തൃശൂർ കേരളവർമ്മ കോളേജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ
ഓർമകൾ ദീപയുടെ അക്ഷരങ്ങൾക്കു പ്രകാശവും ഊർജവും അഴകും നൽകുന്നു. നക്ഷത്രങ്ങൾ നൽകിയ അക്ഷരം നീയെന്തുചെയ്തു എന്നു ദീപയോട് ചോദിച്ചാൽ നൽകാനുള്ള മറുപടി ദീപ്തവും സുന്ദരവുമാകുന്നു. ”ആയുധക്കടത്തുപോലെ രഹസ്യമായിരിക്കണം എല്ലാ സ്വപ്‌നസ്ഥലികളും. ആരും കാണരുത് . . . ആരോടും പറയരുത് . . . . എ.ടി.എം. കാർഡിന്റെ പിൻനമ്പർ പോലെ ഉള്ളിൽ സൂക്ഷിച്ചേക്കണം.” എന്നു ദീപ കുറിക്കുന്നു. സ്വർണപ്പാത്രം കൊണ്ടുമൂടിയാലും സത്യം മറയ്ക്കാനാകില്ല എന്നതുപോലെ സ്വപ്‌നങ്ങളുടെ അഴകും അധികനാൾ മൂടിവയ്ക്കാനാകില്ല എന്ന സത്യം വിളിച്ചോതുന്നു, ഇതിലെ ഓരോ വരികളും. സത്യനന്മകളുടെ ഈ ദീപാവലി നമ്മെ ചിരിപ്പിക്കും. ചിന്തിപ്പിക്കും. കൂടെ നടക്കും. പ്രകാശം ചൊരിയും.
This book is a memoir of Deepa Nisanth, who teaches Malayalam at Thrissur's famous Sree Kerala Varma College. The author has been in the limelight multiple times recently due to many controversies. Unlike some of the author's social media posts, this book looks at life from a lighter angle in simple language without many debates. This will be a decent choice for those who love to read memoirs that can be read casually, giving you an entertaining reading experience.
സാധാരണ ഗതിയിൽ 300 - 350 പേജ് ഉള്ള ഒരു പുസ്തകം വായിച്ചു തീർക്കാൻ ഞാൻ എടുക്കുന്ന സമയം 3 മുതൽ 4 ആഴ്ചകൾ ആണ്. അതെ. അത് തന്നെ. കുഴിമടിയനായ പുസ്തകപ്രിയൻ. അങ്ങനെ വരുമ്പോ 144 പേജ് ഉള്ള 'കുന്നോളം ഉണ്ടല്ലോ ഭൂതകാല കുളിർ' വായിക്കാൻ ചുരുങ്ങിയത് 10-15 ദിവസം എടുക്കേണ്ടതാണ്. എന്റെ പരിമിതമായ വായനാ അനുഭവം പരിശോധിച്ചാൽ മറിച്ചൊന്നും കണ്ടെത്താൻ വഴിയില്ല.
എന്നാൽ ഈ പുസ്തകത്തിന്റെ ആദ്യ താള് മറിച്ചത് മുതൽ, വായന കഴിഞ്ഞ് പുറം ചട്ട മടക്കി വെക്കുന്നതിനുമിടയിൽ കടന്ന് പോയത് വെറും 12 മണിക്കൂർ. ഓർമയിൽ ഒരു പുസ്തകം ഇത്രയും വേഗതയിൽ ഞാൻ വായിച്ചു തീർത്തിട്ടില്ല. അവസാനിച്ചതിന് ശേഷവും അതിലെ കുറിപ്പുകൾ മനസ്സിൽ തിങ്ങി നിൽക്കുന്നു. ഇടയ്ക്കിടെ പുറത്തോട്ടൊഴുകാൻ പാകത്തിൽ തികട്ടി വരുന്നു. വായനക്കിടയിൽ ഞാൻ പുഞ്ചിരിക്കുന്നു, ക്ഷോഭിക്കുന്നു, പൊട്ടിച്ചിരിക്കുന്നു, കണ്ണ് നിറയുന്നു, ഒരു പുസ്തകവായനക്കിടെ ഇത്രയും വികാരങ്ങൾ പുറത്തൊരാൾക്ക് കാണാൻ പാകത്തിൽ എന്റെ മുഖത്തു പ്രത്യക്ഷപ്പെട്ടത് ഒരുപാട് കാലങ്ങൾക്ക് ശേഷമാണ്. എന്ത് പറയണം എന്നറിയില്ല. മുൻപ് വായിക്കുമ്പോൾ, ഒരു പുസ്തകം കഴിഞ്ഞാൽ രണ്ടു മൂന്നു ദിവസം എടുക്കും അടുത്ത പുസ്തകം ആരംഭിക്കാൻ. വേറൊന്നും കൊണ്ടല്ല, വായിച്ചവസാനിപ്പിച്ച കഥയുടെ അംശങ്ങൾ, ആ ഹാങ്ങോവർ ഒന്ന് മനസ്സിൽനന് പൂർണമായി മാഞ്ഞു കിട്ടാനുള്ള സമയമാണത്. എന്നാൽ കുറച്ചു കാലമായ് ഈ പതിവ് തെറ്റിച്ചു കൊണ്ടിരിക്കാണ്. അങ്ങനെ മനസ്സിനെ കീഴ്പ്പെടുത്താൻ മാത്രം ശക്തി ഒളിപ്പിച്ച പുസ്തകങ്ങൾ ഒന്നും തന്നെ ഈ അടുത്തു അനുഭവിച്ചില്ല എന്നത് തന്നെ സത്യം. എന്നാൽ 'ഭൂതകാല കുളിരി' ന്റെ ഹാങ്ങ്ഓവർ രണ്ട് ദിവസത്തിൽ അധികരിച്ചു നിൽക്കും എന്നൊരു തോന്നലുണ്ട്. ആ ഒരു മാനസികാവസ്ഥ തന്നെയാണ് ഈ പുസ്തകത്തെ നിരൂപിക്കാനുള്ള ഏക അളവുകോൽ.
Its amazing because the incidents she portrays are everyday happenings most of us dont even have the time or mind to see and think about. When they come from her perspective they have the musk smell of nostalgia, fire of revolution and brightness of honesty. Many of her stories made my eye wet and many made me laugh. Although I dont agree with her stands on some issues she is one writer who has my admiration and love. Long live the nostalgia.
വെളുത്തതും വണ്ണമുള്ളതുമായ വൃത്തിയില്‍ അടുക്കിവെച്ച വർണ്ണപുസ്‌തകങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് കൂട്ടില്ലാതെ ഒതുങ്ങികൂടി മാറി നിന്ന ആ ഇരുണ്ട പടച്ചട്ടയുള്ള പുസ്‌തകത്തിന് നേരെ ഞാന്‍ കൈ നീട്ടി . ആ സൗഹൃദം അവിടെ ആരംഭിച്ചതാണ്. പിന്നീടതൊരു പ്രണയത്തിലേക്ക് ചെന്നെത്താന്‍ അധികം സമയം വേണ്ടി വന്നില്ല! വരികളിലെവിടെയൊക്കെയോ മറഞ്ഞിരുന്ന ഭൂതകാലക്കുളിരിന്റെ വേരുകള്‍ മനസ്സിനെ ആ പുസ്‌തകത്തില്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. ഓരോ വരിയിലും ജീവന്റെ തുടിപ്പുകള്‍ തൊട്ടറിഞ്ഞു. ഈറനണിഞ്ഞ കണ്ണുകള്‍ക്ക് പല വരികളെയും തിരസ്‌കരിക്കേണ്ടി വന്നു. ഫലിതപ്രിയരായവർക്ക് വിഷമിപ്പിക്കാനും കഴിയുമെന്ന് പണ്ടാരോ പറഞ്ഞത് അക്ഷരാർത്ഥത്തില്‍ ശരിയെന്ന് തോന്നിപോയ സന്ദർഭങ്ങള്‍ ഒരുപാടുണ്ടാർന്നു കൃതിയില്‍. എഴുത്തിലെ നിഷ്‌കളങ്കതയും ആത്‌മാർത്ഥതയുമാണ് ടീച്ചറെ ജനകീയമാക്കിയതെന്ന് വിശ്വസിക്കുന്നു. പുസ്‌തകം വളരെയേറെ ഇഷ്‌ടപ്പെട്ടു. മലയാളത്തിന്റെ ചരിത്രത്തില്‍ ടീച്ചറുടെ എഴുത്തൊരു മാർജിന്‍ ആവാഌള്ള സാധ്യതയുണ്ട്, ഈ എ.സി—ബി.ഡി എന്നൊക്കെ പറയുന്നോണം!!
നമ്മുടെ ഇടയില്‍ വായിക്കാന്‍ താല്‌പര്യമുള്ളവർ അനവധിയുണ്ടെന്നറിയുമ്പോള്‍ ഒരുപാട് സന്തോഷം. അതിനകമ്പടിയായി നിങ്ങളെപ്പോലുള്ള എഴുത്തുകാർ സജീവമാവട്ടെയെന്ന് ആശംസിക്കുന്നു..
I loved this book from page one. No book has made me laugh so much in recent days like this one. No book had succeeded in making me cry involuntarily but this one did. This amazing collection of memoirs by Deepa Nisanth takes the reader on a rollercoaster ride of emotions. Waiting eagerly to read more from her pen.
Deepa's style of writing is very much like the way we converse with friends and near ones. Usage of popular film dialogues thats apt for each occassion, makes it easy to convey the thoughts. The astonishing part is the fact that memories are so intact with her, and to the level of detail she could recollect.
Already started the next book - നനഞ്ഞു തീർത്ത മഴകൾ.
ഓര്‍മ്മകളിൽ ആനന്ദത്തിലാറാടുന്ന നിമിഷങ്ങളും ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടാക്കിയ നിമിഷങ്ങളും അടങ്ങിയിരിക്കുന്നു. വെറുമൊരു ഓര്‍മ്മക്കുറിപ്പായി ഈ പുസ്തകം കാണാനാവുന്നില്ല. പുസ്തകത്തിനൊപ്പം വായനക്കാരും സഞ്ചരിക്കുന്നു. മനസ്സിൽ തട്ടുന്ന വായനാസുഖമുള്ള സാമൂഹ്യബോധമുള്ള കുറിപ്പുകളാണ് ഇവയിലേറെയും.
A small book wrapping old memories . Past moments, events and experiences have been carefully jotted down. The most beautiful part is the name of the book; the name itself warms up the heart and triggers a sense of nostalgia.
നമുക്ക് ജീവിക്കാൻ ധൈര്യമി���്ലാതായിപ്പോകുന്ന, നമ്മെ കൊതിപ്പിക്കുന്ന, അർത്ഥവത്തായ ചില ജീവിതങ്ങളുണ്ട്. അവ നമ്മെ ഇടയ്ക്ക് പുച്ഛിക്കും. "നിങ്ങളീ ജീവിക്കുന്നതൊന്നുമല്ല ജീവിതം. ഇങ്ങനെയൊന്ന് ജീവിച്ചു കാണിക്ക്" എന്ന്പറഞ്ഞ് വെല്ലുവിളിക്കും.. ആ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യമില്ലാതെ നമ്മൾ ചൂളിച്ചുരുങ്ങും.
ബസിൽ യാത്ര ചെയ്യാൻ ഒട്ടും താൽപര്യമില്ലാത്ത ഒരാളാണ് ഞാൻ, അതുകൊണ്ട് തന്നെയാണ് കഷ്ടപ്പെട്ട് ഡ്രൈവിംഗ് ലൈസൻസ് എടുത്ത് എന്റെ അഹങ്കാരം ഒന്നുടെ കൂട്ടിയതും. പക്ഷേ ഇൗ കുറിപ്പുകൾ വായിച്ചു കൊണ്ടിരുന്നപ്പോൾ ബസിൽ ഒരു യാത്ര പോകാൻ വല്ലാത്ത മോഹം തോന്നി. ടീച്ചറെ പോലെ ഓർത്ത് വെക്കാൻ എനിക്കുമുണ്ട് കുറച്ച് നല്ല ബസ് യാത്രകളും സ്നേഹം നിറഞ്ഞ കണ്ടക്ടർ ഡ്രൈവർ ചേട്ടന്മാരും. ടീച്ചറെ പോലെ തന്നെ എന്തേ എന്നെ മാത്രം ഡാൻസും പാട്ടും പഠിക്കാൻ വിട്ടിലാന്നും പറഞ്ഞ് വീട്ടിൽ ബഹളം വെക്കുന്ന ആളാണ് ഞാനും. സ്കൂളിലും കോളേജിലും ഡാൻസും കളിച്ച് പാട്ടും പാടി ഷൈൻ ചെയ്തു നടന്നിരുന്ന എല്ലാരോടും ഭയങ്കരമായ അസൂയ എനിക്കും ഉണ്ടായിരുന്നു. എന്റെ പിള്ളേരെ ഞാൻ ഡാൻസും പാട്ടും ചിത്രം വരേം മ്യൂസിക് ഇൻസ്ട്രുമെൻസും പഠിപ്പിക്കാൻ വിടുംന്ന് അമ്മയോട് വീമ്പു പറയാറുണ്ട് ഞാൻ! വീട്ടിൽ പണ്ട് വരുത്തിയിരുന്ന വനിത മാഗസിനിൽ അച്ചടിച്ചുവരുന്ന തുടർനോവലുകൾ അമ്മയും ചേച്ചിയും കാണാതെ ഒളിച്ചിരുന്നു വായിച്ചിരുന്ന കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു!
പതിവുപോലെ തന്നെ, ചില കുറിപ്പുകൾ ചിരിപ്പിച്ചു മറ്റുചിലത് വിഷമിപ്പിച്ചു. നന്ദി ടീച്ചറെ, കുട്ടിക്കാലത്ത് പുസ്തകത്താളിൽ ആകാശം കാണിക്കാതെ മയില്പ്പീലി പെറ്റുപെരുകാൻ വേണ്ടി സൂക്ഷിച്ചു വെക്കുന്നത് പോലെ എൻറെ ഹൃദയത്തിൻറെ ഏതോ ഒരു കോണിൽ എന്നെന്നേക്കുമായി അടച്ചുപൂട്ടി വച്ചിരുന്ന ഓർമ്മകളുടെ പൂട്ട് തുറക്കാൻ എന്നെ പ്രേരിപ്പിച്ചതിന്. ഓർത്തുവയ്ക്കാൻ ഒരു കുന്നോളം ഓർമ്മകൾ ടീച്ചർ എനിക്കും സമ്മാനിച്ചിട്ടുണ്ട്, എൻറെ ഓർമ്മകളും, ടീച്ചറുടേയും. നന്ദി ടീച്ചറെ, ഇത്രയും മനോഹരമായി ഓർമ്മക്കുറിപ്പുകൾ എഴുതാം എന്ന് പഠിപ്പിച്ച് തന്നതിന്. ഓർമ്മകളോളം കുളിര് മറ്റൊന്നുനുമില്ല എന്ന് ഓർമ്മിപ്പിച്ചതിനു.
തികച്ചു൦ ആത്മാർത്ഥമായി എഴുതപ്പെട്ട പുസ്തക൦. ദീപ ടീച്ചറെ പറ്റി കേട്ടു തുടങ്ങിയിട്ട് നാൾ കുറച്ചായി. പുസ്തക൦ കയ്യിൽ കിട്ടിയപ്പൊൾ കുറച്ചൊന്നു വായിച്ചു നോക്കാം എന്നു കരുതി തുടങ്ങിയതായിരുന്നു, പക്ഷെ അത് അങ്ങനെയങ്ങ് പിടിച്ചിരുത്തിക്കളഞ്ഞു. ഒരുപക്ഷേ ഇതിനു മുന്പ് എന്നെ ഇങ്ങനെ പിടിച്ചിരുത്തിയത് മാധവിക്കുട്ടി ആയിരുന്നു. ഗതകാല സ്മരണകൾ ഇപ്പഴു൦ നെന്ജേറ്റി ലാളിക്കുന്നത് കൊണ്ടാവാ൦ പുസ്തക൦ എന്നെ ഭൂതകാലക്കുളിരിൽ ഒന്നു വിറ കൊള്ളിച്ചു. ആമുഖത്തിൽ Ms. Rekha കുറിച്ചതുപോലെ എവിടെയൊക്കെയൊ നമ്മുടെയൊക്കെ കുട്ടിക്കാലം അതേപോലെ അതിന്റ്റെ എല്ലാ തന്മയത്തോടെയു൦ നിഷ്ക്കളങ്കതയോടെയു൦ വരച്ചിടാൻ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട് എന്നു പറയാതെ വയ്യ. വളരെ ആർദ്രതയോടെ അതേസമയ൦ ശക്തമായ സ്ത്രീ സാനിധ്യത്തൊടെ ഓർമ്മകളെ അവതരിപ്പിക്കാൻ കാണിച്ച എഴുത്തുകാരിയുടെ ഔത്സുകയ്ക്ക് പ്രശ൦സകൾ. നിഷ്ക്കളങ്ക ബാല്യ൦ തുടങ്ങി കൗമാരത്തിന്റ്റെ തിടുക്കങ്ങളു൦ വെപ്രാളവു൦ യാതൊരുവിധ അതിശയോക്തിയു൦ കൂടാതെ പക്ഷെ അതിന്റ്റെ രസ൦ ഒട്ടു൦ തന്നെ ചോർന്നു പോകാതെ അവതരിപ്പിച്ചത് വളരെ ആകർഷണീയവു൦ ആസ്വാദകരവുമായി. ഇടക്കാലത്തു വായിച്ച നല്ലൊരു പുസ്തക൦..
Really nice one. Nostalgic.... Nostalgia is one of the most beautiful feeling u have as u grow old. This one really tickles the right nerves of ur nostalgia all along . Along with the simple narration and beautiful surrounding u feel like being transfered in person to Kerala Varma college. It also opens up the various biases in society . A must read
I loved this book. Only one complaint about it, is that it ended so soon :)
I picked up this book from my brother's shelf during my last visit home. I am a follower of Deepa's facebook posts and i was curious about her published work. As i was unpacking my luggage this sunday i picked up my harvest of malyalam books from my home trip this year, i had planned to arrange them in order of my mental priority list , the one that i formed while packing them. I picked 'Bhoothakalakulir' to glance through..I was/still am in the midst of another book i picked up from the library few days back which is a very interesting sequel to the one i finished on friday night. I thought i will just read one chapter of bhootakalakulir just like a google preview. Anyway i wasnt planning to read through the sunday night as i had many meetings on monday.
Guess what.. i couldnt put down this book and was rdevouring this book laughing like crazy all night. My husband was initally worried but as he is already familiar with my nightouts with books he slept peacefully (or as peacefully as my bouts of laughter would allow)
I could relate to many of these memoirs myself.. And reading it was like reading my own childhood diary or talking to my chaddi buddy :D.. And i guess thats what had made the book unputdownable for me..
In short this book is plain innocence and total honesty topped with amazing humour.
A bow to Deepa teacher's attitude towards life and towards the contemporary social norms..
Dear author, Please do write more and more.. and pls keep inspiring people. Waiting for more works from you..
ജീവിതമൊരു മൊണാലിസ ചിരിയാണെന്ന പുസ്തകമാണ് ദീപയുടേതായി ഞാനാദ്യമായി വായിക്കുന്നത്. അതു നൽകിയ വായനാനുഭവത്തിൽ നിന്നുമാണ്, 'കുന്നോളമുണ്ടല്ലോ ഭൂതകാലകുളിരെന്ന' പുസ്തകം വായിക്കാനുള്ള ആഗ്രഹം ഉരുത്തിരിഞ്ഞുവരുന്നത്.
ഇവിടെയും, വായന ഹൃദ്യമായൊരു അനുഭവമാണ്. എഴുത്തുകാരിയുടെ ഓർമ്മകളിൽ ബാക്കിയാവുന്ന ഭൂതകാലത്തിന്റെ കുളിരുകൾ, വായനക്കാരനിലേക്കിവിടെ പടർന്നുപിടിക്കുന്നുണ്ട്. ചിരിപ്പിക്കുന്ന, കണ്ണു നനയിപ്പിക്കുന്ന, വേദനിപ്പിക്കുന്ന ജീവിത മുഹൂർത്തങ്ങൾക്ക് വല്ലാത്തൊരു ആത്മാവുള്ളതായി തോന്നുന്നുണ്ട്.
ഇത്തവണ ദീപക്ക് പറയാനുള്ളത്, ഇരുപത്തിയഞ്ചോളം വരുന്ന കഥകളാണ്. അവരുടെ ഭൂതകാലങ്ങളിൽ കുളിരുകൾ ബാക്കിയാക്കിയ ഓർമകളുടെ കെട്ടിറക്കങ്ങളാണവയിലോരോ കഥകളും. കുളിരുനൽകുന്ന ഓർമ്മകളെ നമ്മൾ സാധാരണയായി സന്തോഷത്തോടൊപ്പം മാത്രമാവും ചേർത്തുവായിക്കുക. എന്നാലിവിടങ്ങനെയൊരു അർത്ഥമില്ല. കാരണമവരുടെ കഥകളിൽ വേദനയും, കുറ്റബോധവും, നഷ്ടപ്പെടലുമെല്ലാം കടന്നുവരുന്നുണ്ട്. പലവിധമായ അനേകം വികാരങ്ങൾക്ക് വേലിയേറ്റവുമിറക്കവും സംഭവിക്കുന്നുണ്ട്.
കഥകളിലൂടെ എഴുത്തുകാരി തനിക്ക് ചുറ്റുമുള്ള പല മനുഷ്യരെയും, നമ്മുക്ക് പരിചയപ്പെടുത്തുകയാണ്. ബസുമാറി കേറിയത് നിമിത്തം, വീട്ടിലേക്ക് പോകാൻ വണ്ടിക്കൂലിയില്ലാതെ നിന്നൊരു കൗമാരക്കാരിക്ക് മുഷിഞ്ഞ ഇരുപതു രൂപ നോട്ട് വെച്ചുനീട്ടി, ഒറ്റക്ക് പോകാൻ ഭയന്നു നിന്ന അവളോടൊപ്പം വീടുവരെ കൂട്ടുപ്പോയ ബസ് കണ്ടക്ടറും, ടീച്ചറിനെയെനിക്ക് ചിലപ്പോഴൊക്കെ അമ്മേയെന്ന് വിളിക്കാൻ തോന്നിയിട്ടുണ്ടെന്ന് പറഞ്ഞ വിദ്യാർത്ഥിയുമൊക്കെ, സ്നേഹത്തിന്റെ പര്യായങ്ങളായിയിവിടെ മാറുന്നുണ്ട്.
ഇത്തവണത്തെ കഥകളിലധികവും എഴുത്തുകാരിയുടെ കുട്ടിക്കാല സ്മരണകളിൽ നിന്നും ജന്മം കൊണ്ടവയാണ്. അതുകൊണ്ട് തന്നെ പ്രായത്തിന്റെ നിഷ്കളങ്കതകളും, അന്നത്തെ ചിന്തകളുടെ പക്വതയില്ലായ്മയുമൊക്കെ വായനക്ക് വല്ലാത്ത സുഖം പകരുന്നുണ്ട്. സുനിൽ കുമാറും, സോളമന്റെ മുന്തിരിതോട്ടങ്ങളും, കാക്കപ്പുള്ളിയും, അൺ പാർലമെന്ററി പദങ്ങളുമൊക്കെ രസമുള്ള വായനകളാകുന്നുണ്ട്.
പറയാനൊരുപാട് കഥകളുണ്ടാകുന്നതും ഒരനുഗ്രഹമാണെന്ന് ദീപയെ വായിക്കുമ്പോൾ പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട്. ആ കഥകളിൽ വേദനകളും, നിരാശകളുമൊക്കെ ഉ��്ടായേക്കാം. ഓർക്കുമ്പോഴൊക്കെ കണ്ണുപൊടിഞ്ഞു ചോര വന്നേക്കാം. അപ്പോഴുമിന്നത്തെ മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ ഏടുകളാണവയെന്നതിൽ മാറ്റം സംഭവിക്കുന്നില്ല. യാതൊന്നിനും പകരം വെയ്ക്കാൻ കഴിയാത്ത, പൊന്നു കൊണ്ട് തുലാഭാരം തൂക്കിയാലും തട്ടുയർന്നു പോകാത്ത അമൂല്യതകളാണവയെന്നതിൽ തർക്കവുമുണ്ടാകുന്നില്ല.
'ഓർമ്മകളെ സമയമളന്നു ജീവിക്കുന്നതിനിടയിൽ നിങ്ങളെന്നിൽ നിന്നും ഓടി മറയരുതേ'
ദീപ നിശാന്തിന്റെ ഓർമ്മക്കുറിപ്പുകളാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ എന്ന മനോഹരമായ കൃതിയിലൂടെ വരച്ചു ചേർത്തിരിക്കുന്നത്.എം എ മലയാളം ഒന്നാം റാങ്കോടെ പാസ്സായ ദീപ നിശാന്ത്, മനോഹരമായ ഭാഷയിൽ ആണ് തന്റെ കൃതികൾ രചിക്കുന്നത്.Ego ഒഴിവാക്കി മനസ്സുതുറന്ന് എഴുതുന്ന ഒരു വ്യക്തിയുടെ വാക്കുകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.ദീപയുടെ പല അനുഭവങ്ങളും വളരെ പരിചിതമായാണ് അനുഭവപ്പെട്ടത്.
"ബലാൽസംഗത്തിന് വിധേയായ പെൺകുട്ടിയെ നമ്മൾ ഇര എന്ന് വിളിക്കുമ്പോൾ ഇംഗ്ലീഷിൽ അവളെ വിളിക്കുന്നത് surviver എന്നാണ്. എത്ര നല്ല വാക്ക്!! അതിജീവനത്തിനുള്ള ഒരു വഴി അതിൽ തന്നെയുണ്ട്." സിതാര എഴുതിയ അഗ്നി എന്ന കഥയിലെ പെൺകുട്ടിയുടെ കരുത്താർന്ന സംഭാഷണങ്ങളും കൂടെ ചേർത്തിട്ടുണ്ട്.
"ഈ ലോകം ആണിനും പെണ്ണിനും മാത്രമുള്ളതാണോ? നമുക്ക് ഇഷ്ടമില്ലാത്ത ജീവിതം നയിക്കുന്നവർ എല്ലാം നമ്മുടെ കാഴ്ചപ്പാടിൽ സദാചാര വിരുദ്ധരും അസാന്മാർഗിക ളും ആണ്. കലികാലം എന്നൊക്കെ നമ്മൾ അങ്ങ് പറഞ്ഞു കളയും. "
ദീപയുടെ രണ്ടാമത്തെ കൃതിയാണ് വായിക്കുന്നത്. മനസ്സിൽ ഒരു കുളിർമഴ പെയ്യിക്കാൻ ഈ പുസ്തകത്തിന് സാധിച്ചു.☔️🌺
ഒരു പിടി നല്ല ഓർമകളും നല്ല എഴുത്തും .. നല്ല കഴിവുള്ള ആൾക്കാരായിരുന്നിട്ടും ദീപ ആഷിഖ് അബു പോലുള്ള ആൾക്കാർക്ക് പലരും പുല്ലു വില കല്പിക്കുന്നത് നിർഭാഗ്യവശാൽ ഇവർ രാഷ്ട്രീയ അടിമത്വത്തിന്റെ കയത്തിൽ അകപ്പെട്ടുപോയതു കൊണ്ടാണ്. അതായതു മറ്റു രാഷ്ട്രീയ നേതാക്കളെയൊക്കെ ഏതൊരു കാര്യത്തിനും നഖശികാന്തം എതിർക്കുകയും സ്വന്തം രാഷ്ട്രീയ നേതാക്കളുടെ കുറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ അല്ലെങ്കിൽ ന്യായീകരിക്കുകയോ ചെയ്യൽ. ഇവരെ പോലുള്ളവർക് നിഷ്പക്ഷമായി ചിന്തിക്കാനും എഴുതാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു
ദീപ നിശാന്തിന്റെ ഓർമ്മക്കുറിപ്പുകളാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ എന്ന കൃതി, ദീപ ടീച്ചറുടെ ഓർമ്മകൾ വായിച്ചു തുടങ്ങിയ ഞാൻ എത്തി ചേർന്നത് എന്റെ തന്നെ ഭൂതകാലാത്തിലേക്കായിരുന്നു.സാമ്യം തോന്നിയ ഒരുപാട് ഓർമ്മകൾ.
ചിന്തിപ്പിച്ചും ചിരിപ്പിച്ചും കണ്ണിനെ ഈറനണിയിച്ചും144 പേജുകൾ കടന്നു പോയതറിഞ്ഞില്ല.
ഒരുപിടി നല്ല ഓർമകളും, നല്ല എഴുത്തും, വിരളം ചില മണിക്കൂറുകളെ ടീച്ചറുടെ ഓർമകളെ അറിയാൻ എടുത്തുവെങ്കിലും കുറച്ചു നാളത്തേക്കു ഭൂതകാലാകുളിർ എന്നിലും നിറഞ്ഞു നില്കും
It's a fantastic book . Always felt if I knew the author so that she would have scribbled some good memories in a way that I wouldn't have seen or experienced . I am in love with her style of writing 😊
everyone can write something about their childhood. but it is a rare skill to remember most of those incidences and to present it in a funny way. the presentation of the sad feelings in that way forced to go deep into the events. I laughed a lot and sometimes deeply touched also. great writing
Simple memories really do have that power: they don’t shout, they whisper. A scent, a sound, a half-forgotten smile… and suddenly, you’re back in a moment that felt like nothing at the time but now feels like everything.