ദാരിദ്രൃത്തിന്റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരും വെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്‍മ്മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില്‍ സാധിക്കുന്നു. വടക്കേ മലബാറിലെ മുസ്‌ലിംജീവിതാവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച. തെരുവോരങ്ങളില്‍ വളര്‍ന്ന് ആര്‍ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറെ പാഴ്‌ച്ചെടിപ്പൂക്കളുടെ കഥ.
നോവൽ വായിച്ചു തീർന്നപ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരവും കുറച്ചു ചോദ്യങ്ങളും ബാക്കിയായി. യാഥാർഥ്യങ്ങൾ അംഗീകരിച്ചേ മതിയാവൂ.ഷെമിയുടെ "നടവഴിയിലെ നേരുകൾ " എന്നത് ഒരു യാഥാർഥ്യമാണ്.പച്ചയായ ജീവിത യാഥർത്ഥ്യം! ജന്മം നൽകിയെന്ന ‘അപരാധ’ ത്തിനുള്ള ശിക്ഷയെന്നപോലെ മക്കൾ തന്നെ മാതാപിതാക്കളെ തെരുവിലേക്കു ഇറക്കി വിടുന്നതു കേൾക്കുമ്പോൾ പകച്ചുപോകും നമ്മൾ. ഇങ്ങനേയും മക്കളോ? സഹോദരന്മാരുടെ സ്സേഹമില്ലായ്മയും,മാന്യമല്ലാത്ത പെരുമാറ്റവും സങ്കടമുളവാക്കുന്നു. ദാരിദ്ര്യം, ആ അനുഭവം അനുഭവിച്ചവർക്കേ ഉൾകൊള്ളാൻ പറ്റൂ,അല്ലാത്തവർക്ക് അതെത്രതന്നെ ശ്രമിച്ചാലും അനുഭവയോഗ്യമാക്കാൻ പറ്റില്ല. ഈ പുസ്തകം നമ്മളെ വല്ലാതെ തളർത്തും.മനുഷ്യന്റെ സ്വാഭാവിക ജീവിത ക്രമത്തെ,ചിന്തയെ,ദിനചര്യയെ പോലും ഇത് വ്രണപ്പെടുത്തും. വേദനയുടെ ഭാരം കൂടുമ്പോൾ ഇടയ്ക്ക് വായന മതിയാക്കി പുസ്തകം അടച്ച് വെയ്ക്കും. നടവഴിയിലെ നേരുകളിലെ’ ലളിതമായ ഭാഷയും അവതരണവും ആരെയും പിടിച്ചിരുത്തും. തീഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉള്ളുലയ്ക്കുന്ന വാക്കുകൾ വായനക്കാരന്റെ മനസിൽ നോവു പടർത്തുമെന്നു തീർച്ച.
ദാരിദ്രത്തിൻറെ കുപ്പക്കുഴിയിൽ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകൾ താണ്ടേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിന്‍റെ കഥ...
"മുട്ടത്തു വര്‍ക്കിയുടെ" ഒരു കുടയും കുഞ്ഞിപ്പെങ്ങളും എന്ന നോവലാണ് ഇതിനു മുന്‍പ് മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞ “നിഷ്കളങ്കതയുടെ കൊടുങ്കാറ്റ്”. ഷെമിയുടെ ഈ നോവല്‍ ആഖ്യാനത്തില്‍ മലബാര്‍ഭാഷയിലൂടെ വ്യത്യസ്ഥത പുലര്‍ത്തുന്നു.
മുട്ടത്തോടും കന്നുകാലിമൂത്രവും ഭക്ഷിച്ചു ജീവിക്കുന്ന ഒരു വിഭാഗം ഇന്നും കേരളത്തിലെ തെരുവോരങ്ങളിലുണ്ടെന്നും അവരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച്ചയാണ് ആത്മകഥാപരമായ ഈ നോവലെന്നും വായനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ആയിരം “എഴുത്തുകളുടെ” അവകാശവാദങ്ങള്‍ ഉന്നയിക്കാനില്ലാത്ത ഈ എഴുത്തുകാരിക്ക് ആയിരം ജന്മദുരിതങ്ങളുടെ പിന്തുടര്‍ച്ചാവകാശമെങ്കിലും ആവശ്യപ്പെടാവുന്നതാണ്. അതുകൊണ്ട് തന്നെ ദുരിതങ്ങളുടെ തീക്ഷണമായ ചൂളയില്‍ നിന്നും ഉയര്‍ന്നുവന്ന ഈ എഴുത്തുകാരി ഈ നോവലിന്‍റെ റോയല്‍റ്റി മുഴുവന്‍ തെരുവോരങ്ങളിലെ ജീവിതങ്ങള്‍ക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്.
വായനക്കിടയില്‍ ഒരിക്കലെങ്കിലും കണ്ണ് നിറയാത്തവരായി ആരുമുണ്ടാവിലെന്ന് ഞാന്‍ ഉറപ്പു പറയുന്നു....
ദൈവം ഈ ഭൂമിയിലെ എല്ലാവരേയും ഒരുപോലെ സംരക്ഷിക്കുന്ന കാലം വരട്ടെ എന്ന് ഞാന്‍ ആശിക്കുന്നു....
ഹൃദയത്തില്‍ കനിവിന്‍റെ ചെറിയ ഒരു അംശമെങ്കിലും ഉള്ളവര്‍ ഈ നോവല്‍ വായിക്കണം...ഒരു അപേക്ഷയാണ്....
Its a beautifully written book of a girl's big hardships and little joys in life, of desires, desperation, melancholy, HOPE. It gave me a picture(s) of such hellish life, I have never ever known, making me think about my privileges. And throughout reading the book, the idea of Me reading it as a literary object, as a consumer of her written desperate life took me to many dilemmas. I found console in the fact the author herself wrote it and is using the royalty for helping children who are growing in similar conditions. At the same time, the fact that a prominent Book business giant like DC Books, makes money through this, markets her novel as a fictional autobiography a poor girl who had to live homeless, starving on streets and using many more words brimming to bring in author's pity and purse together troubled me. I had been conscious of how I am looking at this text, throughout my reading. The Privileged' authors gaze upon an Unprivileged reader, my eyes and mind grazing upon the lands of her plight, an inner me wanting to experience her life for just a day or few moments, but with the deep certainty that I can return to my safe abode of Home and its prosperity.
പേജുകളുടെ എണ്ണം കൊണ്ട്, വായിക്കാതെ മാറ്റി വെച്ച് ബുക്കുകളിൽ ഒന്ന്. വായിക്കാൻ തുടങ്ങിയപ്പോൾ പിന്നെ നിർത്താനും തോന്നിയില്ല. അതിനു മുഖ്യമായുള്ള കാരണം അതിലെ ഭാഷ തന്നെ, കണ്ണൂരിന്റെ നാട്ടിൻ പുറങ്ങളിൽ ഞങ്ങൾ സംസാരിക്കുന്ന ഭാഷ. ആത്മകഥാപരമായ നോവൽ എന്നാണു അതിൽ എഴുതിയിട്ടുള്ളത്, എത്ര കഷ്ടപാടിനിടയിലൂടെയാണു അവർ വളർന്നത് എന്നോർക്കുമ്പോൾ തന്നെ,കഥാകാരിയോടുള്ള ഇഷ്ടവും ബഹുമാനവും കൂടും. തീർച്ചയായും വായിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന്
I havent read a malayalam book in ages...after MT's Randamoozham. Shemi is a brilliant and insightful writer and in many ways I could relate her style to that of Madhavikutty. Set in Kannur muslim background, she has written her autobiographical memoir in a way that it knocks you down completely. She has candidly written on her poverty stricken childhood in simple words and presented conversations kannur language which itself is a joy to read. She is a writer to watch out for..
Its a must read book to understand drama of the society how they deal with poorest people. Dream of poorest always considered as an arrogance in the eye of so called middle class. I must appreciate the way novelist the way she has depicted in a metaphor. I also from kannur city where the childhood of novelist fought the life. I am eager to know about Rafi, Thouser and Muneerbhai.
ആത്മകഥാപരമായ നോവൽ. ഇതിലെ കഥയും സാഹചര്യവും എല്ലാം നേര് തന്നെയാണ്, ഒന്നൊഴികെ കഥാപാത്രങ്ങളുടെ പേരുകൾ. അത് മാത്രമാണ് എഴുത്തുകാരി മാറ്റി നൽകിയിട്ടുള്ളത്. ഓരോ വരി വായിക്കുമ്പോഴും ഇതൊന്നും സത്യം ആയിരിക്കരുത്, എല്ലാം ഭാവനയിൽ ഉണ്ടായതാണെന്ന് വിഫല പ്രാർത്ഥന അറിയാതെയാണെങ്കിലും ചുണ്ടുകളിൽ നിന്നും ഉയരുന്നു. " എന്റെ ബാല്യം തെരുവിലായിരുന്നു. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ റോയൽറ്റി എക്കാലത്തേക്കും തെരുവിലെ ബാല്യങ്ങൾക്കവകാശപ്പെട്ടതാണ്" എന്ന് സ്വന്തം കൈപ്പടയിലെഴുതിയ പുസ്തകമാണിത്. ഓർമ്മവച്ച കാലം മുതൽ ദുബായ് മണ്ണിൽ കാൽ കുത്തുന്നത് വരെയുള്ള കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇത്ര ചെറുപ്പത്തിലെ കാര്യം ഓർമ്മ വെച്ച് എഴുതുക എന്നത് ആശ്ചര്യമുളവാക്കും. അതിന് പിന്നിലെ കഥ അറിയാനായി, അവരെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിൽ തിരഞ്ഞാൽ കിട്ടും. ഒരുപക്ഷേ പുസ്തകത്തിൽ പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.
കണ്ണൂരാണ് പശ്ചാത്തലം. വാ കീറിയ ദൈവം അതിനുള്ള വഴിയും കാണിച്ചു തരുമെന്ന് പറഞ്ഞു ഒരുപാട് കുട്ടികൾക്ക് ജന്മം നൽകുന്നത് തെറ്റാണ് എന്ന് ഇത് വായിച്ചപ്പോൾ തോന്നി. ദിവസം ഒരുനേരത്തെ പോലും അന്നം കൊടുക്കാൻ ഇല്ലെങ്കിൽ ജന്മം നൽകാതിരുന്നതായിരിക്കും അവരോട് ചെയ്യുന്ന ഏറ്റവും വലിയ നീതി (ഭ്രൂണഹത്യ അല്ല ഉദ്ദേശിച്ചത്). 13 സഹോദരങ്ങളാണ് ഷെമിക് ക്. ആൺ മക��കളെ നന്നായി നോക്കി പെൺമക്കളെ പട്ടിണിക്കിട്ട കുടുംബം. ഇളയത്തുങ്ങളായി ഇത്രയധികം കുട്ടികളുണ്ടായതിൽ അമർഷം മൂത്ത് അച്ഛനമ്മമാരെ അസഭ്യം പ��യുന്ന മുതിർന്ന കുട്ടികൾ. മനുഷ്യനായി പോലും പരിഗണിക്കാത്ത ആളുകൾ. ചെറിയ കുട്ടി ആണെന്ന് പോലും ചിന്തിക്കാതെ കഴുകൻ കണ്ണുകളോടെ ആർത്തിപൂണ്ട് നോക്കുന്ന ആളുകളും സഹോദരങ്ങളും. എന്തൊരു ലോകമാണിത്?
അമിതഭാരം കുറയ്ക്കാൻ കൈയിലെ പൈസ മുടക്കി അലയുന്ന ഇന്നത്തെ ജനതയ്ക്ക് അറിയുമോ പട്ടിണി കിടക്കുന്നവരുടെ ഉള്ളിലെ പ്രയാസം. ഞാൻ ഉൾപ്പെടെ പലരും ചിന്തിച്ചിട്ടുണ്ടാകും സ്കൂളിലൊക്കെ എന്തിനാണ് ഉച്ചക്കഞ്ഞി കൊടുക്കുന്നതെന്ന്? പയര കൂടി മാത്രം ഇതൊക്കെ എങ്ങനെ കഴിക്കുമെന്ന്? ആ ഒരു കഞ്ഞി മാത്രം ലക്ഷ്യം കണ്ടു ജീവൻ പിടിച്ചുനിർത്തുന്ന പലരും ഉണ്ടെന്ന് തിരിച്ചറിയാൻ ഈ പുസ്തകം സഹായകമായി. ജനിക്കുമ്പോഴും മരിക്കുമ്പോഴും മാത്രം കണ്ടുവരുന്ന വർഗസ്നേഹം പട്ടിണി കിടക്കുമ്പോൾ മാത്രം എത്തി നോക്കുന്നില്ല. പറയാനാണെങ്കിൽ ഒരുപാടുണ്ട്. കെട്ടു കഥകളെക്കാൾ അവിശ്വസനീയമായ ഷെമിയുടെ ജീവിതകഥ.
This is a long read from Shemi. Readers can connect to her life from childhood to Marriage which also reflects the life of a typical poor muslim family in North Malabar 30 years back.
According to the author, this book is inspired from her own life and if that's true, it is unbelievable for me who is from same region in Kerala.
An eye opener towards the struggles a girl goes through to achieve her goal through education without sacrificing her values in life
വല്ലാത്ത പുസ്തകം,വേദനിച്ചിട്ട് complete ചെയ്യാനും പറ്റുന്നുണ്ടായിരുന്നില്ല എന്നാൽ അതിനൊരു അവസാനം ഉണ്ടാവില്ലെന്ന് ഓർത്ത് നിർത്തിയിട്ടും നിർത്തിയിട്ടും നിർത്താനും പറ്റുന്നില്ല..കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും പുറത്ത് വരാൻ പറ്റാത്ത അത്രയും വേദന, ചിന്തകൾ, ആത്മവിശ്വാസം, പ്രതീക്ഷകൾ കാത്തിരിപ്പ് അങ്ങനെ അങ്ങനെ എന്തൊക്കെയോ..വല്ലാത്ത പുസ്തകം, വല്ലാത്ത എഴുത്ത്..
ചങ്ങാതി അജ്മല്‍ കാണിച്ചു തന്ന എഴുത്തുകാരിയെക്കുറിച്ചുള്ള ഒരു ചെറിയ വീഡിയോ കണ്ടാണ് ബുക്ക് വാങ്ങിക്കുന്നത് .. സംഭവം കണ്ടപ്പോള്‍ ഇത് എപ്പോ വായിച്ചു തീര്‍ക്കും എന്നായി ... പേജ്ന്‍ എണ്ണം കണ്ട് മാറ്റി വെച്ച് വായിച്ചു തുടങ്ങിയപ്പോള്‍ പിന്നെ ഇത് തീര്‍ത്താലെ ഉള്ളൂ എന്നായി. എത്രയും പെട്ടെന്ന്‍ വായിച്ചു തീര്‍ക്കണം എന്നായി ... ജീവിതത്തിന്‍റെ പച്ചയായ ആവിഷ്കാരം ആണ് പുസ്തകത്തിലുട നീളം കാണാന്‍ സാധിച്ചത്. എഴുത്തുകാരി അനുഭവിച്ച ജീവിതത്തിലൂടെ കടന്നു പോകുന്ന ഫീലായിരുന്നു ഇടക്കൊക്കെ. പിന്നെ .. നമ്മുടെ കണ്ണൂരിലെ നമുക്കറിയുന്ന സ്ഥലങ്ങളും .. കണ്ണൂരിലെ നമ്മളെ ഭാഷയും ഒക്കെ കടന്നു വന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു രസം...