിപ്പെടുത്തുന്ന രസകരമായ വിരുന്നാണ് ഒരുക്കുന്നത്. യുക്തിയുടെ പിൻബലത്തിൽ കഥയ്ക്ക് കഴമ്പില്ലയെങ്കിലും വായിച്ചു പേടിക്കാൻ താല്പര്യമുള്ളവർക്ക് വായിക്കാൻ പറ്റിയ പുസ്തകമാണിത്.
2.5-3 stars. Effort is appreciated and being the first book its pretty decent. First half, esp the beginning is fun, but then cliches start, ending is pretty ordinary. A good editor can still make this work I guess.
Engaging read. Though there are typical cliches, I am happy to see newer authors coming up with contents like this. Don't expect this to be a thriller from an internationally acclaimed author. I liked reading it.
മെർക്കുറി ഐലൻ്റ് എന്ന നോവലിലൂടെ എനിക്ക് ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരനാണ് അഖിൽ ധർമജൻ. ഒരു അജ്ഞാതദ്വീപിലേക്കുള്ള സാഹസികയാത്രയാണ് മെർക്കുറി ഐലൻ്റ് എങ്കിൽ, ഓജോ ബോർഡിലേക്ക് വന്നാൽ ഇതൊരു ഹൊറർ ത്രില്ലറാണ്. ഒട്ടും തന്നെ മടുപ്പുണ്ടാക്കാതെയുള്ള എഴുത്താണ് രണ്ട് നോവലുകളുടെയും പ്രത്യേകത. കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഓജോ ബോർഡ് വായിച്ചുതീർക്കാൻ എനിക്ക് സാധിച്ചു. മെർക്കുറി ഐലൻ്റ് പോലെ ഈ നോവലും ത്രില്ലിങ് എലമെൻ്റ്സ് കൊണ്ട് സമ്പുഷ്ടമാണ്.
കാനഡയിൽ പത്രപ്രവർത്തകനായ അലക്സ് പ്രേതങ്ങളെക്കുറിച്ചൊരു പ്രൊജക്ട് ചെയ്യുന്നതിൻ്റെ ഭാഗമായി കേരളത്തിൽ വരികയും ബിനോയിയെയും ബിനോയിയുടെ സുഹൃത്തുക്കളെ പരിചയപ്പെടുകയും പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു ബംഗ്ലാവിൽ താമസമാക്കുകയും ചെയ്യുന്നു. ആദ്യദിവസം മുതൽക്കേ അവർക്ക് മോശം അനുഭവങ്ങൾ ഉണ്ടാകുന്നു. ഇതിൽ നിന്നും രക്ഷപ്പെടാനായി ഓജോ ബോർഡ് ഉപയോഗിക്കാനറിയാവുന്ന വിശ്വം എന്നൊരാളെ അവിടേക്ക് കൊണ്ടുവരികയും എല്ലാ രഹസ്യങ്ങളും ഒന്നൊന്നായി ചുരുളഴിയുകയും ചെയ്യുന്നു. മെർക്കുറി ഐലൻ്റ് പോലെ ഇതും പല വിധത്തിലുള്ള സസ്പെൻസുകൾ നിറഞ്ഞതാണ്.
ഒറ്റ ദിവസത്തിൽ അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വായിച്ചു തീർക്കാവുന്ന നല്ലൊരു സസ്പെൻസ് ഹൊറർ ത്രില്ലറാണ് ഓജോ ബോർഡ്. കഥക്ക് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്നുള്ള സൂചന നൽകിക്കൊണ്ടാണ് നോവൽ അവസാനിക്കുന്നത്. കാത്തിരിക്കുന്നു ഓജോ ബോർഡ് 2(എലിസബത്തിൻ്റെ മരണം) - നായി.
അസാധരണമായ പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും ത്രില്ലറും ഹോററും ഒക്കെ ഇഷ്ടമുള്ളവർക് ആസ്വദിച്ചു വായിക്കാൻ പറ്റിയ കഥയാണ് 'ഓജോ ബോർഡ് '. ഒരുപാട് സംഭവ വികാസങ്ങളും ഒപ്പം കൊറേയെറെ ട്വിസ്റ്റുകളും എല്ലാം ഉൾക്കൊള്ളിച്ച കൊണ്ട് എഴുതപെട്ട ഈ കഥയും കഥാകാരനും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. കാനഡയിൽ നിന്നും ghost research നു വേണ്ടി ആലപ്പുഴയിലെ ഒരു ഒറ്റപെട്ട വീട്ടിൽ താമസത്തിനു എത്തുന്ന അലെക്സും നാട്ടിൽ നിന്നും അവനു കിട്ടുന്ന കുറച്ചു സുഹൃത്തുക്കളിലൂടെയും ആണ് കഥ മുന്നോട്ട് പോകുന്നത്. പ്രതീക്ഷിക്കുന്നതും അപ്രതീക്ഷിതവും ആയ കുറെയേറെ മുഹൂർത്തങ്ങളിലൂടെ അവർ കടന്നു പോകുന്നു. ഒറ്റ വാക്കിൽ ഒരു usual horror revenge thriller ആണ് എങ്കിലും നല്ലൊരു വായനാനുഭവം തന്നെയാണ് ഇത്. വളരെ ദ്രുതഗതിയിൽ പറഞ്ഞു പോകുന്നതിനാൽ വളരെ പെട്ടെന്നു വായിച്ചു തീർക്കാനും കഴിഞ്ഞു. 'എലിസബത്തിന്റെ മരണം ' എന്ന രണ്ടാം ഭാഗത്തെ പറ്റി ഉള്ള സൂചനയോടെ ആണ് പുസ്തകം അവസാനിക്കുന്നത്.
Expected mediocrity. But it was on a whole different level. A cliched but promising start. But then came the charade of all the yester year horror movie plots and a god awful climax portion Only 2 stars as encouragement for a budding writer
"ഇന്നത്തെക്കാലത്ത് ബന്ധങ്ങൾക്ക് വിലയില്ല. പണമാണ് എല്ലാവർക്കും വലുത്. നിൻ്റെ അച്ഛനും അതു തന്നെ ചെയ്യുന്നു."
📚 : ഓജോ ബോർഡ്
📝 : Akhil P Dharmajan
"കഥ" എന്ന ഫേസ്ബുക്ക് പേജിലൂടെ പല ഭാഗങ്ങളാക്കി @akhilpdharmajan എഴുതപ്പെട്ട നോവലാണ് "ഓജോ ബോർഡ്", ഫേസ്ബുക്കിൽ ദിനം പ്രതി നിരവധി വായനക്കാരെ സമ്പാദിക്കാനും "ഓജോ ബോർഡ്" നു സാധിച്ചു. ഫേസ്ബുക്കിലൂടെ പിന്തുടർന്ന ആസ്വാദക സുഹൃത് സമൂഹം തന്നെയാണ് "ഓജോ ബോർഡ് " പുസ്തക രൂപേണ പുറത്തിറക്കാൻ മുൻകൈ എടുത്തത്. അങ്ങനെ വായനക്കാർ തന്നെ മുൻകൈ എടുത്തു പുറത്തിറക്കിയ ആദ്യത്തെ മലയാളം നോവലായി "ഓജോ ബോർഡ്".
കാനഡയില്‍ ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടറായ അലക്സ് പ്രേതവിഷയങ്ങളെപ്പറ്റി ഒരു സ്റ്റോറി ചെയ്യുവാനായി കേരളത്തിലേക്ക് വരുന്നു. ആളുകൾക്കിടയിൽ പേടി വിഷയമായിട്ടുള്ള ഒരു വീട്ടിൽ വാടകക്കാരനായി താമസം ആരംഭിക്കുകയും, പിന്നീട് ഒരു ദിവസം ഒരു പാർക്കിൽ നിന്നു പരിചയപ്പെട്ട ബിനോയ് എന്ന യുവാവിൽ നിന്നും ഈ വീടിൻ്റെ ഭയാനകമായ മുൻകാല ചരിത്രം അലക്സ് അറിയാൻ ഇടയാകുന്നു. അലക്സ് ഈ താക്കിതുകൾ ഒന്നും വകവെക്കാതെ തിരിച്ചുപ്പോയി അവിടെ തന്നെ താമസം ആരംഭിക്കുന്നു, എന്നാൽ അധികം വൈകാതെ തന്നെ ബിനോയിക്കും കൂട്ടുകാർക്കും അലക്സിൻ്റെ ആവശ്യ പ്രകാരം താമസം ആരംബിക്കേണ്ടിവരുന്നു.അതിനുശേഷം അവിടെ നടക്കുന്ന ഒരപാട് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്.
അപരിചിതൻ, രോമാഞ്ചം എന്നീ മലയാളം സിനിമകളിലൂടെ മലയാളിക്ക് സുപരിചിതമായ "ഓജോ ബോർഡ്' തന്നെയാണ് കഥയുടെ കാതൽ എന്നുള്ളത് പറയാതെ വയ്യ. പണ്ട് ആ വീട്ടിൽ നടന്ന 9 കൊലപാതങ്ങളുടെ ചുരുൾ അഴിച്ചു, യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുന്നതിനും അലക്സിനെയും സുഹൃത്തുക്കളേയും സഹായിക്കുന്നത് കഥയിലേക്ക് വളരെ യാഥാർശ്ചികമായി കടന്നു വരുന്ന ഒരു ഭ്രാന്ത പരിവേഷമുള്ള വിശ്വവും അവൻ്റെ ഓജോ ബോർഡുമാണ്.
കഥയിൽ പല ഭാഗങ്ങളിലായി വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും ഈ കഥയുടെ സുഖമമായ ഒഴുക്കിനു ആക്കം കൂട്ടാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഓരോ പേജിലും വായനക്കാരനെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ള ഒരു ഹൊറർ ത്രില്ലർ ആയി തന്നെ നമുക്ക് "ഓജോ ബോർഡ്" നെ വിശേഷിപ്പിക്കാം. ആളുകളെ പിടിച്ചിരുത്തി വായിപ്പിക്കാനുള്ള @akhilpdharmajanൻ്റെ എഴുത്തുകളിലുള്ള മായാജാലം ഇവിടെയും കാണാൻ സാധിക്കുന്നതാണ്.
ഈ പുസ്തകം വായിച്ചു തീർന്നപ്പോൾ എൻ്റെ മനസ്സിൽ ആദ്യം വന്ന ചോദ്യം ആരാണ് എലിസബത്ത്? എന്നായിരുന്നു, എന്നാൽ "പാർട്ട്-2 എലിസബത്തിൻ്റെ മരണം" എന്നു കൂടി അടുത്ത പേജിൽ കണ്ടതോടുകൂടി എൻ്റെ ഉള്ളിലെ വായനക്കാരൻ്റെ ആകാംക്ഷ ഒന്നുകൂടെ കൂടി... എത്രയും പെട്ടന്ന് പാർട്ട്-2 പുറത്തിരിക്കാൻ കഴിയട്ടെ .
മെർക്കുറി ഐലൻഡിന് ശേഷം ഞാൻ വായിക്കുന്ന അഖിൽ പി ധർമജന്റെ രണ്ടാമത്തെ പുസ്തകം ആണ് ഓജോ ബോർഡ് . മെർക്കുറി ഐലൻഡ് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എങ്കിലും, അഖിൽ പി ധർമജന്റെ വ്യത്യസ്തമായ പ്ലോട്ട് തിരഞ്ഞെടുക്കുന്ന രീതി ആ പുസ്തകം വായിക്കാൻ എന്നെ പ്രേരിപ്പിച്ചു. പിന്നെ ആ നോവലിന് കിട്ടിയ ഹൈപ്പും. പക്ഷെ മെർക്കുറി ഐലൻഡിൽ നിന്നും കിട്ടിയ അതെ നിരാശ തന്നെയാണ് ഈ നോവലും സമ്മാനിച്ചത്...
മെർക്കുറി ഐലൻഡ് പോലെ ഇതിന് വ്യത്യസ്തമായ കഥയോ ആശയമോ ഇല്ല. ക്ലിഷേകൾ നിറഞ്ഞ ഒരു സാധാരണ horror നോവൽ. എങ്കിലും ആദ്യഭാഗങ്ങളൊക്കെ കൊള്ളാമായിരുന്നു. പിന്നീട് അത്ര ഇഷ്ടപ്പെട്ടില്ല. എങ്ങനെയൊക്കെയോ അവസാനിപ്പിച്ചു എന്നൊരു തോന്നലാണ് ഉണ്ടായത്.
കാനഡയിൽ നിന്നും പ്രേതങ്ങളെ കുറിച് പ്രൊജക്റ്റ് ചെയ്യാൻ കേരളത്തിൽ എത്തുന്ന അലക്സി ഒരു പാർക്കിൽ വെച്ച് ബിനോയ് എന്ന യുവാവിനെ കണ്ടുമുട്ടുകയും, ആ പ്രോജെക്ടിന് വേണ്ടി ബുനോയുടെ സഹായത്തോടെ അലക്സി ഒരു പ്രേതഭവനം തിരഞ്ഞെടുക്കുകയും പിന്നീട് അവിടെ നടക്കുന്ന അ സ്വാഭാവിക സംഭവങ്ങളും അത് പരിഹരിക്കാൻ എത്തുന്ന വിശ്വം എന്ന ആളും, പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളും ഒക്കെയായാണ് നോവലിന്റെ ഇതിവൃത്തം. ഒരു horror നോവലിന് വേണ്ട എല്ലാവിധ ക്ലിഷേകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കോട്ടയം പുഷ്പനാഥിന്റെ മറ്റും നോവലുകൾ പോലെ. പുതുമ ഒന്നുമില്ല. അഖിൽ പി ധർമജന്റെ ഈ നോവലിൽ, മെർക്കുറി ഐലൻഡിലേത് പോലെ വ്യത്യസ്തമായ പ്ലോട്ട് പ്രതീക്ഷിച്ചു വായിച്ചതുകൊണ്ടാകാം എനിക്ക് ഇത് നിരാശയ്ക്ക് ഇടയാക്കിയത്. കുഴപ്പമില്ലാത്ത ഒരു നോവൽ.
ഈ നോവലിലെ പോരായ്മകളിൽ പ്രധാനം കഥാപാത്ര വികസനത്തിന്റെ അഭാവവും അനേകം കഥാപാത്രങ്ങളും, കൃത്വിമത്വം നിറഞ്ഞ ഡയലോഗുകളുമാണ്. വായന വിരസമാകാൻ കാരണം അതായിരുന്നു എന്ന് ഞാൻ കരുതുന്നു
എങ്കിലും ഒരു എഴുത്തുകാരന്റെ ആദ്യ നോവൽ എന്ന നിലയിൽ ഈ നോവൽ അഭിനന്ദനം അർഹിക്കുന്നു...
റാം c/o ആനന്ദി എന്ന നോവലിലൂടെ ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരനാണ് അഖിൽ പി ധർമജൻ. റാം c/o ആനന്ദി അത്രയേറെ ഇഷ്ടപെട്ടതു കൊണ്ട് തന്നെയാണ് എഴുത്തുകാരന്റെ മറ്റു പുസ്തകങ്ങൾ കൂടെ വായിക്കാൻ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ആദ്യ നോവലാണ് ഓജോ ബോർഡ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഹോറർ ത്രില്ലർ നോവലാണിത്. റാം c/o ആനന്ദി പോലെ ഒരു സിനിമാറ്റിക് ശൈലി തന്നെയാണ് ഇതിലും അഖിൽ ഉപയോഗിച്ചിട്ടുള്ളത്.
കാനഡയിൽ നിന്നും ജോലിയുടെ ഭാഗമായി പ്രേതങ്ങളെ കുറിച്ച് റിസർച്ചിനു വേണ്ടി ആലപ്പുഴയിലെ ഒരു ഒറ്റപെട്ട വീട്ടിൽ താമസത്തിനു എത്തുന്ന പത്രപ്രവർത്തകനായ അലെക്സും നാട്ടിൽ നിന്നും അവനു കിട്ടുന്ന കുറച്ചു സുഹൃത്തുക്കളിലൂടെയും ആണ് കഥ മുന്നോട്ട് പോകുന്നത്. പ്രതീക്ഷിക്കുന്നതും അപ്രതീക്ഷിതവും ആയ കുറെയേറെ സംഭവങ്ങൾ ആ വീട്ടിൽ അരങ്ങേറുകയും ചെയുന്നതോട് കൂടി ഓജോ ബോർഡിൽ അറിവുള്ള വിശ്വം എന്ന വ്യക്തി കൂടി അവർക്കൊപ്പം കൂടുന്നു. ഇതിന് പിന്നാലെ എല്ലാ രഹസ്യങ്ങളും ഒന്നൊന്നായി ചുരുളഴിയുകയും ചെയ്യുന്നു.
ഇതേ വിഷയവും അന്തരീക്ഷവും പ്രതിപാദിക്കുന്ന ധാരാളം ഹൊറർ സിനിമകൾ കണ്ടിട്ടുള്ളതിനാൽ പ്രത്യേകിച്ച് പുതുമയൊന്നും നോവൽ സമ്മാനിച്ചില്ല. എന്നാൽ ഹൊറർ ജേണറുമായി വലിയ പരിചയം ഇല്ലാത്തവർക്ക് ത്രില്ലിങ്ങായി വായിച്ച് പോകാവുന്നതാണ് ഈ നോവൽ. ഹൊറർ രംഗങ്ങൾ പ്രത്യേകിച്ച് നോവലിന്റെ അവസാന ഭാഗങ്ങൾ നന്നായിത്തന്നെ അഖിൽ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ നോവൽ ആയതുകൊണ്ട് തന്നെ ഭാഷയിൽ ഒരു അപക്വത അനുഭവപെട്ടു , അത് മാറ്റി നിർത്താണെങ്കിൽ ഓജോ ബോർഡിന്റെ വായന മികച്ച അനുഭവം തന്നെയായിരുന്നു.
അഖിൽ പി ധർമജൻ എന്ന എഴുത്തുകാരന്റെ എഴുത്തിലെ വളർച്ച ഓജോ ബോർഡിൽ നിന്ന് റാം c/o ആനന്ദി എത്തി നിൽകുമ്പോൾ വളരെ പ്രകടമാണ്. അസാധരണമായ പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും ത്രില്ലറും ഹോററും ഒക്കെ ഇഷ്ടമുള്ളവർക് ആസ്വദിച്ചു വായിക്കാൻ പറ്റിയ കഥയാണ് 'ഓജോ ബോർഡ് '.
Happened to get my hands on this book, after reading this author’s Ram C/o Anandhi which was a runaway hit amongst Malayali readers.
Ouijo Board, as the name suggests, is a horror crime thriller- a very cliched one- I must say. Many scenes and dialogues in the book remind you of yesteryear Malayalam movies and novels.
Alex is in Kerala from Canada, and he is doing a project on ghosts or souls and spirits of dead people. By accident he happens to meet Binoy who doesn’t have a proper job and is in love with Neethu. Alex is staying in a big bungalow kind of house, which is supposedly haunted by the ghosts of a young college boy who committed suicide by hanging in that house and his 7 other friends who were all killed or made to commit suicide in similar circumstances. Yep, you heard that right, we are not dealing with one or two but more 8-9 spirits.
Binoy, his girlfriend Neethu, Binoy’s friends, one of these friend’s sister, one of this friend’s girlfriend all come together to help Alex with his “Ghost project”. However, they are not able to control the attacks from these spirits and they seek the help of a guy named Vishwam who roams around the park with an Ouijo Board.
What is Vishwams story and why does Alex want to do this ghost project along with the pretext of death of these young men and the remaining incidents in the book are very film like and one can easily assume what is going to happen next. Nevertheless, its very fast paced and thrilling and can be finished in one sitting.
📖 ഓജോ ബോർഡ് അഖിൽ പി ധർമ്മജൻ നോവൽ / കഥ പബ്ലിക്കേഷൻസ് / 204 Pages
▪️അഖിൽ പി ധർമ്മജന്റെ മെർക്കുറി ഐലൻറ് എന്ന നോവൽ നേരത്തേ ആമസോൺ കിൻഡിലിൽ വായിച്ചിരുന്നു. മറ്റൊരു നോവലായ ഓജോ ബോർഡ് വാങ്ങിയിട്ട് കുറച്ച് നാൾ ആയെങ്കിലും വായിക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്. മെർക്കുറി ഐലന്റിൽ അഖിൽ ഫാന്റസി പരീക്ഷിച്ചപ്പോൾ ഓജോ ബോർഡ് ഹൊറർ ജേണറാണ്. ഫേസ്ബുക്കിൽ മുമ്പ് ഭാഗങ്ങളായി എഴുതിയത് ബുക്ക് ആയി പ്രസിദ്ധീകരിച്ചതാണ് ഈ നോവൽ.
▪️ഏതാനും സുഹൃത്തുക്കൾ പ്രേതബാധ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു വീട്ടിൽ എത്തുന്നതും അവിടെ വച്ച് ഓജോ ബോർഡ് ഉപയോഗിക്കുന്നതും പിന്നീട് നടക്കുന്ന ഭയപ്പെടുത്തുന്ന സംഭവങ്ങളുമാണ് നോവൽ പറയുന്നത്. സമാന വിഷയം പ്രതിപാദിക്കുന്ന ധാരാളം ഹൊറർ സിനിമകൾ കണ്ടിട്ടുള്ളതിനാൽ എനിക്ക് പ്രത്യേകിച്ച് പുതുമയൊന്നും നോവൽ സമ്മാനിച്ചില്ല. എന്നാൽ ഹൊറർ ജേണറുമായി വലിയ പരിചയം ഇല്ലാത്തവർക്ക് ത്രില്ലിങ്ങായി വായിച്ച് പോകാവുന്നതാണ് ഈ നോവൽ. ഹൊറർ രംഗങ്ങൾ പ്രത്യേകിച്ച് നോവലിന്റെ അവസാന ഭാഗങ്ങൾ നന്നായിത്തന്നെ അഖിൽ അവതരിപ്പിച്ചിട്ടുണ്ട്.
▪️മെർക്കുറി ഐലന്റിന് ഉള്ള കുറച്ച് പ്രശ്നങ്ങൾ ഓജോ ബോർഡിലും ഉണ്ട്. ഒന്നാമതായി കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ കൃതിമത്വം നന്നായി ഫീൽ ചെയ്യുന്നുണ്ട്. അച്ചടിഭാഷയിലെ സംഭാഷണങ്ങൾക്ക് പകരം കേരളത്തിലെ ഏതെങ്കിലും പ്രാദേശിക മലയാള ഭാഷ ഉപയോഗിച്ചിരുന്നുവെങ്കിൽ കുറെക്കൂടി നന്നായേനേ. മറ്റൊരു പ്രശ്നം കഥാപാത്രങ്ങളുടെ അനാവശ്യ ബാഹുല്യം ആണ്. കഥാപാത്രങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നതാണ് ഒരു ഹൊറർ നോവൽ ആയാലും സിനിമ ആയാലും അഭികാമ്യം. ഇനിയുള്ള പുസ്തകങ്ങളിൽ ഇക്കാര്യങ്ങളിൽ അഖിൽ കൂടുതൽ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
The story has a strong cinematic feel, and I liked how the suspense builds up gradually. The writing style is engaging, making it easy to visualize the scenes. However, the plot felt predictable at times, relying on familiar horror tropes. Some twists were intriguing, but others seemed forced, making the overall experience a bit underwhelming.
Character development was another aspect that didn’t quite work for me. While the protagonist and his friends had potential, they lacked depth, making it hard to truly connect with them. I also felt that certain scenes could have been more polished to enhance the thrill factor.
" Ouijo Board" is a frustratingly uninspired horror novel that relies heavily on tired clichés and predictable plot twists. The characters are flat and underdeveloped, making it impossible to feel any connection or tension throughout the story. The dialogue feels forced and lacks the authenticity needed to immerse readers in the chilling atmosphere. Overall, this book misses the mark entirely, leaving readers bored rather than scared. If you're looking for fresh horror, you'll be disappointed here.
നോവലിന്റെ തുടക്കം തന്നെ നമ്മുടെ ശ്രെദ്ധ മുഴുവൻ അതിലോട്ടു കൊണ്ടുവരുന്ന രീതിയിലായിരുന്നു. ഒരു സിനിമ കാണുന്ന ഫീലിൽ ആയിരുന്നു ഞാൻ ഇത് മുഴുവൻ വായിച്ചു തീർത്തത്. അലെക്സിന്റെയും കൂട്ടുകാരുടെയും ഒപ്പം മർമങ്ങളുടെ ചുരുളഴിക്കാൻ നമ്മളും ഉള്ളതുപോലെ തോന്നും. നമ്മൾ പോലും വിചാരിക്കാത്ത കുറച്ചു വഴിത്തിരുവുകൾ എന്നെ അമ്പരപ്പിച്ചു. ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാൻ ഈ പുസ്തകം വായിക്കാൻ തുടങ്ങിയത് പക്ഷെ എനിക്ക് ഇത് വേറിട്ടൊരു വയനാ അനുഭവം ആണ് സമ്മാനിച്ചത്. ഒരിക്കലും നെഗറ്റീവ് റിവ്യൂ കണ്ടു എന്ന് കരുതി ഒരു പുസ്തകം വായിക്കാതിരിക്കരുത്. ചിലോർക്ക് ശെരി ആകും ചിലോർക്ക് ശെരി ആകില്ല അത്ര തന്നെ 😅
it's an average book, average writing style... I took this after reading Ram C/o Anandhi, but the writing is not even comparable. Plot is average like my of the older horror movie plots, he tried to bring in twists but it felt predictable. The spiritual beings seeking revenge through human beings are the base the book worked on.
It hurt me to see lots of misogynistic elements in the book throughout even when Akhil is a new age writer.
Can complete this book in one sitting. My rating is 1.5/5
2017ൽ പുറത്തിറങ്ങിയ അഖിൽ പി ധർമ്മജൻ എഴുതിയ നല്ലൊരു horror നോവലാണിത്. നിഗൂഢതകൾ നിറഞ്ഞ ഒരു വീട്ടിലേക്ക് പ്രേതങ്ങളെ കുറിച്ച് ഗവേഷണം നടത്താൻ കാനഡയിൽ നിന്ന് വന്ന അലക്സും കുറെ സുഹൃത്തുക്കളും ചെല്ലുന്നു. തുടർന്നുണ്ടാവുന്ന ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് നോവൽ. ഒരു ഹോളിവുഡ് ഹൊറർ സിനിമ ഡെവലപ്പ് ചെയ്യുന്നതുപോലെ തന്നെയാണ് കഥ മുന്നോട്ടു പോകുന്നത്.
നോവൽന് യോജിച്ച നിരവധി ചിത്രങ്ങൾ ഓരോ അധ്യായത്തിന്റെ ആരംഭവും ചേർത്തിട്ടുണ്ട്. ഓജോബോർഡ്ന് തുടർച്ചയായി എലിസബത്ത്ന്റെ മരണം എന്ന നോവൽ വൈകാതെ പ്രതീക്ഷിക്കാം.
A horror thriller which is almost perfect....a wonderful and amazing work from an ametuer. So many twists... as well as unexpected turn outs....waiting for the next part...
അഖിൽ എഴുതിയ ഓജോബോർഡ് വായിച്ചു തീർത്തു fb യിൽ വായിച്ചതിനായ് കാൾ ബെറ്റർ ആയിട്ടു ഉണ്ട് ഇനിയും ഓജോബോർഡ് മെർക്കുറി ഐലൻഡ് പോലെ നല്ല കഥ കൾ എഴുതാൻ അഖിലിന് കഴിയട്ടൈ എന്നു ആശംസിക്കുന്നു എന്നു ജിതിൻഷാ കടയിൽ ഓച്ചിറ
.അഖില്‍ പി ധാര്‍മ്മജന്‍ ന്റെ ഞാന്‍ വായിക്കുന്ന രണ്ടാമത്തെ പുസ്തകമാണ് ഇത്. തുടക്കം മുതൽ അവസാനം വരെ അപ്രതീക്ഷി���മായ ട്വിസ്റ്റ് കള്‍ നിറച്ച ഒരു നോവൽ. വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കാന്‍ പറ്റുന്ന എന്തോ ഒന്ന് ee എഴുത്തുകാരന്റെ എഴുത്തുകളില്‍ ഉണ്ട്. 😍
എവിടെയൊക്കെയോ ഒരു മലങ്കൾട്ട് പടം കണ്ട ഫീൽ 🫠🚶🏽 അഖിൽ പി ധർമജൻ്റെ ആദ്യ നോവൽ ആയത് കൊണ്ട് തന്നെ അൽപ്പം വെടിയും പുകയും ഒക്കെ ചേർത്താണ് എഴുതിയേക്കുന്നത്. വിനയൻ്റെ ആകാശഗംഗ 2 കണ്ട പോലെയുണ്ട് 😂
cliche plot twist, somehow felt below average. The beginning was good. The starting plot for this novel felt amazed but due to no character development and artificial dialogues , didn't felt any connection for the events happened.