Jump to ratings and reviews
Rate this book

മരുഭൂമികൾ ഉണ്ടാകുന്നത് | Marubhoomikal Undakunnathu

Rate this book
മരുഭൂമിയുടെ നടുവിലൊരു പട്ടണത്തിൽ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോൺട്രാക്ടിലെടുത്ത നാടൻ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയിൽ ലേബർ ഓഫീസറായി വരുന്ന കുന്ദന്റെ കഥയാണ് ഇത്. കുറച്ചു തടവുകാരെയോ നിസഹായരായ ഗ്രാമീണരെയോ മാത്രമല്ല, അതിന്റെ ജനതയെ മുഴുവനുമാണ് ആധുനിക സ്റ്റേറ്റ് എന്ന അധികാരയന്ത്രം അതിന്റെ ക്രൂരമായ ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതെന്ന് വിചിത്രമായ അനുഭവങ്ങളിലൂടെ അയാൾ മനസ്സിലാക്കുന്നു. മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈർപ്പം നശിക്കപ്പെടുമ്പോൾ, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുലശബ്ദങ്ങളെയും കൊല്ലുമ്പോൾ, നിഷ്ഠൂരമായ സർക്കാർ നിസ്സഹായരും ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണൽക്കാറ്റ്‌ പോലെ വേട്ടയാടുമ്പോൾ, സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളർച്ച മുഴുവനുമാകുന്നു.

203 pages, Paperback

First published August 1, 1989

111 people are currently reading
1685 people want to read

About the author

Anand

126 books144 followers
P. Sachidanandan (born 1936), who uses the pseudonym Anand is an Indian writer.
Anand writes primarily in Malayalam. He is one of the noted living intellectuals in India. His works are noted for their philosophical flavor, historical context and their humanism. Veedum Thadavum and Jaivamanushyan won the Kerala Sahithya Academy Award. Marubhoomikal Undakunnathu won the Vayalar Award. He did not accept the Yashpal Award for Aalkkootam and the Kerala Sahitya Akademi Award for Abhayarthikal.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
291 (31%)
4 stars
360 (39%)
3 stars
183 (19%)
2 stars
48 (5%)
1 star
40 (4%)
Displaying 1 - 30 of 43 reviews
Profile Image for Sreejesh PS.
11 reviews3 followers
Read
November 7, 2013
The novel is one of the most haunting novels I have ever read. The condition when the people lose their identity, when the people become puppets in the hands of the institution termed state or Government these are depicted throughout the novel. If you are a lover of romance and optimism, this novel will disappoint you. This one brings you through hard facts you can't stomach. Got reminded of people like Nambi Narayanan while going through the novel.
Profile Image for Backer.
6 reviews3 followers
August 17, 2014
ആനന്ദിന്റെ 'മരുഭൂമികൾ ഉണ്ടാകുന്നത്' എന്ന നോവൽ എഴുതപ്പെട്ട കാലത്തേക്കാൾ ഇന്നാണ് കൂടുതൽ പ്രസക്തമാവുന്നത് എന്ന് പറഞ്ഞാൽ അതൊരു cliche ആവുമെങ്കിലും അതാണ്‌ യാഥാർത്ഥ്യം

ഇന്നേ വരെ വായിച്ച മലയാളം നോവലുകളിൽ ഏറ്റവും മികച്ചത് (തീര്ച്ചയായും, ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ട്) സ്റ്റേറ്റ് ടെററിസം എന്ന് ഇന്ന് നാം പറയുന്ന, നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യം ആനന്ദ് അന്ന് പറയുമ്പോൾ അതൊരു അതിര് കടന്ന ഭാവനയാണ് എന്ന് ആര്ക്കെങ്കിലും തോന്നിയിരിക്കാം

പച്ചപ്പിന്റെ കൊച്ചു കൊച്ചു തുരുത്തുകൾ കീഴടക്കി കൊണ്ട് അനുദിനം പടര്ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മരുഭൂമി, ഹൃദയത്തിൽ പച്ചപ്പിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വേട്ടക്കാരൻ അടുത്ത നിമിഷം മുതൽ ഇരയായി മാറുന്ന അത്ഭുതം, ആധുനിക മര്ദ്ദകോപകരണങ്ങളെ അതിജീവിക്കാനുള്ള കരുത്തില്ലാതെ തോറ്റു കൊണ്ടേയിരിക്കുന്ന ജനത, അനുദിനം കരുത്തു വർദ്ദിച്ചു കൊണ്ടിരിക്കെ ദുര്ബ്ബലരായ ഇരകളെ കൂടുതൽ കൂടുതൽ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന എകാധിപതികളെ വെല്ലുന്ന ജനാധിപത്യ സർക്കാർ

സ്റ്റേറ്റ് ഏതാനും വ്യക്തികളെ, ഒരു കൂട്ടം തൊഴിലാളികളെ, ഒരു ജനതയെ, ഒരു രാഷ്ട്രത്തെ അപ്പാടെ ചൂഷണം ചെയ്യുന്നതെങ്ങനെ, അവരെ നിശബ്ദതയുടെയും നിസ്സന്ഗതയുടെയും ഭയത്തിന്റെയും പുറമ്പോക്കിൽ തളചിടുന്നതെങ്ങനെ എന്ന് തന്റെ pessimistic ശൈലിയിൽ ഹൃദയത്തെ കീറി മുറിക്കുന്ന മൂർച്ചയിൽ വരച്ചിട്ടിരുക്കുന്നു

ഒരേ സമയം realistic, thrilling, painful and depressing read
2 reviews1 follower
December 9, 2016
ഒരു കൃതി പൂർണമാവുന്നതു കാലത്തിനതീതമായി സഞ്ചരിക്കുമ്പോഴാണ്.. വായനക്കാരന്റെ വീക്ഷണങ്ങളെ ചുറ്റുപാടുകളിലേക്കു തിരിക്കുന്ന എഴുത്തു.. മനസ് ഒരു മരുഭൂമി ആയി മാറുന്ന അവസ്ഥ
Profile Image for Tobit.
16 reviews6 followers
January 23, 2015
I think this the best book I ever read in Malayalam it's a haunting book you get really depressed after reading this. That really shows the impact of the book. It's not an easy readable book like mt or mukundan but if you can finish this you will be addicted to it. It's a socio political novel shows the real Indian situations it can be compared with 1984 by George Orwell the similarity is not in the subject it's about the feeling. This novel is more realistic than 1984 so try to make the risk because the return will be higher.
Profile Image for Deepu George.
264 reviews30 followers
January 10, 2014
one novel that I found very difficult to finish. if u ask me the story line it is bound to finish In may be a few pages. the rest of the novel isfilled with indepth philosophy pain of life and the struggle of poor people. one way to put it is it shatters all the basic ideas of ur idea of what a novel shud be. in other words as an artform it may be excellent in the way Anands thought process works but calling it a novel is little farfetched. .. hmm thank god i could finish it
Profile Image for Vinod Varanakkode.
47 reviews3 followers
January 26, 2025
ആനന്ദിന്റെ ആദ്യത്തെ പുസ്തകം. വളരെ കഷ്ടപ്പെട്ടാണ് ഇതൊന്നു വായിച്ചു തീർത്തത്.

ഈ ബുക്ക് കിൻഡ്ൽ ആണ് വായിച്ചത്, വളരെ പ്രതീക്ഷയോടെയാണ് ഇത് ഞാൻ വായിച്ചു തുടങ്ങിയത്. രസകരമായ ഒരു കാര്യം എന്താണെന്ന് വച്ചാൽ, ഇതിനു മുമ്പ് വായിച്ച ഒരു ബുക്ക് മരുഭൂമിയെക്കുറിച്ചുള്ളതായിരുന്നു. അപ്പോൾ തോന്നി മരുഭൂമിയുമായി ബന്ധമുള്ള വേറൊരു ബുക്ക് വായിക്കണം എന്ന്, എങ്ങനെഎന്നറിയില്ല ഈ ബുക്കാണ് അന്ന്യോഷണത്തിനൊടുവിൽ തടഞ്ഞത്. അപ്പൊത്തന്നെ ബുക്ക് വാങ്ങിച്ചു, പക്ഷെ വായിച്ചു തുടങ്ങിയത് കുറച്ചു കാലം കഴിഞ്ഞായിരുന്നു.

എന്തായാലും ഇത് വായിച്ചു തീർക്കാൻ പെട്ട പാട് കുറച്ചൊന്നും അല്ല. ഇത് മുഴുവൻ യാതനകളെക്കുറിച്ചുള്ളതാണ്, പക്ഷെ അതല്ല പ്രശ്നം. ആനന്ദിന്റെ എഴുത്തു എന്തോ എനിക്കത്ര ഇഷ്ടപ്പെട്ടില്ല, ഒരുപക്ഷെ ഇഷ്ടപ്പെടുന്നവർ ഒരുപാട് കാണുമായിരിന്നിരിക്കും.

എന്റെ ഒരു ആസ്വാദന നിലവാരത്തിൽ ഇതിനു ഒരു രണ്ടു സ്റ്റാർ കൊടുക്കുന്നു. ഒരു പക്ഷെ സ്വീകരിച്ച ബുക്ക് ശരിയായില്ലായിരിക്കും, എല്ലാ ആനന്ദ് ബുക്കുകളും ഇങ്ങനെത്തന്നെയാണോ? ഓ അറിയില്ല, എന്തായാലും പെട്ടെന്ന് ഒരു പരീകഷണത്തിനു ഞാനില്ല.
Profile Image for Ravi Mannanikkad.
16 reviews102 followers
March 21, 2014
ഭരണയന്ത്രത്തിന്റെ കാണാപ്പുറങ്ങള്‍ മരുഭൂമിയിലെ ദാഹത്തിന്‍റെ പശ്ചാത്തലത്തില്‍ ആനന്ദ് വിവരിക്കുന്നു. ദാരിദ്ര്യം, വിശപ്പ്, ദാഹം , കാമം , സ്വപ്നങ്ങള്‍ അങ്ങനെ പ്രാഥമികവും ദ്വിതീയവുമായ എല്ലാ മനുഷ്യവികാരങ്ങളും രംഭാഗഡിലെ ആ കോട്ടക്കുള്ളിലെ കുതിരലായതില്‍ കുന്ദന്‍ അനുഭവിക്കുന്നു. സ്റ്റേറ്റിന്റെ കറുത്ത കൈകള്‍ ആക്രമങ്ങളുടെ തീജ്വാലകള്‍ എങ്ങനെ പുറപ്പെടുവിക്കുന്നു എന്നും, മനുഷ്യജീവന്‍റെ വില എത്രത്തോളം തുച്ഛമാണെന്നും നോവലിസ്റ്റ് കുന്ദനിലൂടെ വിവരിക്കുന്നു. ഒരേ സമയം ഗവണ്‍മെന്‍റ് വേട്ട മൃഗവും, വേട്ടനായയും ആയി മാറുന്നതിലെ മായാജാലം ഏതൊരു വായനക്കാരനെയും ഒന്ന്‍ ഇരുത്തി ചിന്തിപ്പിക്കും .

തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.
Profile Image for Vijay Prince.
31 reviews9 followers
June 11, 2020
" പ്രശ്നം ആത്യന്തികമായ അതിജീവിക്കലല്ല. അന്നന്നത്തെ പരാജയങ്ങളും, ദുരിതങ്ങളും, വേദനകളും, നിലവിളികളും, തൊണ്ടയിലെ വിങ്ങലും, ഒരു ശബ്ദവും പുറപ്പെടുവിക്കാതെ നിശ്ശബ്ദം രണ്ടു കവിളുകളിലൂടെ പതുക്കെപ്പതുക്കെ ഉരുണ്ടിറങ്ങിപ്പോകുന്ന കണ്ണുനീരിന്റെ ഒറ്റപ്പെട്ട മണികളുമാണ്. "


ആനന്ദിന്റെ ഓരോ നോവലുകളും നിരന്തരമായി സംവദിക്കുന്നത് നീതിയെപറ്റിയാണ്.
ഒരു വരികൂടി ചേർത്താൽ; നീതി, യുക്തി, വ്യവസ്ഥിതി.
ഇവയോരോന്നും പിൻപറ്റുമ്പോഴും നോവലുകൾ ചരിത്രത്തിന്റെ കേവലാഖ്യാനങ്ങളാകാതെ, ചരിത്രബോധ്യങ്ങളുടെ സൂക്ഷ്മമായ അടയാളപ്പെടുത്തലും, നമ്മുടെ വർത്തമാനകാലത്തെ ഏറ്റവും ഗൗരവകരമായി വിശകലനം ചെയ്യുന്ന 'റഫറൻസ്'കളും ആണ് അവയോരോന്നും.
മലയാളത്തിൽ എഴുതപ്പെടുമ്പോഴും അവയോരോന്നും ഇന്ത്യൻ അവസ്ഥകളാണ്. പൊതുവായി മനുഷ്യനെപറ്റിയുള്ള, വ്യവസ്ഥിതിയെപറ്റിയുള്ള, അവന്റെ ആവാസവ്യവസ്ഥയെ സംബന്ധിക്കുന്ന ആഴത്തിലുള്ള പഠനങ്ങളാണ്.


മരുഭൂമികൾ കൂടുതൽ വെളിവായിവരുന്ന വർത്തമാനകാലത്തിരുന്ന് രംഭാഗഡ് സുരക്ഷാപദ്ധതിയെയും, സ്റ്റേറ്റിന്റെ അധീശത്വ വ്യവഹാരങ്ങളെയുംപറ്റി 30 വർഷങ്ങൾക്കുമുൻപ് ആനന്ദ് എഴുതിയത് വായിക്കപ്പെടുകയാണ്. നീതിരാഹിത്യവും, കലാപവും, ചോരയും മാത്രം വിളയുന്ന വരുണ്ടുണങ്ങിയ ഭൂമിക. ഒരേസമയം എല്ലാം അറിഞ്ഞും ഒന്നും അറിയാതെയും വ്യവസ്ഥിതിക്ക് പുറത്തിറങ്ങുന്ന കുന്ദൻ. സ്റ്റേറ്റ് എന്ന വേട്ടക്കാരനുമുന്നിൽ ഇരകളാക്കപ്പെട്ട സുലൈമാൻ, ഭോല, ഡാനിയേൽ... അങ്ങനെ കുറേപ്പേർ.
റൂത്ത്, അമല, സുകു, ഗുൽശൻ.
വ്യക്തിയെയും അതിന്റെ കൂട്ടങ്ങളെയും ഭയപ്പെടുത്തിയും അതിക്രമിച്ചും വരുതിയിലാക്കുന്ന, വ്യവസ്ഥിതിയിൽ അലിയിച്ചെടുക്കുന്ന ഭീതിസാന്നിധ്യമായി സ്റ്റേറ്റ്.
നീതി അപ്രസക്തമാകുന്ന, യുക്തി ഭരിക്കാത്ത, കലാപങ്ങൾ വിളയുന്ന തരിശ്ശിടങ്ങൾ- മരുഭൂമികൾ ഉണ്ടാവുകയാണ്.
Profile Image for Soumya Mohan.
19 reviews10 followers
March 24, 2021
കാലത്തിനു അതീതമായ എഴുത്തു. No words to Say, simply superb
Profile Image for Aswathy Ithalukal.
78 reviews24 followers
March 21, 2021
"സുഖത്തെപോലെയല്ല ദുഃഖം. അത് പങ്കു വയ്ക്കുതോറും കുറയും എന്നാണ് പറയുക. പക്ഷേ ചില ദുഃഖങ്ങൾ മനുഷ്യർ പങ്കുവയ്ക്കാൻ ഇഷ്ടപെടുകയില്ല അവ അത്ര സ്വകാര്യമായിരിക്കും അല്ലെങ്കിൽ അത്ര വിലപിടിച്ചത്...

ഇത് ഒരു പക്ഷേ അങ്ങനെയൊന്നാണ് എന്റേതുമാത്രം "
#ആനന്ദ് -മരുഭൂമികൾ ഉണ്ടാകുന്നത്

ഏകദേശം മൂന്ന് മണിക്കൂറുകൾ
മരുഭൂമിയിൽ ആയിരുന്നു!
മരുഭൂമിയിൽ കിടക്കുന്ന ചെറിയ പട്ടണമായ രംഭാഗഡ് ൽ കുന്ദനോടൊപ്പം. ഇടയ്ക്ക് റൂത്തും സുലൈമാനും യോഗേഷ്വറും പശുപതി സിങ്ങും അമലയും ഒക്കെയുണ്ടായിരുന്നു.. മരുഭൂമിയിൽ നിന്നും കുന്ദനെ ഉപേക്ഷിച്ചു നടന്നലുകുമ്പോൾ ഉള്ളിലൊരു ഭയം കുമിഞ്ഞു കൂടുന്നുണ്ട്..

"There is No greater sorrow
Than to recall in misery
The time when we were happy"

1993ൽ വയലാർ അവാർഡ് ലഭിച്ച ആനന്ദിന്റെ നോവലാണ് മരുഭൂമികൾ ഉണ്ടാകുന്നത്.. പ്രമേയത്തിലെ വ്യത്യസ്ത കൊണ്ടും ആഖ്യാനരീതി കൊണ്ടും ഭാഷ കൊണ്ടും ഒരുപാട് സവിശേഷതകൾ ഉള്ള പുസ്തകമാണ് മരുഭൂമികൾ ഉണ്ടാകുന്നത്..

മരുഭൂമിയുടെ നടുവിലൊരു പട്ടണത്തിൽ ഗവണ്മെന്റ് നടത്തുന്ന സുരക്ഷാ പദ്ധതിയിൽ ലേബർ ഓഫീസർ ആയി വരുന്ന കുന്ദന്റെ കഥയാണ് ഈ നോവൽ. അതീവ സുരക്ഷയോടെ തടവുപുള്ളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന സുരക്ഷാ പദ്ധതിയിൽ നടക്കുന്ന കാര്യങ്ങളുടെ വിശാദാംശങ്ങളിലേയ്ക്കാണ് പിന്നീട് നോവൽ കടക്കുന്നത്..

ഭരണകൂടം അധികാരങ്ങളെ ദുർവിനിയോഗം ചെയ്യുകയും ആൾമാറട്ടത്തിലൂടെയും മറ്റും കുറ്റം ചെയ്യാത്ത പ്രതികളെ പോലും ഈ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കുകയും ഒരിക്കലും ഭേധിക്കാൻ കഴിയാത്ത ഒരു ബന്ധനത്തിലേയ്ക്ക് നടത്തുകയും ചെയ്യുന്ന കാഴ്ചകൾ അതിന്റെ ഭീകരതയോടെ തന്നെ വായനക്കാരനും അനുഭവിക്കേണ്ടി വരും... മരുഭൂമിയും അവിടത്തെ ജനങ്ങളുടെ ജീവിതവും എല്ലുകൾ പോലും വില്പനക്ക് വയ്ക്കുന്ന ഒരു ജനതയുടെ അവസ്ഥയുമൊക്കെ നോവലിൽ കൃത്യമായി പ്രതിപാധിക്കുന്നുണ്ട്..

ഭരണകൂടത്തിന്റെ ഭീകരതയ്ക്ക് നേരെ പ്രതികരിക്കാൻ കുന്ദനെ പോലെ തന്നെ വായനക്കാർക്കും ആവേശം കാണും.. പക്ഷേ അടിച്ചു കൊഴിക്കപ്പെടുന്ന പല്ലുകളിലൂടെയും ക്രൂരമായ ഭേദ്യം ചെയ്യലിലൂടെയും ആ ആവേശത്തെ നമ്മൾ ഓരോരുത്തരും കുഴിച്ചു മൂടും..

ഓരോ ദൃശ്യങ്ങളും നമ്മൾ നമ്മുടെ കണ്ണിലൂടെ കാണുന്ന പ്രതീതിയാണ് ഉണ്ടാകുക... കുന്ദൻ സുരക്ഷാപദ്ധതിയുടെ രഹസ്യത്തിലേയ്ക്ക് കടക്കുമ്പോൾ, സുലൈമാനെ കാണുമ്പോൾ, അടിയെൽക്കുമ്പോൾ, നുമോണിയ ബാധിച്ചതെന്നുള്ള വ്യാജനെ കൊന്നൊടുക്കുന്ന തടവുകാരെ കുഴിച്ചു മൂടിയ ഇടങ്ങളിൽ, ഒടുവിൽ അറസ്റ്റ് ചെയ്യുമ്പോൾ, ക്രൂരമായ ഭേദ്യം ചെയ്യലിൽ, ഗ്രാമീണരുടെ ജീവിതങ്ങൾ, കന്നുകാലികളെ മരണത്തിനു വിട്ട് തിരികെ പോരുന്ന അവരുടെ നിസസഹായതയുടെ കണ്ണുകളിൽ ഒക്കെയും ദൃശ്യം കാണുന്ന സൂക്ഷ്മതയോടെ നമ്മൾ ഓരോരുത്തരും കണ്ടിരിക്കും...

ചില ഇടങ്ങളിലെ ഭാഷയും വാക്കുകളിലെ ഭീകരതയും നമ്മൾ കാണേണ്ടതുണ്ട്

" മനുഷ്യന്റെ ലോകം വേട്ടകാരന്റെയും ഇരയുടെയും ലോകങ്ങളുടെ ഒരേ സങ്കൽനമായത് കൊണ്ട് അവന്റെ വിധി സ്വയം വിശാലമായ ഈ ഓരോ ലോകത്തിനുള്ളിലും നിധാന്തമായി അലയുക മാത്രമല്ല, വ്യത്യസ്തമായ അവയ്ക്ക് രണ്ടിനുമിടയിൽ മുറിവുകൾ പേറികൊണ്ട് സവാരി ചെയ്യുക കൂടിയാണ്. അവൻ ഒരേ സമയത്തു മറ്റുള്ളവരുടെ നഗ്നതയിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. സ്വന്തം നഗ്നതയേ സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മറ്റുള്ളവരെ സ്വന്തം മലമാക്കുമ്പോൾ സ്വയം മറ്റുള്ളവരുടെ മലമായി തീരുന്നതിനെയൊർത്ത് ഭ്രാന്ത് പിടിക്കുന്നു... ""

വാക്കുകളിൽ പടർന്നു പിടിക്കുന്ന ഭീകരത അനുഭവിക്കുമ്പോൾ വായനക്കാരൻ സ്വയം ഉരുകും... അത്തരം ഇടങ്ങൾ ഒരുപാടുണ്ട് ഈ പുസ്തകത്തിൽ അങ്ങനെയൊരു ഭാഗമിതാ

"ഒരു ദിവസം തലകീഴായി തൂക്കിയിട്ട ഒരു മനുഷ്യനെ അയാളുടെ പീഡകൻ ഒരുപാട് തവണ തിരിച്ചു പിന്നീട് എതിർ ദിശയിൽ പിരി അഴിയൂവാൻ വിടുന്നത് കുന്ദൻ കണ്ടു. ആ മനുഷ്യൻ അയാൾക്കകത്ത് ഉണ്ടായിരുന്നതെല്ലാം ഛർദിക്കുവാൻ തുടങ്ങി പിരി അഴിയുന്ന കയറിന്റെ സെന്ററിഫുജൽ ഫോഴ്സ് കാരണം അയാൾ പുറത്തേയ്ക്ക് എറിയുന്നതൊക്കെ മുറിയിലാകെ തെറിച്ചു വീണു..."

ഈ പീഡകനും എല്ലാവരെയും പോലെ കുഞ്ഞിനേയും കുടുംബത്തെയും സ്നേഹിക്കുന്ന മനുഷ്യനാണ് ഇവിടെ ഒരു മനുഷ്യന്റെ തലയോട് തല്ലി പൊളിച്ചതിനുശേഷം അയാൾ വീട്ടിൽ പോയി കുഞ്ഞിനെ ലാലിക്കുന്നുണ്ടാകും അവനെ പുറത്തേറ്റി കുതിര കളിക്കുന്നുണ്ടാകും ഭാര്യയുടെ കവിളിൽ നുള്ളുന്നുണ്ടാകും "

നോവൽ അവസാനിച്ചാലും കുന്ദനെയും മരുഭൂമിയിലെ അനുഭവങ്ങളും മറക്കാൻ കഴിയുന്നില്ല...

ഡി സി ബുക്സ് ആണ് പ്രസാധകർ
പേജ് :238
വില :240
Profile Image for Dr. Charu Panicker.
1,156 reviews74 followers
September 18, 2021
മരുഭൂമിയുടെ നടുവിലൊരു പട്ടണത്തില്‍ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത നാടന്‍ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയില്‍ ലേബര്‍ ഓഫീസറായിവരുന്ന കുന്ദന്റെ കഥയാണ് ഇത്. തടവുകാരും ഗ്രാമീണരും മാത്രമല്ല, ജനതയെ മുഴുവനുമാണ് അധികാരയന്ത്രം അതിന്റെ ക്രൂരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന തെന്ന് അനുഭവങ്ങളിലൂടെ അയാള്‍ മനസ്സിലാക്കുന്നു. മനുഷ്യ ജീവന് പോലും വിലയില്ലാത്ത അവസ്ഥ.

ആളുകൾക്ക് അവരുടെ വ്യക്തിത്വം നഷ്ടപ്പെടുമ്പോൾ, സർക്കാരിന്റെ കൈകളിലെ പാവകളായി മാറുന്ന അവസ്ഥ നോവലിലുടനീളം കാണാം. ശുഭാപ്തിവിശ്വാസത്തിനെ അല്‌പം മങ്ങലേൽപ്പിക്കുന്നുണ്ട് ഇതിൽ. ഉൾക്കൊള്ളാൻ കഴിയാത്ത കഠിനമായ വസ്തുതകളിലൂടെ വായനക്കാരെ കടത്തിക്കൊണ്ടു പോകുന്നു.
159 reviews5 followers
July 25, 2015
Just okay. Thought Anand was supposed to be a big deal. An interesting premise, couple of short stories' material hanging on to what is, basically, observations on the relationship between the state and the people.

Not bad, not brilliant.
Profile Image for Anto James.
15 reviews4 followers
March 18, 2018
a must read book. about the cruelties done by indian politicians, judiciary and upper class employers towards the poor. purely philosophical. depth of the mindet of protagonist is well narrated. like the name itself indicates 'deserts are developed' in each every corner of the suppressed society.
Profile Image for Sanuj Najoom.
197 reviews32 followers
December 9, 2020
സർക്കാരിന്റെ നയങ്ങൾക്കും ക്രൂരതക്കുമെതിരെ പോരാടാൻ ശ്രമിക്കുന്ന കുന്ദന്റെ കഥയാണ് ഈ നോവൽ പറയുന്നത്.
മരുഭൂമിയിലേ ഒരു ചെറിയ പട്ടണമായ രംഭാഗഡ് എന്ന സ്ഥലത്ത്  സർക്കാറിന്റെ ഒരു അതീവ സുരക്ഷാ പദ്ധ���ിയിൽ ലേബർ ഓഫീസറായി ജോലി ചെയ്യുന്ന കുന്ദൻ. താൻ ഇടപെടേണ്ടി വരുന്ന മനുഷ്യരും അവരെ ഉപയോഗിക്കുന്ന സർക്കാരിന്റെ വ്യവസ്ഥകളും മനസ്സിലാക്കുകയും അടുത്തറിയേണ്ടിവരികയും ചെയ്യുന്നു. അനുദിനം കുന്ദൻ തിരിച്ചറിയുന്ന കാര്യങ്ങളൊക്കെ തന്നെ അയാൾ മാനുഷിക മൂല്യങ്ങൾ നൽകി ചിന്തിക്കുമ്പോൾ. മറുവശത്തു അയാൾ സേവിക്കുന്ന സർക്കാർ ഒട്ടും മനുഷ്യത്വപരമല്ലാത്ത ക്രൂരമായ രീതികൾ പ്രവർത്തിക്കുന്നത് അയാൾക്ക്‌ മുന്നിൽ വ്യക്തമായി വരുന്നു. പച്ചപ്പ്‌ നിറഞ്ഞ മനുഷ്യരുടെ  മനസ്സിന്റെയും ജീവിതത്തിന്റെയും മീതെ സർക്കാർ തങ്ങളുടെ താല്പര്യങ്ങൾക്കായി മര���ഭൂമികൾ ഉണ്ടാക്കുകയാണ്.
രാജ്യത്തിന്റെ സുരക്ഷയും അതുവഴി നിറം പിടിപ്പിച്ചു നിർമിക്കുന്ന ദേശിയതയും സർക്കാരിന്റെ രഹസ്യ വ്യവസ്ഥകളുടെ ഭാഗമാണെന്നും, അതൊക്കെ നിഷ്പക്ഷർ എന്ന സ്വയം പ്രഖ്യാപിത കൂട്ടത്തിലേക്കു സംശയഭേതമന്യേ സാധാരണമായി എത്തിച്ചേരുന്ന വഴിയും ഇതിൽ നിന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ട്. 
ജനങ്ങൾക്ക്‌ അവരിലെ ഐഡന്റിറ്റി നഷ്ടപ്പെടുമ്പോൾ, സർക്കാരിന്റെ താല്പര്യങ്ങൾക്കൊത്തു അവരെ പാവകളാക്കി ആടിക്കാൻ കൊറേ ഉദ്യോഗസ്ഥരും കൂട്ടുചേരുന്നു. അവരിൽ കൂടി സർക്കാർ അവരുടെ നയങ്ങൾ പ്രാവർത്തികമാക്കുന്നു.

ജീവിതത്തിന്റെ അന്തർലീനമായ സഹനത്തിന്റെയും കരുണയുടെയും വേദനയുടെയും ദാരിദ്ര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും  ആശയങ്ങളുടെയും
തത്ത്വചിന്തയുടെയും പോരാട്ടമാണ് ശെരിക്കും നോവൽ സംവേദിക്കുന്നത്. വായനക്കാരെ ചിന്തിക്കാനും ചിന്തയുടെ അഘാധ ഗർത്തങ്ങളിലേക്ക്  അയയ്ക്കാനും ആനന്ദിന് കഴിയുന്നുണ്ട്.

സമയമെടുത്ത് വളരെ പതിയെ വായിച്ച ആനന്ദിന്റെ
'മരുഭൂമികൾ ഉണ്ടാകുന്നത്' പ്രിയപ്പെട്ട വായനകളിലൊന്നായി തന്നെയാണ്  വായിച്ച് നിർത്തിയത്.

'അറിവിന്റെ ദ്വീപ് വികസിക്കുംതോറും അത്ഭുതത്തിന്റെ  തീരരേഖയും വലുതാകുന്നു '
Profile Image for Manoj Kumar.
66 reviews1 follower
August 1, 2023
ഈ നോവലിന്‍റെ വായനക്കാരന്‍ നേരിടുന്ന വെല്ലുവിളി ,ഇതിന്‍റെ ഓരോ വാചകത്തിലും നോവലിസ്റ്റ് നമ്മളോട് നടത്തുന്ന സംവാദത്തില്‍ നിന്നും അടുത്ത വാചകത്തിലേക്ക് കടക്കാനാവുകയെന്നതാണ്.നോവലിസ്റ്റ് ഇതില്‍ പറഞ്ഞിരിക്കുന്നത് പോലെ ഇരയായും വേട്ടക്കാരനായും ഒരേ സമയം ജീവിക്കുന്ന മനുഷ്യന്‍റെ പരിമിതിയാണ് ഇങ്ങനെയൊരു പ്രശ്നത്തിലേക്ക് എന്‍റെ വായനയെ കുടുക്കി നിര്‍ത്തിയത്.
ശക്തര്‍ ദുര്‍ബ്ബലരാണെന്നും ,എല്ലാവരും ചുറ്റിത്തിരിഞ്ഞ് ആരുടെയെങ്കിലുമൊക്കെ ചങ്ങലയ്ക്കുള്ളിലെ തടവുകാരാണെന്നും നോവലിസ്റ്റിന്‍റെ വാദം ചിന്തനീയം ആണ്.

തത്ത്വങ്ങള്‍ കൊണ്ട് സമ്പുഷ്ടമായാണ് ഇതിന്‍റെ ആഖ്യാനം മുന്നോട്ട് പോകുന്നത്. മനുഷ്യന്‍റെ നിസ്സഹായാവസ്ഥയെ നോവലിലുടന്നീളം ബീഭത്സമായി നിലനിര്‍ത്തിയിട്ടുണ്ട്.

അധികാരത്തിന്‍റെ അടിച്ചമര്‍ത്തല്‍, അതിന്‍റെ ദൗര്‍ബ്ബല്യമാണെന്ന തത്ത്വം, നമ്മുടെ ചിന്തകള്‍ പോലും നിയന്ത്രണത്തിലാണെന്ന തത്ത്വം,ഉത്തരം കിട്ടുന്ന ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്നതാണ് മനുഷ്യന്‍ വളരുമ്പോള്‍ ചെയ്യുന്നതെന്നും അത് സംശയങ്ങളില്ലാത്ത അവസ്ഥയല്ലെന്ന തത്ത്വം, അങ്ങനെയങ്ങനെ പലവിധ ആശയങ്ങളാണ് ഇതിന്‍റെ ഭാഷ.

അതിശക്തമായ സര്‍ക്കാരിനോട് ഏറ്റുമുട്ടാനിറങ്ങി , അപ്രതീക്ഷിതമല്ലാത്ത തോല്‍വി സ്വയംവരിച്ച നായകനായി കുന്ദന്‍ , അവന്‍റെ കാഴ്ച്ചപ്പാടുകള്‍,അവന്‍ മറ്റുള്ളവരിലൂടെ അവനേയും ലോകത്തേയും കണ്ടത്, അവന്‍ രക്ഷിക്കാനിറങ്ങിപ്പെട്ടവരുടെ നിസ്സഹായതയില്‍ നിന്ന് അവനും വ്യത്യസ്തനല്ല എന്ന തിരിച്ചറിവ്.

കുന്ദന്‍ നടന്നു തീരുമ്പോള്‍ അവന്‍റെ മനസ്സിലെ പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്‍റെയും അവസാന നീരുറവയും, വറ്റി തീര്‍ന്നിരുന്നു. അവന്‍റെ മനസ്സും മരുഭൂമിയായി മാറിയിരുന്നു.
Profile Image for Fahla Parappan.
4 reviews22 followers
November 19, 2020
"മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈർപ്പം നശിപ്പിക്കപ്പെടുമ്പോൾ, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുലശബ്ദങ്ങളെയും കൊല്ലുമ്പോൾ നിഷ്ടുരമായ സർക്കാർ നിസ്സഹായരും ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണൽകാറ്റുപോലെ വേട്ടയാടുമ്പോൾ, സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളർച്ച മുഴുവനുമാകുന്നു."- ആനന്ദ്.
.
കുന്ദൻ എന്ന ലേബർ ഓഫീസറുടെ, നിയമസൂക്ഷിപ്പുകാരനിൽ നിന്നും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ നയിച്ച സംശയങ്ങളിലേക്കും, അവിടെ നിന്ന് രാജ്യദ്രോഹിയെന്ന മുദ്രപതിച്ച തടവുകാരനിലേക്കും, തുടർന്ന്
തെരുവിലേക്ക് വലിച്ചെറിയപ്പെട്ട പുറമ്പോക്കുമനുഷ്യനിലേക്കുമുള്ള ഒരു വിചിത്ര യാനം - " മരുഭൂമികൾ ഉണ്ടാകുന്നത് " കുന്ദന്റെ മാത്രം കഥയല്ല. മറിച്ച് കുന്ദനെന്ന വ്യക്തി സാക്ഷ്യം വഹിച്ച ഒരു സമൂഹത്തിന്റെ കഥയാണ്.
.
രേഖപ്പെടുത്തപ്പെടാതെ മണ്മറഞ്ഞു പോയിട്ടുള്ള ഒരുപറ്റം പൂർവികരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ഒരു സമൂഹം.
.
ആധുനിക സ്റ്റേറ്റിന്റെ സർക്കാർ അവർക്ക് ഓരോരുത്തർക്കും അനുവദിച്ചു കൊടുത്തിട്ടുള്ള കയറുകളുടെ നീളമാണ് ഓരോ നിമിഷവും അവർ ശ്വസിച്ചു തീർക്കുന്നത് എന്നറിയാതെ നെട്ടോട്ടമോടുന്ന ഒരു ജനതയുടെ കഥ.
.
"അറിവിന്റെ ദ്വീപ് വികസിക്കുംതോറും അത്ഭുതത്തിന്റെ തീരരേഖയും വലുതാകുന്നു"-
എന്ന് കുന്ദനോടൊപ്പം വായനക്കാരെയും ആനന്ദ് ഗാഢമായി ഉൽബോധനം ചെയ്യുന്നു.
.
( 1993 ൽ വയലാർ അവാർഡ് ലഭിച്ച നോവൽ )
Profile Image for Jubair Usman.
39 reviews1 follower
July 29, 2018
സമയമേറെ എടുത്തെങ്കിലും ആനന്ദിന്റെ 'മരുഭൂമികൾ ഉണ്ടാകുന്നത്' പ്രിയപ്പെട്ട വായനകളിലൊന്നായാണ് അവസാനിച്ചത്.

സർക്കാറിന്റെ ഒരു സുരക്ഷാ പദ്ധതിയിൽ ലേബർ ഓഫീസറായി ജോലി ചെയ്യുന്ന കുന്ദനു ഇടപെടേണ്ടി വരുന്നത് കോണ്ട്രാക്റ്റ് പ്രകാരം തൊഴിലാളികളായി വരുന്ന തടവുപുള്ളികളോടും തദ്ദേശ വാസികളോടുമെല്ലാമാണ്. അവരിലൂടെ അയാൾ സർക്കാറിന്റെ മറ്റൊരു മുഖത്തെ കണ്ടെത്തുകയാണ്. വിവിധ നീളത്തിലുള്ള കയറുകളാൽ ഓരോ വ്യക്തിയേയും ആ വ്യവസ്ഥ എങ്ങിനെ നിയന്ത്രിക്കുന്നു എന്നയാൾ അറിയുകയാണ്.

കുന്ദന്റെ തിരിച്ചറിവുകളിലൂടെ ആധുനിക സ്റ്റേറ്റ് സംവിധാനങ്ങളെ പതിയെ ഡീകോഡ് ചെയ്യുകയാണ് എഴുത്തുകാരൻ. നോവലിലുടനീളം ഒരു കഥ പറഞ്ഞു പോകുകയെന്നതിലുപരി സർക്കാറെന്ന വ്യവസ്ഥയെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ വളരെ വോക്കലായി തന്നെ ചർച്ച ചെയ്യുന്നുണ്ട് ആനന്ദ്. രാജ്യ സുരക്ഷയും ഭയവും ആ വ്യവസ്ഥയുടെ ഏറ്റവും സമർഥമായ ട്ടൂളുകളായി മാറുന്നതെല്ലാം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. കുന്ദന്റെ പരിണാമത്തോടൊപ്പം നോവലിസ്റ്റ് ആൾക്കൂട്ട മനശാസ്ത്രത്തെ വളരെ സൂക്ഷ്മമായി അപഗ്രഥിക്കുന്നുണ്ട്.

പലരും ആനന്ദിനെ വായിക്കുന്നത് കഠിനമാണെന്നും ദഹിക്കില്ലെന്നുമെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്. ഈയൊരു നോവൽ അത്ര കഠിനമായി തോന്നിയില്ല. ഒറ്റയിരിപ്പിലുള്ള വായന നടന്നില്ലെങ്കിലും, ഒരു പക്ഷേ വളരെ കാലികമായ ഇതിവൃത്തമായതു കൊണ്ടുമാകാം, വളരെ താത്പര്യത്തോടു തന്നെയാണു വായിച്ചു തീർത്തത്.
4 reviews
July 17, 2020
"വിശദീകരണമൊന്നുമില്ലാതെ അപ്രത്യക്ഷമാകുന്ന സഹജീവിയെക്കുറിച്ച് അയാളെ പരിചയമില്ലെങ്കിൽക്കൂടി സമൂഹജീവികൾ വേവലാതിപ്പെടേണ്ടതാണ്. നാം അങ്ങനെ ചെയ്യുന്നില്ലെന്നത്, ചെയ്‌താൽ പരിഹസിക്കപ്പെടുമെന്നത്, നമ്മുടെ സംസ്ക്കാരത്തിന്റെ വളർച്ചയ്ക്കകത്തു തന്നെ സംഭവിക്കുന്ന ഉള്ളിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണ്..."

"വീണ്ടും കാണാൻ പോകുന്നവരെക്കുറിച്ചുള്ള സന്തോഷമല്ല , കാണാതെ പോയേക്കാവുന്നവരെക്കുറിച്ചുള്ള ആശങ്കയായിരിക്കും അവരുടെ മനസ്സിൽ. ദേശാടങ്ങളുടെ സ്വഭാവമാണ��� അത്"

"തങ്ങളുടെ ശരീരങ്ങളെ മാത്രമല്ല ശബ്ദത്തെക്കൂടി അവർ ഒളിച്ചു വച്ചു "

"എല്ലാ ചുമതലകളും യാതനകളും വേദനകളും അപമാനവും സ്ത്രീകളുടേതായിരിക്കുന്നു. ദൗർബല്യം എവിടെയോ അവിടേക്ക് അടിഞ്ഞു കൂടുന്നു കെടുതികളിൽ ഭാരം മുഴുവൻ എന്നാണ് നിയമം."

""മനുഷ്യർക്ക് ജീവിക്കണം. ഇല്ല, ഇപ്പോൾ മനുഷ്യരില്ല , വ്യക്തികളേയുള്ളു. ഓരോരുത്തരും അവനവനിലേക്ക് മാത്രം. മറ്റെല്ലാർക്കും എതിരെയും. ക്��ാമം സമൂഹത്തിന്റെ നിയമങ്ങൾ മാറ്റിയെഴുതിയിരിക്കുന്നു."

"ഓരോ നഗരത്തിനും അതിന്റെതായ സംഗീതമുണ്ട്"

"വ്യത്യസ്ത സമൂഹങ്ങൾക്ക് വ്യത്യസ്ത സംഗീതങ്ങളുണ്ട് . ഓരോ സമൂഹത്തിനും വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത സംഗീതങ്ങളുണ്ട്."
This entire review has been hidden because of spoilers.
Profile Image for Rajana.
40 reviews
January 27, 2020
കഥ പറയുന്ന രീതി കൊണ്ടോ , തീം കൊണ്ടോ എന്തോ അനായസകരമായ വായനയ്ക്ക് കഴിഞ്ഞിരുന്നില്ല. കഥയുടെ ഇടയ്ക്കു നിന്നു പോയി. തുടർന്ന്, വായിക്കുവാൻ കഴിയില്ല എന്ന ബോധ്യം വന്നപ്പോൾ ക്ലൈമാക്സ് വായിച്ചു കാഠിന്യം കുറയ്ക്കുവാൻ ശ്രമിച്ചു. പിന്നെയും ദിവസങ്ങൾ ഏറെ എടുത്താണ് കഥയ്ക്കുള്ളിൽ കയറി പറ്റിയത്. കഥാപാത്രമായ കുന്ദനോടൊപ്പം സഞ്ചരിക്കുമ്പോൾ മരുഭൂമികൾ ഉണ്ടാകുന്നത് മനസ്സിലാക്കുവാൻ സാധിച്ചു..
ഇഷ്ടപ്പെട്ട വരി : ഒരു സന്ദർഭത്തെ സന്തോഷകരം എന്നോ സങ്കടകരം എന്നോ വിശേഷിപ്പിക്കുന്നതിനേക്കാൾ നല്ലത്, ഒരു പക്ഷെ ആശ്വസകരം എന്നും ആശ്വാസമില്ലാത്തതെന്നും വിളിക്കുകയാണ്. ദുഃഖം സദാസമയവും അടിയിൽ പരന്നു കിടക്കുന്നുണ്ട്. അത് സഹ്യമാണോ അസഹ്യമാണോ എന്നതാണ് ചോദ്യം. അസഹ്യമായിരിക്കുന്ന അവസ്ഥയിൽ അത് സഹ്യമായിരിക്കുന്ന സന്ദർഭങ്ങളെ പറ്റി ഓർക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണ്.

Profile Image for Sreenidhi Sreekumar.
41 reviews4 followers
March 6, 2019
A really strong polemic peace, that speaks about how citizens have sadly become just mere tools of an oppressive state, that repeatedly uses them as a means to power. How each one of us, in our selfishness has stopped thinking about how we end up in furthering this state hegemony over ourselves. A thought provoking novel through the eyes of a prison officer and his helplessness to cope with this harsh reality. A great read.
Profile Image for Aboobacker.
155 reviews1 follower
June 24, 2022
മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്

മരുഭൂമിയിലെ ഒരു നിർമാണ കമ്പനിയിലെ ലേബർ ഓഫീസറായ കുന്ദൻ അനുഭവിക്കുന്നതും അഭിമുഖീകരിക്കുന്നതുമായ സംഘർഷങ്ങൾക്ക് അക്ഷരരൂപം നൽകിയിരിക്കുന്നു. സർക്കാരും അധികൃതരും ഒരു ഭാഗത്തും പച്ചയായ മനുഷ്യർ മറുഭാഗത്തുമായ മനുഷ്യസമൂഹത്തിൻ്റെ തുടർന്നു വരുന്ന പ്രയാണത്തിലെ പ്രതിനിധിയാണ് കുന്ദൻ.സർക്കാർ സംവിധാനത്തിൻ്റെ ഭാഗമായിരുന്നിട്ടും കൺമുന്നിൽ കാണുന്ന അനീതിയെ വിട്ടുവീഴ്ച്ചയില്ലാതെ ചോദ്യം ചെയ്തതിനാൽ നിഷ്കാസനം ചെയ്യപ്പെടുന്നിടത്താണ് കഥാന്ത്യം.
- അബൂബക്കർ ഒറ്റത്തറ
Profile Image for Shajith P R.
79 reviews4 followers
July 20, 2020
കുന്ദൻ എന്ന ലേബർ ഓഫീസറുടെ വിചിത്ര വികാരങ്ങളുടെ ഒരു കഥ, കൂടെയുള്ളവരിൽനിന്നും മാറിചിന്തിക്കുന്നതു കൊണ്ട് അപഹാസികനും കുറ്റവാളിയും ആയിത്തീർന്ന, അല്ലേൽ തന്നിൽ തന്നെ ഒതുങ്ങാതെ മറ്റുളവരെ കുറിച്ച് ചിന്തിക്കുന്നു എന്ന തെറ്റ് ചെയ്യുന്ന ചുരുക്കം ചില ആളുകളുടെ കഥ.

ഈ കഥ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ സത്യം, എങ്ങനെ ഓരോ പ്രശ്നങ്ങളും മറ്റു പ്രശ്നങ്ങളാൽ, മറക്കപെടുന്നു എന്നുള്ളതാണ്.
626 reviews
June 12, 2018
ആനന്ദിനെ വായിക്കുവാന്‍ ഒരു പക്വതവേണം. അതുണ്ടെന്ന് എനിക്കു തോന്നി ഈ നോവല്‍ വായിച്ചപ്പോള്‍. കുന്ദന്‍ എന്ന കഥാപത്രത്തിന്റെ മാനസികവ്യാപാരങ്ങളിലൂടെ വളരെ മന്ദഗതിയില്‍ മാത്രമേ ഇവിടെ സഞ്ചരിക്കാനാവൂ. അസുലഭമായ ഒരു വായന.
Profile Image for Giji Thomas.
20 reviews
June 5, 2020
പരാജയം ചിലർക്ക് ഒരു അവസ്‌ഥയാണ്...ഒരു സംഭവമല്ല...
എല്ലാ സംസ്കാരങ്ങളും ഒരേ വഴിക്കു, ഒരേ സിദ്ധാന്തത്തിലൂടെയാണ്‌ മുന്നോട്ടു പോയിട്ടുള്ളത് ........കവർച്ചയുടെ സിദ്ധാന്തത്തിലൂടെ ...
Profile Image for Shihab Perumpulliyil.
67 reviews11 followers
April 21, 2021
Even after 30 years since this book is published, its still worth read in the current situation of our country.
Profile Image for Rohit Marakkath.
1 review5 followers
August 29, 2024
ഒരുപാടു സമയമെടുത്തു വായിച്ചു തീർക്കാൻ.... അതിലുമൊരുപാട് സമയമെടുക്കും ഇതു മനസ്സിൽ നിന്നു മായുവാൻ....
Displaying 1 - 30 of 43 reviews

Can't find what you're looking for?

Get help and learn more about the design.