Koottu, a book on love, life and friendship written by Boby Jose Kattikad. It is a unique collection of selected writings by the author arranged in 4 categories: Love, Marriage, Giving and Friendship. Laced with life and laughter, this book would be a great reading experience.
ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ ജനനം. കപ്പൂച്ചിൻ സന്ന്യാസസഭയിൽ വൈദികൻ. ആത്മീയപ്രഭാഷണങ്ങളിൽ ശ്രദ്ധേയൻ. കൂട്ട്, അവൾ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, ഓർഡിനറി, അകം, പുലർവെട്ടം തുടങ്ങിയ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'മനുഷ്യസ്‌നേഹി' മാസികയുടെ എഡിറ്ററുമാണ്.
ജീവിതം ഒരുവനായി കരുതിവെക്കുന്ന അനന്യമായ കരുണയുടെ പേരാണത്. ഒരു കൂട്ട് വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്... എൻ്റെ കൂട്ടുകാർ ആരൊക്കെ എന്ന് ആലോചിക്കുന്നത് പകരം ഞാൻ ആർക്കൊക്കെ കൂട്ടാണ് എന്ന് വിചിന്തനം ചെയ്യാം.
ജീവിതത്തിൽ കൂട്ടായി എത്തുന്നവർ..സുഹൃത്തുക്കൾ, സഹോദരങ്ങൾ, പങ്കാളി എന്നിങ്ങനെ കൂട്ടിൻ്റെ പല നിർവചനങ്ങൾ കടന്ന് ഒടുവിൽ അവനവനോട് തന്നെയുള്ള കൂട്ടിൻെറ ആവശ്യകതയെ കുറിച്ച് വാചലനാകുന്നു ബോബി അച്ചൻ.
വാക്കുകൾ കൊണ്ട് മാജിക് തീർക്കുന്ന ബോബി ജോസ് കട്ടിക്കാടിന്റെ ഏറ്റവും മനോഹരമായ രചനകളിലൊന്ന്! 📖 ഇതിനെ വെറുമൊരു പുസ്തകമെന്നല്ല, മറിച്ച് ജീവിതത്തിലേക്കുള്ള ഒരു ചൂണ്ടുപലകയെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ❤️
എന്തുകൊണ്ട് ഈ പുസ്തകം വായിക്കണം? 👇 അതിർവരമ്പുകളില്ലാത്ത ചിന്തകൾ: ഇതൊരു സാധാരണ ആത്മീയ പുസ്തകമല്ല. പ്രണയം, വിവാഹം, ദാനം, സൗഹൃദം എന്നിങ്ങനെ നാല് ഭാഗങ്ങളിലായി ജീവിതത്തെ അത്രമേൽ ലളിതമായി അച്ചൻ ഇതിൽ വരച്ചുകാട്ടുന്നു. 🌿
സിനിമയും കഥകളും: നമ്മുടെ പ്രിയപ്പെട്ട സിനിമകളിലൂടെയും കഥകളിലൂടെയും പ്രണയത്തെയും സൗഹൃദത്തെയും ഇത്രയും ഹൃദ്യമായി ആവിഷ്കരിക്കാൻ ബോബി അച്ചനല്ലാതെ മറ്റാർക്ക് കഴിയും! 🎬✨
ലാളിത്യം തന്നെ ശക്തി: അച്ചന്റെ എഴുത്തുകൾ ഇഷ്ടപ്പെടുന്നവർക്ക് അറിയാം, ആ വാക്കുകളിലെ ലാളിത്യവും അത് വായനക്കാരന്റെ ഉള്ളിൽ തൊടുന്ന രീതിയും. വായന കഴിഞ്ഞാലും ആ വരികൾ ഉള്ളിൽ ബാക്കിയുണ്ടാകും. 🕊️
പ്രണയിക്കുന്നവർക്കും, സൗഹൃദത്തെ സ്നേഹിക്കുന്നവർക്കും, ജീവിതത്തെ തിരയുന്നവർക്കും ഒരുപോലെ നെഞ്ചോട് ചേർക്കാൻ പറ്റിയ ഒരു ഗ്രന്ഥം. എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്! 💯
Though the words are light as feather, the insights are so impactful and thought provoking. It's not a light read but need to spend some quality time with it to get the real benefits.