Engima is the word for Vijayan. I am sure Vijayan must be laughing his heart out at the theories from our self styled literature experts and crtics becuase he only can explain what he was thinking when he wrote the mysterious plots.
ഒ വി വിജയന്റെ കഥകൾ സമ്പൂർണം. ഒ വി വിജയൻ, അദ്ദേഹത്തിന്റെ നൂറിലധികം കഥകൾ അടങ്ങുന്ന ഈ സമാഹാരം ഒരു വ്യത്യസ്ത അനുഭവം നൽകുന്നു. ഇതിനു മുൻപ് സമ്പൂർണ കൃതികൾ (കഥകൾ ) വായിച്ചിട്ടുള്ളത് പദ്മരാജന്റെയും മാധവികുട്ടിയുടേതുമാണ്, രണ്ടും ഇന്നത്തെ കാലത്തും ഒരുപാട് വായിക്കപ്പെടുന്ന പുസ്തകങ്ങളാണ്. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പോലെ അദ്ദേഹത്തിന്റെ മറ്റു നോവലുകളും, കഥകളും ചർച്ചചെയ്യപെടേണ്ടവയാണ്. ചരിത്രവും പുരാണവും പുതിയ രീതിയിൽ മാറ്റി അവതരിപ്പിച്ചു ശക്തമായി അദ്ദേഹം വിമർശിക്കുന്നുണ്ട്. മനുഷ്യമനസ്സിന്റെ ആഴത്തിലുള്ള ചിന്തകൾ പുറത്തെടുക്കാൻ അദ്ദേഹം തയ്യാറായതിന്റെ തെളിവുകളാണ് ഇതിലെ കഥകൾ. ഫാന്റസിയും, പ്രതികാരവും, വയലൻസും, പ്രണയവും, സാധാരണ ജീവിതവും, ചരിത്രവും, പുരാണവും, ആക്ഷേപഹാസ്യവും, ദുഖവും- ദുരിതവും അങ്ങനെ ഏതൊക്കെ വിഷയങ്ങളുണ്ടോ അതിലൊക്കെയുള്ള കഥകൾ ശക്തമായ ഭാഷയിൽ എഴുതിയിരിക്കുന്നു.