Jump to ratings and reviews

Ishtikayum Ashariyum / ഇഷ്ടികയും ആശാരിയും : നോവൽ

64 pages, Paperback

First published January 1, 1999

Loading...
Loading...

About the author

സക്കറിയ

44 books1 follower
see also Paul Zacharia

കോട്ടയം ജില്ലയിലെ ഉരുളികുന്നത് ജനിച്ചു. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രസാധന മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലിവിഷന്റെ സ്ഥാപക പ്രവര്‍ത്തകന്‍. താമസം തിരുവനന്തപുരത്ത്.



Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (16%)
4 stars
4 (33%)
3 stars
5 (41%)
2 stars
0 (0%)
1 star
1 (8%)
Displaying 1 - 4 of 4 reviews
Profile Image for Thushara .
553 reviews108 followers
August 27, 2026
narrated by: Rajesh K Puthumana
1h 39m

Story of a man spiralling with crisis in faith and existence. Sad ending but mostly boring. Zacharia is not the author for me.

1.5 🌟

Listened through Storytel
Profile Image for Dr. Charu Panicker.
1,287 reviews87 followers
June 11, 2026

വളരെ വ്യത്യസ്തനായ കള്ളനായ ബാബുവിന്റെ കഥ പറയുന്ന പുസ്തകം. നർമ്മത്തെ ചാലിച്ച എഴുത്ത്.
Profile Image for Surayya M.
1 review
September 3, 2026
പുസ്തകപ്പുഴുവും തൊഴിൽരഹിതനുമായ M A മലയാളം ബിരുദധാരി ബാബു വർഗീസ് ഒരു പള്ളി ലൈബ്രറിയിൽ ജോലിയിൽ പ്രവേശിക്കുന്നതോടെ അയാളിൽ ഉണ്ടാകുന്ന മാറ്റമാണ് " ഇഷ്ടികയും ആശാരിയും" എന്ന കൃതിയുടെ പ്രമേയം. പ്രിൻസിപ്പലച്ചന്റെ പുസ്തകങ്ങളും സിസ്റ്റർ അനസ്റ്റേഷ്യയുമായുള്ള സംഭാഷണങ്ങളും അതിൽനിന്ന് ഉടലെടുക്കുന്ന സംശയങ്ങളും ബാബുവിന്റെ ധാർമികബോധത്തെ പതുക്കെ അഴിച്ചുപണിയുന്നു. കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കില്ലെന്ന് ദൃഢനിശ്ചയമെടുത്ത ഒരാൾ ഒടുവിൽ ചെറിയ കുറ്റങ്ങളിലേക്ക് നീങ്ങുന്നു.

സക്കറിയയുടെ രചനയുടെ പ്രധാന സവിശേഷത, വലിയ ദൈവശാസ്ത്രപരവും തത്വചിന്താപരവുമായ ചോദ്യങ്ങളെ അസാധാരണനായ ഒരു ദാർശനികന്റെ ജീവിതത്തിലല്ല, മറിച്ച് ഒരു സാധാരണ മനുഷ്യന്റെ ദൈനംദിന ബോധത്തിലേക്ക് കൊണ്ടുവരുന്നതിലാണ്. ബാബു ഒരു തത്വചിന്തകനല്ലെങ്കിലും, അസ്തിത്വവാദപരമായ പ്രതിസന്ധിയിൽ അകപ്പെട്ട മനുഷ്യന്റെ ഉദാഹരണമായി അയാളെ വായിക്കാം. ഈ കൃതിയിൽ സംഭാഷണം കഥയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപാധി മാത്രമല്ല, നോവെല്ലയുടെ ദാർശനിക ഘടന തന്നെയാണ്. ഓരോ സംഭാഷണവും ഒരു ഉത്തരത്തിലേക്ക് എത്തിക്കുന്നതിനുപകരം പുതിയൊരു സംശയത്തിലേക്കാണ് തുറക്കുന്നത്.

യൂദാസിനെയും യേശുവിനെയും കുറിച്ചുള്ള ചർച്ചയാണ് കൃതിയിലെ ഏറ്റവും രസകരമായി തോന്നിയത് . യൂദാസിന്റെ വഞ്ചന തിന്മയാണെന്നതിൽ സംശയമില്ല. എന്നാൽ യൂദാസ് ഇല്ലായിരുന്നെങ്കിൽ യേശുവിന്റെ ക്രൂശീകരണവും അതുവഴിയുള്ള രക്ഷയും സംഭവിക്കുമായിരുന്നോ എന്ന ചോദ്യം ഉയരുമ്പോൾ കുറ്റത്തിന്റെയും ദൈവിക പദ്ധതിയുടെയും അതിർത്തികൾ മങ്ങിപ്പോകുന്നു.
ഇവിടെ സക്കറിയ ഉന്നയിക്കുന്നത് യൂദാസിന്റെ നിരപരാധിത്വമല്ല. മറിച്ച്, ഒരു വ്യക്തിയുടെ പ്രവൃത്തി ഒരു വലിയ ഉദ്ദേശ്യത്തിന്റെ ഭാഗമാകുമ്പോൾ ആ വ്യക്തിയുടെ ധാർമിക ഉത്തരവാദിത്തത്തിന് എന്ത് സംഭവിക്കുന്നു എന്ന ചോദ്യമാണ്. ഏദൻതോട്ടത്തിലെ സർപ്പത്തെക്കുറിച്ചുള്ള ചോദ്യം ഇതേ പ്രശ്നത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. തിന്മയ്ക്ക് ഇടയാക്കുന്ന സർപ്പത്തെയും ദൈവം തന്നെയാണ് സൃഷ്ടിച്ചതെങ്കിൽ, സൃഷ്ടാവിനും സൃഷ്ടിയിലെ തിന്മയ്ക്കും ഇടയിലുള്ള ബന്ധം എങ്ങനെ നിർവചിക്കും?
ഇവിടെയാണ് ബാബുവിന്റെ ചിന്ത അപകടകരമായ വഴിയിലേക്ക് തിരിയുന്നത്. “കുറ്റം ചെയ്യുന്നതും മനുഷ്യബന്ധമാണ്” എന്ന അയാളുടെ ആശയം ആദ്യം കുറ്റത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അസ്വസ്ഥമായ അന്വേഷണമാണ്. എന്നാൽ ക്രമേണ അത് ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ആശയമായി മാറുന്നു. ചിന്ത ആദ്യം പ്രവൃത്തിയെ ചോദ്യം ചെയ്യുന്നു, പിന്നീട് പ്രവൃത്തിക്ക് ന്യായീകരണം നൽകുന്നു, ഒടുവിൽ ആ ന്യായീകരണം തന്നെ പ്രവൃത്തിയെ സൃഷ്ടിക്കുന്നു.
സിസ്റ്റർ അനസ്റ്റേഷ്യയും ബാബുവും തമ്മിലുള്ള സംഭാഷണങ്ങളിൽ വിശ്വാസവും , അതിനെചുറ്റിയുള്ള സംശയങ്ങളും നേർക്കുനേർ വരുന്നു. കുറ്റത്തിൽനിന്ന് മോചനം തേടി ദൈവത്തോട് പ്രാർത്ഥിക്കുകയാണ് അനസ്റ്റേഷ്യയുടെ വഴി. എന്നാൽ ബാബുവിന്റെ ചോദ്യം കുറച്ച് അസ്വസ്ഥമാണ്. "തന്നെ ഒരു കുറ്റവാളിയാക്കാൻ ദൈവം തന്നെയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിൽ ആരോടാണ് പ്രാർത്ഥിക്കേണ്ടത്?" -
ഈ ചോദ്യം ദൈവത്തിന്റെ അസ്തിത്വത്തെക്കാൾ വലിയൊരു പ്രശ്നത്തിലേക്കാണ് എത്തുന്നത്. മനുഷ്യന് തന്റെ പ്രവൃത്തിയുടെ പൂർണ്ണ ഉത്തരവാദിത്തമുണ്ടോ? അതോ മനുഷ്യന്റെ തീരുമാനങ്ങളും ദൈവിക പദ്ധതിയുടെ ഭാഗമാണോ?
സിസ്റ്ററുടെ മറുപടി വിശ്വാസത്തിന്റെ നിലപാടാണ്. 'ലോകത്തിലെ ഏറ്റവും വലിയ കുറ്റം ചെയ്യേണ്ടിവന്നാലും പ്രാർത്ഥിക്കണം' എന്ന് അവർ കരുതുന്നു. ദൈവവുമായി ഒരു പങ്കുകച്ചവടം നടത്താനുള്ള ശേഷിയില്ലാത്തതിനാൽ വലിയ കുറ്റവാളിയാകാതെ ചെറിയ കുറ്റങ്ങൾ ചെയ്യുന്നവനായി മാത്രം മാറാൻ പ്രാർത്ഥിക്കണമെന്ന ബാബുവിന്റെ വാദം ആദ്യം പരിഹാസമായി തോന്നിയാലും പിന്നീട് അതുതന്നെ അയാളുടെ ജീവിതത്തിൽ പ്രവർത്തിയായി മാറുന്നു. “ചെറിയ തിന്മ” എന്ന ആശയം ബാബു വെറുതെ ചിന്തിക്കുന്നില്ല, അയാൾ അതിനെ ജീവിക്കാൻ തുടങ്ങുന്നു. അയാൾ ക്രമേണ ഒരു മോഷ്ടാവ് ആകുന്നു. അതാണ് കഥാപാത്രത്തിന്റെ ദുരന്തം.
ആറ്റംബോംബിനെക്കുറിച്ചുള്ള ചർച്ച കൃതിയുടെ തത്വചിന്തയ്ക്ക് മറ്റൊരു നിർണായകമായ വികാസമാണ് നൽകുന്നത്. “ദൈവം ഒരേ സമയം ഇഷ്ടികയും ആശാരിയുമാണ്” എന്ന ആശയം സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള പരമ്പരാഗത വേർതിരിവിനെ ചോദ്യം ചെയ്യുന്നു. ദൈവം സൃഷ്ടിയുടെ പുറത്തുനിന്ന് അതിനെ നിർമ്മിക്കുന്ന ആശാരി മാത്രമല്ല ഒരോ അണുവിലും ഉണ്ട് . സൃഷ്ടിയുടെ തന്നെ വസ്തുവിൽ ദൈവിക സാന്നിധ്യമുണ്ടെങ്കിൽ, മനുഷ്യൻ ആറ്റത്തെ വിഭജിക്കുന്ന പ്രവൃത്തിക്ക് മറ്റൊരു അർത്ഥം ലഭിക്കുന്നു. മനുഷ്യൻ വിഭജിക്കുന്നത് വെറും പദാർത്ഥമല്ല; സൃഷ്ടിയുടെ അടിസ്ഥാന ഘടന തന്നെയാണ്. ഹിരോഷിമയും ആണവായുധവും ഈ ചിന്തയ്ക്ക് ചരിത്രപരമായ ഒരു ഭീകരത നൽകുന്നു. മനുഷ്യൻ പ്രകൃതിയുടെ രഹസ്യങ്ങളെ തുറന്നറിഞ്ഞപ്പോൾ അവൻ സൃഷ്ടിക്കാനുള്ള കഴിവിനൊപ്പം നശിപ്പിക്കാനുള്ള കഴിവും നേടി. അങ്ങനെ ശാസ്ത്രത്തിന്റെ വിജയം ധാർമിക ഉത്തരവാദിത്തത്തിന്റെ പരാജയമായി മാറാമോ എന്ന ചോദ്യം കൃതിയുടെ അടിയൊഴുക്കായി മാറുന്നു.
ബാബുവിന്റെ പ്രശ്നം ദൈവത്തെ കണ്ടെത്താൻ കഴിയാത്തതല്ല മറിച്ച് ഒരു ഉത്തരമില്ലാത്ത ചോദ്യത്തോടൊപ്പം ജീവിക്കാൻ കഴിയാത്തതാണ്.
പൊഖ്‌റാനിലെത്തിയാണ് കൃതിയുടെ ബൗദ്ധിക യാത്ര ഭൗതികമായ ഒരു സ്ഥലത്ത് എത്തിച്ചേരുന്നത്. ഇതുവരെ ബാബു ചിന്തിച്ചുകൊണ്ടിരുന്ന ദൈവം, തിന്മ, ആറ്റം, സൃഷ്ടി, നാശം എന്നീ ആശയങ്ങൾക്ക് പൊഖ്‌റാൻ ഒരു പ്രതീകമായി മാറുന്നു. അവിടെ നടന്ന ആണവപരീക്ഷണം ഒരു ചരിത്രസംഭവം മാത്രമല്ല മനുഷ്യസൃഷ്ടിയുടെ ആന്തരിക രഹസ്യങ്ങളിലേക്ക് കടന്നുചെന്നതിന്റെ പ്രതീകവുമാണ്. അതുകൊണ്ടുതന്നെ ബാബുവിന്റെ അവസാന യാത്രയ്ക്ക് ആ സ്ഥലം തിരഞ്ഞെടുക്കുന്നത് കൃതിയുടെ ഘടനയിൽ സ്വാഭാവികമായ ഒരു പൂർത്തീകരണം നൽകുന്നു.

കഥാന്ത്യത്തിലെ ബാബുവിന്റെ ആത്മഹത്യയെ ഒരു ദാർശനിക പരിഹാരമായി വായിക്കാൻ എനിക്ക് കഴിയുന്നില്ല. അത് ബാബു കണ്ടെത്തിയ ഉത്തരമല്ല, ഉത്തരമില്ലാത്ത ചോദ്യങ്ങളോടൊപ്പം ജീവിക്കാനുള്ള അയാളുടെ പരാജയമാണ്.
ഈ കൃതിയിൽ ഏറ്റവും ശ്രദ്ധേയമായത് ബാബു കുറ്റവാളിയാകുന്നതല്ല. കുറ്റം ചെയ്യുന്നതിനുമുമ്പേ അയാൾ അതിന്റെ തത്വചിന്തയിൽ കുടുങ്ങിപ്പോകുന്നതാണ്. അതിനാൽ ബാബുവിന്റെ യാത്രയെ ഒരു നൈതിക വീഴ്ചയുടെ രേഖയായി മാത്രം വായിക്കാൻ കഴിയില്ല. അതിരുകളില്ലാത്ത ചിന്തകൾ എങ്ങനെ ഒരു മനുഷ്യന്റെ ജീവിതത്തെ തന്നെ നിയന്ത്രിക്കുകയും ഒടുവിൽ അയാളെ തകർക്കുകയും ചെയ്യുന്നു എന്നതിന്റെ ആഖ്യാനമായും അതിനെ വായിക്കാം.
എന്നിരുന്നാലും, കൃതിയുടെ ഈ ദാർശനിക സമീപനത്തോട് എനിക്ക് പൂർണമായി യോജിക്കാനാവാത്ത ഒരു ഭാഗമുണ്ട്. 'ഇഷ്ടികയും ആശാരിയും' മതവിരുദ്ധമായ ഒരു കൃതിയല്ല.ദൈവം മനുഷ്യരെ ദുഷ്ടരാക്കുന്നു എന്ന വാദവും അത് മുന്നോട്ടുവയ്ക്കുന്നില്ല. പകരം, വിശ്വാസത്തെയും സംശയത്തെയും ഒരേ മേശയ്ക്ക് ഇരുത്തി അവയ്ക്കിടയിൽ തീരാത്ത ഒരു സംഭാഷണം സൃഷ്ടിക്കുകയാണ് സക്കറിയ ചെയ്യുന്നത്. കൃതിയുടെ വിജയം അതിന്റെ ഉത്തരങ്ങളിലല്ല, ഉത്തരം നൽകാൻ വിസമ്മതിക്കുന്ന ചോദ്യങ്ങളിലാണ്.
എന്നാൽ ദൈവവിശ്വാസത്തിൽ സംശയമുള്ള മനുഷ്യന്റെ യാത്രയെ തിന്മയിലേക്കോ ആത്മനാശത്തിലേക്കോ കൊണ്ടുപോകുന്ന രീതിയോട് എനിക്ക് പൂർണമായി യോജിക്കാനാവില്ല. നന്മയെയും തിന്മയെയും കേവലം മതത്തിന്റെ ഉള്ളിൽനിന്ന് മാത്രം മനസ്സിലാക്കാൻ ശ്രമിക്കുന്നതുകൊണ്ടാകാം ബാബുവിന് “തിന്മ” എന്നത് ഇത്രയധികം ആത്മസംഘർഷമുണ്ടാക്കുന്ന ആശയമായി മാറുന്നത്. പക്ഷേ ദൈവവിശ്വാസത്തിൽ സംശയമുള്ളവർ ഒടുവിൽ തിന്മയിലേക്ക് വഴുതിപ്പോകുകയോ ആത്മഹത്യയിൽ എത്തിച്ചേരുകയോ ചെയ്യുന്നു എന്ന വായന ഒരു ക്ലീഷേയിലേക്ക് ചുരുങ്ങുന്നുണ്ട്. വിശ്വാസത്തിന്റെ അഭാവം സ്വാഭാവികമായി ധാർമിക തകർച്ചയിലേക്കോ ആത്മനാശത്തിലേക്കോ നയിക്കുന്നു എന്ന ആശയത്തോട് യോജിക്കാൻ കഴിയില്ല എങ്കിലും ആ വിയോജിപ്പ് എന്റെ വായനാനുഭവത്തെ തെല്ലും ബാധിച്ചിട്ടില്ല.
This entire review has been hidden because of spoilers.
Displaying 1 - 4 of 4 reviews