സഹോദരന്റെ ഗര്‍ഭം പേറുകയും ആ കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവല്‍രൂപത്തില്‍ എഴുതി പ്രസിദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം. സ്ത്രീമനസ്സിന്‍റെ അഗാധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത്. വൈചിത്ര്യങ്ങളിലൂടെ കടന്നു പോകുന്ന കഥാവിഷ്കാരം വായനക്കാരില്‍ വിസ്മയവും കൗതുകവുമുണ്ടാക്കുന്നു, ഡിസി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ കൃതി.
The acclaimed poet Indira Devi makes a public statement: "The father of my daughter, Kaveri, is my brother, the famous artist Narendran." This novel takes off from this shocking confession of incest.
However, we soon learn that it is not a novel - it is a memoir written in the year 2033. This is the falsehood the author deliberately puts before us; and we have to suspend disbelief and swallow it whole if are to get anything from the narrative. The memoir is written by Dahlia, Indira's bosom pal.
As we move through the book, however, we discover that it is anything but a conventional biography. It follows three protagonists instead of one: Narendran, his wife Ahalya and Indira. The author purposefully wrong-foots us by alternating the chapters between the protagonists, and taking some startling license with personal timelines (for example, Ahalya's narrative starts with her residence in the womb!). Each chapter has a footnote by Dahlia, on how it was put together with inputs from the various characters in the story.
As the story progresses, it forces us to question traditional norms and moralities. We learn that Indira is not Narendran's sibling but his first cousin on his mother's side: still, according to the matrilineal society of Nairs, sex between them would be incest. (This, while it was the custom to marry the maternal uncle's daughter until one generation ago!) Similarly, all sorts of sexual "deviations" like BDSM, lesbianism etc. - still taboo in Kerala's straitlaced society - are explored openly, without any sense of sensationalism.
The narrative is peppered with scenes of sexual intercourse, and the language is many a time sexually loaded. (There is even a chapter describing a sperm's journey to locate an egg, told from the sperm's point of view.) However, this is not done with the aim to titillate or shock - rather, the author makes sex integral to the development of his characters. (For example, each crisis in Narendran's career is catalysed by a sexual encounter.) It also explores pain and its thin boundary with sexual pleasure.
The denouement, when it comes, is rather unexpected and pleasantly rounds of the novel.
If I have to point out one weak point, I would say it is the narrative of Sivaramakrishnan (or S.R.K as he calls himself), the extremist turned sorcerer. Manikandan has used him to make a point about the tribal gods of Kerala and their bohemian worship, but even though interesting, it sticks out like a sore thumb.
-------------------------------------------------
There is a statement at the beginning that people who are bothered about protecting Indian culture and morality in the wake of modernism should read the Mahabharata first before reading this novel, so as to prevent heartache.
മൂന്നാമിടങ്ങൾ വായിക്കാൻ എന്തേ ഇത്ര താമസിച്ചു എന്ന സങ്കടത്തിൽ നിന്നാണ് ഇത് എഴുതുന്നത്. പല കാരണങ്ങൾ കൊണ്ടുമായിരിക്കാം. എന്നാലും മൂലകാരണം അതിന്റെ ബ്ലർബ് തന്നെ ആയിരുന്നു. "സഹോദരന്റെ ഗർഭം പേറുകയും ആ കുഞ്ഞിനെ വളർത്തുന്ന പ്രശസ്ത കവയിത്രിയും" എന്നത് എന്നെ ചിലപ്പോഴൊക്കെ നിരാശപ്പെടുത്തി.
കാമാഖ്യ എന്ന എന്നെ തീർത്തും നിരാശപ്പെടുത്തിയ നോവലിനു ശേഷമാണ് ഇത് വായിക്കാൻ എടുത്തത്. ഒറ്റയിരുപ്പിൽ വായിച്ച് പോകാവുന്ന കൃതിയാണെങ്കിലും എന്റെ അവസ്ഥയിൽ അതത്ര സത്യസന്ധമായി സാധിച്ചില്ല.
ഇന്ദിരാദേവി എന്ന പ്രശസ്ത കവയിത്രി നടത്തുന്ന ഒരു അഭിമുഖത്തിൽ നിന്നാണ് നോവലിന്റെ തുടക്കം. 17കാരിയായ തന്റെ മകളുടെ അച്ഛൻ തന്റെ തന്നെ സഹോദരൻ ആയ പ്രശസ്ത ചിത്രകാരൻ നരേന്ദ്രൻ ആണെന്നും ഇതൊക്കെ വിവരിക്കാനായി ഒരു നോവലിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും ഇവർ ടി.വി അഭിമുഖത്തിൽ ഇവർ പറയുന്നു.
അതിനു ശേഷം നമ്മൾ മൂന്നാമിടങ്ങൾ എന്ന നോവലിനെ വായിക്കുകയാണ്. നോവലിനുള്ളിലെ നോവൽ. എഴുതുന്നത് ഡാലിയ എന്ന ഇന്ദിരയുടെ കൂട്ടുകാരി ആണെങ്കിലും നോവലിലെ കഥാപാത്രങ്ങൾ എല്ലാം ചേർന്നെഴുതിയ ഒരു ജീവചരിത്ര നോവൽ എന്ന് വേണെമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാമെന്ന് ഡാലിയയും ഇന്ദിരയും പറയുന്നുണ്ട്. സദാചാര സംരക്ഷകർക്കുള്ള പുസ്തകമല്ല ഇതെന്നും അങ്ങനെയുള്ളവർ മഹാഭാരതം വായിച്ച് നോക്കണമെന്നും പ്രസാധകൻ നമുക്ക് മുന്നറിയിപ്പും തരുന്നുണ്ട്.
നരേന്ദ്രൻ, ഇന്ദിര, അഹല്യ എന്ന മൂന്ന് പേരുടെ വീക്ഷണകോണിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. നരേന്ദ്രന്റെ ചെറ്യമ്മയുടെ മകളാണ് ഇന്ദിര. അച്ഛനോട് വഴക്കിട്ട് നാട് വിടുന്ന നരേന്ദ്രൻ കൽക്കത്തയിൽ പ്രശസ്ത ചിത്രകാരനായ ബാബയുടെ അടുത്ത് നിന്ന് ചിത്രകല പഠിക്കുന്നു. ബാബയ്ക്ക് മകനെ പോലെ ആണയാൾ. അവിടെ വച്ച് ബാബയുടെ മകൾ സാറയുടെ സഹായത്തോടെ The Dance of Sex എന്ന ആദ്യത്തെ വലിയ ചിത്രം പൂർത്തിയാക്കുന്നു. സാറയിൽ നിന്നൊളിച്ചോടി അയാൾ ഷാർജയിൽ എത്തുന്നു. അവിടെ നിന്ന് വരയ്ക്കുന്ന ചിത്രത്തിന് ഫ്രഞ്ച് സർക്കാരിന്റെ ബഹുമതി ലഭിക്കുകയും അതോടെ അയാൾ ലോകമറിയുന്ന ചിത്രകാരനുമായ തീരുന്നു. പിന്നെ നാട്ടിലെത്തുകയും അഹല്യയെ വിവാഹം കഴിക്കുകയും അവർ തമ്മിൽ ഒരു ലവ് ഹേറ്റ് ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു.
ഇന്ദിര കവിയും വക്കീലുമാണ്. അത് കൊണ്ട് തന്നെ അവളുടെ വാദങ്ങൾ നമ്മളെ ഞെട്ടിക്കുന്നു. ഇന്ദിര കുഞ്ഞായിരിക്കുമ്പോൾ ആദ്യം നോക്കി ചിരിച്ചത് നരേന്ദ്രനെ നോക്കിയിട്ടായിരുന്നു. ആ ബന്ധം അവളിൽ ആദ്യമൊക്കെ ആരാധനയും പിന്നീടെപ്പോഴോ പ്രണയവുമായി വളരുന്നു. അത് കൊണ്ട് തന്നെ നരേന്ദ്രന്റെ മടങ്ങി വരവ് അവളിൽ വല്ലാത്ത മാറ്റമാണ് സൃഷ്ടിക്കുന്നത്. നരേന്ദ്രന് വരുന്ന ഓരോ വിവാഹാലോചനകളും അവൾ ബാലിശമായ പല കാരണങ്ങളും പറഞ്ഞ് മുടക്കുന്നു. അമ്മാവന്റെ മകനെ/ളെ വിവാഹം കഴിക്കാൻ സമൂഹം കൂട്ട് നിൽക്കുമ്പോഴും വല്യമ്മയുടെ മകനെ എന്ത് കൊണ്ട് പ്രണയിച്ചു കൂടാ എന്നവൾ ചോദിക്കുന്നുണ്ട്. അഹല്യയെ അവൾക്ക് ആദ്യമൊന്നും ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും വിവാഹത്തിന് ശേഷം അവളുടെ ഏറ്റവും അടുത്ത സുഹൃത്താവുന്നു അഹല്യ. നരേന്ദ്രനോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നത് ഏടത്ത്യമ്മ ആയ അഹല്യ കണ്ട് പിടിച്ചിട്ടും അവരുടെ ബന്ധത്തിന് ഒരു പോറൽ പോലും ഏൽക്കുന്നില്ല. അവർ പരസ്പരം നരേന്ദ്രനെ പറ്റി സംസാരിച്ച് കൊണ്ടേയിരുന്നു. നരേന്ദ്രന്റെ വീട് വിട്ട ശേഷമുളള ബന്ധങ്ങളെ പറ്റി അഹല്യവും അതിനു മുൻപുള്ള സാഹസിക കഥകളെ പറ്റി ഇന്ദിരയും വിവരങ്ങൾ കൈമാറി.
അഹല്യ ആണ് ഈ മൂന്ന് പേരിലെയും ഒട്ടും പിടി കിട്ടാത്ത വ്യക്തിത്വം. നോവലിന്റെ അവസാനം വരെ അത് അങ്ങനെ തന്നെ തുടരുന്നു. സ്‌കൂളിൽ ഋതുമതി ആയ വിവരം അവൾ വീട്ടിൽ ആരോടും പറയുന്നില്ല. ജോലിയിൽ സ്ഥാനക്കയറ്റത്തിന് വേണ്ടി തന്റെ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട പത്രാധിപരെ മുഖമടച്ചാട്ടി, അന്ന് തന്നെ അയാളുടെ ഡ്രൈവറുമായി രതിയിലേർപ്പെടുന്നു അഹല്യ. പെണ്ണ് കാണാൻ വരുന്നവരെ I am not a Virgin എന്ന ടീ ഷർട്ടുമിട്ട് നേരിടുന്നു. ഇതിഷ്ടപ്പെട്ട നരേന്ദ്രനെ വിവാഹം കഴിക്കുന്നു. ഇന്ദിരയുടെ നരേന്ദ്രനോടുള്ള ഇഷ്ടം നരേന്ദ്രനു പോലും മനസ്സിലാകാതിരുന്നിട്ടും ആ കുടുംബത്തിന് പുറത്ത് നിന്ന് വന്ന അഹല്യ വേഗം മനസ്സിലാക്കുന്നു. എന്നിട്ടും ഒരു പ്രശ്നവുമില്ലാതെ ഇതൊക്കെ സാധാരണയാണെന്ന മട്ടിൽ അവളോട് കൂട്ട് കൂടുന്നു. ഒരു രാത്രി ഇന്ദിരയെയും നരേന്ദ്രനെയും മനസ്സ് തുറന്ന് സംസാരിക്കാനായി ഒറ്റയ്ക്ക് വിടുന്നു. ഏതെങ്കിലും ഭാര്യമാർ ചെയ്യുന്ന പ്രവൃത്തി ആണോ ഇത് എന്ന് ഇന്ദിര കുണ്ഠിതപ്പെടുന്നു. ഒടുക്കം ഒരു നാൾ ഇന്ദിരയിൽ നിന്ന് പെട്ടെന്ന് അകന്ന് പോകുന്നു.
BDSM, തീക്ഷ്ണമായ ലൈംഗിക കേളികൾ, ലെസ്ബിയനിസം എന്നിവയിലൊക്കെ തൊട്ടു കൊണ്ടാണ് ഈ നോവൽ പുരോഗമിക്കുന്നത്. എന്നിരുന്നാലും അവ ഒന്നും വായനക്കാരനെ ഇക്കിളിപ്പെടുത്തുന്നതായോ അലോസരമുണ്ടാക്കുന്നവയായോ ഞെട്ടിപ്പിക്കുന്നതായോ തോന്നുന്നില്ല. അത്രക്ക് മനോഹരമായിട്ടാണ് അവയെ ഈ നോവലിൽ നോവലിസ്റ്റ് സംയോജിച്ചിരിക്കുന്നത്. ഈ മൂന്ന് പേരുടെയും കഥ വികസിക്കുന്നത് രതിയിലൂടെയാണ്. അതിനുത്തമ ഉദാഹരണമാണ് നരേന്ദ്രൻ. ഓരോ തീക്ഷ്ണമായ രതിക്കും ശേഷം അയാൾ ഒളിച്ചോടുകയാണ്.
മൂന്ന് നായക കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഉണ്ട് അവരുടെ കൂടെ നിൽക്കുന്ന, തിളങ്ങുന്ന, മറ്റു കഥാപാത്രങ്ങൾ.
അതിലൊന്ന് നോവൽ എഴുതുന്ന ഡാലിയ തന്നെ ആണ്. വളരെ സന്നിഗ്ദ്ധമായ ഒരു ഘട്ടത്തിൽ അഹല്യയുടെ ഞെട്ടിപ്പിക്കുന്നതായ ഒരാവശ്യം ചെയ്ത് കൊടുക്കാമെന്ന് ഏറ്റ് കൊടുക്കുന്നത് ഡാലിയ ആണ്. ഡാലിയുടെ ഇന്ദിരയുമായുള്ള ബന്ധം ലോ കോളേജിൽ നിന്ന് തുടങ്ങി മകൾക്ക് പതിനേഴ് വയസ്സാകുന്ന കഥയുടെ ഒടുക്കം വരെ ഉണ്ട്. അവർ തമ്മിലുള്ളത് ഒരു ലെസ്ബിയൻ ബന്ധമാണെന്ന് നമുക്ക് ഊഹിച്ചെടുക്കാമെങ്കിലും അതിനെ പറ്റി ഒന്ന് രണ്ട് തുമ്പുകൾ അവശേഷിപ്പിക്കുന്നതല്ലാതെ ഒന്നും തന്നെ എഴുത���ന്നില്ല മണികണ്ഠന്റെ ഡാലിയ. ആ ബന്ധം അംഗീകരിക്കാതെ, തുറന്നെഴുതാത്ത, അവരെ ഭീരുക്കളെന്ന് വിളിക്കുന്നുണ്ട് അനുബന്ധകുറിപ്പിൽ നോവൽ വായിച്ച മറ്റൊരു ലെസ്ബിയനായ മിസിസ്സ് എസ്.
പിന്നെ ഒന്ന് അഹല്യയുടെ അച്ഛൻ ആണ്. ഇന്ദിര ലോകം അറിയുന്ന കവയിത്രി ആകുമെന്നും നരേന്ദ്രനും അഹല്യയും അറിയപ്പെടാൻ പോകുന്നത് ഇന്ദിരയുടെ പേരിലാകുമെന്നും ആദ്യമേ പ്രവചിക്കുന്നുണ്ട് വേണുഗോപാലൻ മാഷ്. ഒടുക്കം മരണശേഷം മാഷിന്റെ കർമ്മങ്ങൾ ചെയ്യാനുള്ള ഭാഗ്യം ഇന്ദിരയ്ക്കാണ്.
എസ് ആർ കെ എന്ന് വിളിക്കപ്പെട്ട, പഴയ നക്സലായ, ഇന്ദിരയുടെ അമ്മാവൻ ശിവരാമകൃഷ്ണൻ. പിന്നീട് തന്റെ പ്രണയം തകർന്ന് ഭ്രാന്തനായി ഒടുക്കം ദ്രാവിഡ ദൈവങ്ങളെ കൂട്ട് പിടിച്ച് മന്ത്രവാദി ആകുന്നു. കൂടെ നിന്ന ഇന്ദിരയുടെ അമ്മയും അച്ഛനും അയാളെ പിൻപറ്റി കാശുകാരാകുന്നു. ഒന്നെങ്കിൽ ഇന്ദിരയുടെ ഒറ്റപ്പെടൽ വരച്ചിടാൻ, അല്ലെങ്കിൽ ദ്രാവിഡ ദൈവങ്ങളെ പറ്റി ഒന്ന് സ്‌പെഷ്യൽ മെൻഷൻ ചെയ്യാൻ, അതിന് മാത്രമാണ് ഒരല്പം അപൂർണ്ണമായി പോകുന്ന ഈ കഥാപാത്രം. പക്ഷേ അവസാനത്തെ അനുബന്ധ കുറിപ്പിൽ ഡാലിയ പറയുന്നത് പോലെ ഈ പുസ്തകത്തിന്റെ ലക്‌ഷ്യം അതൊന്നും അല്ലാത്തത് കൊണ്ട് നമ്മൾ വായനക്കാർ എസ ആർ കെ യുടെ പുറകെ പോവേണ്ടതില്ല.
2014 ൽ ഡി.സി ബുക്സിന്റെ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ നോവൽ ആണ് മൂന്നാമിടങ്ങൾ. അതിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു നോവലാണ് കരിക്കോട്ടക്കരി. ഇത് രണ്ടും വായിച്ച ഒരാൾ എന്ന നിലയിൽ അതിലെ അവാർഡ് സമിതിക്ക് ഒരിക്കലും തെറ്റു പറ്റിയിട്ടില്ല എന്ന് എനിക്കുറപ്പിച്ച് പറയാൻ പറ്റും. വിനോയ് കൂടുതൽ പുസ്തകങ്ങൾ എഴുതിയെങ്കിലും മൂന്നാമിടങ്ങൾ എന്ന ഒറ്റ നോവൽ മതി കെ. വി. മണികണ്ഠൻ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ. അത്രക്ക് മികച്ച കൃതിയാണിത്.
നമുക്കൊക്കെ ഒരു മൂന്നാമിടം ഉണ്ടെന്നും നമ്മുടെ മനസ്സിന്റെ വൈചിത്ര്യങ്ങളുടെ ഭൂമിക ഈ മൂന്നാമിടമാണെന്നും പറയാതെ പറയുന്നുണ്ട് ഈ നോവൽ.
രണ്ടായിരത്തി പതിനാലിൽ ഡി സി കിഴക്കേമുറി ജന്മശതാബ്തി നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ നോവലാണ് മൂന്നാമിടങ്ങൾ..
അധികമൊന്നും പൊതുഇടങ്ങളിൽ പ്രത്യക്ഷപെടാത്ത ഇന്ദിരയെന്ന പ്രശസ്ത കവിയത്രി ആദ്യമായി ഒരു മീഡിയയ്ക്ക് ഇന്റർവ്യൂ കൊടുക്കുന്നു. ആ ഇന്റർവ്യു വേളയിൽ സഹോദരന്റെ കുഞ്ഞിനെ ഗർഭം ധരിച്ചവളാണെന്നു പറയുന്നു.. അതിനു ശേഷം ഇന്ദിരയുടെ സുഹൃത്ത് ഡാലിയ എഴുതിയ ( 2033 ൽ നമ്മെ പറ്റിക്കുകയാണ് ) ഓർമ്മകുറിപ്പുകളിലൂടെയാണ് നോവൽ വികസിക്കുന്നത്.
ഇന്ദിര, നരേന്ദ്രൻ, നരേന്ദ്രന്റെ ഭാര്യ അഹല്യ എന്നിവരാണ് നോവലിലെ കേന്ദ്ര കഥാപാത്രങ്ങൾ..
ഇവിടെ നരേന്ദ്രൻ എന്ന കഥാപാത്രത്തെ നമ്മളിൽ പലർക്കും പരിചയമുണ്ടാകും. സിനിമാറ്റിക് ആയ പല കഥാപാത്രങ്ങളുടെയും ജീവിതത്തോട് സാമ്യം പുലർത്തുന്ന ജീവിതകഥയാണ് നരേന്ദ്രനുള്ളത്..അഹല്യയെന്ന ഭാര്യ കടന്നു വരുന്നത് വരെ.. വീട് വിട്ടു പോകുന്നതും പിന്നീട് തിരികെ വരുന്നതും സിനിമകളിലും കഥകളിലും കാണാൻ കഴിയുമായിരുന്ന ഒന്നായിരുന്നല്ലോ..
നരേന്ദ്രന്റെ ഭാര്യയായ അഹല്യ തീർത്തും വ്യത്യസ്തയാണ്.. ആർക്കും പിടി കൊടുക്കാതെ എന്നാൽ വായനക്കാരനെ സ്വാധീനിക്കുന്ന ഒരു കഥാപാത്രം.. വേദനകളിൽ ആനന്ദം കണ്ടെത്തുന്നവൾ.. രതിയിലും വേദനകൾ ഇഷ്ടപെടുന്നവൾ (BDSM)..വിവാഹ വാർഷികത്തിൽ ഒരു ചാട്ട ഭർത്താവിന് സമ്മാനമായി വാങ്ങി കൊടുക്കുന്നത് പോലും സ്ത്രീയുടെ ലൈംഗിക സങ്കൽപ്പങ്ങൾ ഒക്കെ മാറ്റി മറിച്ചാണ്.. താനൊരു കന്യകയല്ലെന്ന് ഉറക്കെ വിളിച്ച് പറയാൻ ആഗ്രഹിക്കുന്നൊരു പെണ്ണ്.. വേദനകളിൽ ലഹരി കണ്ടെത്തുന്ന ഒരുവൾ.. ഇത്തരമൊരു കഥാപാത്രത്തെ മറ്റൊരിടത്തും കണ്ടു മുട്ടിയിട്ടേയില്ല
അഹല്യ ഭംഗിയായി നോവലിൽ അവളുടെ ഇടത്തെ അടയാളപ്പെടുത്തി..
എന്നാൽ ഇന്ദിരയേ കുറിച്ചുള്ള പരിമിതമായ അറിവുകളെ ഉള്ളൂ.. അഹല്യയുടെ കണ്ണുകളിലൂടെയാണ് ഇന്ദിരയെ നമ്മൾ കൂടുതൽ അറിയുന്നത്.. ഇന്ദിരയെക്കാളും അടുത്തറിയുന്നത് അഹല്യയെയാണ്.. ഇതെഴുത്തുകാരൻ ബോധപൂർവം ചെയ്തതാണോ..?
ലെസ്ബിയനിസം, BDSM, സാറോഗേറ്റ് മദർ തുടങ്ങിയ വിഷയങ്ങൾ ഒക്കെയാണ് നോവലിൽ കടന്നു വരുന്നത്...
അവതരണം തികച്ചും പുതുമയുള്ളതും കൗതുകവുമുണർത്തുന്നതുമായിരുന്നു. എന്നാൽ കഥയുടെ അവസാനം ഒരു ശരാശരി വായനക്കാരന് ഊഹിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെയാണ്... അഹല്യയുടെ സ്പന്തനങ്ങളിലൂടെ കഥയെ അറിയുന്നവർക്കാണെങ്കിൽ
ആഖ്യാനം ലൈംഗിക ബന്ധത്തിന്റെ രംഗങ്ങൾ കൊണ്ട് സമൃദ്ധമാണ്.. എന്നാൽ അതൊരിക്കലും അതിരു കടന്നു പോകുന്നുമില്ല.. നരേന്ദ്രന്റെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ അയാളെ ഉത്തേജിപ്പിക്കുന്നതൊക്കെ ലൈംഗിക ബന്ധങ്ങളാണ്..
ഇതെന്താ ഒരു പെണ്ണ് ഇങ്ങനെ? ഭർത്താവിനെ വേറെ ഒരാൾക്കു കൊടുക്കുമോ.. സഹോദരന്റെ കുഞ്ഞിനെ പ്രസവിക്കുന്നോ.. എന്നിങ്ങനെയുള്ള പരമ്പരാഗത മാനദണ്ഡങ്ങളിൽ ഇന്നും വിശ്വാസം പുലർത്തുന്നവർ മൂന്നാമിടങ്ങളിലേയ്ക്ക് എത്തി നോക്കുന്നത്.. പരമ്പരാഗത ചിന്തകളെ മാറ്റി നിർത്തി വേണം...
നോവലിൽ കല്ല് കടിയായി തോന്നിയത് ശിവാരാമകൃഷ്ണൻ എന്ന മന്ത്രവാദിയുടെ പൂജകളും കാര്യങ്ങളും ഒക്കെയായിരുന്നു.. ഇന്ദിരയിലൂടെ കടന്നു പോകുമ്പോൾ അതിനു ചെറിയൊരു വിശദീകരണം കൊടുത്താൽ പോരായിരുന്നോ എന്നു തോന്നി...
തുടക്കത്തിൽ തന്നെ വായനക്കാരെ പിടിച്ചിരുത്തുന്ന കഥാസന്ദർഭം. കഥാപാത്രത്തിന്റെ ഓർമ്മയെഴുത്താകുന്ന നോവൽ.വ്യത്യസ്തവും മനോഹരവുമായ ഒരാശയം.
നോവലിസ്റ്റിന്റെ ചെറുകഥകൾ ഇഷ്ടപെട്ടിട്ടാണ് ഈ നോവൽ വാങ്ങിച്ചത്. ഓരോ കഥാപാത്രവും മനസ്സിൽ തങ്ങി നിൽക്കുന്നു. ഇന്ദിര, അഹല്യ, നരേന്ദ്രൻ . മൂന്നു പേർക്കും അസ്തിത്വം ഉണ്ട്. ഇന്ദിര ഒരു നൊമ്പരമായി മനസ്സിൽ തുടരുന്നു.
രസകരമായി വായിച്ചു പോകാവുന്ന സുന്ദരമായ നോവൽ. നോവൽ എന്ന ചിന്തയെ കാറ്റിൽപ്പറത്തി, ഓർമ്മപ്പുസ്തകം എന്ന ആശയം നമ്മളെ മിക്കപ്പോഴും പറ്റിക്കും. നല്ല രചന. ഓരോ അധ്യായത്തിന്റെയും അടിക്കുറിപ്പുകൾ നോവലിനെ വേറെ ഒരു തലത്തിലേക്ക് ഉയർത്തി. വായിച്ചു വരുമ്പോൾ തീരരുതെ എന്ന് ആഗ്രഹിച്ച ഒരു നോവൽ.
sexual orientation ഇടയ്ക്ക് കല്ല് കടി ആകുന്നുണ്ടങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ അതൊക്കെ കഥയോട് ചേർന്ന് പോകുന്നുണ്ട്. സ്ത്രീപക്ഷ രചന ആണെങ്കിലും ആണെഴുത്തു തന്നെയാണ്.
വൈരുദ്ധ്യം തോന്നിയത് പതിനൊന്നാം അധ്യായമാണ്. ഈ നോവൽ ഒരു കഥാപാത്രത്തിന്റെ ഓർമ്മയെഴുത്താണല്ലോ, അങ്ങനെയെങ്കിൽ ആരോടും പങ്കുവച്ചിട്ടില്ലാത്ത ശിവരാമകൃഷ്ണന്റെ ഭ്രമ കൽപനകൾ എങ്ങനെ ഡാലിയ / ഇന്ദിര യ്ക്ക് എഴുതാൻ പറ്റി?
ഇന്ദിര എന്ന പ്രശസ്തയായ എഴുത്തുകാരിയെ ചുറ്റിപറ്റിയുള്ള ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്ന രീതിയിൽ കൂട്ടുകാരിയായ ഡാലിയ ഇത് എഴുതിയിരിക്കുന്നത്. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇന്ദിരയും അവളുടെ സഹോദരനായ നരേന്ദ്രനും നരേന്ദ്രന്റെ ഭാര്യ അഹല്യയുമാണ് കഥാപാത്രങ്ങൾ. ഇതിൽ എടുത്തു പറയേണ്ടത് അഹല്യ എന്ന കഥാപാത്രത്തെയാണ്. ഇത്രയും വ്യത്യസ്തമായ ഒരു സ്ത്രീ കഥാപാത്രം വളരെ വിരളമാണ്. താൻ കന്യകയല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വേദനകളിൽ ലഹരി കണ്ടെത്തുന്ന ഒരു അപൂർവ സൃഷ്ടി. സഹോദരിക്ക് സഹകരണ തോന്നുന്ന പ്രണയവും വാടക ഗർഭപാത്രവും ലെസ്ബിയനിസവും ഇതിൽ കടന്നു വരുന്നുണ്ട്. പരമ്പരാഗത ചിന്തകൾ വച്ചു പുലർത്തിക്കൊണ്ട് ഈ നോവൽ നോക്കികണ്ടാൽ അല്പം ദഹനക്കേട് തോന്നും എന്നതിൽ സംശയം വേണ്ട.
സഹോദരൻ്റെ ഗർഭം പേറുകയും ആ കുഞ്ഞിനെ വളർത്തുകയും ചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവൽരൂപത്തിൽ എഴുതി പ്രസിദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം. സ്ത്രീ മനസ്സിന്റെ അഗാധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിർവ്വഹിക്കുന്നത് വൈചിത്ര്യങ്ങളിലൂടെ കടന്നു പോകുന്ന കഥാവിഷ്‌കാരം വായനക്കാരിൽ വിസ്‌മയവും കൗതുകവുമുണ്ടാ ക്കുന്നു, ഡിസി കിഴക്കെമുറി ജന്മശതാബ്ദി സ്‌മാരക നോവൽ മത്സര" ത്തിൽ ഒന്നാംസമ്മാനം നേടിയ കൃതി.