കേരളചരിത്രത്തിൽ ധീരോജ്വലമായ ഒരദ്ധ്യയമാണ് കയ്യൂർ സമരം എഴുതിചെർത്തത്. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗമായിരുന്നു അത്. നാടൻ ജന്മിത്വവും വിദേശ ആധിപത്യവും കൃഷിക്കാരുടെ വിമോചന സമരങ്ങൾക്കെതിരെ ഏറ്റുമുട്ടിയപ്പോൾ നിരഞ്ജന അതിന്റെ വൈകാരികമായ സൂക്ഷ്മതലങ്ങൾ കണ്ടെത്തുകയായിരുന്നു. സ്വതന്ത്ര്യപ്രേമിയായ എഴുത്തുകാരൻ ആ കണ്ടെത്തലുകൾ ഹ്രുദയദ്രവീകരനമാം വിധം ചിരസ്മരണയിൽ വരച്ചു കാട്ടുന്നു. ചരിത്ര യാഥാർത്യവും ഉദാത്തമായ മാനവികബോധവും ഏകത്ര സമ്മേളിക്കുന്ന ചിരസ്മരണ സൗന്ദര്യത്മകമായ ഒരു സൃഷ്ടിയാണ്.
ഈ പേരുകൾ കേൾക്കാത്ത മലയാളികൾ ചുരുങ്ങും. കയ്യൂർ വിപ്ലവത്തിൻ്റെ വീരരായ നേതാക്കൾ. കേരള ചരിത്രത്തിലെ ധീരോജ്വലമായ ഒരദ്ധ്യായമായിരുന്നു കയ്യൂർ .
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യൻ എന്ന സിനിമയുടെ വേരുതേടി ചെന്നെത്തിയത് കന്നട സാഹിത്യകാരൻ നിരഞ്ജനയുടെ ചിരസ്മരണ എന്ന നോവലിലാണ്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ ഏറണാകുളം പബ്ളിക് ലൈബ്രറിയിൽ നിന്ന് കിട്ടി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ പഴയൊരു പ്രതി.