വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന്‍ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാന്‍സിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വര്‍ത്തമാനമാകുന്നു. നാട്ടുകാര്‍ക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറക്കുന്നു. എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്?
M. Mukundan(Malayalam: എം. മുകുന്ദൻ) is one of the pioneers of modernity in Malayalam literature. He was born on 10 September 1942 at Mayyazhi in Mahe, a one-time French territory in Kerala. He served as the president of Kerala Sahitya Akademi from October 2006 until March 2010. Mukundan is known in Kerala as 'Mayyazhiyude Kathakaaran' (The story-teller of Mayyazhi). His native village of Mayyazhi figures in his early works: 'Mayyazhippuzhayude Theerangalil', 'Daivathinte Vikrithikal', 'Appam Chudunna Kunkiyamma' and 'Lesli Achante Kadangal'. His first literary work was a short story published in 1961. Mukundan has so far published 12 novels and ten collections of short stories. Mukundan's latest four novels 'Adithyanum Radhayum Mattu Chilarum', 'Oru Dalit Yuvathiyude Kadanakatha','Kesavante Vilapangal' and 'Nritham ' carries a change in structure and approach. 'Oru Dalit Yuvathiyude Kadanakatha' reveals how Vasundhara, an actress has been insulted in the course of acting due to some unexpected situations. It proclaims the postmodern message that martyrs are created not only through ideologies, but through art also. 'Kesavante Vilapangal' one of his most recent works tells the story of a writer Kesavan who writes a novel on a child named Appukkuttan who grows under the influence of E. M. S. Namboodiripad. 'Daivathinte Vikrithikal' bagged the Kendra Sahithya Academy award and NV Prize. 'Ee Lokam Athiloru Manushyan' bagged the Kerala Sahitya Academy award. Daivathinte Vikrithikal has been translated into English and published By Penguin Books India. In 2008, Mukundan's magnum opus Mayyazhi Puzhayude Theerangalil fetched him the award for the best novel published in the last 25 years. Three of his novels were made into feature films in Malayalam . Mukundan wrote the script and one of them bagged a state film award. Mukundan's latest novel is "Pravasam" (sojourn in non-native land) and tells the story of a Malayali whose journeys carry him around the world. The French government conferred on him the title of Chevalier des Arts et des Lettres in 1998 for his contribution to literature.
'ദൈവത്തിന്റെ വികൃതികൾ, മയ്യഴിയുടെ തീരങ്ങളിൽ' എന്ന പുസ്തകങ്ങളിലൂടെ നമുക്ക് പരിചിതമായ മയ്യഴിയിലേക്ക് നമ്മളെ ഒരിക്കൽ കൂടി കൊണ്ട് പോകുകയാണ്, ശ്രീ മുകുന്ദൻ. ആ നാട്ടുഭാഷയും അവിടത്തെ ആളുകളും മലയാളികൾക്ക് ഇപ്പോ സുപരിചിതങ്ങളാണ്. കഥ പറഞ്ഞ് തുടങ്ങുന്നത് പതിന്നാലു വയസ്സുള്ള മാധവനും കഥ അവസാനിപ്പുക്കുന്നത് ബി എ ക്ക് പഠികുന്ന മാധവനുമാണ്, അത്രയും നാൾ മാധവൻ സൂക്ഷിച്ച ഒരു രഹസ്യവും അതിനെ തുടർന്ന് അവൻ അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങളും സരസമായി എഴുതിചേർത്തിരിക്കുന്നു. കുടുംബത്തിലെ പട്ടിണിയും പരിവട്ടവും ശമിപ്പിക്കാൻ ഫ്രാൻസിലേക്ക് കപ്പൽ കയറുന്ന കുട നന്നാക്കാൻ മാത്രമറിയുന്ന ചോയി മാധവനു ഒരു ലക്കോട്ട് സമ്മാനിക്കുന്നു, സൂക്ഷിച്ച് വെയ്ക്കാൻ. അതു തുറന്ന് വായിക്കാൻ മാധവനു, ചോയീടെ മരണം വരെ കാക്കണം അല്ലെങ്കിൽ ചോയി ഫ്രാൻസിൽ പോയി തിരികെ വരണം. അന്ന് തുടങ്ങി മാധവൻ എല്ലാവരുടേയും ജിജ്ഞാസക്ക് പാത്രമാവുകയാണ്. നമ്മൾ മനുഷ്യരുടെ ഒരു പൊതുസ്വഭാവം വരച്ചു കാട്ടുകയാണ് ഇവിടെ, മുകുന്ദൻ. മറ്റുള്ളവരുടെ ജീവിതരഹസ്യങ്ങൾ അറിയാണുള്ള മനുഷ്യസഹജമായ ത്വര, ഭൂമിയുടെ ഏത് കോണിലും ഒരുപോലെയാവുമെന്ന് തോന്നുന്നു. അവസാനം ആ രഹസ്യം അറിയുന്ന നിമിഷത്തിൽ അതിനു വിലയില്ലാതാവുന്നു. ഈ കഥയിലും സംഭവിച്ചത് അത് തന്നെ. എന്നിരുന്നാലും അങ്ങനെയൊരു അവസാനം കൊണ്ട് എന്താണ് എഴുത്തുകാരൻ ഉദ്ദേശിച്ചതെന്ന് ഒരു അവ്യക്തത എനിക്ക് തോന്നുന്നു.
വൻ സംഭവമൊന്നുമില്ലാത്ത ഒരു മുകുന്ദൻ കഥ. ലളിതമാണ്. മയ്യഴിപുഴയുടെ അച്ചടിക്കാതിരുന്ന ഒരു ഭാഗം, ഡിടൈൽഡായി എഴുതിയത് പോലെ. മയ്യഴിപ്പുഴയുടെ തീരങ്ങൾ വീണ്ടും വായിക്കാൻ തോന്നിക്കുന്ന പുസ്തകം
മറ്റൊരു മയ്യഴിക്കഥകൂടി. ചോയികൊടുത്ത ലക്കോട്ടിൽ എന്തായിരിക്കുമെന്ന ആകാംക്ഷ നാട്ടുകാരെപ്പോലെത്തന്നെ എന്റെയും സ്വസ്ഥത കെടുത്തിയതിനാൽ ഒറ്റദിവസംകൊണ്ടുതന്നെ വായിച്ചുതീർത്തു. നാടൻ ശൈലിയിലുള്ള ഭാഷയും ലളിതമായ ആഖ്യാനരീതിയും ഈ ചെറുനോവലിനെ ഏറെ ആസ്വാദ്യകരമാക്കി. നാട്ടുകാരുടെ പേരുകൾ എന്തുകൊണ്ടോ ബഷീറിനെ ഓർമിപ്പിച്ചു. വായിച്ചുകഴിഞ്ഞ് ഏറെ നേരമായിട്ടും കഥയിപ്പൊഴും തീരാത്ത പോലെ. മയ്യഴിക്കഥകൾക്ക് മരണമില്ലെന്നു തോന്നുന്നു.
പൂന്തോട്ടത്തിൽ ഉറങ്ങി കിടന്ന തന്റെ ചെവിയിലേക്ക് Claudius വിഷം ഒഴിച്ച് കൊന്നതാണ് എന്ന് അച്ഛൻ ഹാംലറ്റിന്റെ പ്രേതം മകൻ ഹാംലറ്റിനോട് പറയുമ്പോൾ , ആ നിമിഷം മുതൽ തന്റെ ജീവിതപാതകളിലേക്ക് സുഖകരമല്ലാത്ത ഇരുൾ നിഴലുകൾ ഉയർത്തെഴുന്നേറ്റ് വരുമെന്ന് അവനറിയില്ലായിരുന്നു.തന്റെ ബുദ്ധിയിലൊതുങ്ങാത്ത പല പ്രവർത്തികളിലേക്കും തന്റെ കൈകൾ ചലിക്കപെടുമെന്ന് അവൻ കരുതിയില്ല.ആ നിമിഷത്തിന് ശേഷം പഴയത് പോലെ ഒരിക്കലും അവന്റെ ജീവിതം ഒഴുകപ്പെടില്ല എന്നവനറിയില്ലായിരുന്നു.
കുട നന്നാക്കുന്ന ചോയി ഫ്രാൻസിലേക്ക് പോകും മുൻപ് 14 വയസ്സുള്ള മാധവന്റെ കയ്യിൽ ഏൽപ്പിക്കുന്ന ലക്കോട്ടിയിലേക്ക് ഒരു നാടും നാട്ടുകാരും അതിന്റെ ഭാഷയും സഞ്ചരിക്കപ്പെടുമ്പോൾ അലോസരപ്പെടുത്താതെ വരയ്ക്കപ്പെടുന്ന രംഗങ്ങളിലേക്ക് മാധവനെ കൂടാതെ മയ്യഴിയിലെ ഓരോ കഥാപാത്രങ്ങളും അന്ന്വരെ അവർ അനുഭവിച്ച ജീവിതമല്ല ഇനിമേൽ അവർ അനുഭവിക്കാൻ പോകുന്നത് എന്നതിന് അവ്യക്തമായ ഒരു ധാരണ പോലും ആർക്കുമുണ്ടായിരുന്നില്ല
മഴ പെയ്യുമ്പോൾ മാത്രം ഓർമ്മിക്കപ്പെടാറുള്ള ചോയിയിൽ നിന്ന് ആ നാട്ടിലെ വ്യക്തികളുടെ അസ്ഥിത്വപരമായ അടിസ്ഥാനം പോലും ചോയി മാധവനു രഹസ്യമായി കൊടുത്ത ലക്കോട്ടിലേക്ക് ആവാഹിക്കപ്പെടുമ്പോൾ ,ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ബുദ്ധി ബല അധികാര പരിധിക്കകത്ത് നിന്നുകൊണ്ട് നിയന്ത്രിതമല്ലാത്ത രീതിയിലേക്ക് ചലിക്കുവാൻ നിർബന്ധിതനാകുന്ന ഹാംലെറ്റിനെ പോലെ മാനസിക പരിവർത്തനത്തിന് വിധേയരാകപ്പെടുന്നു.
ചോയിയുടെ കത്ത് വായിക്കാനായി കടൽപ്പുറത്തേക്ക് പോകുന്ന മാധവൻ,ഒടുവിലവന്റെ ഉള്ളിലെ അനുഭവങ്ങളുടെ നീറ്റലുകൾ പുകഞ്ഞു പുറത്തേക്ക് നിശബ്ദ നിലവിളികളടങ്ങിയ വാക്കുകളായി മാറ്റപ്പെടുമ്പോൾ മാധവന്റെ മനസ്സിലെ നിയന്ത്രണങ്ങളുടെ അതിർത്തികൾ മായപ്പെട്ട് അവിടത്തെ അന്തരീക്ഷത്തിലേക്ക് ചോയിയുടെ രൂപത്തെ പ്രതിബിംബിപ്പിക്കുവാൻ കഴിയുന്ന രീതിയിലേക്ക് ഉള്ളിലെ രഹസ്യങ്ങൾ അവനെ മാറ്റിയിരുന്നു.
ചോയിയുടെ പേരും പേറി അവസാനമെത്തിയ കടലാസ് കഷണത്തിന്റെ വരവിൽ ,പിന്നെയെത്തിയ അവന്റെ ശരീരത്തിന്റെ വരവിൽ ആ ജനങ്ങൾ ഒരു പക്ഷേ സന്തോഷിചിരിക്കണം.അവർ അറിയാനാഗ്രഹിച്ച രഹസ്യനോവിന്റെ ഇരുൾ മാറപ്പെടുകയാണ് .അവന്റെ ശരീരം പോലും കാണാൻ കൂട്ടാക്കാതെ ലക്കോട്ടിയിൽ എഴുതപ്പെട്ടത് എന്തെന്നറിയാനുള്ള ഒരു ഭ്രാന്തമായ ആവരണത്തിലേക്ക് കഥാപാത്രങ്ങൾ അടയ്ക്കപ്പെട്ടു പോയിരുന്നു.
എഴുത്തുകാരൻ മയ്യഴിയിലേക്ക് ഒരിക്കൽകൂടി കടന്നു ചെല്ലുക മാത്രമല്ല,ഓരോ തരം മനുഷ്യരുടെയും ജീവിതങ്ങളെ ഒരു ലക്കോട്ടിൽ ബന്ധിപ്പിച്ചു ചലിപ്പിക്കുകയും, മയ്യഴിയിലെ മഴകളിൽ ചൂടുന്ന കുടകളിൽ കൂടി ,ആ കുടകളുടെ ഉടമസ്ഥരിൽ കൂടി ഒടുവിൽ ചോയിയുടെ ലക്കോട്ടിയിലും അത് സൂക്ഷിക്കാനായി ഏൽപ്പിക്കുന്ന മാധവനിലും കൂടെ പ്രവചനവശ്യമായ രാഷ്ട്രീയത്തെയും അവതരിപ്പിക്കുന്നു.
മയ്യഴിയും, അവിടുത്തെ തനത് സംസാരശയിലെയും മുകുന്ദന്റെ എല്ലാ നോവലുകളെയും പോലെ മികച്ചരീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
കപ്പൽ കയറിപ്പോകുന്ന ചോയിയും, ചോയി ലക്കോട്ട് ഏല്പിക്കുന്ന മാധവനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ലക്കോട്ടിൽ എന്താന്നെനു അറിയാനുള്ള നാട്ടുകാരുടെ ആകാംഷയും, ശ്രമങ്ങളും ബാക്കിയുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ അനൗപചാരികതയെ വളരെ ഭംഗിയായി തന്നെ ചിത്രീകരിക്കുന്നു.
നോവലിലെ നായകൻ മാധവന് ചുവപിനോടുള്ള ആവേശം അവന്റെ യൗവനത്തിൽ കുറയുന്നത് ഒരു കുട 'metaphor' ആയി ഉപയോഗിച്ചു നോവലിസ്റ്റ് ചിത്രീകരിക്കുന്നുണ്ട്. അവസാനം ഉയരുന്ന കാവിപുകയാകാം അവനു ചുവപ്പിനോടുള്ള ആവേശം കുറയാൻ ഉള്ള കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാകാം, ഗാന്ധിയുടെ മണ്ണിൽ പിറന്ന ചോയിയെ ദേശീയപതാക കൊണ്ട് പുതപ്പിക്കണം എന്നെഴുതിയിരുന്നതിനെ കാവികൊണ്ട് പുതപ്പിക്കണം എന്ന് മാറ്റിപറയാൻ മാധവനെ പ്രേരിപ്പിക്കുന്നത്.
മയ്യഴിയുടെ കഥാകാരന്റെ കുട നന്നാക്കുന്ന ചോയിലൂടെയുള്ള പ്രയാണമായിരുന്���ു കുറച്ചു ദിവസങ്ങൾ. മുകുന്ദന്റെ ഇതിലും മികച്ച രചനകൾ വായിച്ചു ശീലിച്ചത് കൊണ്ടാകണം ഒരിടവേളയ്ക്ക് ശേഷം എഴുതിയ ഈ നോവലിനോട് അത്ര പ്രതിബന്ധി തോന്നാതിരുന്നത്... എന്നാൽ നോവൽ സമ്മാനിക്കുന്ന വലിയ അർത്ഥങ്ങളെ വിസ്മരിക്കുന്നുമില്ല..
മാധ്യമം ആഴ്ചപ്പതിപ്പിൽ തുടർച്ചയായി എഴുതിയ ഈ നോവൽ പിന്നീട് ഡി സി പുസ്തകമാക്കി..
കുട നന്നാക്കുന്ന ചോയിയിലെ കേന്ദ്ര കഥാപാത്രങ്ങൾ ചോയിയും മാധവവനുമാണ്.. ഗ്രാമത്തിൽ ആകെയുള്ള കുട നന്നാക്കുന്ന ആളാണ് ചോയി. ഏത് കുടയും അയാൾ നന്നാക്കി കൊടുക്കും. എന്നാൽ ദാരിദ്ര്യം വിട്ടുമാറാത്ത ഒരു സാധാ ഗ്രാമീണ യുവാവ് തന്നെയായിരുന്നു ജോയിയും.. കുടുബത്തിന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ ചോയി കപ്പൽ കയറുന്നിടത്താണ് കഥ തുടങ്ങുന്നത്.. അന്നേ ദിവസം ചോയി ഒരു ലങ്കോട്ട് മാധവൻ എന്ന കുട്ടിയെ ഏൽപ്പിക്കുന്നു.. ആർക്കും കൊടുക്കാതെ പൊട്ടിക്കാതെ അത് സൂക്ഷിക്കണമെന്നും ആവശ്യപെടുന്നു.ഈ ലങ്കോട്ട് പിന്നീട് മാധവന്റെ ജീവിതത്തിൽ ഉണ്ടാക്കിയ പ്രശ്നാവഹമായ സാഹചര്യങ്ങളിലൂടെയാണ് നോവൽ പിന്നെ ഒഴുകുന്നത്..
മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് എത്തി നോക്കാൻ അനാവശ്യമായ തിടുക്കം കാണിക്കുന്ന മനുഷ്യർ മാധവന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ആവോളം നോവലിൽ ഉണ്ട് താനും..
നോവലിന്റെ കഥാകേന്ദ്രം ഗ്രാമം ആണെങ്കിലും അതിലൂടെ നഗരത്തിലേയ്ക്കും വൻകരയുടെയും രാജ്യങ്ങളുടെയും പ്രതേകതയും സംസ്കാരവും ഒക്കെ പറയുന്നുണ്ട്..
പട്ടിണിയിൽ അകപ്പെട്ട മനുഷ്യരും അവരുടെ സ്വഭാവ സവിശേഷതകളും എപ്പോഴെന്നത് പോലെ മനോഹരമായി വരച്ചിടപ്പെട്ടിട്ടുണ്ട്..
മുകുന്ദന്റെ ഭാഷ മയ്യഴിയുടെ നാട്ടു ഭാഷയാണ്.. അതിന്റെ സൗകുമാര്യം ആവോളം അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടുള്ളവരാണ് നമ്മൾ. ഇവിടെയും അതിനു മാറ്റമൊന്നുമില്ല.. നാട്ടുഭാഷ ആണെങ്കിലും മനസിലാകാത്തതായി അപൂർവം വാക്കുകളെ ഉണ്ടാകുള്ളൂ.. ഭാഷ അനർഘമായി ഇങ്ങനെ പ്രവഹിക്കുന്നു.. ആസ്വാദകൻ ഒഴുക്കോടെ വായിക്കുന്നു..
സ്ഥിരം മുകുന്ദൻ കൃതികളെ പോലെ ദുഃഖപരിവശ്യയായ ഒരവസാനം തന്നെയാണ് ഇതിനും.
നോവലിന്റെ അന്ത്യത്തിൽ ചോയി മരിക്കുകയും ചോയിയുടെ ലക്കോട്ടിൽ എന്താണെന്ന് അറിയാനായി നാട്ടുകാർ വട്ടം കൂടുകയും ചെയ്യുന്നുണ്ട്.. ഈ ഭാഗത്താണ് നോവലിന്റെ ആന്തരിക അർത്ഥങ്ങൾ നോവലിസ്റ്റ് ഒളിപ്പിച്ചിരിക്കുന്നത്.. ഗാന്ധിയുടെ മണ്ണിൽ പിറന്ന ചോയി ദേശീയ പതാക പുതച്ചു ചിതയിലേക്ക് എടുക്കണം എന്ന് എഴുതിയിരിക്കുമ്പോൾ മാധവൻ ആ അക്ഷരങ്ങളെ വായിച്ചത് മറ്റൊരു തരത്തിലായിരുന്നു കാവി പുതച്ചു ചിതയിലേക്ക് എടുക്കണം എന്ന് മാധവൻ തിരുത്തി വായിച്ചു... ഫാസിസത്തിന്റെ കടന്നു കയറ്റങ്ങൾ മാധവനിൽ ഉണ്ടാക്കിയ പ്രകടമായ മാറ്റങ്ങളാണ് ആ എഴുതാപ്പുറ വായനയ്ക്ക് പിന്നിൽ...
ഫാസിസത്തിന്റെ കടന്നാക്രമണങ്ങൾക്ക് നേരെ എഴുത്തുകാരൻ നടത്തിയ വിമർശനങ്ങളുടെ അമ്പുകൾ ആണ് ഈ പുസ്തകം
ഗാന്ധിജിയുടെ ഇന്ത്യ കാവി പുതയ്ക്കുന്നു എന്ന് വിളിച്ചു പറയുന്നതോടൊപ്പം അതിന്റെ ആകുലതകളും പങ്കു വയ്ക്കുന്നു...
ഫ്രഞ്ചുകാർ മാഹി വിട്ടുപോകുന്നിടത്ത് തുടങ്ങുന്ന നോവൽ ഭാരതം കാവി പുതയ്ക്കുന്നത് വരെയുള്ള കാലം ചർച്ച ചെയ്യുന്നുണ്ട്.. ഗ്രാമ പച്ഛാത്തത്തിലൂടെ രാഷ്ട്രീയമായുള്ള സമീപനങ്ങൾ ചർച്ച ചെയ്യുക കൂടി ചെയ്യുന്നുണ്ട്..
മയ്യഴിയുടെ പച്ഛാത്തലത്തിൽ മൂന്നാമത്തെ നോവൽ ആണിത്.. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ എന്നിവയാണ് മറ്റു പുസ്തകങ്ങൾ
#പ്രസാധകർ_ഡിസി #വില_210 ഇ ബുക്ക് ലഭ്യമാണ് 224 പേജുകൾ ആദ്യം പതിപ്പ് പുറത്തിറങ്ങിയത് 2015 ൽ
കുട നന്നാക്കുന്ന ചോയി പാരീസിലേക്ക് കപ്പൽ കേറി പോകാൻ നേരത്ത് അമ്പൂട്ടിയുടെ പതിനാല് വയസ്സുള്ള മാധവനിൽ ഒരു ലക്കോട്ട് ഏൽപ്പിക്കുന്നു. അതിനെ രഹസ്യമായി സൂക്ഷിക്കാനും ഉപദ്ദേശവും നൽകുന്നു, ഞൊടി ഇടകൊണ്ട് എന്ന ഈ വിവരം ഗ്രാമത്തിൽ പാട്ടായി. ചോയിയുടെ വീട്ടുക്കാരുണ്ടായിരിക്കെ കൂട്ടുകാരുണ്ടായിരിക്കെ..Why Madhav..?!
നാട് മുഴുവൻ ലക്കോട്ടിൻ്റെ പിന്നിലായി. ജിജ്ഞാസ അവരിലെ ഉറക്കം കെടുത്തി. ലക്കോട്ടിലെ ഉള്ളടക്കം കിട്ടാൻ കൊപ്പ്രായങ്ങളും കാട്ടി കൂട്ടി, പ്രകോപിപ്പിച്ചു, ഭീക്ഷണിപ്പെടുത്തി, എന്നിട്ടും മാധവിനെ തെല്ലും ബാധിച്ചില്ല. അതിനെയെല്ലാം വളരെ പക്വമായി നേരിട്ടു.
ഇടക്ക് അവനെ തേടി ചോയിയുടെ കമ്പി കൂടെ വന്നപ്പോൾ നാട്ടുകാർക്കും ബന്ധുകൾക്കും കലിതുള്ളി..ഒരു നാട് മുഴുവൻ ഭ്രാന്ത് പിടിപ്പിച്ച് അമ്പൂട്ടിയുടെ വീട്ടു പടിക്കൽ വട്ടംകൂടി അവസാനം ചോയി പറഞ്ഞ പോലെ ലക്കോട്ട് പൊട്ടിച്ച് വായിക്കുമ്പോൾ അതുവരെ നാട്ടുകാരും വായനക്കാരും ഒരുപോലെ അനുഭവിച്ച മാനസിക നില പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, വായിക്കുക തന്നെ വേണം.
മയ്യഴി പുഴയുടെ പാശ്ചാതലത്തിൽ എഴുതിയ ഈ നോവൽ പഴയ കാല ഗ്രാമീൺ ജീവിതവും ഭാഷയും സംസ്കാരവും ചിട്ടയോടെ കോർത്തിണകി ഒരുപറ്റം നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നോവൽ കൂടിയാണിത്. ചോയിയും കമലയും, മാധവനും രാധയും തീർത്ത സാഹോദര്യം നന്നായി ഇഷ്ട്ടപ്പെട്ടു. അന്തോണി സായവും അടിപൊളിയായിരുന്നു.
Another chapter in the acclaimed Mayyazhi series of novels which allowed current day Mahe to gain a mythological almost magical status amongst the cultural zeitgeists.
The letter cover handed over to a boy( Madhavan) by choyi when he left his home town to join French army and the curiosity surrounding the content of the letter and the boy’s struggle for keeping the letter safe is described in the novel. Novel describes different characters which we can relate to any typical kerala village who are eagerly waiting to know the content of the letter and the strategies adopted by them to achieve that. Author succeeded in keeping alive the curiosity of the reader till the end. A well written novel.
Since I am from the northern part of Kerala the language of the book was a joyous read. The storyline on the outset shows simple living and trust in humankind .But the sadness one feels at the end arises so many unanswered questions at the political scenario in our nation and it's overpowering presence over humanity.
എം.മുകുന്ദന്റെ 2015 ൽ ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച മനോഹരമായ നോവലുകളിൽ ഒന്നാണിത്. ഗ്രാമത്തിലെ കുടകൾ നന്നാക്കുന്ന ചോയി പണിയും ഗ്രാമവും വിട്ട് ഫ്രാൻസിലേക്ക് കപ്പൽ കയറുന്നിടത്താണ് കഥയാരംഭിക്കുന്നത്. പതിനാലു വയസ്സുകാരനായ മാധവനാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ചോയിയെ യാത്രയാക്കുന്നതിനായി അച്ഛൻ കുഞ്ഞമ്പുവും കാരണവർ തോലനും അവിടെ എത്തിയിരുന്നു. നാട്ടിലെ ഏത് വിശേഷങ്ങൾക്കും ആദ്യം എത്തുന��ന ചങ്ങാതിമാരായ മുച്ചിറിയൻ കോരനും പത്രാസുകാരൻ പത്രോസും നൂറ്കുമാരനും അവിടെ തോളിൽ കയ്യിട്ട് നിൽപ്പുണ്ടായിരുന്നു.അന്നാട്ടിലെ ജനപ്രതിനിധിയുടെ സഹായി ഗോപാലനും, പുള്ളി ബ്ലൗസും കരയുള്ള ചേലയും ധരിച്ചു നാട്ടുകാരുടെ മാധവി അമ്മായി എന്ന് വിളിക്കുന്ന മാധവിയും എത്തിയിരുന്നു. ഇവരെ കൂടാതെ വിദ്വാൻ കുഞ്ഞിരാമൻ മാഷും ആ കപ്പലിൽ ഭാര്യയെയും മക്കളെയും കാണാൻ പോകുന്ന അന്തോണി സായിവ് മാഷും അ��ിടെ എത്തിച്ചേർന്നിരുന്നു. . എന്നാൽ അവിടെ കൂടിയിരുന്നവർക്കിടയിൽ ചോയിയുടെ കണ്ണുകൾ മാധവനിലേക്കായിരുന്നു. ചോയിയുടെ നോട്ടത്തിൽ മാധവൻ ഒന്ന് പരുങ്ങുകയും വേവലാതിപ്പെടുകയും ചെയ്തു. ചോയി അവനെ കൂട്ടത്തിൽ നിന്ന് മാറ്റി നിർത്തിയിട്ട് മറ്റൊരും കാണാതെ ഒരു ലക്കോട്ട് മാധവനെ ഏൽപ്പിച്ചു കപ്പൽ കയറി പോയി. താൻ ഫ്രാൻസിൽ നിന്നും തിരിച്ചു വരുമ്പോഴോ അല്ലെങ്കിൽ തന്റെ മരണ ശേഷമോ മാത്രമേ ലക്കോട്ട് തുറക്കാൻ പാടുള്ളു എന്ന് പറഞ്ഞിട്ടാണ് ചോയി ലക്കോട്ട് ഏല്പിച്ചത്. . ലക്കോട്ട് മാധവനെ ഏൽപ്പിക്കുന്നത് അവിടെ കൂടി നിന്നവരിൽ ചിലർ കണ്ടിരുന്നു. ഇവർ ഇത് നാട്ടിലെ മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. ദിവസങ്ങൾ പോകും തോറും ചോയിയുടെ ലക്കോട്ടായി നാട്ടിലെ പ്രധാന ചർച്ചാവിഷയം. എല്ലാവര്‍ക്കും ചോയി കൊടുത്തു പോയ ലക്കോട്ടിൽ എന്താണ് ഉള്ളതെന്ന് അറിയണമായിരുന്നു. ഇതിനായി നാട്ടിലെ പ്രമാണിമാരും ജനപ്രതിനിധിയും നാട്ടുകാരടക്കം പല ശ്രമങ്ങൾ നടത്തിയിട്ടും മാധവൻ ഒന്നും തുറന്ന് പറഞ്ഞില്ല. എല്ലാവർക്കു മുമ്പിലും തന്റെ ഹൃദയം തുറന്ന് ജീവിച്ചിരുന്ന മാധവന് ഇതോട് കൂടി തന്റെ സാധാരണ ജീവിതവും സ്വസ്ഥതയും നഷ്ടപ്പെട്ടെങ്കിലും മാധവന് ചോയിക്ക് അവനിൽ ഉണ്ടായിരുന്ന വിശ്വാസം ഇല്ലാതാക്കാൻ തോന്നിയില്ല. സ്വസ്ഥത നശിച്ചാലും ചോയിക്ക് തന്നിലുള്ള വിശ്വാസം മുറുകെപ്പിടിക്കുന്നതിലായിരുന്നു മാധവന്റെ ശ്രദ്ധ. അതിനാൽ തന്റെ സഹോദരി അടക്കം തന്നെ സ്നേഹിക്കുന്നവരും നാട്ടുകാരും പ്രമാണിമാരും ജനപ്രതിനിധിയും പോലീസും ശ്രമിച്ചിട്ടും ആ ലക്കോട്ട് മാധവൻ നൽകിയില്ല. . ചോയി മാധവനെ എന്താണ് ഏല്പിച്ചത് എന്നറിയാനുള്ള ആകാംക്ഷ നാട്ടുകാരിൽ പലരുടെയും സമാധാനം ഇല്ലാതാക്കിയിരുന്നു. കാരണവർ തോലാനും ജനപ്രതിനിധി കണ്ണനും മാധവന്റെ നിസ്സഹകരണം കാരണം അവരുടെ അന്തസ്സിനും അഭിമാനത്തിനും കുറച്ചിലായി. ഇതിനെ തുടർന്ന് മാധവന് പല വെല്ലുവിളികളും നേരിടേണ്ടി വന്നു.
. ഒരു നാട്ടിൻപുറത്തെ പശ്ചാത്തലമാക്കി എഴുതിയ ഈ നോവലിൽ നാട്ടിൻപുറത്ത് നമുക്ക് ചുറ്റും കാണാനാവുന്ന എല്ലാ നന്മകളും തിന്മകളും അനുഭവിച്ചറിയാനാകും. കുഞ്ഞിമൂസ്സയും മാധവനും അരയിലെ ചരടുകൾ പരസ്പരം മാറ്റിക്കെട്ടിയതും , മാധവൻ ചോയിയുടെ വീട്ടുകാരിൽ ഒരാളെ പോലെയാവുന്നതും വരച്ചു കാട്ടുന്നതിലൂടെ മനുഷ്യൻ ഉണ്ടാക്കിയ പല വേലികളുടെയും അപ്പുറം മനുഷ്യ ബന്ധങ്ങൾക്കുള്ള വില എഴുത്തുകാരൻ നമുക്ക് കാണിച്ചുതരുന്നു.
മാധവൻ എന്ന 14 വയസ്സുകാരന്റെ ഭാവനയിൽ ആണ് ഈ നോവൽ രചിച്ചിരിക്കുന്നത്. കുട നന്നാക്കുന്ന ചോയി ഫ്രാൻസിലേക്ക് കപ്പൽ കേറുന്നതിനു മുമ്പ് ഒരു കുടയും ലക്കോട്ടും മാധവനെ ഏൽപ്പിക്കുന്നു. ആ ലക്കോട്ടിൽ എന്താണെന്ന് അറിയാൻ നാട്ടിലെ ജനങ്ങൾക്ക് ആകാംക്ഷ കൂടുന്നു. ആ ലക്കോട്ട് ചോയുടെ മരണശേഷം മാത്രമേ തുറക്കാൻ പാടുള്ളൂ എന്ന് അയാൾ മാധവനോട് പറഞ്ഞു ഏൽപ്പിച്ചിരുന്നു. അതിനാൽ തന്നെ അനിയത്തി രാധയോട് പോലും അവൻ ആ രഹസ്യം വെളിപ്പെടുത്തിയില്ല.
കൊപ്രക്കാരൻ കുഞ്ഞാബുവിന്റെ മകൻ കുട നന്നാക്കുന്ന ചോയി അന്തോണി സായിവ് വഴിയാണ് ഫ്രാൻസിൽ എത്തിയത്. നാട്ടിൽ അന്തോണി സായിവ് മാത്രമാണ് ഫ്രാൻസിൽ പോയിട്ട് ഓരോ വർഷവും തിരിച്ചുവരുന്നത്. ചോയിയുടെ വിശേഷങ്ങൾ അറിയാൻ നാട്ടുകാർക്ക് ആകാംക്ഷ കൂടി കൂടി വന്നു.
അങ്ങനെയിരിക്കെ വളവിൽ ഡഗ്ലസ് ചോയി മാധവന് കൊടുക്കാൻ ഏൽപ്പിച്ച രണ്ടാമത്തെ ലക്കോട് മായി ഫ്രാൻസിൽ നിന്ന് നാട്ടിൽ വരുന്നു.ലക്കോട്ടിലെ വിശേഷം നാട്ടുകാരോടും പങ്കുവെക്കാത്ത മൂലം അവർക്ക് മാധവനോട് ദേഷ്യം കൂടി കൂടി വരുന്നു.
കുട നന്നാക്കുന്ന ചോയി ഫ്രാൻസിൽ ചെന്നപ്പോൾ പട്ടാളക്കാരൻ ചോയിയായി. അതോടെ നാട്ടിലെ അയാളുടെ കുടുംബം സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടു. കമലേച്ചിയുടെ കല്യാണം നന്നായി തന്നെ നടന്നു, പക്ഷേ ചോയിക്ക് യുദ്ധത്തിന് പോകേണ്ടി വന്നതിനാൽ കല്യാണം കൂടാൻ സാധിച്ചല്ല. കുറച്ചു നാളുകൾക്കു ശേഷം യുദ്ധത്തിൽ മരിച്ച ചോയിയുടെ ശരീരവുമായി ശവപ്പെട്ടി നാട്ടിൽ എത്തിച്ചേരുന്നു. അതോടെ ചോയി മാധവന് ഏൽപ്പിച്ച ലക്കോട്ട് എന്താണെന്ന് അറിയാൻ ജനക്കൂട്ടം അവന്റെ വീടിനു മുന്നിൽ കൂടി. മാധവൻ ആരുമറിയാതെ മാധവി അമ്മായിയെ ഏൽപ്പിച്ച ലക്കോട്ട് അവൻ പൊതുസമൂഹത്തിനു മുന്നിൽ വായിച്ചു കേൾപ്പിക്കുന്നു. മരണശേഷം തന്റെ ശരീരം എങ്ങനെ ദേഹിപിക്കണം എന്ന കാര്യമാണ് അയാൾ ആ ലക്കോട്ടിൽ എഴുതിയിരുന്നത്. വലിയ എന്തോ കാര്യമാണ് അതിൽ ഉണ്ടായിരുന്നത് എന്ന് കരുതിയ ജനക്കൂട്ടം നിരാശരാകുന്നു.
🌺🌺🌺ഒരു മഴ നനഞു കുളിർന്ന സുഖമാണ് ഈ നോവൽ വായിച്ചപ്പോൾ അനുഭവപ്പെട്ടത്. പഴമയിലേക്കുള്ള ഒരു സഞ്ചാരം 🌺🌺🌺
മുകുന്ദന്റെ ഏറ്റവും ആഴം കുറഞ്ഞതും വിരസവുമായ കൃതി. ഒരു സസ്പെന്സിന്റെ പ്രതീതി നില നിർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒടുവിൽ അനാവരണം ചെയ്യപ്പെടുന്ന ആ സസ്പെൻസ് ഒട്ടുമേ ഉദ്വെഗജനകമല്ല.
മുകുന്ദന്റെ മറ്റു നോവലുകളിലെ പോലത്തെ തന്നെ നിഷ്കളങ്ക ഗ്രാമീണ കഥാപാത്രങ്ങളും, പ്രാദേശിക ഭാഷയും ഒക്കെ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ മറ്റു കൃതികളുടെ ഭംഗിയെ ഇല്ല. മുകുന്ദൻ തന്നെ തന്നെ അനുകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പോലെ.
📖-കുട നന്നാക്കുന്ന ചോയി☂️ ✒️- എം മുകുന്ദൻ 📃-224 💷-229 Genre- നോവൽ Publisher- ഡിസി ബുക്ക്സ്
മയ്യഴിയുടെ തനത് ഭാഷയും സംസ്കാരവും കോർത്തിണക്കി, ഗ്രാമീണ ജീവിതത്തിന്റെ നന്മ-തിന്മകളും അവരുടെ നിഷ്കളങ്കതയുടെ നൈർമ്മല്യവും സന്നിവേശിപ്പിച്ച അതിമനോഹരമായൊരു നോവലാണിത്. ഒരു മഹാരഹസ്യം തന്റെ ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിച്ചതു മൂലം പാണ്ഡവ മാതാവ് കുന്തി അനുഭവിക്കേണ്ടി വന്ന മനഃക്ലേശങ്ങളെക്കുറിച്ച് അറിയാത്തവർ ഉണ്ടാകില്ല. രഹസ്യങ്ങൾ സൂക്ഷിക്കുന്നതിലൂടെ ഒരുവന് തന്റെ സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെടുന്നു എന്നൊരു പ്രശസ്തമായ ഉദ്ധരണി ഉണ്ട്. അത്തരത്തിൽ യാദൃച്ഛികമായി ഒരാളുടെ രഹസ്യ സൂക്ഷിപ്പുകാരനായി മാറേണ്ടി വന്ന പതിനാല് വയസ്സുകാരൻ മാധവന്റെ ജീവിതത്തിൽ അവൻ നേരിടേണ്ടി വരുന്ന സംഘർഷങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
മാധവൻ സൂക്ഷിക്കുന്ന രഹസ്യം എന്തായിരിക്കുമെന്ന് തുടക്കം മുതൽ എഴുത്തുകാരൻ നിലനിർത്തുന്ന ആകാംഷ, ഒടുവിൽ ആ രഹസ്യം അനാവൃതമായിക്കാണാൻ നാട്ടുകാരേക്കാൾ ഒരുപക്ഷേ വായനക്കാർ തന്നെയായിരിക്കും കൂടുതൽ ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ നമ്മൾ ഒറ്റയിരുപ്പിന് വായിച്ചവസാനിപ്പിച്ചല്ലാതെ പുസ്തകം താഴെ വെക്കില്ല. എന്നാൽ, നമ്മൾ അറിയാൻ ആഗ്രഹിച്ച രഹസ്യം പരസ്യമായിക്കഴിയുമ്പോൾ നോവലിലെ കഥാപാത്രങ്ങളെപ്പോലെതന്നെ നമ്മൾ വായനക്കാരും നിരാശരാകും. രഹസ്യം അറിയുന്നതിനു വേണ്ടി ഉരുവെടുത്ത ജിജ്ഞാസ, അറിഞ്ഞതിനുശേഷം പിന്നീട് താൽപ്പര്യമില്ലായ്മയിലേക്ക് വഴിമാറുന്നു. മനുഷ്യ മനസ്സിന്റെ ഈ പൊതുസ്വഭാവം കഥാപാത്രങ്ങളുടെ വൈകാരിക പ്രകടനങ്ങളിലൂടെ വായനക്കാരിലും പ്രതിഫലിക്കുന്ന തരത്തിലുള്ള ശൈലിയാണ് എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്.
��ുട നന്നാക്കുന്ന ചോയി കുടുംബ പ്രാരാബ്ധവും തോളിലേറ്റി ഫ്രാൻസിലേക്ക് കപ്പലിൽ യാത്രയാവുന്നതിനു മുൻപ് പതിനാല് കാരനായ മാധവനെ ഏൽപ്പിക്കുന്ന ലക്കോട്ടിൽ, അനാവൃതമാക്കാത്ത രഹസ്യത്തോടൊപ്പം ഒരു നാടിന്റെ ചിന്തകൾ മുഴുവനും ആവേശിക്കുന്നു. ആ ലക്കോട്ട് കൈപ്പറ്റുമ്പോൾ മാധവൻ സ്വപ്‌നേപി കരുതിയിരുന്നില്ല ഒരു നാടിന്റെ മുഴുവൻ ജിജ്ഞാസയുടെ ഭാരവും കൂടി താൻ ചുമക്കേണ്ടിവരുമെന്ന്. പ്രലോഭനങ്ങളും, ഭീഷണിപ്പെടുത്തലും, ആരോപണങ്ങളും നിരന്തരം പ്രയോഗിച്ച് ലക്കോട്ടിൽ എന്താണെന്നറിയാനുള്ള നാട്ടുകാരുടെ പ്രയത്നം, ചോയിക്കു കൊടുത്ത രഹസ്യം സൂക്ഷിച്ചുക്കൊള്ളാമെന്ന മാധവന്റെ ദൃഢനിശ്ചയത്തിൽ ഇല്ലാതാവുന്നു. മഴ പെയ്യുമ്പോൾ മാത്രം ഓർമ്മിക്കപ്പെട്ടിരുന്ന ചോയി, നാട്ടുകാരുടെ പ്രജ്ഞയിൽ നിത്യവും ഓർമ്മിക്കപ്പെടുന്നവനായി.
തന്റെ മരണശേഷം മാത്രമേ ലക്കോട്ട് തുറക്കാവൂ എന്ന ചോയിയുടെ ആവശ്യം നിറവേറ്റാൻ കാലങ്ങൾക്കിപ്പുറവും മാധവൻ നിരന്തരം പ്രയത്‌നിച്ചുക്കൊണ്ടിരുന്നു. ഒടുവിൽ ചോയിയുടെ പ്രജ്ഞയറ്റ ശരീരവുമായി വിമാനം വന്നിറങ്ങിയപ്പോഴും ആളുകൾ കൂട്ടമായി മാധവന്റെ വീട്ടിലേക്കാണ് പോകുന്നത്. ഒരു പക്ഷേ ചോയിയുടെ മരണം അവരിൽ സന്തോഷവും ആശ്വാസവുമാണ് സൃഷ്ടിച്ചത്. കാലങ്ങളായി കാത്തിരുന്ന ഒരു സമസ്യയുടെ ദൂരീകരണം നടക്കാൻ പോകുന്നതിലുള്ള ആത്മസംതൃപ്തിയുമായിട്ടാണ് അവരോരോരുത്തരും മാധവനെ സമീപിച്ചത്. ഒടുവിൽ, താൻപോലും അറിയാതിരുന്ന, നിധി കാക്കുന്ന കാവൽഭൂതത്തിനെപ്പോലെ താൻ സൂക്ഷിച്ച ചോയിയുടെ ലക്കോട്ടിനുള്ളിലെ രഹസ്യം അവൻ അവർക്കുമുമ്പിൽ അനാവരണം ചെയ്യുന്നു.
രഹസ്യം അറിയുവാനുള്ള മനുഷ്യ മനസ്സിന്റെ പ്രവണതയും, അതറിഞ്ഞുകഴിയുമ്പോൾ വിലയില്ലാതെയാവുന്ന പൊതുസ്വഭാവവും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ ശ്രമിക്കുന്ന സമൂഹത്തിന്റെ പൊതുബോധമില്ലായ്മയുമെല്ലാം കുറിക്കുക്കൊള്ളുന്ന വിധം വരച്ചിട്ടിരിക്കുകയാണ് എഴുത്തുകാരൻ. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും മതസൗഹാർദ്ദത്തിന്റെ മഹത്വവും പ്രതിഫലിപ്പിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ നോവലിൽ കാണാൻ കഴിയും. നാട്ടുകാർ മോശപ്പെട്ടവളായി കണ്ട മാധവിയമ്മായിയെ വിശ്വസിച്ച് ചോയിയുടെ രഹസ്യം അടങ്ങിയ ലക്കോട്ട് മാധവൻ ഏൽപ്പിച്ചത് എന്തുകൊണ്ടായിരിക്കുമെന്ന നമ്മുടെ സംശയം, ചോയിയുടെ മരണത്തിൽ വിഷമിച്ച് അവർ ഉതിർത്ത കണ്ണുനീർത്തുള്ളികൾ സാധൂകരിക്കും. മനുഷ്യൻ സൃഷ്ടിക്കുന്ന വെറുപ്പിന്റെ അതിരുകൾക്കുമപ്പുറമാണ് മാനുഷിക ബന്ധങ്ങളുടെ ശക്തി എന്ന് കുഞ്ഞിമൂസയും മാധവനും പരസ്പരം കൈമാറുന്ന ചരടുകളിലൂടെ എഴുത്തുകാരൻ നമ്മെ ഓർമ്മിപ്പിക്കുകയാണ്. "ഉത്തരം ലഭിക്കുന്ന നിമിഷം, ചോദ്യം ഒരു ശൂന്യതയായി മാറുന്നു. രഹസ്യം അറിയുന്നതോടെ, അതിലേക്ക് നമ്മെ നയിച്ച ആകാംക്ഷയുടെ യാത്ര അവസാനിക്കുന്നു.
🌂എം.മുകുന്ദൻ്റെ 3 നോവലുകൾ വായിച്ചിട്ടുണ്ടെങ്കിലും അതിലേറ്റവും പ്രിയപ്പെട്ടത് "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" ആണ്. ഈ നോവൽ വായിച്ചപ്പോഴും മുകുന്ദൻ പറഞ്ഞുവെച്ചത് ഒരു മയ്യഴിക്കഥയായിരുന്നു. കഥാപാത്രങ്ങളാൽ സമ്പുഷ്ടമായ മുകുന്ദൻ്റെ നോവലുകളിലെ കഥാപാത്രങ്ങൾ മനസ്സിൽ എപ്പോഴും തങ്ങിനിൽക്കാറുണ്ട്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. . 🌂കുട നന്നാക്കുന്ന ചോയി ഫ്രാൻസിലേക്ക് കപ്പൽ കയറിപ്പോകുന്നതിനു മുൻപായി തനിക്ക് വിശ്വസിക്കാൻ കൊള്ളാമെന്നു തോന്നിയ മാധവന് ഒരു ലക്കോട്ട് താൻ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞുകൊണ്ട് ഏൽപിക്കുന്നു. അത് നാട്ടിലാകെ പാട്ടാകുന്നു. അങ്ങനെ നാട്ടുകാർക്ക് ഒന്നടങ്കം ആ ലക്കോട്ടിലെന്തെന്നറിയാനുള്ള ആകാംക്ഷ ജനിക്കുന്നു. പിന്നിടങ്ങോട്ട് മാധവൻ ഒളിപ്പിച്ചുവെച്ച ലക്കോട്ട് കണ്ടെത്താനും അതിലെന്താണെന്നറിയാനുമുള്ള നാട്ടുകാരുടെ പരിശ്രമങ്ങളാണ് നോവലിലുടനീളം. ഈ നോവൽ വായിക്കുന്ന വായനക്കാരനും ആകാംക്ഷയേറുകയാണ്. കൂടാതെ ആ ലക്കോട്ട് കാരണം മാധവൻ അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങളും നോവലിൽ പ്രതിപാദിച്ചിട്ടുണ്ട്. ഒരോ താളുകളിലും ആകാംക്ഷ നിറച്ചുകൊണ്ടാണ് നോവൽ മുന്നോട്ടു പോകുന്നത്. . 🌂അന്യൻ്റെ സ്വകാര്യതയിലേക്ക് നോക്കാനുള്ള മറ്റുള്ളവരുടെ ത്വരയെ പുസ്തകത്തിൽ തുറന്നു കാണിച്ചിട്ടുണ്ട്. ആകാംക്ഷയുടെ മുൾമുനയിൽ നിന്നുകൊണ്ട് വായിക്കാവുന്ന നല്ലൊരു നോവലാണ്.
മയ്യഴി തന്നെയാണ് ഈ കഥയുടെയും ഉൽഭവസ്ഥാനം. കുട നന്നാക്കുന്ന ജോലിയായിരുന്നു ചോയിയ്ക്ക്. കുടുംബം രക്ഷപ്പെടാൻ വേണ്ടി കടൽകടന്ന് പോകുന്നു അയാൾ. പോകാൻ നേരം ലക്കോട് മാധവനെ ഏൽപ്പിക്കുന്നു. തന്റെ മരണശേഷം അല്ലാതെ അത് തുറക്കരുതെന്ന് പറയുന്നു. പിന്നീടങ്ങോട്ട് ഒരു സ്വസ്ഥതയും സമാധാനവും ഇല്ലാത്ത ജീവിതമായിരുന്നു മാധവന് ഉണ്ടായിരുന്നത്. ലക്കോട്ട് മൂലം അവന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതായി അനുഭവപ്പെട്ടു തുടങ്ങി. എല്ലാവർക്കും ലക്കോടിൽ എന്താണെന്ന് അറിയണം. ജീവൻ പോയാലും കൊടുത്ത വാക്ക് തെറ്റിക്കില്ലെന്നായി മാധവനും. മാധവന്റെ ആത്മസംഘർഷം ഈ പുസ്തകത്തിൽ ഉടനീളം കാണാം. പരിചയമില്ലാത്ത കുറെയധികം മലയാളം വാക്കുകൾ ഈ പുസ്തകത്തിലുണ്ട്. അതുപോലെതന്നെ ഒരേ കാര്യം പലതവണ ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. കഥയുടെ തുടക്കത്തിൽ വിദേശയാത്രകൾ കപ്പൽ വഴി ആയിരുന്നെങ്കിലും അവസാനം എത്തുമ്പോൾ വിമാനം ആയിരുന്നു യാത്രാമാർഗ്ഗം. അതുവഴി കാലഘട്ടത്തിന്റെ മാറ്റങ്ങളും പുസ്തകത്തിൽ ഉൾകൊള്ളിക്കാൻ കഥാകൃത്തിന് നന്നായി കഴിഞ്ഞിട്ടുണ്ട്. ധാരാളം ചിത്രങ്ങൾ ചേർക്കുന്നതിലൂടെ പുസ്തകം കൂടുതൽ ആകർഷകവുമാക്കുന്നു.
ഫ്രാൻസിലേക്ക് കപ്പലിൽ ആളുകൾ കയറി പോകുന്നത് കാണാൻ വന്ന മാധവൻ, അവിടെവച്ച് കുട നന്നാക്കുന്ന ചോയിയെ കാണുന്നു. ആരെയും കാണിക്കരുത് എന്നുപറഞ്ഞ് ചോയി മാധവന് ഒരു ലക്കോട്ട് ( കത്ത് ) ഏൽപ്പിക്കുന്നു. അതറിയുന്ന നാട്ടുകാർക്ക് ആ ലക്കോട്ടിൽ എന്താണ് എന്നറിയാനുള്ള ആകാംക്ഷ ഉടലെടുക്കുന്നു, വായനയിലുടനീളം ആകാംക്ഷ വായനക്കാരായ നമ്മൾക്കുമുണ്ടാകും. പിന്നീട് പിറകെ വന്ന കത്തിൽ ചോയി വ്യക്തമാക്കുന്നു "താൻ മരിച്ചാൽ മാത്രമേ ആ കത്ത് തുറക്കാവൂ" എന്ന്. ആ ലക്കോട്ട് കാരണം മാധവൻ അഭിമുഖീകരിക്കേണ്ടിവരുന്ന സംഘർഷങ്ങളാണ് മുകുന്ദൻ തൻറെ മയ്യഴി ഭാഷയിൽ സരസമായി പ്രതിപാദിക്കുന്നത്. അന്യന്റെ രഹസ്യങ്ങളും മറ്റും അറിയാനുള്ള മനുഷ്യൻറെ ത്വര ആണ് ഇതിൽ നമുക്ക് കാണാൻ കഴിയുന്നു. രഹസ്യത്തിനാണ് മൂല്യം അതു പരസ്യം ആകുന്നതോടെ അതിൻറെ മൂല്യവും നഷ്ടപ്പെടുന്നു.സരസമായി തുടങ്ങിയ നോവൽ അവസാനഭാഗം എത്തുമ്പോൾ വളരെ ചിന്തനീയമായ കാര്യമാണ് മുകുന്ദൻ മുന്നോട്ടുവെക്കുന്നത്....
മറ്റൊരു മയ്യഴികഥ. 'മയ്യഴി പുഴയുടെ തീരങ്ങളിലും', ദൈവത്തിന്റെ വികൃതികളിലും' വായിച്ചു. കഥപാത്രങ്ങളുടെ ഛായ ഇവിടെയും പലരിലും കണ്ടു. പുസ്തകത്തിന്റെ അവസാന താളിൽ നായകൻ വില്ലനാകുമ്പോഴാണ് അതു വരെ വായിച്ചത് ഒരു രാഷ്ട്രീയ ആക്ഷേപഹസ്യമായിരുന്നു എന്ന് തിരിച്ചറിയുന്നത്(പുസ്തകത്തിന്റെ അവസാനം ടി. വി ചന്ദ്രന്റെ 'കഥാവശേഷന്റെ ' ക്ലൈമാക്സ് ഓർമ്മ വന്നു). നോവലിന്റെ ആഖ്യാന രീതി വൈചിത്രവും ആശയകുഴപ്പം ഉണ്ടാക്കുന്നതുമായി തോന്നി. മാധവൻ ഉത്തമപുരുഷ വീക്ഷണത്തിൽ 'ഞാൻ' എന്ന രീതിയിൽ കഥ പറയുന്നതിനിടെ പലപ്പോഴും കഥാക്കാരൻ നേരിട്ട് പറയുന്ന രീതിയിലേക്ക് മാറി��ോകുന്നുണ്ട് (മാധവൻ അവനറിയാത്ത കാര്യങ്ങൾ പിന്നീട് കേട്ടറിഞ്ഞു കഥ പറയുന്നതാണെങ്കിൽ തന്നെ 'അച്ഛൻ' എന്നതിന് പകരം 'കുഞ്ഞിക്കുനിയിൽ അമ്പൂട്ടി' എന്ന് പരാമർശിചിരിക്കുന്നത് എന്തെന്ന് മനസിലാകുന്നില്ല).
ഒരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റെടവുമുള്ള കഥ.
കുട നന്നാക്കുന്ന ചോയി താൻ മരിച്ചാലേ തുറക്കാവു എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ചിട് ഫ്രാൻസിലേക്ക് പോകുന്നു.അത് മയ്യഴിയാകെ വർത്തമാനമാകുന്നു. നാട്ടുകാർ പലവിധേന മാധവന്റെ കയ്യിലെ ലക്കോട്ട് കരസ്തമാക്കാൻ, അതിലെ രഹസ്യം അറിയാൻ ശ്രമിക്കുന്നുണ്ടെങ്കിലും മാധവൻ ചോയിയുടെ വിശ്വാസത്തെ രക്ഷിക്കാനായി അത് ഒളിപ്പിച്ചുവയ്ക്കുന്നു.മുച്ച്റിയൻ, കേളൻ മേസ്തിരി, വനജ, നൂറുകുമാരൻ, മാധവിയമ്മായി, വിദ്വാൻ കുഞ്ഞിരാമൻ മാഷ്, അങ്ങനെ എത്രപേർ ആ ലക്കോട്ടിൽ എന്തെന്നറിയാൻ ശ്രമിക്കുന്നു.പഠിപ്പും, വിവരവും ഇല്ലാതിരുന്ന ചോയി വീണ്ടും ലക്കോട്ടുകൾ അയക്കുന്നു, അവന്റെ വീട് നന്നായി വരുന്നു ഇതൊന്നും ആളുകൾക്കു സഹിക്കാതെ ആകുന്നു. അവസാനം മനുഷ്യന്റെ ജീവനെക്കാളും, മരണത്തെക്കാളും ലക്കോട്ടിലെ രഹസ്യം എന്തെന്നറിയൽ മാത്രം പ്രാധാന്യം ആകുന്നു.
മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ നമ്മളെ എല്ലാവരേയും ആ മണ്ണിന്റെ ചൂടും ചൂരും അറിയിച്ച എഴുത്തുകാരനാണ് മുകുന്ദൻ.. ഫ്രഞ്ച് അധീന മാഹിയും, സ്വതന്ത്ര്യത്തിന് ശേഷം നടന്ന സംഭവ വികാസങ്ങളും, മയ്യഴി കടപ്പുറവും, ഭാഷാ ശൈലിയും എന്തിന് അവിടുത്തെ കാറ്റിന്റെ സുഗന്ധം പോലും വായനക്കാരന് സുപരിചിതമാണ്. അത്തരത്തിലുള്ള നല്ലൊരു കൃതിയാണ് "കുട നന്നാക്കുന്ന ചോയി". മാധവനും, തോലനും, പത്രോസും, ചോയിയും, കുഞ്ഞിരാമൻ മാഷും, അന്തോണി സായ്വും, രാധയും, മാധവി അമ്മായിയും, അമ്പൂട്ടിയും അങ്ങിനെ എല്ലാരും മനസ്സിൽ ഇപ്പോഴും തത്തികളിച്ചുകൊണ്ടിരിക്കുന്നു. മയ്യഴിയുടെ കഥാകാരൻ എന്ന പേര് അദ്ദേഹം അന്വർത്ഥമാക്കി ഒരിക്കൽ കൂടി.
കടൽ കടന്നു പോകുന്ന പോയി മാധവൻ്റെ കയ്യിൽ ഒരു ലക്കോട്ട് കൊടുക്കുന്നു. താൻ മരിച്ചു കഴിഞ്ഞാൽ മാത്രമേ അത് തുറക്കാവു എന്ന് ചോയി മാധവനോട് പറയുന്നു. എന്നാൽ നാട്ടുകാർക്ക് ആ ലക്കോട്ടിൽ എന്താണുള്ളത് എന്നറിയണം . ചോയിക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി മാധവൻ അവസാന നിമിഷം വരെ പല പ്രലോഭനത്തിലും ഭിഷണയിലും വീഴാതെ ആ ലക്കോട്ട് ഒളിപ്പിച്ചുവക്കുന്നു. അവസാനം പോയി മരണപ്പെട്ടു എന്നറിയുമ്പോൾ അത് എടുത്ത് നാട്ടുകാരുടെ സാനിധ്യത്തിൽ വായിക്കുന്നു.
കുട നന്നാക്കുന്ന ചോയി ഫ്രാൻസിൽ പോകുന്ന സമയത്തു് മാധവനുനൽകുന്ന, വായനക്കാരനെയും ഒരു ഗ്രാമത്തെ മുഴുവനും ഉദ്വെഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന, ആ ലക്കോട്ടിലെ (ലെറ്റർ) രഹസ്യം അനാവരണം ചെയ്യപെടുന്നതോടുകൂടി ഈ വായനവർഷം അവസാനിക്കുന്നു. എന്നാൽ അതിലൂടെ ഉയർത്തപ്പെടുന്ന ശക്തമായ സാമൂഹ്യരാഷ്ട്രീയ വിമർശനങ്ങൾ കുറേകാലം കൂടി മനസ്സിൽ തങ്ങി നിന്നേൽക്കാം.
ഒരു കുഞ്ഞു ഗ്രാമത്തിന്റെ, പച്ചയായ മനുഷ്യരുടെ കഥ. നമ്മുടെ നാട് കുറച്ച വർഷങ്ങൾക്ക് മുമ്പ് ഇത് പോലെ ആയിരുന്നില്ലേ.. രഹസ്യങ്ങൾ ഇല്ല, എന്റെ വീടെന്നോ അടുത്ത വീടെന്നോ ഇല്ല. സന്തോഷമായാലും വിഷമങ്ങൾ ആയാലും എല്ലാം എല്ലാവരുടെയും ആയിരുന്നു. ചോയി മാധവന് കൊടുത്ത ലക്കോട്ടിൽ എന്തായിരുന്നു എന്നറിയാണ് മയ്യഴികാരെപോലെ വായനക്കാർക്കും ആകാംക്ഷ നിറയുന്നുണ്ടായിരുന്നു.
ഒരു കുഞ്ഞു കഥയെ നമുക്ക് ഇഷ്ടപെടുന്ന രീതിയിൽ പ്രാദേശിക ഉച്ചാരണങ്ങളോടെ കുറച്ചു സസ്പെൻസ് കൂടി കലർത്തി നമുക്ക് മുന്നിൽ അവതരിപ്പിചിരിക്കുന്നു. കഥ വായിച്ചു തീരുമ്പോൾ ഇത്രയേ ഉള്ളൂ എന്ന് തോന്നുമെങ്കിലും നമുക്കും ഒരു ജിജ്ഞാസ ഉണ്ടാകും ചോയിയുടെ ലക്കോട്ടിൽ എന്താണെന്ന് അറിയാൻ. വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു നോവൽ
ചോയി യും മാധവനും നാട്ടുകാരും ഉള്ള ഒരു മാഹി കഥ... സാധാരണ ഗതിയിൽ തുടങ്ങി ഒരു പിന്നീട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ തോനുന്ന നോവൽ... യൗവനത്തിലെ ചുവപ്പിനോട് ഉള്ള അഭിനിവേശവും പിന്നീട് അത് കുറയുന്നതും ദൈവത്തിനോട് നന്ദി പറയുന്നതും ഒക്കെ ഒരു metaphor ആയിട്ട് എടുക്കാം
The book offers a captivating story with well-developed characters. Although it doesn't quite reach the literary heights of "Mayyayipuzhayude Therathu" and "Haridwar IL Manigal Muzhangunnu," it remains an engaging and worthwhile read.
Another beautiful Novel by M. Mukundan in the background of Mayyazhi. It is better to read "Mayyazhippuzhayude Theerangalil" before reading this novel.