Jump to ratings and reviews
Rate this book

വാരാണസി | Varanasi

Rate this book
മരണവും നഷടവും അഭിമുഖീകരികകുന്ന സമയത്ത് ഒരു കഥാപാത്രം അയാളുടെ ജീവിതത്തിലെ സ്നേഹിതരെയും പരേമികകളേയും ഓർമിക്കുന്നു. വാരാണസി ഒരു പശ്ചാത്തലം മാത്രമല്ല ഒരു കഥാപാത്രം കൂടിയാണ്.സുധാകരാൻ എന്നയാളുടെ കർമ്മങ്ങളുടെ കഥയാണിത്‌. സ്വന്തം കർമ്മങ്ങളുടെ ഫലത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരൻ. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികംപേരും. നല്ല മരണം തേടി കാശിയിൽ വരുന്നതിൽ തെറ്റുണ്ടോ?

177 pages, Paperback

First published June 1, 2002

77 people are currently reading
1989 people want to read

About the author

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍. 1933 ജൂലൈ 15-ന് പൊന്നാനിക്കടുത്ത് കൂടല്ലൂരില്‍ ജനിച്ചു. അദ്ധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നീട് പത്രാധിപര്‍ (1956-'81). മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ (1988-'99). കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം), ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചു. തിരക്കഥയ്ക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പലതവണ കിട്ടി. നിര്‍മ്മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള 1974-ലെ ദേശീയ അവാര്‍ഡും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും ഡി.ലിറ്റ് ബഹുമതി. 2004-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.

Madath Thekkepaattu Vasudevan Nair, popularly known as M. T., was an Indian author, screenplay writer and film director. He was a prolific and versatile writer in modern Malayalam literature, and was one of the masters of post-Independence Indian literature. Randamoozham, which retells the story of the Mahabharata from the point of view of Bhimasena, is widely credited as his masterpiece.
At the age of 20, as a chemistry undergraduate, he won the prize for the best short story in Malayalam for Valarthumrigangal at World Short Story Competition jointly conducted by New York Herald Tribune, Hindustan Times, and Mathrubhumi. His first major novel, Naalukettu (The Legacy), written at the age of 23, won the Kerala Sahitya Akademi Award in 1958. His other novels include Manju (Mist), Kaalam (Time), Asuravithu (The Demon Seed), and Randamoozham (The Second Turn). The emotional experiences of his early days went into his novels, and most of his works are oriented towards the basic Malayalam family structure and culture. His three novels set in traditional tharavads in Kerala are Naalukettu, Asuravithu, and Kaalam.
Nair was a screenwriter and director of Malayalam films. He directed seven films and wrote the screenplay for around 54 films. He won the National Film Award for Best Screenplay four times, for: Oru Vadakkan Veeragatha (1989), Kadavu (1991), Sadayam (1992), and Parinayam (1994), which is the most by anyone in the screenplay category. In 1995 he was awarded the highest literary award in India, Jnanpith, for his overall contribution to Malayalam literature. In 2005, India's third highest civilian honour, Padma Bhushan, was awarded to him.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
236 (24%)
4 stars
369 (37%)
3 stars
263 (26%)
2 stars
78 (8%)
1 star
29 (2%)
Displaying 1 - 30 of 54 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,381 reviews3,659 followers
July 14, 2023

Varanasi is a place in India, which is considered the spiritual capital of India, where people will come to wash off one's sins. The author tells us the story of Sudhakaran through various phases of his life. He is trying to wash off his sins in the river Ganga in Varanasi. This is yet another masterpiece from the master storyteller.


—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Threads ID - Dasfill | Twitter ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1
Profile Image for Dr. Charu Panicker.
1,158 reviews75 followers
September 4, 2021
സുധാകരൻ എന്ന കഥാപാത്രത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും വാരണാസി എന്ന സ്ഥലം ഒരു പശ്ചാത്തലം മാത്രമല്ല ജീവനുള്ള കഥാപാത്രം കൂടിയാണെന്ന് തോന്നിപ്പിക്കുന്ന നോവൽ. സ്വന്തം കർമ്മങ്ങളുടെ ഫലത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്ന കഥാനായകനാണ് ഇവിടെ ഉള്ളത്. തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ജോലി തേടി ഇറങ്ങുന്ന സുധാകരനിലാണ് ശരിയായ കഥ തുടങ്ങുന്നത്. എങ്ങും താളംതെറ്റിയ ജീവിതമായിരുന്നു അയാൾക്ക്. കാശിയിലെ ഭൂമിശാസ്ത്രവും ഗംഗയും ക്ഷേത്രങ്ങൾ നല്ല വിവരണങ്ങളും ഈ പുസ്തകത്തിലുണ്ട്. സുധാകരന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ എല്ലാവരെയും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വർത്തമാനകാലവും ഭൂതകാല ഇടകലർത്തി എഴുതിയിരിക്കുന്ന രീതിയാണ് എം ടി ഇതിൽ അവലംബിച്ചിട്ടുള്ളത്. എം ടി യുടെ മറ്റു നോവലുകളുടെ അത്രയും വായനാസുഖം നൽകാൻ ഈ പുസ്തകത്തിന് കഴിയുമെന്ന് തോന്നുന്നില്ല.
Profile Image for Josh Mathew.
36 reviews
March 27, 2020
Oru manushyante jeevithathiloode anekarude jeevithilekku velicham veeshuka aanu sir cheythekkunathu. Avayellaam badhippikkan oru mahathaya nakaram , VARANASI.

REALLY MISS THE CHARACTERS ,
RUKMINI enne orupaad swadeenichu, valare cheriya kurechu thaalukal matrem avarkku sir matti vechollu pakshe enne vallathe sparcha oru kadhapatram ennu paryaam..
Sumitha ,geetha enne amparappichu avarude chinda reethi ente chinda reethiyilekku ninnu oru paad dooram indu.

Pranayam , kamam , yatrakal nastabhodam, olichottam,swahridham anukambha ,cheruthu nilpu ,nisahayavasta anage agane agane vikaragaleeee ellam thttichu kondulaa oru Jeevitham nannayi varachu MT sir
Profile Image for Prashanth Bhat.
2,155 reviews137 followers
May 23, 2025
ಕಾಶಿಯ ಬಗೆಗಿನ ಕೃತಿಗಳು ನನಗೆ ಇಷ್ಟ. ಎಮ್.ಟಿ.ವಾಸುದೇವನ್ ನಾಯರ್ ಗಾಢವಾಗಿ ಉದ್ದೀಪಿಸುವ ಗತದ ನೆನಪುಗಳು ಇಷ್ಟ.
ಆದರೆ ಈ ಕಾದಂಬರಿ ಅವೆರಡನ್ನೂ ಬಿಟ್ಟು ಒಬ್ಬ ಹೇಡಿಯ ಕಾಮ ಸಾಹಸಗಳ ಬಗ್ಗೆ ಇದೆ .
ಅಲ್ಲಲ್ಲಿ ಬದುಕಿನ ಒಳನೋಟಗಳಿವೆ ಎಂಬುದು ಬಿಟ್ಟರೆ ನಿರಾಸೆ ತರಿಸಿದ ಓದು.
410 reviews194 followers
February 7, 2017
A classic from a master storyteller, MT Vasudevan Nair's Varanasi, translated ably by N Gopalakrishnan, reminded me of several other books in the way it fuses nostalgia, guilt, and the idea of travel as a metaphor for life's ebbs and flows.

In the way our protagonist moves through life, guilt-stricken, unable to control himself or his lust, running away from everything, I was reminded of that other great Malayalam novel, OV Vijayan's Khasakinte Ithihasam. In the way young lives are transformed, moulded, and affected deeply by the streets and particular magic of Hinduism's holiest city, I was reminded of Pankaj Mishra's quiet, self-conscious novel, The Romantics.

But there was one other novel Varanasi reminded me of, and I struggled to place this familiarity until I arrived at the final sentence.

"Tomorrow the journey will begin again, to another wayside stop," finishes Nair, and then it came to me: an echo of Fitzgerald's Gatsby, and his 'boats borne back ceaselessly into the past."
Profile Image for Sajith Kumar.
725 reviews144 followers
August 24, 2024
ശാശ്വതനഗരം (eternal city) എന്ന് റോമിനെ സൂചിപ്പിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ആ വിശേഷണത്തിന് അർഹയാകുന്നത് കാശിയെന്ന വാരാണസി തന്നെയാണ്. മൂവായിരം വർഷങ്ങൾക്കുമുമ്പുമുതലെങ്കിലും ജനിമൃതികളുടെ വരവുചെലവുകൾ ശരിപ്പെടുത്തുന്നതിനായി തീർത്ഥാടകർ അവിടെയെത്തിയിരുന്നു, ഇപ്പോഴും എത്തുന്നു. ഇനിയുമൊരായിരം കൊല്ലങ്ങൾ കഴിഞ്ഞാൽ ഒരുപക്ഷേ അപ്പോഴും. ഭാവിതലമുറയുടെ ഹിതങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. ആയിരം കൊല്ലം കൊണ്ടൊന്നും മരണത്തിന്റെ രഹസ്യങ്ങളെ മനുഷ്യൻ തിരിച്ചറിയാനിടയില്ല എന്ന ഉത്തമവിശ്വാസം കൊണ്ടാണ്. അന്നും ഒരു നചികേതസ്സ് ആകാംക്ഷയോടെയും തെല്ല് അക്ഷമയോടെയും ആ ചോദ്യത്തിന് ഉത്തരം തേടുന്നുണ്ടാവും. പ്രകൃതി അന്നും അതിനുത്തരം നൽകാൻ മടിച്ചുനിൽക്കും. 2002-ൽ പുറത്തുവന്ന എം. ടി. വാസുദേവൻ നായരുടെ ഏറ്റവും അവസാനത്തെ നോവലാണ് വാരണാസി. വാർദ്ധക്യത്തിലേക്കു കാലൂന്നിയ കോളേജ് അദ്ധ്യാപകനായ സുകുമാരൻ മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് വസിച്ചിരുന്ന വാരണാസിയിലേക്ക് തിരിച്ചെത്തുന്നതും ഏതാനും ദിവസങ്ങൾക്കുശേഷം ആ ജീവിതത്തിന്റെ കെട്ടുപാടുകളിൽനിന്ന് മുക്തി നേടി അടുത്ത ഇടത്താവളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നതുമാണ് ഇതിലെ ഇതിവൃത്തം. മലയാളത്തിലായാലും ഇംഗ്ലീഷിലായാലും ആഖ്യായികാ (fiction) വിഭാഗത്തിൽപ്പെടുന്ന കൃതികൾ വളരെ വിരളമായേ ഇവിടെ വിശകലനം ചെയ്തിട്ടുള്ളൂ. അവതന്നെ മാറ്റിവെക്കാൻ തോന്നാത്ത വല്ല ത്രില്ലറുകളോ മറ്റോ ആയിരിക്കുകയും ചെയ്യും. ഫിക്ഷൻ നിരൂപണം ചെയ്യാനുള്ള ബൗദ്ധികമായ പ്രായപൂർത്തി കൈവന്നിട്ടില്ല എന്ന തോന്നലാണതിന്റെ കാരണം. ലൈബ്രറിയിൽനിന്ന് അടുത്ത സെറ്റ് പുസ്തകങ്ങൾ എടുക്കുന്നതിനിടയിൽ വന്ന അഞ്ചുദിവസത്തെ യാദൃശ്ചിക ഇടവേളയാണ് മുൻപ് വാങ്ങിവെച്ചിരുന്ന ഈ കൃതി വായിക്കാനിടയാക്കിയത്. വാരാണസി സന്ദർശിക്കുന്നതിനുമുമ്പേ അതിനെക്കുറിച്ചുള്ള രചനകൾ കഴിയാവുന്നത്ര വായിക്കണമെന്ന ആഗ്രഹം പുറമേയും.

വാരാണസി നഗരം ഈ നോവലിലെ നായകനോളം തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. മരണം ഇവിടെ പേടിപ്പെടുത്തുന്ന ഒന്നല്ല. ഭാരതത്തിന്റെ എല്ലാ കോണുകളിൽനിന്നും സംസാരചക്രത്തിൽനിന്നുള്ള നിത്യമോചനം കാംക്ഷിച്ച് ആയിരങ്ങൾ ഈ നഗരത്തിലേക്കൊഴുകിയെത്തുന്നു. മറ്റെവിടെയും ആസന്നമരണനായ രോഗിപോലും ജീവിതത്തിന്റേതായ ഒരു ദിവസം കൂടി കൊതിക്കുമ്പോൾ ഇവിടെ എത്രയും നേരത്തേ കെട്ടുപാടുകളിൽനിന്ന് സ്വതന്ത്രരാവാനാണ് അവർ ആഗ്രഹിക്കുന്നത്. ഹരിശ്ചന്ദ്രന്റെ കാലംതൊട്ടേ അണയാത്ത തീയും അതിനെ പരിപാലിക്കുന്ന ജാതിവിഭാഗങ്ങളും ഹൈന്ദവസമൂഹത്തിലെ ജാതിവ്യവസ്ഥയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികവും. അതുകൊണ്ടുതന്നെ നല്ല മരണമെങ്കിലും അവർ കാശിയിൽ ആഗ്രഹിക്കുന്നത് അതിമോഹമാവില്ലല്ലോ. വാരണാസിയുടെ ആത്മാവാണ് ഗംഗാ നദി. അവൾ ഉണരുന്നതും ഉറങ്ങുന്നതും ആ നഗരത്തിന്റെ സമൂഹജീവിതത്തിന്റെ ഉയർച്ചതാഴ്ചകളുമായി അഭേദ്യമായി ബന്ധപ്പെട്ടുകൊണ്ടാണ്. അസിഘട്ടിലെ സൂര്യോദയത്തിന്റെ ഒരു മനോഹരമായ വാങ്മയദൃശ്യം ഈ കൃതിയിലുണ്ട്: "ആദ്യപ്രകാശത്തിന്റെ കുഞ്ഞിക്കൈകൾ തട്ടിവിളിക്കുന്നു, അമ്മ (ഗംഗാ നദി) ഉണരുന്നു. അലകളിളകാൻ തുടങ്ങുന്നു. ഉടയാടകൾ ഒതുക്കുകയാണ്. തീരത്തുകിടക്കുന്ന തോണികളെ ഓളങ്ങൾ തട്ടിയുണർത്തുന്നു. ഗംഗാപുത്രന്മാർ ദിവസത്തിന്റെ തുടക്കമായെന്നറിഞ്ഞ് തോണി മാറ്റിക്കെട്ടുന്നു. ഘാട്ടിയകളുടെ കുടകൾ ഉയരുന്നു. ശീതളാദേവിയുടെ ക്ഷേത്രത്തിൽനിന്ന് മണിയടി കേൾക്കുന്നു". ആ ഘട്ടത്തിലാണ് കാശി വിട്ടുപോകുന്നില്ല എന്ന് ഒരു കഥാപാത്രം തീരുമാനമെടുക്കുന്നത്.

എം.ടിയുടെ കഥാപാത്രങ്ങളെ ഇത്രയും ജനകീയമാക്കിയത് അവർ പ്രേക്ഷകരുമായി പുലർത്തുന്ന തന്മയീഭാവം മൂലമാണെന്ന് ഒരഭിപ്രായമുണ്ട്. ഇത് എത്രത്തോളം ശരിയാണെന്നത് സംശയമുള്ള കാര്യമാണ്. കുടുംബപ്രാരാബ്ധങ്ങളുടെ വേവലാതികളില്ലാത്ത, നല്ല ധൈര്യമുള്ള ഒരു കൂട്ടം മനുഷ്യരെയാണ് എം.ടി തന്റെ കൃതികളിൽ വരച്ചിട്ടത്. കിട്ടിയ ഉദ്യോഗം ഉപേക്ഷിക്കാൻ മടിച്ച് ആയുഷ്കാലം അടിമജീവിതം നയിക്കുന്ന സാധാരണക്കാരല്ല അവർ. ഈ നോവലിലെ എല്ലാവരുംതന്നെ അവരുടെ ഹൃദയത്താൽ നയിക്കപ്പെടുന്നവരാണ്, തലച്ചോറിനാൽ അല്ല. സ്വതന്ത്രരതിയുടെ കടുംനിറങ്ങൾ വാരിയൊഴിക്കുന്നതിനും എം.ടി മടി കാണിക്കാറില്ലെന്ന വസ്തുത ഈ കൃതിയിലും സാധൂകരിക്കപ്പെടുന്നു. നായകകഥാപാത്രത്തിന്റേയും അയാളുടെ ഇണകളുടേയും പേരുകളിൽ മാത്രമേ ഭാരതീയത മുഴങ്ങുന്നുള്ളൂ. അവയുടെ പാത്രരചനയും കഥാഗതിയും ആവിഷ്കാരശൈലിയുമൊക്കെ തികഞ്ഞ പാശ്ചാത്യം തന്നെയാണ്. തന്റെ ലൈംഗികത സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽനിന്ന് ഓടിയൊളിക്കാനായി വാരണാസിയിലെത്തുന്ന നായകൻ അയാളുടെ ഓട്ടം അവിടെയും നിർത്തുന്നില്ല. ഒടുവിൽ മൂന്നു പതിറ്റാണ്ടുകൾക്കുശേഷം അവസാനമെന്നോണം കാശിയിൽ അയാൾ മടങ്ങിയെത്തുമ്പോഴും അയാളുടെ മുൻകാല ഇണയെ എം.ടി യാദൃശ്ചികമെന്നോണം മുന്നിൽ കൊണ്ടുവന്നുനിർത്തുന്നുണ്ട്. കാലം ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ മൂലം അവൾ അയാളെ തിരിച്ചറിയാതിരിക്കുന്നുവെന്നതാണ് ഈ നോവലിനെ അല്പമെങ്കിലും ഹൃദയസ്പർശിയാക്കുന്നത്. കാശി ധർമ്മത്തിന്റെയും മോക്ഷത്തിന്റെയും മാത്രമല്ല, കാമത്തിന്റെയും നഗരമാണെന്ന് ഈ കൃതി പ്രസ്താവിക്കുന്നു.

ജീവിതത്തിന്റെ ചോദനകൾക്കുമപ്പുറം ആത്മാവിന്റെ യാത്രകളേയും ഈ കൃതി അടയാളപ്പെടുത്തുന്നു. 'എങ്ങനെ ഞാനിവിടെ വന്നു' എന്ന് ഒരു കഥാപാത്രം ചോദിക്കുന്നത് തത്വചിന്താപരമായി ആലോചിച്ചാൽ സ്വന്തം അസ്തിത്വത്തിന്റെ ഉണ്മയിലേക്കൊരു വെളിച്ചം വീശലാണ്. ആർജ്ജിതപാപങ്ങളുടെ ഭാണ്ഡവും പേറി, മുജ്ജന്മസ്മരണകളില്ലാതെ ജന്മാന്തരയാത്രകൾ നടത്തുന്ന ആത്മാക്കളുടെ ഇടത്താവളം മാത്രമാണ് മനുഷ്യജീവിതം എന്ന ദർശനത്തെ സാക്ഷാൽക്കരിക്കുകയാണ് ഇതിലെ കഥാപാത്രങ്ങൾ. നായകനായ സുധാകരൻ ആത്മപിണ്ഡം അർപ്പിച്ച് ഈ ജന്മത്തിൽനിന്ന് ആത്മീയമായി വിടവാങ്ങുമ്പോൾ വാരണാസിയെ ഇടത്താവളം എന്നുതന്നെയാണ് വിളിക്കുന്നത്. ആ വിടവാങ്ങൽ നടന്നുകഴിഞ്ഞതുകൊണ്ടാവാം പഴയ നായികയെ വീണ്ടും കണ്ടുമുട്ടുമ്പോൾ തന്നെ തിരിച്ചറിയാതിരുന്ന അവളെ പറഞ്ഞുബോദ്ധ്യപ്പെടുത്താൻ മിനക്കെടാതെ ഒരപരിചിതനായി യാത്ര തുടരാൻ അയാൾ തയ്യാറാകുന്നത്.

ഗ്രന്ഥകാരന്റെ വരളുന്ന സർഗ്ഗവൈഭവവും ഈ നോവലിൽ വ്യക്തമാകുന്നു. 2002-ൽ പുറത്തിറങ്ങിയ ഇതിലെ കഥ സമകാലികമാണെങ്കിലും അതിന്റെ കാതലായ സിംഹഭാഗവും മുപ്പതുവർഷം മുൻപത്തെ നായകന്റെ സ്മരണകളെയാണ് വിവരിക്കുന്നത്. 1960-70 കളിലെ യുവത്വത്തിന്റെ ബിംബങ്ങളും ആശയങ്ങളും തന്നെയേ എം.ടി.ക്ക് ഇപ്പോഴും പറയാനുള്ളൂ എന്നല്ലേ ഇതിന്റെ ധ്വനി? നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ കൃതിക്ക് അനിതരസാധാരണമായ ആഴം നല്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാന കഥാതന്തുവിന്റെ ഉപരിപ്ലവത ആ ഉദ്യമത്തെ നിഷ്ഫലമാക്കുന്നു. വാരാണസിയെന്ന ഭാരതത്തിന്റെ സാംസ്കാരികപ്രതിഷ്ഠയെ വായനക്കാരനുമായി കുറച്ചൊന്ന് അടുപ്പിക്കുന്നതിൽ കൃതി വിജയിച്ചിരിക്കുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്.

ഈ പുസ്തകം ശുപാർശ ചെയ്യുന്നു.
Profile Image for Yami.
2 reviews
August 7, 2017
Nothing much great about this Book. It doesn't meet my expectation, the only thing which attracted me was the name and the introduction.
Profile Image for Manoj Unnikrishnan.
218 reviews22 followers
May 8, 2024
ഓടിയാലും ഓടിയാലും ഒളിക്കാൻ മനുഷ്യന് സ്ഥലമെവിടെ? തഥാഗതൻ പറഞ്ഞില്ലെ? സ്വർഗ്ഗത്തിലോ കടലിന്റെ മദ്ധ്യത്തിലോ പർവതങ്ങളുടെ വിള്ളലുകളിലോ ഭൂമിയിൽത്തന്നെയോ സ്വന്തം കർമ്മങ്ങളുടെ ഫലത്തിൽനിന്ന് രക്ഷപ്പെടാൻ പറ്റിയ സ്ഥലം കണ്ടെത്തുകയില്ല.

വാരാണസി. പാപമോചനങ്ങൾക്കും സ്വർഗ്ഗപ്രവേശനത്തിനുമായി മനുഷ്യർ ചെന്നെത്തുന്ന മോക്ഷനഗരി. എനിക്ക് വെറും കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ഈ നഗരത്തെ സുധാകരൻ എന്ന പ്രധാന കഥാപാത്രത്തിന്റെ ഓർമ്മകളിലൂടെയും വർത്തമാനത്തിലൂടെയും വരച്ചു കാണിച്ചിരിക്കുകയാണ് എം.ടി. രണ്ടാമൂഴ ത്തിന് ശേഷം എഴുതിയ വാരാണസി അദ്ദേഹത്തിന്റെ മറ്റു രചനകളിൽ നിന്നും തികച്ചും വ്യത്യസ്തം തന്നെയാണ്. പുസ്തകാരംഭത്തിൽ കറന്റ് ബുക്‌സ് പരിചയപ്പെടുത്തിയ പോലെ ഒരു ഇന്ത്യൻ നോവൽ എന്ന് പറയാം.

തന്റെ ഗുരുവായ പ്രൊഫസർ ശ്രീനിവാസന്റെ ക്ഷണപ്രകാരം വാരാണാസിയിലേക്കുള്ള സുധാകരന്റെ യാത്രയോടെ കഥ തുടങ്ങുന്നു. ഒരു ബൈപ്പാസ് സർജറി കഴിഞ്ഞു ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നൂൽപ്പാലത്തിലൂടെ തിരികെ വന്ന സുധാകരനെ ശ്രീനിവാസന്റെ മരണവാർത്തയാണ് വാരണാസിയിൽ എതിരേറ്റത്. വാരണാസിയിലെ തന്റെ ഭൂതകാലം സുധാകരനെ വേട്ടയാടുന്നു. നാട്ടിലെ ചെറുപ്പകാലം, ബോംബെയിലെയും ബാംഗ്ളൂരിലെയും ജോലിക്കാലം, വാരാണസിയിലെ അധ്യാപനകാലം, കുറച്ചു കാലം നീണ്ട പാരീസിലെ വിവാഹജീവിതം എല്ലാം അയാളുടെ മനസ്സിൽ ഓർമ്മകളായി വിരിയുന്നു. അയാളുടെ ജീവിതത്തിനെ സ്വാധീനിച്ച ഒരുപാട് കൂട്ടുകാരും പ്രേമികമാരും അവരവരുടെ വേഷം ആടിപ്പോകുന്നു. അറിഞ്ഞും അറിയാതെയും അയാൾ തെറ്റുകളിൽ വീഴുന്നത് പോലെ തോന്നുന്നു. എല്ലാവരിൽ നിന്നും എല്ലാത്തിൽ നിന്നും ഓടിയൊളിച്ചു ഒറ്റപ്പെടാനുള്ളൊരു വെമ്പൽ ആണ് സുധാകരന്റെ സ്വഭാവത്തിൽ മുന്നിട്ടു നിൽക്കുന്നത്. ഇങ്ങനെയുള്ളൊരു വ്യക്തിയെ തേടി നിമിഷപ്രണയങ്ങളും ദീർഘാനുരാഗങ്ങളും ഒന്നിന് പിറകെ ഒന്നായി വരുന്നത് അത്ഭുതമായി തോന്നുന്നു. സൗദാമിനി, ശാന്തച്ചേച്ചി, ഗീത, സുമിത അഗർവാൾ, മെഡലിൻ - ഇവരിൽ ആരാണ് സുധാകരന്റെ ഉള്ളിൽ സ്ഥാനം കണ്ടെത്തിയത്? ചിലരിൽ നിന്നും സുധാകരൻ ഓടിയൊളിച്ചു, മറ്റു ചിലർ അയാളിൽ നിന്നും. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളിൽ നിന്നും മോക്ഷം കിട്ടാനായി സുധാകരൻ വാരാണസിയിലൂടെ തന്റെ ഓർമ്മകളിൽ അലയുന്നു.

ഒരുപാട് നല്ല കഥാപാത്രങ്ങൾ വന്നു പോവുന്നുണ്ട്. പ്രൊഫസർ ശ്രീനിവാസൻ, രാംലാൽ, ഓംപ്രകാശ്, സുമിത അഗർവാൾ, ചന്ദ്രമൗലി, രുക്‌മിണി അവരിൽ ചിലർ മാത്രം. ഇത്തരം ഒരു പാട് വ്യക്തികളിലൂടെ അവരുടെ പശ്ചാത്തലമായ വാരാണാസിയുടെ കഥ വായനക്കാരന്റെ മനസ്സിലേക്ക് പതിയെ വരച്ചിടുന്നുണ്ട്. എത്ര തന്നെ പാപി ആയാലും ഗംഗയിൽ മുങ്ങി നിവർന്���ാൽ സ്വർഗ്ഗത്തിലേക്കുള്ള വാതിൽ തുറക്കുന്ന മായാനഗരം.
നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികംപേരും. നല്ല മരണം എങ്കിലും കിട്ടട്ടെ കാശിയിൽ.
- സുധാകരനോട് ഓംപ്രകാശ് പറയുന്ന വാക്കുകൾ.

എം.ടിയുടെ മികച്ച നോവൽ എന്ന് പറയാനാവില്ലെങ്കിലും വാരണാസി തന്നത് നല്ലൊരു യാത്രാനുഭവവും വായനാനുഭവവും ആണ്.
1 review
September 5, 2020
മോക്ഷപ്രാപ്തിയുടെ വാരണാസി

കാശിയില്‍ നിന്ന��� വേര്‍പ്പെട്ട ശിവനും പാര്‍വതിയും ദു:ഖിച്ചതു വെറുതെയല്ല. പാര്‍വതി പറയുകയുണ്ടായി,
"ലോകത്തില്‍ വന്‍ നഗരങ്ങളുണ്ട്. സമ്പത്ത് കൂടിക്കിടക്കുന്ന സ്ഥലങ്ങളുണ്ട്. പക്ഷെ, കാശി ഒന്നേയുള്ളൂ. ഈ പർവതഭൂമി മനോഹരം തന്നെ.. പക്ഷെ കാശിയെ ഓര്‍ക്കുമ്പോള്‍ ശിവാ, എനിക്ക് ദു:ഖം തോന്നുന്നു.."

രണ്ടാമൂഴത്തിനു ശേഷമുള്ള എം.ടി യുടെ നോവല്‍, വലിയൊരു കൊടുംകാറ്റും, പേമാരിയും കഴിഞ്ഞ പ്രകൃതിയുടെ ഏറ്റവും ശാന്തമായ മുഖം. അമിതമായ ശബ്ദകോലാഹലങ്ങളില്ലാതെ, രക്തം ചിന്തുന്ന കലാപങ്ങളും, യുദ്ധകാഹളങ്ങളുമില്ലാതെ തന്‍റെ തൂലികയിലൂടെ അദ്ദേഹം വാരണാസിക്കു ജന്മം നല്‍കി. യൗവന സ്മരണകള്‍ നിറഞ്ഞ ഭൂതകാലവും, വാര്‍ധക്യത്തിന്‍റെ വര്‍ത്തമാനകാലവും ചേര്‍ന്നൊരു നദിയാണ് വാരണാസി എന്ന് തോന്നിപോകും വായനക്കാരന്. പലരും പറഞ്ഞു കേട്ടതില്‍ ഒരു പരിധി വരെയെങ്കിലും എനിക്ക് തോന്നിയൊരു കാര്യമുണ്ട്, നാലുകെട്ടും, രണ്ടാമൂഴവും പോലെയുള്ള മഹാകൃതികള്‍ക്കിടയില്‍ സ്വന്തം വ്യക്തിപ്രവാഹം തെളിയിക്കാനാവാതെ പോയ ഒന്നാവണം ഈ കഥ. കേവലമൊരു ഭൂപ്രദേശത്തെക്കുറിച്ചുള്ള വിവരണം എന്നതിനും അപ്പുറം മനുഷ്യബന്ധങ്ങളുടെ കഥയാണ് വാരണാസിക്ക് പറയാനുള്ളത്.

ഭൂമിക്കും സ്വർഗ്ഗ-നരകത്തിനുമിടയിൽ മരണമെന്ന മോക്ഷം മനുഷ്യനു വരമായി നൽകുന്ന 'കാലഭൈരവന്‍റെ' മണ്ണ്. അവിടെ കുറച്ചു ദിവസങ്ങൾ ഓം പ്രകാശിനും, സുമിതയ്ക്കും ഒപ്പം.. മുകുന്ദന്‍റെ "ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു" വിനു ശേഷം പൂർണ്ണമായും ഒരു ദേവനഗരിയിൽ ലയിക്കാനും, അവിടെ ജീവിക്കാനും സാധിച്ചുവെന്നും നിസംശയം പറയാം.

ആയിരം പൂർണചന്ദ്രന്മാരെ കണ്ടു തന്‍റെ എൺപത്തഞ്ചാം വയസ്സ് ആഘോഷിക്കാൻ തുടങ്ങുന്ന പ്രൊഫസർ ശ്രീനിവാസനെ തേടിയെത്തുന്ന പൂർവ്വ ശിഷ്യനായ സുധാകരനെന്ന അറുപത്തിനാലുകാരന്‍റെ ഓർമ്മകളിലൂടെയാണ് വാരണാസി ഒഴുകുന്നത്. മഞ്ഞിന്റെ വായനയ്ക്ക് ശേഷം എം ടി യുടെ വാരണാസി വായിച്ചു തുടങ്ങുമ്പോൾ, രണ്ടു പുസ്തകങ്ങൾക്കുമിടയിൽ ദൂരമേറെയുണ്ടെങ്കിലും ആഖ്യാനശൈലിയും വര്‍ണ്ണനകളും കണ്ണെടുക്കാതെ മനസ്സിൽ സങ്കല്പിക്കാനാവും. ജീവിതത്തിന്‍റെ അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഒളിച്ചോട്ടത്തിലൂടെ വാരണാസിയിലെത്തുന്ന സുധാകരന്‍റെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചു വരവിലൂടെ അയാള്‍ അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളും, ശരിയും തെറ്റും കലര്‍ന്ന ജീവിതയാത്രയിലേക്കുള്ള തിരിഞ്ഞു നോട്ടവുമാണ് വാരണാസിയുടെ പ്രമേയം

രാംലാലിന്‍റെ ഒറ്റമുറിയും, സുമിതയോടൊപ്പമുള്ള സുധാകരന്‍റെ ബ്ലാക്ക് ലേബൽ പാനവും, മരണത്തിലൂടെ മോക്ഷപ്രാപ്തി നേടുന്നവരെ കാത്തിരിക്കുന്ന മുക്തിഭവനും തുടങ്ങി നിർത്താതെ പെയ്യുന്ന വാരണാസിയിലെ മഴ പോലും വായിച്ചു കഴിഞ്ഞാലും മനസ്സില്‍ പെയ്തു കൊണ്ടേയിരിക്കും. 1989ലെ തന്‍റെ വാരണാസി സന്ദര്‍ശനവേളയില്‍ അനുഭവിച്ച കാര്യങ്ങളായിരുന്നു കഥയുടെ ബീജം എന്നൊരു ഇന്‍റെര്‍വ്യുയില്‍ അദ്ദേഹം പങ്കു വച്ചിരുന്നു.
Profile Image for Sreelekshmi Ramachandran.
292 reviews33 followers
October 2, 2023
‘‘കാലഭൈരവൻ ഇപ്പോഴും റോന്തുചുറ്റുന്നുണ്ടാവും. മണികർണികയിലും ഹരിശ്ചന്ദ്ര ഘട്ടത്തിലും ഇപ്പോഴും ശവങ്ങൾ കത്തിയെരിയുന്നുണ്ടാവും. ആനന്ദവനവും മഹാശ്മശാനവുമായ ഈ നഗരം വീണ്ടും ഒരിടത്താവളമായിത്തീർന്നു.

നാളെ വീണ്ടും യാത്ര ആരംഭിക്കുന്നു. മറ്റൊരിടത്താവളത്തിലേക്ക്."

ഗതകാലത്തിന്റെ ഓർമ്മകളും പേറി സുധാകരൻ വാരാണസിയിൽ എത്തുന്നിടത്താണ് നോവൽ തുടങ്ങുന്നത്.
സ്വന്തം കര്‍മ്മങ്ങളുടെ ഫലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരന്‍.
ചിലരിൽ നിന്നും സുധാകരൻ ഓടിയൊളിച്ചു,
മറ്റു ചിലർ അയാളിൽ നിന്നും.
അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളിൽ നിന്നും മോക്ഷം കിട്ടാനായി സുധാകരൻ വാരാണസിയിലൂടെ തന്റെ ഓർമ്മകളിൽ അലയുന്നു...

സുധാകരനോട് നോവലിലെ ഒരു
കഥാപാത്രമായ ഓംപ്രകാശ് പറയുന്ന വാക്കുകളാണിവ...

"നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികംപേരും. നല്ല മരണം എങ്കിലും കിട്ടട്ടെ കാശിയിൽ."
.
.
.
Book-വാരാണസി✨
Writer-എം ടി വാസുദേവൻ നായർ
Profile Image for KS Sreekumar.
83 reviews2 followers
September 24, 2023
ശാന്തി തേടിയുള്ള പല മനുഷ്യജീവിതങ്ങളുടെ യാത്രയാണ് വാരാണസി. രണ്ടാമൂഴത്തിനു ശേഷമുള്ള എം ടി യുടെ നോവൽ.  എം ടിയുടെ തന്നെ വാനപ്രസ്ഥം പറയുന്നത് ശിഷ്യയും ഗുരുവും ക്ഷേത്രനഗരമായ മൂകാംബികയിൽ ചെല്ലുന്നതാണ്.

ഇവിടെ  പത്രപ്രവത്തകനായ സുധാകരൻ എന്ന മനുഷ്യന്റെ വേർപാടുകളുടെ വേദനയും പേറിയുള്ള ഒറ്റപ്പെടലിന്റെ യാത്രയാണ്. ഒരു പക്ഷെ ആ ഒറ്റപ്പെടൽ സ്വയം വിളിച്ചു വരുത്തിയതാണെന്നു തോന്നി പോകും. എംടി യുടെ പല നോവലുകളിലും അധികാരിയായ പുരുഷൻ സ്ത്രീയെ നിഷ്കരുണം തഴഞ്ഞു പോകുന്നത്  കാണാം. ഇവിടെയും അതൊക്കെ ആവർത്തിക്കുന്നുണ്ട്.

വാരാണസിയുടെ ഭൂപ്രദേശത്തിനുമുണ്ട് അത്തരം വേദനമൂടി നിൽക്കുന്ന മഞ്ഞുപെയ്യുന്ന മനസ്സിന്റെ ശിരസ്സ് നമിക്കൽ. ആ ആനന്ദകരമായ വേദന ഓരോ കഥാപാത്രങ്ങളിലും കാണാം. രാത്രിയുടെ കട്ടപിടിച്ച ഇരുട്ടിൽ ആരതിയൊഴുക്കിയ മൺചിരാതുകൾ പോലെ മനസ്സിന്റെ അനുഭവങ്ങൾ അവസാനമില്ലാത്ത ഒഴുകികൊണ്ടിരിക്കുന്ന ഒരു ഭാവം ഈ നോവലിലുടനീളമുണ്ട്‌.
Profile Image for Sreenath P.
9 reviews
March 10, 2024
പാപമോക്ഷത്തിന്റെ വാരാണസി, ഒരു ജന്മത്തിലെ ശരി തെറ്റുകളെ ഗംഗയിൽ കഴുകിക്കളയുന്ന വാരാണസി ❤️

മരണാസന്നനായ തന്റെ ഗുരുനാഥന്റെ കത്തിനെ തുടർന്ന് അദ്ദേഹത്തെ കാണുവാൻ വാരാണസിയിലെത്തിയതാണ് സുധാകരൻ. സ്വന്തം കർമ്മങ്ങളിൽ നിന്ന് ഒളിച്ചോടിക്കൊണ്ടുള്ള അത് വരെയുള്ള തന്റെ ജീവിതത്തിലേക്ക് കാലഭൈരവന്റെ മണ്ണിൽ വച്ച് അയാൾ തിരിഞ്ഞ് നോക്കുകയാണ്.

കേവലം കഥാപരിസരം എന്നതിനപ്പുറം സുധാകരൻ, സുമിത, ശ്രീനിവാസൻ, രാംലാൽ, ഓം പ്രകാശ് എന്നിവരെ പോലെ ഒരു കഥാപാത്ര പരിവേഷം കൂടി കാശിക്ക് നൽകുന്നുണ്ട് എം. ടി.
Non-Liner രീതിയിൽ മുന്നോട്ട് പോകുന്ന കഥ, കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്ക് ഊന്നൽ നൽകുന്നത് കാണാം.

"ലോകത്തിൽ വൻ നഗരങ്ങളുണ്ട്. സമ്പത്ത് കൂടിക്കിടക്കുന്ന സ്ഥലങ്ങളുണ്ട്. പക്ഷെ, കാശി ഒന്നേയുള്ളൂ. ഈ പർവ്വതഭൂമി മനോഹരം തന്നെ. പക്ഷെ, കാശിയെ ഓർക്കുമ്പോൾ ശിവാ, എനിക്ക് ദുഃഖം തോനുന്നു!"
— പാർവതി
8 reviews1 follower
November 30, 2025
ജീവിതം എല്ലാ ഓടിയൊളിക്കലുകൾക്കും ശേഷം സുധാകരനെ വീണ്ടും വാരണാസിയിൽ എത്തിപ്പെടുത്തുന്നു. ചെയ്തുപോയ പാപങ്ങളും ജീവിതത്തിൽ വന്നിറങ്ങിപ്പോയ കഥാപാത്രങ്ങളുടെയും അവലോകനം . നല്ലൊരു ജീവിതം കിട്ടാത്തവർക്ക് നല്ലൊരു മരണം വാരാണസി കാത്തുവയ്ക്കുന്നുണ്ടെന്ന വിശ്വാസം . എല്ലാത്തിനുമുപരി വിശ്വാസമാണ് , വിശ്വസിക്കുന്നവർക്ക് മാത്രം. കോടാനുകോടി ദൈവങ്ങൾക്കിടയിൽ വാരണാസിയിൽ സുധാകരൻ തന്റെ ജീവിതത്തെ വിശ്വാസങ്ങൾക്കൊപ്പം കൂട്ടുപിടിക്കുന്നു. ആദ്യ വായനയിൽ ഇത്തിരി പിറകോട്ട് നിന്നെങ്കിലും പേജുകൾ വായിച്ചു തീർക്കാൻ എം.ടി'യുടെ എഴുത്ത് മാത്രം മതിയെന്ന് തോന്നിപ്പിച്ചു. ആദ്യ എം ടി വായന ആയതുകൊണ്ടും വളരെയധികം ആസ്വദിച്ചു . ജീവിത���്തിൽ ഒരു വാരാണാസി യാത്ര ഉണ്ടെങ്കിൽ ഈ നോവലും ഒരു ഗൈഡ് ബുക്കായിരിക്കും .
5 reviews
February 13, 2025
വാരാണസി എന്തോ ഏറ്റവും അനുയോജ്യമായ തലകെട്ട് എന്നു തോന്നി . തന്റെ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട് മോക്ഷം ലഭിക്കുവാനായി ജനം എത്തുന്ന സ്ഥലം . തന്റെ പാപങ്ങളിൽ നിന്ന് ഒളിച്ചോടിയ കേന്ദ്രകാദപത്രം എതിപ്പെട്ടതും അവിടെത്തന്നെ . കദപത്രത്തിന്റെ ജീവിതവും കഥനടക്കുന്ന സ്ഥലവും പരസ്പരപ്പൂരകങ്ങളാണ് .പാപങ്ങളിൽ നിന്ന് പാപങ്ങളിലേക്ക് പോകുമ്പോളും ജീവിതത്തിന്റെ പ്രേലോഭങ്ങളെ ഇനിയും നിയന്ത്രിക്കാൻ ആവാത്ത കഥാപാത്രത്തിന്റ ജീവിതം വരച്ചുകട്ടൻ MT -ക്ക് കഴിഞ്ഞിട്ടുണ്ട് അതുകൊണ്ട് തന്നെ ഇത് വിതടസ്ഥാമായ ഒരി വായനാനുഭവം ആകുന്നു .
Profile Image for Shiyona K.
22 reviews
March 16, 2022
This years first malayalam novel , and I am hapoy about this read. M T Vasudevan Nair is a household name , having read his other works years ago I had no problem connecting to his way of writing . This Novel smoothly transformed me to varanasi , helped me visualise many important and sacred places in and around this holy land, by weaving a tell tale around it.
3 reviews
July 24, 2024
M T യുടെ ഒരു കൃതിക്ക്, ഇങ്ങനെ ഒരു റേറ്റിംഗ് കൊടുക്കേണ്ടി വരും എന്ന് ഒരിക്കലും ചിന്തിച്ചില്ല. എൻ്റെ കുഴപ്പമാകും ചിലപ്പോൾ. വായിക്കാൻ വളരെ ബുദ്ധിമുട്ട് തോന്നിയ ഒരു നോവൽ. കഥ നടക്കുന്ന പരിസരവും, ടൈംലൈനും മനസ്സിലാക്കാൻ പറ്റിയില്ല. നോൺ ലീനിയർ ആണെന്ന് തോന്നുന്നു. ഓരോ sentence തമ്മിലും കണക്ട് ചെയ്യാൻ പോലും ബുദ്ധിമുട്ട് തോന്നി.
Profile Image for Amal Thomas.
186 reviews
October 2, 2025
ധ്യാനിക്കുകയാണോ? അദ്ദേഹം ഒരാത്മ‌ഗതംപോലെ പറഞ്ഞു: ഓടിയാലും ഓടിയാലും ഒളിക്കാൻ മനുഷ്യന് സ്ഥലമെവിടെ? തഥാഗതൻ പറഞ്ഞില്ലെ? സ്വർഗ്‌ഗത്തിലോ കടലിന്റെ മദ്ധ്യത്തിലോ പർവ്വതങ്ങളുടെ വിള്ളലുകളിലോ ഭൂമിയിൽത്തന്നെയോ സ്വന്തം കർമ്മങ്ങളുടെ ഫലത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ സ്ഥലം കണ്ടെത്തുകയില്ല. സുധാകരൻ തളർച്ചയോടെ കരിങ്കൽക്കെട്ടിലേയ്ക്കു ചാരിക്കിടന്നു.
Profile Image for Sreejith Sreedhar.
36 reviews15 followers
March 24, 2017
എം ടി എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. "വാരാണസി" എന്നത് പുസ്‌തകത്തിന്റെ പേരാണ്‌ എന്നതിനേക്കാളുപരി നമ്മൾ ഒരു തീർത്ഥയാത്ര നടത്തുന്നത് പോലെ തോന്നും. കാശി എന്ന പുണ്യ പുരാതന നഗരം സന്ദർശിക്കുക എന്നത് ഏതൊരു ഭാരതീയനെയും പോലെ എൻറെയും സ്വപ്നമാണ്. കാശിയിലെ ഓരോ പുൽക്കൊടിയെക്കുറിച്ചും മൺതരികളെക്കുറിച്ചും എം ടി നമുക്ക്‌ പറഞ്ഞു തരുന്നു, അതുപോലെ ഒരു മനുഷ്യൻറെ ജീവിത കഥ വളരെ വ്യത്യസ്ത മായ രീതിയിൽ ആഖ്യാനിക്കുന്നു.
ബഹുമാനവും ഇഷ്ടവും കൂടുന്നു പ്രീയപ്പെട്ട എം ടി.
1 review
July 20, 2024
എല്ലാ എം ടി കൃതികളെയും പോലെ ഇവിടെയും മികച്ചു നിൽക്കുന്നത് ഭാഷ തന്നെയാണ്. വാരാണസി കണ്ടു തിരിച്ചു വന്ന അനുഭവം. എം ടി യുടെ ബുദ്ധിപരമായ് ഉയർന്നു നിൽക്കുന്ന കഥാ പാത്രങ്ങളോട് വലിയ സ്നേഹമാണ് എപ്പോഴും. സുധാകരൻ ഇനി ആ കൂട്ടത്തിലേക്ക്.
627 reviews
January 20, 2018
Another magnum opus from the master craftsman in Malayalam. He painted an extremely wider canvas with vibrant pictures of the experiences of the character Sudhakaran. A good read indeed!
Profile Image for Karthik R.
37 reviews15 followers
March 4, 2019
30 or 40 pages through the book, i realised that i've read this book when i was a teen. I have the same copy from the same library that i've read 8 or 9 years ago. Still enjoyable
Profile Image for Aboobacker.
155 reviews1 follower
December 20, 2021
വാരാണസി: എം.ടി.വാസുദേവൻ നായർ

സുധാകരൻ എന്ന സഞ്ചാരിയായ അന്വേഷിയുടെ ഓർമ്മകളും ചിന്തകളും അവസാനം വാരാണസിയിൽ, ഗംഗയിൽ നിമജ്ജനം ചെയ്യുന്നു.

-സിദ്ദീഖ് ഒറ്റത്തറ
Displaying 1 - 30 of 54 reviews

Can't find what you're looking for?

Get help and learn more about the design.