Born in 1972 at Kadungallor, a real bucolic setting near Alwaye which forms the plot for his first novel Manushyanu Oru Aamukham, Mr Subhash Chandran spent his salad days at St.Alberts College, Maharajas College, Bharathiya Vidya Bhavan and Law College. Being a First Rank Post Graduate in Malayalam Literature, from Maharajas College, Ernakulam where he studied with Scholorship from MG University, he joined Law College to pursue studies there, but discontinued to accept the job as a Proof Reader in Mathrubhumi Daily. He has worked as a Casual Announcer in Akasha Vani and also as a Lecturer in a Parallel College. Currently, he is working as Chief Sub Editor in Mathrubhumi, Calicut.
Mr. Subhash Chandran’s debut was through a short story competition conducted by Mathrubhumi Weekly for college students in 1994 and his story “Ghadikaarangal Nilakkunna Samayam” won the First Prize.Later a collection of his short stories under the same title won the Kerala Sahithya Academy Award by silencing the carping critics and has become the numero uno who wins this award at such an early age. “Manushaynu oru aamukham” (Novel), “Ghadikaarangal Nilakkunna Samayam”, “Parudeesa Nashtam” and “Thalpam” ( Short Story collections), “Madhyeyingane”, “Kaanunna Nerathu”(vignettes) are his major contributions. To his credit a handful of daedal articles in periodicals can also be reckoned but no potboilers at all for sure.
പല കാലഘട്ടത്തിലായി സുഭാഷ് ചന്ദ്രൻ എഴുതിയിട്ടുള്ള 26 ചെറുകഥകളും, ഗുപ്തം എന്ന തിരക്കഥയും, മനുഷ്യന് ഒരു ആമുഖം എന്ന അദ്ദേഹത്തിന്റെ തന്നെ നോവലിലെ ആദ്യ അധ്യായവും ചേർന്നിട്ടുള്ളതാണ് ഈ പുസ്തകം. അറപ്പ് എന്ന മനുഷ്യവികാരത്തെ അതിന്റെ പാരതമ്യത്തിലെത്തിയ്ക്കുക എന്ന ഉദ്ദേശത്തോടെ എഴുതപ്പെട്ടവ എന്നതാണ് കഥകളുടെ പൊതുവായ ഒരു പ്രത്യേകത. ആരും അധികം പോയിനോക്കിയിട്ടില്ലാത്ത ഒരു വികാരതലം ആയതുകൊണ്ടുള്ള പുതുമകൾ ഒക്കെ അവയ്ക്കുണ്ട്. അതിനു പുറമെ രൂപകങ്ങളുടെ ഒരിയ്ക്കലും വറ്റാത്ത ഒരു ഉറവ സ്വന്തമായുള്ള കഥാകാരൻ ആണ് താനെന്നു അടിവരയിടുന്ന രചനാശൈലിയും. കഥാകാരന്റെ മനസ്സിലുള്ള ഒരു ലോകത്തെ വായനക്കാരന്റെ മനസ്സിലേയ്ക്ക് അനുഭൂതികൾ ഒന്നും നഷ്ടപ്പെടാതെ ട്രാൻസ്ഫർ ചെയ്യുക എന്ന ശ്രമകരമായ ദൗത്യത്തെ വളരെ ആയാസരഹിതമായി നിർവഹിയ്ക്കാൻ ഈ വറ്റാത്ത നീരുറവ അദ്ദേഹത്തെ സഹായിയ്ക്കുന്നു. വായനക്കാരനാകട്ടെ, വളരെ വ്യത്യസ്തങ്ങളായ രംഗചിത്രീകരണങ്ങൾ നേരിട്ട് കണ്ടപോലത്തെ ഒരു അനുഭവവും. ചില ഉദാഹരണങ്ങൾ: "മൂന്നു ശിരസ്സുകളുടെ അടുപ്പുകല്ലുകൾക്കിടയിൽ പുതിയ സൗഹൃദം ആദ്യം പുകഞ്ഞു, പിന്നെ കത്തിത്തുടങ്ങി" "കരയ്ക്കു പിടിച്ചിട്ട ഭയങ്കരമായ ഒരു കടൽജീവിയെപ്പോലെ പിടച്ചുകൊണ്ടിരുന്ന തെരുവിലേക്ക് നരേന്ദ്രൻ ഇറങ്ങി. അരക്ഷിതമായ ആൾക്കൂട്ടത്തിന്റെ തലയില്ലായ്മകളിലേയ്ക്ക്" "ലഹരി അയാളുടെ ചില്ലക്ഷരങ്ങളെ ദഹിപ്പിച്ചു തുടങ്ങിയിരുന്നു". ഭാഷയുടെ എല്ലാ സാധ്യതകളെയും ഫലപ്രദമായി ചൂഷണം ചെയ്യാൻ വളരെ എളുപ്പത്തിൽ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
മിക്ക ചെറുകഥകളുടെയും കഥാതന്തു പൊതുസമൂഹത്തിലെ സംഭവവികാസങ്ങളിൽ നിന്നും പത്രവാർത്തകളിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നു തോന്നും. ചില സന്ദർഭങ്ങളിൽ കഥകളുടെയും കഥാപാത്രങ്ങളുടെയും പശ്ചാത്തലങ്ങൾ മനസ്സിലാക്കാൻ ഇത് ഉപകരിയ്ക്കുമെങ്കിലും പൊതുവെ ഇതൊരു മടുപ്പുളവാക്കുന്ന സങ്കേതമായാണ് അനുഭവപ്പെട്ടത്. ഭൂകമ്പങ്ങളും, സ്ത്രീപീഡനങ്ങളും, അബലകളായ സ്ത്രീത്വങ്ങളും അങ്ങനെയുള്ള കേട്ടുപരിചയമില്ലാത്ത കഥാസന്ദർഭങ്ങൾ അപൂർവമാണ്. ഇതുമൂലം ഒരുവിധം കഥാപാത്രങ്ങൾ ഒക്കെ സ്റ്റീരിയോടൈപ്പുകൾ പോലെ ആണെന്ന് തോന്നും. അതല്ലെങ്കിൽ സ്റ്റീരിയോടൈപ്പ് കഥാപാത്രത്തെ എടുത്തു അതിന്റെ ഏറ്റവും തെളിഞ്ഞു നിൽക്കുന്ന സ്വഭാവവിശേഷത്തെ നേരെ വിപരീതം ആക്കിയത്. (ഉദാഹരണത്തിന് 'വിഹിത'ത്തിലെ ജാരനാകാൻ പോകുന്ന ഭർത്താവ്). എന്നിരുന്നാലും കഥാപാത്രത്തെ പൂർണമായും മനസ്സിലാകണമെങ്കിൽ സ്റ്റീരിയോടൈപ്പ് ആദ്യം മനസ്സിലാക്കണം എന്ന് ചുരുക്കം.
കഥാകാരന്റെ മുഖ്യചുമതല സമൂഹം നന്നാക്കുക എന്നുള്ളതാണ് എന്നൊരു മിഥ്യാബോധം ഈ കഥാകൃത്തിനെ പിടികൂടിയിട്ടുണ്ടെന്നു തോന്നുന്നു. എല്ലാ കഥകളും പൊതുവെ ഒരു സാരോപദേശം പോലെ ആണ് ഡിസൈൻ ചെയ്തിരിയ്ക്കുന്നത്. അതുകൊണ്ടു പ്രധാനകഥാപാത്രങ്ങൾ ഒക്കെ പലതരത്തിലുള്ള നന്മകളുടെ അവതാരങ്ങൾ ആണ്. ആദ്യാവസാനം മോറൽ പൊലീസിങ് നടത്തുന്ന ഉത്തരവാദിത്വമുള്ള ഒരു ആങ്ങളയായി മിയ്ക്ക കഥകളിലും കഥാകൃത്ത് സ്വയം അവരോധിയ്ക്കുന്നു. ഫിക്ഷന്റെ സാധ്യതകളെ ഒക്കെ പാടെ ഒഴിവാക്കി ഒരേ ഡിമെൻഷൻ'ൽ ആണ് മിയ്ക്കവാറും എല്ലാ കഥകളുടെയും വികാസം. അസാമാന്യമായ ഒരു ഭാഷാശൈലി ഇത്തരം ബാലിശമായ ശാഠ്യങ്ങളിൽ തട്ടി എങ്ങുമെത്താതെ നഷ്ടപ്പെട്ടുപോകുന്ന ഒരു കാഴ്ചയാണ് എല്ലാ കഥകളും വായിച്ചു കഴിയുമ്പോൾ നമുക്ക് അനുഭവേദ്യമാകുന്നത്. സതിസാമ്രാജ്യം, ബ്ലഡി മേരി എന്നിങ്ങനെ അപൂർവം ചില കഥകൾ മാത്രമാണ് ഈ പരാധീനതകൾക്കിടയിലും ഭാഷയുടെയും ഘടനയുടെയും ബലത്തിൽ പിടിച്ചു നിൽക്കുന്നതായി തോന്നിയത്.
ഭാവനയുമായുള്ള അക്ഷരങ്ങളുടെ നിരന്തരാനുരാഗം. ഓരോ കഥയിലും, അല്ല, ഓരോ വരിയിലും അസാധ്യമായ കാവ്യതാളം. മെടഫറുകളുടെയും സിമിലികളുടെയും വിസ്ഫോടനങ്ങളാണ് സുഭാഷ് ചന്ദ്രന്റെ എഴുത്ത്. കഥയിലെന്ത് സംഭവിച്ചു എന്നതിനേക്കാൾ എങ്ങനെയൊക്കെയാണയാൾ അത് പറഞ്ഞ് വച്ചത് എന്നതിലാണ് അനുഭൂതി. കഥയെയും കഥയിലെ ഭാഷയെയും രണ്ടായി ആസ്വദിക്കാനാവുന്ന അപൂർവത. നന്നേ നിസാരമായ കഥാപരിസരങ്ങളിലാണ് ചിലപ്പോൾ സുഭാഷിന്റെ ഭാഷ ഏറ്റവും ആകർഷകമായി നൃത്തം ചവിട്ടുന്നത്.
തഴക്കം വന്നൊരു എഴുത്തുകാരന്റെ മികച്ച സൃഷ്ടികളിലൊന്നായി വിലയിരുത്തപ്പെടാവുന്ന ഘഡികാരങ്ങൾ നിലക്കുന്ന സമയം (1991) സുഭാഷ് ചന്ദ്രന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കഥയാണെന്നത് ഉൾകൊള്ളാൻ പ്രയാസമാണ്. സുന്ദരമായ രചനോപകരണങ്ങൾ ആ അരങ്ങേറ്റത്തിലുടനീളം കടന്ന് വരുന്നത് കാണാം. അത് കൊണ്ട് തന്നെ കഥകളുടെ സൂക്ഷ്മതലങ്ങൾ ഓർത്തില്ലെങ്കിലും ഓരോന്നിന്റെയും ആകെ വായനാനുഭവം പുസ്തകമടച്ച് ഒരല്പ നാളുകൾക്കപ്പുറവും കൂടെ പോരുന്നു. കഥാകാരന്റെ എഴുത്തിനെ പുറം ചട്ടയിൽ പ്രശംസിക്കുന്നത് എംടി വാസുദേവൻ നായരാണ് എന്ന കാര്യത്തിൽ അപ്പോൾ അതിശയമേതുമില്ലാതാവുന്നു.
പതിനേഴിന്റെ കൗമാരം മുതൽ നാല്പതുകളുടെ മധ്യവേനൽ വരെ എഴുത്തുകാരന്റെ കാൽ നൂറ്റാണ്ടിനുള്ളിൽ പുറത്തിറങ്ങിയ ഇരുപത്തെട്ട് കഥകളാണ് ഈ സമാഹാരത്തിൽ. ആത്മസംഘർഷത്തിന്റെ മൂർദ്ധന്യതയിൽ ഒരു മനുഷ്യന് ഉത്പാതിപ്പിക്കാവുന്ന ഏറ്റവും സർഗാത്മകമായ ആത്മഹത്യകുറിപ്പാണ് ഈഡിപ്പസ്സിന്റെ അമ്മ (1989). ആ കഥ സുഭാഷ് ചന്ദ്രൻ എഴുതുന്നത് പതിനേഴാം വയസ്സിലാണെന്ന് തിരിച്ചറിയുമ്പോഴുണ്ടാവുന്ന ഒരാശ്ചര്യമുണ്ട്. പിന്നീടുള്ള ഓരോ കഥയിലും അയാളുടെ ഭാവനയുടെ വിസ്തൃതി വിശാലമാകുന്നതിന്റെ സുഖം അനുഭവിച്ചറിയാം.
സുഭാഷ് ചന്ദ്രന്റെ ആദ്യ നോവൽ മനുഷ്യന് ഒരു ആമുഖം പ്രിയപ്പെട്ടവരുടെ ശുപാർശകൾക്കപ്പുറവും വായിച്ച് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അവിടെയും ഭാഷ മനോഹരമാണ്. കഥാപാത്രങ്ങളുടെയും കാലഘട്ടങ്ങളുടെയും സങ്കീർണതയാണ് കുഴക്കുന്നത്. എന്നാൽ സുഭാഷിന്റെ തന്നെ കഥകളിലേക്ക് വരുമ്പോൾ ഈ പ്രതിസന്ധി സൗകര്യപൂർവ്വം ഇല്ലാതാവുന്നു. ഡിസി ബുക്‌സാണ് സമാഹാരത്തിന്റെ പ്രസാധകർ.
അസാമാന്യമായ ഭാഷാ പാടവം. വ്യത്യസ്തതയും പുതുമയാർന്നതുമായ പദ, ശൈലീപ്രയോഗങ്ങളുടെ ഒഴുക്കു തന്നെയാണ് . എന്നിരുന്നാലും, പ്രമേയങ്ങളിലും ആശയങ്ങളിലും സാരമായ ആവർത്തന വിരസത ഒളിഞ്ഞു തെളിഞ്ഞു നിൽക്കുന്നതായി അനുഭവപ്പെട്ടു. ഒരേ കാര്യം തന്നെ എല്ലായിടത്തും പല രീതിയിൽ അവതരിപ്പിക്കപ്പെടുന്ന പോലെ. എഴുത്തുകാരനിൽ നിറഞ്ഞു കാണാൻ കഴിയുന്ന അനന്തമായ സാധ്യതകളോടുള്ള വിശ്വാസം ഇനിയും നഷ്ടപ്പെടുന്നില്ല. കൂടുതൽ പ്രതീക്ഷിക്കുന്നു.
സുഭാഷ് ചന്ദ്രൻ ഇതുവരെ എഴുതിയ മുഴുവൻ കഥകളും ( ഇരുപത്തിയെട്ട് കഥകൾ ) ഉൾപ്പെടുത്തി ഡിസി ബുക്ക്സ് പുറത്തിറക്കിയ പ���സ്തകമാണിത്. കഥകൾക്ക് ശേഷം നൽകിയിരിക്കുന്ന അനുബന്ധം, ഓരോ കഥയുടെയും ജനനവുമായി ബന്ധപ്പെട്ട വിവരണങ്ങൾ പുതിയ എഴുത്തുകാരുടെ ചിന്താപദ്ധതിയ്ക്ക് പുതു കാഴചപ്പാടുകൾ നൽകുന്നതാണ്.
കഥാകൃത്ത് ചിലവിട്ട തന്റെ ജീവിതത്തിന്റെ നീണ്ട കാലയളവിനുള്ളിൽ രചിച്ച ഈ കഥകൾ ഓരോന്നും ധ്യാനാത്മകതയുടെ പൂർണ്ണ സാക്ഷാത്‌കാരങ്ങളായാണ് നമുക്കനുഭവപ്പെടുക. വായനക്കാരനിലേക്കും സർഗ്ഗാത്മകതയുടെ ഈ ധ്യാനപരത വളരെ പെതുക്കെ മാത്രമേ കൈമാറ്റം ചെയ്യപ്പെടുകയുള്ളു. ഒരു കഥയുടെ പൂർണ്ണതയിലേക്കുള്ള അതിന്റെ പരിണാമത്തിനൊപ്പം ഓരോ ഈടുകളിലും വായനക്കാരനെ കഥ ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്നു. ആദ്യമായി എഴുതിയ 'ഘടികാരങ്ങൾ നിലയ്ക്കുന്ന സമയത്തിൽ' മനുഷ്യജീവനും ഘടികാരവും തമ്മിൽ സംയോജിപ്പിച്ച് ജനിപ്പിക്കുന്ന കഥാപ്രവാഹം എം.ഡി യെപ്പോലും അദ്‌ഭുതപ്പെടുത്തിയതിൽ അതിശയോക്തിയില്ല. കഥകൾക്കിടയിലെ തിരക്കഥ ഒരു കല്ലുകടിയായി തോന്നി. എന്നാൽ അതിനുശേഷം വായിച്ച ബ്ലഡി മേരി ശരിക്കും ഞെട്ടിച്ചു. ഉപയോഗിച്ച് പഴകിയ ഒരു വാചകം പോലും ഉപയോഗപ്പെടുത്താതെ കഥപറയുക എന്ന ശ്രമകരമായ ലക്ഷ്യം നിറവേറിയ കഥകൾ വായിക്കപ്പെടേണ്ടത് തന്നെ.
സുഭാഷ് ചന്ദ്രന്റെ ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം,പറുദീസാനഷ്ടം,തല്പം,ബ്ലഡി മേരി,വിഹിതം-എന്നീ അഞ്ച് ചെറുകഥാ സമാഹാരങ്ങളിലെ കഥകൾ ഒറ്റപ്പുസ്തകരൂപത്തിൽ. 26 ചെറുകഥകൾക്ക് പുറമേ, ഗുപ്‌തം എന്ന തിരക്കഥയും, 'മനുഷ്യന് ഒരു ആമുഖ'ത്തിലെ ഒന്നാമധ്യായവും,ഈ സമാഹാരങ്ങളുടെയെല്ലാം ആമുഖവും പിൻകുറിപ്പും,സുഭാഷ് ചന്ദ്രനുമായുള്ള അഭിമുഖത്തിന്റെ ഒരു ഭാഗവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പുസ്തകങ്ങൾ വില കൊടുത്തുവാങ്ങിച്ച്, മുൻ പേജിൽ പേരെഴുതി മാത്രം വായന തുടങ്ങുന്ന എന്നേപ്പോലെ ചെറിയതല്ലാത്ത നൊസ്സുള്ളവർ മേൽപ്പറഞ്ഞ 5 സമാഹാരങ്ങൾ വാങ്ങുന്നതിന് പകരം ഈ ഒരൊറ്റ പുസ്തകം വാങ്ങിയാൽ മതിയാകും😁😅 Taking an average rating of all the above said short story collections,giving this book a rating of 3.1/5 stars.