ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്‌ത്രീയമായി വിശദീകരിക്കുന്ന വിഖ്യാത കൃതിയായ ഗോഡ് ഡെലുഷനെ മുൻനിർത്തിയുള്ള പഠനമാണിത്. ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്‌ത്രീയാവബോധത്തിലൂടെ ലോകത്തെ
ഞായറാഴ്ച മാത്രം പള്ളിയിൽ പോകുന്ന ഒരു ദൈവവിശ്വാസി എന്ന നിലക്ക് ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഉള്ള ദൈവവിശ്വാസം നഷ്ടപെടുമോ എന്ന ഭയം എനിക്കുണ്ട്, എന്നിരുന്നാലും നാസ്തികർ എഴുന്നുള്ളിക്കുന്ന വില കുറഞ്ഞ ന്യായങ്ങളെ വില കൊടുക്കാത്ത ഞാന്‍ ഈ പുസ്തകം വായിച്ചു തീര്‍ത്തെങ്ങകില്‍ അതു ഡോകിന്‍സിന്റെ അവതരണം തന്നെ ആണ്. എന്തിനെയും ചോദ്യം ചെയ്തു ഉത്തരം തേടുന്നതാണു അതിനെയാണ് നമ്മള്‍ വിശ്വാസികേണ്ടത്, മതം കല്‍പ്പിച്ചു തരുന്ന വിശ്വാസ സത്യങ്ങളും മീതുകളേയും കണ്ണടച്ച് വിശ്വാസികന്‍ തയ്യരകരുത് എന്ന് പറയുന്നത് പൂര്‍ണ്ണമായി ഏതൊരു വിശ്വസിക്കും അങ്ങനെ തള്ളി കളയാന്‍ സാധിക്കില്ല. അതാണു ഡോകിന്‍സിന്റെ വിജയവും. കാര്യകാരണങ്ങൾ ഇത്രയും വിശദീകരിച്ചു അവതരിപ്പിച്ച വേറെ കൃതികൾ കുറവായിരിക്കും. സ്വന്തം വാദപ്രതിവാദങ്ങൾ മാത്രമല്ല ഒരു പാട് വ്യക്തികളുടെ ആശയങ്ങളും കൂടി അവതരിപിച്ചത് തന്നെ ആണ് ഇതിന്റെ മഹത്വവും . ഒരു കാര്യം ഉറപ്പ് ഞായറാഴച്ചകളിൽ പള്ളിയിൽ പോകുമ്പോൾ പ്രസംഗങ്ങളിൽ പറയുന്ന കാര്യങ്ങളെ അല്പം ഗൌരമായി ശ്രദ്ധിക്കാനും അതിനെ കുറിച്ച് അൽപനേരം ചിന്തികാനും കൂടി ഇ പുസ്തകം നമ്മളെ പഠിപ്പിക്കുന്നു . അവസാനമയി ബൈബിൾ മുഴുവനും വായിക്കാൻ ഈ പുസ്തകം നമ്മളെ സഹായിക്കും.
ഈ പുസ്തകത്തെ കുറിച്ചു രവിചന്ദ്രൻ സാറിന്റെ ഒരു നല്ല പ്രഭാഷാണം ഉണ്ട് youtube ൽ "nasthikanaya daivam" സംഭവം ക്ലാസ്സ് ആണ് കേട്ടോ .ഒരു ജനകീയമായ അന്ധവിശ്വാസത്തെ പോളിച്ചടുക്കിയിട്ടുണ്ട് അതിൽ. ഇത് സ്വതന്ത്ര്യചിന്തകർ വായിച്ചിരികണ്ട് ഒരു പുസ്തകങ്ങളിൽ തന്നെ.
This entire review has been hidden because of spoilers.
റിച്ചാർഡ് ഡോക്കിൻസിൻ്റെ "ഗോഡ് ഡെലൂഷൻ" എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ഒരു പഠനമാണ് ഈ പുസ്തകം.
ഡോക്കിൻസ് പറഞ്ഞ കാര്യങ്ങളുടെ ഇഴ കീറിയുള്ള പരിശോധനയല്ല ഇതിൽ ഉള്ളത്. മറിച്ച് ഒരു മൂന്നാമൻ്റെ വ്യാഖ്യാനം ആയാണ് അനുഭവപ്പെടുന്നത്. ഡോക്കിൻസിനെയും അദ്ദേഹത്തിൻ്റെ ആശയ പ്രപഞ്ചത്തെയും മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശം നടപ്പിലാക്കാൻ രവിചന്ദ്രന് സാധിച്ചിട്ടുണ്ട്. അതും വളരെ വിശദമായ വിവരണത്തോട് കൂടി. ചിലയിടങ്ങളിൽ തൻ്റേതായ അഭിപ്രായങ്ങളും ഡിക്കിൻസിൻ്റെ സമീപനത്തോടുള്ള വിമർശനങ്ങളും രവിചന്ദ്രൻ പങ്കു വെക്കുന്നുണ്ട്.
ഗോഡ് ഡേലൂഷൻ വായിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ വിഘ്നം നേരിട്ടത്, അതിൻ്റെ ഉള്ളടക്കം അമേരിക്കൻ സാഹചര്യവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു എന്നതായിരുന്നു. ഈ കുറവ് പരിഹരിക്കാമായിരുന്നിട്ടും രവിചന്ദ്രൻ അതിനു മുതിർന്നില്ല എന്നത് അൽഭുതപ്പെടുത്തുന്നു. ഈ പോരായ്മയെക്കുറിച്ച് അദ്ദേഹം ബോധവാനാണ് എന്ന് പുസ്തകത്തിൻ്റെ അവസാനഭാഗം വായിക്കുമ്പോൾ ബോധ്യപ്പെടുന്നുണ്ട്. അമേരിക്കൻ ജനതയെ ലക്ഷ്യം വച്ച് എഴുതിയ ഡോകിൻസിന് ഇതാകാം. പക്ഷേ മലയാളികളെ ലക്ഷ്യമിട്ട് എഴുതിയ രവിചന്ദ്രന് അൽപം പരിചിത സാഹചര്യങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടുവരാമായിരുന്നു. എല്ലാവർക്കും ആഗോള രാഷ്ട്രീയം അറിഞ്ഞാലേ നിരീശ്വരവാദവും മനസ്സിലാക്കാൻ സാധിക്കൂ എന്ന് വരുന്നത് പുസ്തകത്തിൻ്റെ ഉദ്ദേശത്തെ നിരാകരിക്കുന്നു.
This study is a scientific analysis of the concept of sattva in the material world, as explored in the book The God Delusion by Richard Dawkins. Dawkins is known for his questioning approach to finding answers and his stance against blind belief in religion. The book incorporates not only his own opinions but also those of many other individuals, providing a diverse range of perspectives. The aim of the book is to encourage readers to look at religion both from within and outside of it, and to understand the changes that have occurred in human and religious beliefs over time.
The book also references historical figures, such as Hitler and Stalin, who exhibited a degree of atheism in their ideologies. The analysis presented in the book aims to equip readers with scientific awareness to address the proliferation of idols, superstitions, and religious fanaticism in contemporary society. Overall, this study presents a professional examination of The God Delusion, highlighting its relevance in modern times and its potential to shape the way we perceive and interact with religion.
ഭൗതികലോകത്തെ സത്വയെ ശാസ്ത്രീയമായി വിശകലനം ചെയ്ത് The God Delusion എന്ന പുസ്തകത്തെ മുൻനിർത്തി നടത്തിയ പഠനമാണിത്. റിച്ചാർഡ് ഡോക്കിൻസിന്റെ ലോകമാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. എന്തും ഏതിനെയും ചോദ്യംചെയ്തു ഉത്തരം കണ്ടെത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. മതം പറയുന്നത് എന്തും കണ്ണടച്ച് വിശ്വസിക്കരുത് എന്നും അദ്ദേഹം പറയുന്നു. സ്വന്തം അഭിപ്രായങ്ങൾ മാത്രം ഉൾക്കൊള്ളിക്കാനല്ല അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. ഒരുപാട് വ്യക്തികളുടെ അഭിപ്രായങ്ങളും ഇതിൽ കാണാം. മതത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ (മതത്തിന് വെളിയിൽ നിന്നുകൊണ്ടും) മറ്റൊരു രീതിയിൽ അതിനെ നോക്കിക്കാണാൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നു. കാലം പോകുന്നതിന് അനുസരിച്ച് മനുഷ്യനും മതങ്ങൾക്കും വന്ന മാറ്റങ്ങളും ഇതിൽ കാണാം. ഹിറ്റ്ലറും സ്റ്റാലിനും തുടങ്ങി നാസ്തികതയോട് അല്പം ചായ്‌വ് ഉള്ളവരെ ഇതിൽ പരാമർശിക്കുന്നു. ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും മതഭ്രാന്തുകളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ അവയെ നേരിടാൻ ലോകത്തെ പ്രാപ്തമാക്കുന്ന തരത്തിൽ വിശകലനം നടത്തി പഠനമായി അവതരിപ്പിച്ചിരിക്കുന്നു ഇതിൽ.
ദൈവം നാസ്തികനാണോ? ദൈവം ഒരു ഉപരിശക്തിയെയും ആരാധിക്കുന്നില്ല...പ്രീതി പെടുത്താൻ പൂജയോ തീർത്ഥാടനമോ നടത്തുന്നില്ല... ഭക്തി എന്ന പേരിൽ അറിയപ്പെടുന്ന അസ്സഹനീയമായ ഭൗതികാസക്തിയും അവന് അന്യമായിരിക്കും. ആ കഥാപാത്രത്തിന് സമസ്ത മനുഷ്യരും സമസ്ത മതങ്ങളും സമാനമായിരിക്കും. ഒരു സാധാരണ നാസ്തികന്റെ ജീവിത രീതിയും ഇത് തന്നെയാണ്. അത്കൊണ്ട് തന്നെ ദൈവം നാസ്തികനാണെന്ന കൗതുകകരമായ തലക്കെട്ടോട് കൂടിയാണ് സ്വതന്ത്ര ചിന്താ പ്രചാരകനും എഴുത്തുകാരനുമായ രവിചന്ദ്രൻ സി യുടെ 'നാസ്തികനായ ദൈവം' ആരംഭിക്കുന്നത്. ശാസ്ത്ര ലോകത്തെ അതികായനായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറിന്റെ ആനുകാലിക പഠനം ആണ് ഈ പുസ്തകത്തിലൂടെ ലക്ഷ്യം വെക്കുന്നത്
മതം എന്ന കേവല യാഥാർഥ്യത്തെ അതിന്റെ ശൈശവ കാലഘട്ടം മുതൽ ഇന്ന് അതിനെ ആഴത്തിൽ വേരുറപ്പിച്ച് ന��ർത്തുന്ന പൗരോഹിത്യത്തെ വരെ വിശദമായ ഒരു പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുകയാണ് ഡോക്കിൻസിലൂടെ പേനത്തുമ്പിലൂടെ രവിചന്ദ്രൻ നിർവഹിക്കുന്നത്. മതം അതിന്റെ വിശ്വാസി സമൂഹത്തിനെ ഏതൊക്കെ രീതിയിൽ കൺവിൻസ് ചെയ്ത് നിർത്തിയിരിക്കുന്നോ അതിൽ ഓരോന്നും സസൂക്ഷ്മം പൊതുധാരയിലേക്ക് കൊണ്ട് വന്ന് പൊളിച്ചെഴുതാൻ ശ്രമിക്കുന്നത് കൃതിയിലുടനീളം കാണാൻ സാധിക്കും. വർഷങ്ങളായി പ്രോഗ്രാംഡ് ആയിട്ടുള്ള കേരളത്തിലെ മത മസ്‌തിഷ്കങ്ങളെ പുതിയൊരു ചിന്താ ധാരയിലേക്ക് കൂട്ടികൊണ്ട് പോവാൻ 'നാസ്തികനായ ദൈവം' അധ്വാനിക്കുന്നുണ്ട്. ബ്രിട്ടീഷ് എഴുത്ത്കാരനായ ഡോക്കിൻസ് കൂടുതലും പ്രശ്നവൽകരിക്കുന്നത് Chtistianity യെ ആണെന്നത്കൊണ്ട് തന്നെ ബൈബിളിന്റെ റെഫറൻസുകളും ചോദ്യം ചെയ്യലുകളും ധാരാളമായി കാണാൻ സാധിക്കുമെങ്കിലും മതങ്ങളുടെ അടിസ്ഥാന സ്വഭാവം ഒന്ന് തന്നെയെന്നത്കൊണ്ട് റിലേറ്റ് ചെയ്യാൻ സാധിക്കുന്നത് തന്നെയാണ്.
വ്യക്തിപരമായി പല നിലപാടുകളിലും രവിചന്ദ്രനോട് യോജിക്കാൻ സാധിക്കില്ലെങ്കിലും അദ്ദേഹത്തിന്റെ എഴുത്തുകൾ എന്നും പ്രിയപ്പെട്ടത് തന്നെയാണ്. 'ഗോഡ് ഡെല്യൂഷൻ' പോലെയൊരു കൃതി മലയാളികൾക്ക് പരിചയപ്പെടുത്താൻ മുതിരുന്ന എഴുത്തുകാരൻ, വലിയൊരു സാമൂഹിക പരിഷ്കരണത്തിന്റെ തുടർച്ചക്ക് വേഗം കൂട്ടുന്നത് കാണാതിരുന്നുകൂടാ.
This is one of the books that can totally change the way you think. If you are a religious person, then do read this because this book can provide you many striking realizations! If you are rational, then do read this.. because you will get answers to those questions you were unable to answer when you were debating with your religious friend.
ആശാസ്ത്രീയമായ കൃതാനുസാരം ശ്രദ്ധിക്കുകയും അതിനോട് സ്വഭാവികമായ ഒരു വിയോജിപ്പ് ഉണ്ടാവുന്നതും ഓർമ്മയുണ്ട്. യുക്തിരാഹിത്യം കണ്ടെത്താനുള്ള ഒരു ശ്രമത്തിന്റെ പാർശ്വഫലങ്ങൾ എന്ന തലത്തിൽ ആണ് നാസ്തികത രൂപപ്പെട്ടത്. യുക്തിക്ക് അതീതമല്ലാത്ത ഒരു ജീവിതക്രമത്തിന്റെ ഘടകങ്ങളിൽ ഒന്നുമാത്രമായിരുന്നു നാസ്തികലക്ഷണങ്ങൾ.
By the intensity in believing in a god, people can be stratified as following seven groups.
1) I sense/know/seen (etc) god, and I believe 100% that god exists. 2) I know people of group 1, so I believe in god and its existence. 3) I am not sure about god and his existence, but I choose to believe in it. 4) I am not sure whether god exists or not 5) I am not sure about god and his existence, but I choose not to believe in it. 6) I have some evidence to not to believe in god and 90% sure that it doesn't exist. 7) I am 100% sure that there can be a god, and I deny any god/gods and it's existence.
Before this book, I was in group 6 and slowly moving to 7. I was walking, very slowly on that road. This book pushed me in the back, made me run some distance towards group 7.
A great read. Actually, a must read for every sane person. Looking back, I realise I had a rationalist in me, ever since I was a kid. Still, I chose to be a "good Muslim kid" by believing in believing. I had my doubts in teachings of ustad's in madrassas. Tried reading Quran in my mother tongue and found several contradictions. Asked the people about it who I thought were knowledgeable enough to provide me answers but to no avail. Ever since I had resources available, I exploited it for my answers. I came to terms with it only four years ago, by coming out of the closet and proudly announcing that I am a rationalist/atheist.
I hope this book will answer a lot other people's questions which they have buried in them.