കാലത്തിലൂടെ ദേശത്തിലൂടെ, ചരിത്രത്തിലൂടെ എല്ലാം വികസിച്ച ഭാഷയിലൂടെ നോവലിസ്റ്റ് കാലാതീതമായ ഒരു പ്രമേയത്തെ അനാവരണം ചെയ്യുന്നു. ആഖ്യാനം തൂവൽപോലെ കനം കുറഞ്ഞതും ചെറുപുഞ്ചിരി ഉണർത്തുന്നതുമാണ്. ഈ നോവലിലൂടെ മലയാള ഫിക്ഷൻ മുന്നോട്ടു പോകുന്നു.
Poovankery Francis Mathew is an Indian author and screenplay writer in Malayalam film and Television industries. A Winner of a National Film Award for Best Screenplay and multiple State television and other literary awards, he is known for his original style of writing.Literary works such as Chaavunilam, Njayarazhcha Mazha Peyyukayayirunnu, Jalakanyakayum Gandarvanum and 2004il Alice and screen plays which include Sararaanthal, Mikhayelinte Santhathikal, Megham and Kutty Srank are some of his notable works.
അയാഥാർത്ഥ്യത്തെയാണ് തന്റെ രണ്ടാം നോവലിലും പി എഫ് മാത്യൂസ് ഭംഗിയായി അവതരിപ്പിക്കുന്നത്. പല കഥാപാത്രങ്ങളുടെയും പിന്നെ ആത്മാക്കളുടെയും വീക്ഷണകോണുകളിലൂടെയാണ് എഴുത്തുകാരനായ കഥാപാത്രം ഇവിടെ കഥ നെയ്തെടുക്കുന്നത്. ദാർശനികതയുടെയോ രാഷ്ട്രീയത്തിന്റെയോ ഗൃഹാതുരത്വത്തിന്റെയോ പ്രകാശം പരത്താത്ത, ക്രാഫ്റ്റിലൂടെ മികവിലേക്കുയരാൻ ശ്രമിക്കുന്ന ഒരു മാജിക്കൽ ഫിക്ഷനാണ് ഇരുട്ടിൽ ഒരു പുണ്യാളൻ. ചാവുനിലത്തിനൊപ്പമോ മുകളിലോ നിൽക്കുന്ന സൃഷ്ടി.
ഈ അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ല പുസ്തകം ഇതായിരുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത കഥ പറയുന്ന രീതിയാണ്. ഓരോ അധ്യായവും ഓരോരുത്തരുടെ വീക്ഷണകോണിൽ നിന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കഥയെ അല്ലെങ്കിൽ ഒരു കാര്യത്തെ പല വശത്തുനിന്ന് നോക്കിക്കാണാൻ നമുക്ക് കഴിയുന്നു. ഓരോ അധ്യായവും തമ്മിൽ ഇതിൽ പല രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇന്നത്തെ കാലത്ത് മിക്ക രചനകളും വായനക്കാർക്ക് വേണ്ടിയാണ് എഴുത്തുകാർ എഴുതുന്നത്. പക്ഷേ വായനക്കാർക്ക് മുമ്പേ നടക്കുന്ന എഴുത്തുകാരനെ ഇതിൽ കാണാം. കാലാതീതമായ ഒരു പ്രമേയത്തെയാണ് ഇതിൽ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തിൽ യുക്തിക്ക് നിരക്കാത്തതായി പലതും കണ്ടേക്കാം. പക്ഷേ അവസാനം എല്ലാം യുക്തി ഭദ്രം ആക്കുന്ന എഴുത്തുകാരനെ ഇതിൽ കാണാം. എങ്കിലും വളരെ ഉദ്ദേഗത്തോടെയാണ് ഓരോ വരിയും വായിക്കാൻ കഴിയുക. ഒരുപക്ഷേ വിവാദങ്ങൾക്ക് കാരണം ആകാനുള്ള പല ബിന്ദുക്കളും ഇതിലുണ്ട്.
സാത്താൻ ലെബനോൺ നിറഞ്ഞോടുകയാണ് ഇതിൽ. സാത്താൻ ആരാധകനായ അച്ചമ്പിക്ക് സേവ്യർ എന്ന മകൻ ഉണ്ടാവുന്നു. അവന്റെ അമ്മ അന്നംകുട്ടി മകൻ നല്ല മനുഷ്യനാകാൻ വേണ്ടി സെമിനാരിയിൽ അയക്കുന്നു. അച്ചമ്പിയുടെ വീട് മരണശേഷമാണ് ശരിക്കും കഥ തുടങ്ങുന്നത്. സേവ്യറുയുടെ മകനായ ഇമ്മാനുവൽ വന്നതോടെ പേടിയുടെ ഒരധ്യായമാണ് തുടങ്ങുന്നത്. അൾവാരിസ് എന്ന ഹോമിയോ ഡോക്ടറെ പറ്റിയുള്ള ഓരോ വിവരണവും നിഗൂഢതയാണ് വായനക്കാരിൽ കുത്തി നിറയ്ക്കുന്നത്. ഓരോ നിമിഷവും അൾവാരിസിന്റെ അസ്തിത്വം വെളിപ്പെടുത്തുമെന്ന് ആകാംക്ഷയോടെയാണ് വായനക്കാർ ഓരോ വരിയും വായിച്ചു പോവുക. സേവ്യറുടെ ഭാര്യ യായ കാർമ്മലി അവസാന അദ്ധ്യായത്തിൽ എഴുതുന്ന ന കത്ത് വായനക്കാരെ ഞെട്ടി തരിപ്പിക്കുന്നു. സാത്താനും ദൈവവും അല്ലെങ്കിൽ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം ഒന്നും ഇതിലില്ല. സാധാ രീതിയിൽ പറഞ്ഞാൽ എന്തുവന്നാലും ദൈവം ജയിക്കും അല്ലെങ്കിൽ അവസാന വിജയം നന്മയ്ക്ക് എന്ന സാധാ സാമൂഹ്യരീതി ഇവിടെയില്ല. അതാണ് ഒരുപക്ഷേ ഈ പുസ്തകത്തെ ഇത്രയധികം ആകർഷകമാക്കുന്നത്. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ കഥ പറയുന്ന രീതിയാണ്. അതുകൊണ്ട് എഴുത്തുകാരന്റെ മറ്റുള്ള രചനകൾ തേടിപ്പിടിച്ചു വായിക്കാൻ വായനക്കാരിൽ പ്രേരണ ഉണ്ടാകുന്നു.
Centered on the Christian beliefs and practices, the story moves forward as evil powers overpowers good ones. This book arouses unpleasant feelings. The narrative technique is novel, though one may find it obscure. The whole thing is painted with a stint of magical realism. The story happens in the imagination of the narrator.Although the narrator uses most bizarre images, he finally ends up with a reasonable explanation for all mis-happenings.
മാജിക്കൽ റിയലിസത്തെ ഇത്രത്തോളം ആത്മാർത്ഥതയോടെ സമീപിക്കുകയും ക്യാൻവാസിലാക്കുകയും ചെയ്ത മറ്റൊരു എഴുത്തുകാരൻ സമീപ മലയാളത്തിലില്ല. പാത്രസൃഷ്ടിയിലും ആഖ്യാനമികവിലും ആദ്യനോവലായ ചാവുനിലത്തോളം എത്തുന്നില്ലെങ്കിലും അതിനോട് കിടപിടിക്കുന്ന ഒന്നായിട്ടുണ്ട് പുണ്യാളൻ.
ശ്രീ പി. എഫ് മാത്യൂസിന്റെ ആഖ്യാനശൈലി വളരെ മികവുറ്റതാണ്, വായനക്കാരെ പിടിച്ചിരുത്താനുള്ള ആ കഴിവ് തന്നെയാണ് ഒറ്റയിരിപ്പിൽ ഇ നോവൽ വായിച്ചു തീർക്കാൻ പ്രേരിപ്പിച്ചതും. കഥ പറച്ചിലിന്റെ രീതിയും കഥാപാത്രങ്ങളുടെ സൃഷ്ടിയും വളരെ മികച്ചു നിൽക്കുന്നു. ചാവുനിലത്തെക്കാളും ഇഷ്ടപ്പെട്ടത്ത് ഇരുട്ടിൽ ഒരു പുണ്യാളനാണ്.
പാണ്ട്യാലക്കൽ അച്ചമ്പി ചെകുത്താന്റെയും കാപ്പിരി മുത്തപ്പന്റെയും തികഞ്ഞ ആരാധകനാണ്. അച്ചമ്പി മുത്തപ്പനെ ആരാധിക്കുമ്പോളും ഭാര്യയായ അന്നംകുട്ടി താത്തി തികഞ്ഞ ഒരു ദൈവവിശ്വാസിയും, തന്റെ ഭർത്താവിന്റെ ചെയ്തികളിൽ പരാതിയുള്ളവരുമായിരുന്നു. അവർക്കു ജനിച്ച മകനായ സേവ്യർനെ അതുകൊണ്ടുതന്നെ അന്നംകുട്ടി താത്തി അച്ഛൻ പട്ടത്തിന് പഠിക്കാൻ സെമിനാരിയിൽ വിടുന്നു. അവിടെ വരെ എല്ലാം ശാന്തമായിരുന്നു എന്ന് വേണം കരുതാൻ. എന്നാൽ അച്ചമ്പിയുടെ മരണത്തോടെ തന്റെ കുടുംബത്തു നടക്കാൻ പാടില്ലാത്തതും, അപ്രതീക്ഷിതവുമായ പല സംഭവങ്ങളുടെയും ഘോഷയാത്ര തന്നെ തുടങ്ങുന്നത് അന്നംകുട്ടി താത്തി സാക്ഷ്യം വഹിക്കുന്നു. അൽവാരിസിന്റെയും ഇമ്മാനുവൽന്റെയും പ്രവർത്തികൾ, അന്നംകുട്ടി താത്തിയുടെ ഭയവിഹ്വലതകൾ, കാർമ്മലിയുടെ ആശങ്കകൾ ഇവയെല്ലാം തന്നെ വളരെ തീക്ഷണമായി അവതരിപ്പിച്ചിരിക്കുന്നു.
എനിക്കിതിൽ എടുത്തു പറയണമെന്ന് തോന്നുന്ന ഒരു കഥാപാത്രം കാർമ്മലിയാണ്. വളരെ ശക്തവും വ്യക്തവുമായ ഒരു കഥാപാത്രമാണ് കർമ്മലി. തന്റെ നിസ്സഹായതയും യഥാർത്യവുമെല്ലാം കത്തുകളിലൂടെ എഴുതുമ്പോൾ, എത്ര സുന്ദരമായ ഉറപ്പുള്ള ഭാഷയാണ് എഴുത്തുകാരൻ അവർക്കേകുന്നത്.
"നിഷ്കളങ്കയായ കാർമ്മലി എന്തൊക്കെയാണീ പറയുന്നതെന്നായിരിക്കും. അല്ലച്ചോ, കാർമ്മലി നിഷ്കളങ്കയൊന്നുമല്ല. നിഷ്കളങ്കത എന്നത് മണ്ടന്മാർക്കു മാത്രമുണ്ടാകുന്ന ഒരു പ്രത്യേകതയാണ്. ഞാൻ അത്ര മണ്ടിയൊന്നുമല്ല."
പി എഫ് മാത്യൂസ് ഒരു അപാരമായ എഴുത്തുകാരനാണന്നേ എനിക്ക് പറയാൻ കഴിയു. ഈ നോവൽ മാജിക്കൽ റിയലിസത്തെയും മലയാളം സ��ഹിത്യത്തെയും സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവിന്റെ തെളിവാണ്.
മുൻപ് ചാവുനിലം വായിച്ചപ്പോൾ അത്തരമൊരു കൃതി മുന്നേ വായിച്ചിരുന്നില്ല എന്നതരം അനുഭവമായിരുന്നു. ചാവുനിലം ഒരു ഇരുണ്ട ഭൂമികയിൽ നിന്നു കഥ പറഞ്ഞു മുന്നോട്ട് പോകുമ്പോളും മടുപ്പുളവാക്കിയില്ല. ഉപദേശങ്ങളോ സൽപ്രവർത്തികളാൽ നിറഞ്ഞ പാഠങ്ങളോ ചാവുനിലം കൈകൊണ്ടിരുന്നില്ലെങ്കിൽ പോലും, ആ കൃതി വായനക്കാരെ നയിക്കുന്ന ആ ഭൂമിക മറ്റെവിടെയും കാണാൻ കഴിയില്ല എന്ന് മാത്രമല്ല അതിന്റെ പുതുമയും ആകർഷിച്ചിരുന്നു. ഉയർത്തെഴുന്നേൽപ്പിന്റെ ഒരു കഥ അദ്ദേഹത്തിന്റെ ആ പുസ്തകത്തിനു തന്നെ പറയാനുണ്ട് എന്നുള്ളത് മറ്റൊരു സവിശേഷത. ഇപ്പോൾ ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ പി എഫ് മാത്യൂസിന്റെ എഴുത്തിനോടുള്ള ആദരവ് കൂടിയിട്ടേയുള്ളൂ. തീർച്ചയായും എല്ലാരും വായിച്ചിരിക്കണ്ട ഒന്നാണ് ഇതെന്ന് കരുതുന്നു.
ഇരുട്ടിലൊരു പി.എഫ്. മാത്യൂസ്.... ഇരുട്ട്, മരണം, ചെകുത്താൻ, കാപ്പിരിയെന്ന ലോക്കൽ ചെകുത്താൻ, ഒരു കുട്ടിച്ചെകുത്താൻ തുടങ്ങി എഴുത്തുകാരന്റെ തന്നെ അടിയാളപ്രേതം എന്ന നോവലിന്റെ വിത്തുകൾ ഇരുട്ടിൽ ഒരു പുണ്യാളനിൽ കാണാം. ആരാധകരുടെ ആത്മാവിനെ പണയം സ്വീകരിച്ചുകൊണ്ട് ഭൗതീക സുഖം നൽകുന്ന ചെകുത്താനും അവനെ പ്രീതിപ്പെടുത്തി നേടിയ സമ്പത്തും, അടുത്ത തലമുറ അതിനെപ്പേറി അനുഭവിക്കേണ്ടിവരുന്ന അലോസരങ്ങളുമാണ് കഥാ പശ്ചാത്തലം. അച്ചമ്പിയുടെ മകൻ സേവ്യർ, സേവ്യറിന്റെ 'അമ്മ അന്നംക്കുട്ടി, അവരുടെ മരുമകൾ കർമ്മലി,പിന്നെയൊരു എഴുത്തുകാരനും. ഇവരുടെ വാക്കുകളിലൂടെ യാഥാർഥ്യമോ, സ്വപ്നമോ, തോന്നലോ, അതോ ഭ്രാന്തുതന്നെയോ (വേണമെങ്കിൽ അങ്ങനെയും ഒരു വായനയ്ക്ക് സാദ്ധ്യതകൾ ഇട്ടിട്ടുണ്ട്) എന്ന് തോന്നുന്ന തരത്തിൽ അയല്പക്കത്തു നടന്ന യഥാർത്ഥ സംഭവം കാണുന്ന രീതിയിൽ ഒരു മികച്ച കഥപറച്ചിൽ. ടി ഡി രാമകൃഷ്ണന്റെ കോരപ്പാപ്പനും(ഫ്രാൻസിസ് ഇട്ടിക്കോര), ബെന്യാമിന്റെ കറുത്തച്ചനും(മഞ്ഞവെയിൽ മരണങ്ങൾ) ,ഇവിടെ മാത്യൂസിന്റെ കാപ്പിരിയും ചെകുത്താനും മലയാളിയെ അത്ര പരിചയമില്ലാത്ത ഇരുട്ടിലെ ശക്തികളെ പരിചയപ്പെടുത്തുകയാണ് പുതിയൊരു ലോകം പുറകെവരുന്ന എഴുത്തുകാർക്കും വായനക്കാർക്കുമായി തുറന്നിടുകയാണ്. ഇതേ തീവ്രതയോടെ വിവേകാന്ദന്റെ രാജയോഗത്തിലൊക്കെ പറയുന്ന പോലെ ആത്മീയതയുടെ സുഗത്തിനെ പറ്റിയും ആൾദൈവങ്ങളല്ലാത്ത യോഗികളെപ്പറ്റിയും ആരെങ്കിലുമൊക്കെ എഴുതിയിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു.മനസ്സിൽ വെളിച്ചം കൊണ്ടുവരുന്ന പുണ്യാളന്മാരുടെ കഥകളും കേൾക്കണ്ടേ?
വ്യത്യസ്തമായ ആഖ്യാന ശൈലി ആണ് എടുത്ത് പറയേണ്ടത്. ചെറുതാണെങ്കിലും elegant work ആണ്. വിദേശ സിനിമകളിൽ ഒക്കെ കണ്ട് വന്നിട്ടുള്ള പ്രമേയം ആണ്. മലയാളത്തിൽ ഇങ്ങനെ ആരും attempt ചെയ്ത് കണ്ടിട്ടില്ല. ദൈവം നല്ലത് സാത്താൻ മോശം എന്നുള്ള കോമൺ underatanding ന് പുറത്ത് നിന്നിട്ടാണ് കഥാകാരൻ സംസാരിക്കുന്നത്. ഭൂമിയിലെ ജീവിതം മരണാനന്തര ജീവിതം എന്നിവയ്ക്കിടയിലുള്ള അതിർവരമ്പുകളും ഇതിൽ മായ്ച്ചു കളഞ്ഞിട്ടുണ്ട്. വസ്തുതകൾക്ക് ഇടയിലേക്ക് ഭാവനയെ ഇഴുകിച്ചേർത്ത് , സത്യമേതാണ് മിഥ്യ ഏതാണ് എന്ന് വായനക്കാർക്ക് മനസ്സിലാകാത്ത വിധത്തിലാണ് കഥാഗതി മുന്നോട്ട് പോകുന്നത്. വെറൈറ്റി നോവൽ . Horror, fiction genre ല് ആർക്കും recommend ചെയ്യാൻ പറ്റുന്ന പുസ്തകം
എവിടെയൊക്കെയോ ഇടയ്ക് ഉള്ള കഥ ശകലങ്ങൾ ഇംഗ്ലീഷ് സിനിമ Omen ആയി താരതമ്യം തോന്നി. കഥാഗതി സ്പഷട്മാണ്. തീരെ Horror genre എന്ന് പറയാൻ ആകില്ല. അങ്ങനെ പേടിപെടുത്തുന്നതോ ഉൾകിടിലം കൊള്ളിക്കുന്നതോ ആയ കഥാവസരങ്ങൾ ഉള്ളതായി വ്യക്തിപരമായി തോന്നിയില്ല. മാജിക്കൽ റിയലിസം വളരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. വളരെ നല്ലൊരു വായന അനുഭവം ആണ് ഇരുട്ടിൽ ഒരു പുണ്യാളൻ.
പത്തുകൽപനകൾ അനുസരിച്ച് നല്ലപിള്ളയായ് ചരിക്കുന്ന ഒരു പെണ്ണിനു അതിലൊന്നല്ല പത്തും തെറ്റിക്കാനും വലിയ വിഷമമൊന്നും ഇല്ല. അതിലേറ്റവും ഹീനമായ കൊലചെയ്യുമ്പൊഴുമ്പൊഴും അതേറ്റുപറയുമ്പൊഴും അവളെ ആരും സംശയിക്കുന്നുമില്ല. അത് സാത്താന്റെ വിശ്വാസത്തിലല്ല ദൈവത്തിന്റെ അവിശ്വാസത്തിലുമല്ല. സ്വന്തം മകനു ഇനിയും പീഡകൾ നൽകരുതെന്ന വിശ്വാസത്തിൽ സ്വയം ചുമക്കുന്ന കുരിശുമാത്രം. ദൈവത്തിന്റെയും പിശാചിന്റെയും പക്ഷത്തുനിന്ന് കഥപറയുന്ന ഒരു പറ്റം കഥാപാത്രങ്ങളെ കഥയുടെ നാൾവഴി നടത്താനെത്തുന്ന കഥാകാരൻ പോലും കഥയുടെ ഭാഗമാവുന്നു. ഇമ്മാനുവൽ - സാത്താന്റെ സന്തതിക്ക് ഇതിലും യോജിച്ച മേറ്റ്ന്തുപേരു. ജീനുകളുകളെ ചാട്ടങ്ങൾ മക്കളിലേക്കെന്നതിനേക്കാൾ പേരക്കിടാങ്ങളിലേക്ക് കൂടുതൽ തെളിമയിൽ ചെന്നെത്തും പോലെ അച്ചമ്പിയിൽ നിന്നും ഇമ്മാനുവേലിലെക്ക് പകർത്തപ്പെടുന്നത്. സെമിനാരിചാടിയ സേവ്യറും കർമ്മലീനയും athilവെറും നോക്കുകുത്തികളൊ പാവകളൊ ആയി പോവുന്നു. അച്ചമ്പിയുംകാപ്പിരിമുത്തപ്പനും തുടക്കം വെച്ച സാത്താൻ സേവക്ക് ഇമ്മാനുവേലിൽ തുടർച്ചകാണുന്ന അന്നംകുട്ടിയുടെ അങ്കലാപ്പുകളും കർമ്മലീനയുടെ പതം പറച്ചിലുകളും ഇരുവഴിയെ പോവുന്നു. എതിർപ്പുകളുടെ മുനയൊടിയുമ്പൊ വരുന്നവഴിയെ.എന്നൊരു തോന്നലിൽ എത്തുന്ന കർമ്മലീനയാണു എനിക്ക് പ്രിയപ്പെട്ടവൾ. അവസാനം അമ്മകൊടുത്ത ഭക്ഷണമെന്തെന്ന് ആരും ചോദിച്ചില്ലല്ലൊ എന്നൊരു ചോദ്യം മതി അതുവരെ പൊക്കികെട്ടിയ അവിശ്വാസത്തിന്റെ വിവ്വാസം തൂത്തെറിയാൻ. രക്തക്കളത്തിലെ പിശാചിന്റെ ഉയിർത്തെഴുന്നെൽപ്പ് കാക്കുന്ന ആൾവാരീസും സൂര്യനു ചാരമാക്കാൻ മകന്റെ ശരീരം വിട്ടുകൊടുക്കുന്ന സേവ്യറും കറുത്തകഥകളിൽ കണ്ടുമറന്നവർ. . പക്ഷെ വിശ്വാസത്തിനും അവിശ്വാസത്തിന്റെ നേർത്തവരയിൽ.തെന്നുന്ന കർമ്മലീന. അവൾ മാത്രാമാണു ശരിക്കും.ഇമ്മാനുവെലിനെ.തിരിച്ക്ഗറിയുന്നത്.
ഞാൻ ഈയിയടുത്ത് വായിച്ച ഒരു സ്റ്റോറിയാണു മാർക്ക്വെസ് ന്റെ ദ സെയിന്റ്. മകളുടെ അഴുകാത്ത ശവശരീരം വെച്ച് വർഷങ്ങളൊളം വത്തിക്കാനിൽ ചെന്ന് ചെയ്യാവുന്നതെല്ലാം ചെയ്യുന്ന ഒരച്ഛനാണു അതിൽ. To make her saint.അതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. ചിലത് വായിക്കുമ്പൊ മറ്റു ചിലത് ഓർക്കും. അതൊരു രോഗമാ :)
പിടിച്ചിരുത്തി കളയുന്ന ആഖ്യാനരീതി, യാഥാർത്ഥ്യത്തിന്റേയും സങ്കൽപത്തിന്റേയും വരമ്പുകളിലൂടെ സഞ്ചരിക്കുന്ന കഥാഗതി, നൂറിൽ നൂറും കൊടുക്കാൻ പറ്റുന്ന കഥാപാത്രസൃഷ്ടി - ഈ പുസ്തകത്തിന്റെ ചുരുക്കം.
തീരജീവിതവും, പുണ്യാളനും വായിച്ച സ്ഥിതിക്ക് മാത്യൂസിന്റെ തന്നെ ചാവുനിലം വായിക്കാണ്ട് വയ്യ. അത്രയധികം ഇഷ്ടപ്പെട്ടുപോയി ഈ എഴുത്തുകാരനെ.
മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാന്റസി നോവലുകളിൽ ഒന്ന്. പകരം വെക്കാനില്ലാത്ത അവതരണം. വായനക്കാരനെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോവുന്നു. നോവൽ മൊത്തം വായിച്ചു തീർന്നാലും നമ്മൾ ആ ഫാന്റസി വിട്ടു പുറത്ത് വരാൻ സമയം എടുക്കും. സിനിമ ആയി വളരെ അധികം ആഗ്രഹിക്കുന്നു. എക്കാലത്തെയും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലേക്കു ഒന്ന് കൂടി.
PF മാത്യൂസ് ഇന്റെ ഞാൻ വായിക്കുന്ന ആദ്യ നോവൽ ആണ് ഇത്. വളരെ മികച്ച ഒരു ഡാർക്ക് തീം ഉള്ള നോവൽ. ഒരു പുരാതന ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ ഉടലെടുക്കുന്ന കഥ മുൻപോട്ടു പോകും തോറും വീര്യം കൂടി കൂടി വേരുന്നതായി തോന്നി. ഒട്ടും മോശം ആകാതെ തന്നെ നല്ല രീത്യിൽ ഈ കഥ അവസാനിപ്പിക്കാനും എഴുത്തുആരാണു സാധിച്ചു എന്നുതള്ളു എനിക്ക് ഇഷ്ടപെട്ട ഒരു ഘടകം.
🧛🏻♂️പി.എഫ്. മാത്യൂസിൻ്റേതായി ചാവുനിലം എന്ന നോവലിന് ശേഷം ഞാൻ വായിക്കുന്ന നോവലാണിത്. ഈ നോവലിൻ്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത കഥ പറയുന്ന രീതീയാണ്. തുടക്കം മുതൽ ഒടുക്കം വരെ ഓരോരുത്തരുടെ വീക്ഷണങ്ങളിലൂടെയും കത്തുകളിലൂടെയും സ്വപ്നങ്ങളിലൂടെയുമാണ് നോവൽ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ പലരുടെയും വീക്ഷണകോണുകളിലൂടെ കഥ വായിച്ചു പോകാൻ നമുക്ക് സാധിക്കുന്നു. മറ്റ് നോവലുകളെ അപേക്ഷിച്ച് ഇതിൽ സംഭാഷണങ്ങൾ കുറവാണ്. . 🧛🏻♂️ചാവുനിലത്തിൽ കണ്ട കാപ്പിരിമുത്തപ്പൻ എന്ന മിത്തിനെ ഇവിടെയും കാണാം. പോർച്ചുഗീസുകാർ അവരുടെ നിധിശേഖരം കൈവിട്ടുപോകാതിരിക്കാനായി അടിമകളിലൊരാളായ കറുമ്പൻ കാപ്പിരിയെ കൊന്ന് നിധിക്ക് കാവലായി കാപ്പിരിമുത്തപ്പനായി പ്രതിഷ്ഠിച്ചുകൊണ്ടാണ് കൊച്ചി വിട്ടുപോകുന്നത്. കാപ്പിരിമുത്തപ്പനെ ആരാധിക്കുന്ന പ്രമാണിയായ പാണ്ട്യാലക്കൽ അച്ചമ്പിയിൽ നിന്നുമാണ് കഥ തുടങ്ങുന്നത്. അച്ചമ്പിയുടെ സാത്താൻസേവ മനസ്സിലാക്കിയ ഭാര്യ അന്നക്കുട്ടി മകൻ സേവ്യർ അതിലേക്ക് ആകർഷിക്കപ്പെടാതിരിക്കാൻ സെമിനാരിയിൽ ചേർക്കുന്നു. പക്ഷേ, സെമിനാരി പഠനം പൂർത്തിയാക്കാതെ സേവ്യർ കാർമ്മലി എന്ന യുവതിയിൽ ആകൃഷ്ടനായി വിവാഹം കഴിക്കുന്നു. അവരുടെ മകനായി ജനിക്കുന്ന ഇമ്മാനുവേൽ ദുഷ്ടശക്തികളുടെ നേതാവായ ലെഗിയോൺ ആണെന്ന് മനസ്സിലാക്കുകയും ഇതിനെല്ലാം കാരണമായ ദുഷ്ടശക്തിയുടെ പ്രതിനിധിയായി ഹോമിയോ ഡോക്ടർ അൾവാരിസ് അവിടേക്ക് വരികയും കൂടി ചെയ്യുന്നതോടുകൂടി കഥ മറ്റൊരു വഴിയിലൂടെ പോകുകയാണ്. . 🧛🏻♂️സാത്താൻസേവയും ആഭിചാരക്രിയകളും ഇമ്മാനുവേലിനെ അതിൽ നിന്ന് രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളും എല്ലാമായി മലയാള നോവൽ ഇതുവരെ കണ്ട് പരിചയിച്ച ഒരു എഴുത്തിൽ നിന്ന് വിഭിന്നമായി വേറിട്ടൊരു പാതയാണ് പി.എഫ്. മാത്യൂസ് സ്വീകരിച്ചിരിക്കുന്നത്. അവസാന അദ്ധ്യായത്തിലെ കാർമ്മലിയുടെ ഒരു കത്ത് വായിക്കുമ്പോൾ ആ കത്തിൽ പറഞ്ഞിരിക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകൾ ഒരു ഞെട്ടലോടെയല്ലാതെ നമുക്ക് വായിച്ചവസാനിപ്പിക്കാൻ സാധിക്കില്ല. ഈ നോവലിലെ ഇമ്മാനുവേൽ എന്ന കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി കൊണ്ടാണ് പ്രശസ്ത സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി "ആൻ്റിക്രൈസ്റ്റ്" എന്ന സിനിമ ചെയ്യാനിരുന്നത്. ഒറ്റ വാക്കിൽ പറഞ്ഞാൽ സാത്താൻ്റെ, ഇരുട്ടിലെ പുണ്യാളൻ്റെ പുസ്തകം.
ആദ്യാമായാണ് പി.എഫ്.മാത്യൂസിന്റെ ഒരു പുസ്തകം വായിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാന്റസി നോവലുകളിൽ ഒന്നെന്ന് തന്നെ ''ഇരുട്ടിൽ ഒരു പുണ്യാളനെ " വിശേഷിപ്പിക്കാം.
സാത്താൻ ആരാധകനായ അച്ചമ്പിക്ക് സേവ്യർ എന്ന മകൻ ഉണ്ടാവുന്നു. അവന്റെ അമ്മ അന്നംകുട്ടി മകൻ അപ്പന്റെ പാദ പിന്തുടരാതിരിക്കാൻ വേണ്ടി അവനെ സെമിനാരിയിൽ അയക്കുന്നു. അച്ചമ്പിയുടെ മരണശേഷമാണ് ശരിക്കും കഥ തുടങ്ങുന്നത്. പാതി വഴിയിൽ സെമിനാരിയിൽ നിന്ന് പടിയിറങ്ങുന്ന സേവ്യർ കാർമ്മലിയെ വിവാഹം കഴിക്കുന്നു . അവർക്ക് ഇമ്മാനുവൽ എന്ന മകൻ പിറക്കുന്നതൊടു കൂടി പേടിയുടെ ഒരധ്യായമാണ് തുടങ്ങുന്നത്. അൾവാരിസ് എന്ന ഹോമിയോ ഡോക്ടറെ പറ്റിയുള്ള ഓരോ വിവരണവും നിഗൂഢതയാണ് വായനക്കാരിൽ കുത്തി നിറയ്ക്കുന്നത്. ഓരോ നിമിഷവും അൾവാരിസിന്റെ അസ്തിത്വം വെളിപ്പെടുത്തുമെന്ന് ആകാംക്ഷയോടെയാണ് വായനക്കാർ ഓരോ വരിയും വായിച്ചു പോവുക.സേവ്യറുടെ ഭാര്യ യായ കാർമ്മലി അവസാന അദ്ധ്യായത്തിൽ എഴുതുന്ന കത്ത് ഒരു ഞെട്ടലോടെയല്ലാതെ നമുക്ക് വായിച്ചവസാനിപ്പിക്കാൻ സാധിക്കില്ല .
ഈ നോവലിൻ്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത കഥ പറയുന്ന രീതീയാണ്. തുടക്കം മുതൽ ഒടുക്കം വരെ ഓരോരുത്തരുടെ വീക്ഷണങ്ങളിലൂടെയും കത്തുകളിലൂടെയും സ്വപ്നങ്ങളിലൂടെയുമാണ് നോവൽ മുന്നോട്ട് പോകുന്നത്. മാജിക്കൽ റിയലിസത്തിന്റെ സാധ്യതകളെലാം നോവലിൽ ഉപയോഗിചിട്ടുണ്ട്. സിനിമയാക്കുവാൻ തീരുമാനിച്ച തിരക്കഥ പിന്നീട് നോവലാക്കുമ്പോൾ , സിനിമാറ്റിക് ആകാതിരിക്കാൻ ബോധപൂർവ്വം ശ്രദ്ധിച്ചിട്ടുണ്ടെന്ന് അനുബന്ധത്തിൽ പറയുന്നുണ്ട്
ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ കഥ പറയുന്ന രീതിയാണ്. അതുകൊണ്ട് എഴുത്തുകാരന്റെ മറ്റുള്ള രചനകൾ തേടിപ്പിടിച്ചു വായിക്കാൻ വായനക്കാരിൽ പ്രേരണ ഉണ്ടാകുന്നു. എക്കാലത്തെയും പ്രിയപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ "ഇരുട്ടിൽ ഒരു പുണ്യാളനും" ഇടം പിടിച്ചു.
മലയാളം ക്വോറയിൽ വന്ന ഒരു ഉത്തരത്തിലൂടെയാണ് ഈ നോവലിനെക്കുറിച്ചറിയുന്നത്. ഫ്രാൻസിസ് ഇട്ടിക്കോര Francis Itty Cora, Manjaveyil Maranangal (Malayalam) മഞ്ഞവെയിൽ മരണങ്ങൾ തുടങ്ങിയ നിഗൂഢസ്വഭാവമുള്ള നോവലുകളുടെ കൂട്ടത്തിലാണ് ഈ നോവലിനെ ആ ഉത്തരത്തിൽ പരിചയപ്പെടുത്തിയിരുന്നത്. അവ രണ്ട് വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നതിനാൽ ഇതും വായിക്കണമെന്ന് തീർച്ചയാക്കിയിരുന്നു. പിന്നീട്, ഡി.സി. ബുക്ക്സ് നടത്തിയ ഒരു ഗിവ്എവേയിൽ പുസ്തകം ലഭിക്കാനിടയായി!
പലപ്പോഴും കത്തുകളിലൂടെയും കുറിപ്പുകളിലൂടെയും നോവൽ പുരോഗമിക്കുന്നതിനാൽ എപ്പിസ്റ്റോളറി ഗണത്തിൽ ഉൾപ്പെടുത്താവുന്ന കൃതിയാണിതെന്ന് തോന്നുന്നു. ക്രിസ്ത്യൻ പശ്ചാത്തലമുള്ള ഒരു പുരാതന തുറമുഖപട്ടണത്തിന്റെ കഥാപരിസരവും കഥാപാത്രങ്ങളുമാണ് നോവലിൽ പ്രധാനമായുമുള്ളത്. ഒരു കുറ്റാന്വേഷണത്തിലൂടെ ആരംഭിക്കുന്ന കഥ സാത്താനാരാധനയുമായി ആദ്യം തന്നെ ബന്ധം സ്ഥാപിക്കുന്നതിനാൽ വായനയ്ക്ക് ഒരു ആകാംഷ നൽകുന്നുണ്ട്. ഇരുട്ടും വെളിച്ചവും തമ്മിലുള്ള യുദ്ധത്തെ കഥാപാത്രങ്ങളുടെ ആത്മഗതങ്ങളിലൂടെ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നും നോക്കിക്കാണാനുള്ള ശ്രമം നോവലിലുടനീളം കാണാൻ സാധിക്കുന്നു. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്വത്വം നൽകാൻ പി.എഫ്. മാത്യൂസ് സാധിച്ചിട്ടുണ്ട്. മാജിക്കൽ റിയലിസം അനായാസമായി അദ്ദേഹം നോവലിൽ കൈകാര്യം ചെയ്തിരിക്കുന്നു.
അപ്പോസ്‌തുലർ പത്രോസിന്റെ ഒരു പഴയ പള്ളിയും അതിന്റെ ഇടവകയും പുണ്��ാളന്റെ കഥയേക്കാൾ സാത്താന്റെ കഥകൾ കേട്ട് വിശ്വാസവും അവിശ്വാസവും കൂടി കലർന്നു വളർന്ന ഒരു പറ്റം പച്ചയായ മനുഷ്യരുടെയും കഥപറയുന്ന നോവലാണ് ഇരുട്ടിൽ ഒരു പുണ്യാളൻ. അദൃശ്യനായ ( പേര് വെളിപ്പെടുത്തകനാകാത്ത ) ഒരു എഴുത്തുകാരന്റെ കുമ്പിൽ സംഭവിക്കുന്ന ഒരു മരണത്തിലൂടെ അയാളുടെ മനസ്സിൽ രൂപപ്പെടുന്ന ചില കഥാപാത്രങ്ങളുടെ കുമ്പസാരണങ്ങളായി ആയി ആണ് ഓരോ അധ്യായങ്ങളും വെളിവാക്കപ്പെടുന്നത്.
മരണങ്ങളുടെ നോവലായ ചാവുനിലം എഴുതി, ഇതുവരെയും മലയാളം അനുഭവിക്കാത്ത ഒരു ശൈലി സാഹിത്യലോകം സ്വീകരിക്കപെടുമോയെന്ന സംശയത്തിൽ ആത്മവിശ്വസം നഷ്ടപ്പെട്ട് ഇരുപത് വർഷങ്ങളോളം എഴുതാതിരിക്കുകയും പിന്നീട് ഉണ്ടായ വൈദേശിക സ്വാധീനം നൽകിയ ധൈര്യം പല നോവലുകളും വെളിച്ചം കാണുന്നതിനും കരണമായെന്നാണ് പി എഫ് മാത്യൂസിന്റെ ഒരു അഭിമുഖത്തിൽ കാണാനിടയായത്. മലയാളഫിക്ഷനെ മുന്നോട്ടു നയിക്കുന്ന എഴുത്തിന്റെ കമ്പോളവത്കരണത്തെ ഇഷ്ടപ്പെടാത്ത ഒരെഴുത്തുകാരന്റെ തൂലികയിൽ പിറന്ന, നീതിയും പാപവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയായി ഇരുട്ടിൽ ഒരു പുണ്യാളനെ അടയാളപെടുത്താം.
"പേമാരി പെയ്യുന്ന പാതിരാവിൽ വലിയൊരു തുകൽപ്പെട്ടിയും ചുമന്ന് ഗ്രാമത്തിൽനിന്നിറങ്ങിത്തിരിച്ച സേവ്യർ പിറ്റേന്നാണ് തുറമുഖ പട്ടണത്തിലെ ലോഡ്ജിലെത്തിയത്. ചെന്നു കയറിയതിന്റെ തൊട്ടുപിന്നാലേ അവിടെയൊരു ദുർമരണമുണ്ടായി ആ യാത്രയിലുടനീളമുണ്ടായ ദുർന്നിമിത്തങ്ങളും ദുശ്ശകുനങ്ങളും അയാളുടെ കണ്ണിൽ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടം മറിച്ചുകളഞ്ഞ ആ യാത്രയിൽ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാൾ അറിഞ്ഞിരുന്നില്ല."
Iruttil Oru Punyalan by P. F. Mathews catered exactly what I expected from it. It's a page-turner for real. I'm sad that the live-action movie didn't materialize. It's one of those rare books that I feel would work great as a film as well. With that said, the book was as engaging as watching a visual medium like a movie. I could visualize each and every frame in my mind with utmost conviction. The author masterfully discusses a lot of mind-bending, bizarre themes by blending mythos and superstitions. It's a great Malayalam fictional work, imo
പുരാതന തുറമുഖത്തിലെ ഒരു ലോഡ്ജ് മുറിയിൽ എത്തുന്ന എഴുത്തുകാരൻ കാണുന്ന ഒരു കാഴ്ച യുടെ പുറകെ ഉള്ള യാത്ര.. എഴുത്തുകാരൻ കൂടി കഥാപാത്രമായി വരുന്ന കഥ അവിടെ നിന്നും മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നു.. ദൈവത്തെയും സാത്താനെയും പിൻപറ്റി മുന്നോട്ട് പോകുന്ന കഥ പറയുന്നത് ഒരാൾ അല്ലാ.. ഒരുപാട് ആളുകൾ ആണ്.. ആയതിനാൽ തന്നെ ഒരേ സംഭവങ്ങളിലെ വ്യത്യസ്ത മുഖങ്ങൾ നമുക്ക് കാണാൻ സാധിക്കും.. ആ കഥ പറച്ചിൽ തന്നെ ആണ് ഈ പുസ്തകം ഇത്രമേൽ പ്രിയപ്പെട്ടത് ആക്കിയത്.. അത്ര മനോഹരമായാണ് കഥ പറച്ചിൽ..
സാത്താനെ സേവിച്ച അച്ചമ്പി യുടെയും ദൈവത്തെ സ്നേഹിച്ച അന്നം കുട്ടിയ്ക്കും സേവിയർ എന്നൊരു പുത്രൻ ഉണ്ടാകുന്നു.. ദൈവവിളി കിട്ടിയ സേവിയർ ആ വിളി ഉപേക്ഷിച്ചു കാർമ്മാലി യെ വിവാഹം ചെയ്യുന്നതും അവരുടെ പുത്രനായി ഇമ്മാനുവൽ ജനിക്കുന്നതും ആ കുടുംബത്തിനും നാടിനും ഉണ്ടാകുന്ന തുടർ അനുഭവങ്ങളും ആണ് പുസ്തകം പറയുന്നത്..
3 ഓളം കാലഘട്ടത്തിന്റെ കഥ പറയുന്ന പുസ്തകം മികച്ചൊരു വായന അനുഭവം ആണ് സമ്മാനിക്കുന്നത്..
സാത്താൻ സേവ നടത്തി സമ്പത്തുക്കൾ നേടിയെടുത്ത പാണ്ടിയാലക്കൽ അച്ചമ്പി എന്ന പ്രമാണിയുടെ മരണശേഷം കാപ്പിരി മുത്തപ്പന്റെ പിടിയിൽ അകപ്പെട്ട് ജീവിതത്തിനും മരണത്തിനും കുറുകെ സഞ്ചരിക്കുന്ന അച്ചമ്പിയുടെ ഭാര്യ അന്നംകുട്ടിതാത്തി, മകൻ സേവ്യർ, സേവ്യറിന്റെ ഭാര്യ കാർമ്മലി എന്നിവരുടെ അതിജീവനത്തിന്റെ കഥ.
അന്നംകുട്ടിതത്തി, സേവ്യർ, കാർമ്മലി, ഡോ. അൽവാരീസ് പിന്നെയും ചില കഥാപാത്രംങ്ങളുടെ വീക്ഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത് ദൈവവും സാത്താനും തമ്മിലുള്ള അന്തരവും യുദ്ധവുമെല്ലാം ജാതീയതയുടെയും ജന്മി കുടിയാൻ വ്യവസ്ഥിതിയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. വളരെ ഡാർക്ക് ആയ ഒരു കഥാ തന്തു, അത്രതന്നെ ഡാർക്ക് ആയ presentation, ഒറ്റയിരിപ്പിൽ പിടിച്ചിരുത്തി വായിക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാനശൈലി. Pf Mathews എന്ന എഴുത്തുകാരൻ നിർമ്മിച്ചെടുക്കുന്ന ഒരു mysterious ലോകം വായിക്കുന്നയാളിൽ ഉണ്ടാക്കുന്ന curiosity ഭയങ്കരമാണ് ആഴത്തിൽ ഇറങ്ങി സത്യവും മിഥ്യയും വേർതിരിച്ചറിയാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള എഴുത്ത്.
Finally discovered a book that convincingly presents a story with multiple versions through different narrators. The story is set against the backdrop of a Christianity family in Kerala and its superstitions that call back to the historic past of Portuguese occupation - all too familiar from the stories I had heard from my Christian classmates in middle school.
I felt the layers of story building and the push and pull of my own reasoning and biases against those of the characters. Much like the unnamed writer character, I was also motivated towards a rational explanation of events that dismissed the supernatural versions.
The book goes into existence of good and evil, man’s absorption with Satan and anti-Christ and more along those lines through its characters but I couldn’t take this part too seriously as I felt it was too lightly conveyed.
പി എഫ് മാത്യൂസ് എഴുതിയ ദൂരൂഹമായ നോവലാണിത്. ബൈബിളിലെ ദുഷ്ട ശക്തികളെ ആസ്പദമാക്കിയാണ് ഹോറർ ത്രില്ലർ വിഭാഗത്തിലെ ഈ നോവൽ തയ്യാറാക്കിയത്. ത്രില്ലർ ആണെങ്കിൽപോലും സാഹിത്യ വിഭാഗത്തിലാണ് ഈ നോവലിന്റെ സ്ഥാനം.
ഒരു വാഹനാപകടത്തിന്റെ ദുരുഹതയെ അന്വേഷിക്കുന്ന വിധത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്.
കാപ്പിരി മുത്തപ്പന്റെ ആരാധകനായിരുന്ന അച്ചമ്പിയുടെ മകൻ സേവ്യറിന് ജനിച്ച ഇമാനുവേൽ മനുഷ്യനാണോ അതോ ദുഷ്ട ശക്തിയോ. നിരവധി പേരുടെ കാഴ്ചപ്പാടുകളിലൂടെയാ കഥ വിരിയുകയാണ്. അവന്റെയമ്മ കാർമ്മേലി,അമ്മുമ്മ അന്നംകുട്ടി, പള്ളിലച്ഛന്മാർ, പത്രപ്രവർത്തകൻ അങ്ങനെ പലരുടെയും കാഴ്ചകളിലൂടെയാണ് നോവൽ വിവരിക്കപ്പെടുന്നത്.
അവസാനം ഭാഗത്ത് അത്രയും സമയം നമ്മളറിഞ്ഞതിന് കടകവിരുദ്ധമായ വിവരണങ്ങളും കാണാം.
നിരവധി അധ്യായങ്ങളും 143 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് ഡിസി ബുക്സാണ്.
പി.എഫ് മാത്യൂസ് എഴുതിയ ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവൽ ദൈവവും സാത്താനും അല്ലെങ്കിൽ വെളിച്ചവും ഇരുളും അതുമല്ലെങ്കിൽ തിന്മയും നന്മയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ വിശകലനം ചെയ്യുന്ന കൃതിയാണ്. മാജിക്കൽ റിയലിസത്തിന്റെ ശ്രേണിയിൽ പെടുന്ന ഈ നോവൽ , സത്യം, പാപം, പുണ്യം തുടങ്ങിയ ധാരണകളെ പുനർവായിക്കുകയാണ്. സാത്താനും ദൈവവും തമ്മിലുള്ള പ്രതിസന്ധികൾ വ്യക്തിഹത്യയുടെയും സർഗ്ഗാത്മകതയുടെയും പാരമ്പര്യത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഈ നോവൽ തികച്ചും മലയാള സാഹിത്യത്തിലെ നോവൽ എഴുതുകളുടെ സ്ഥിരം കണ്ടു വരുന്ന ചിന്തകളെ പോലും മാറ്റി നിർത്തുന്നുണ്ട്. എഴുത്തുകാരൻ അസാധാരണ ശൈലിയിൽ നോവൽ അവതരിപ്പിക്കുന്നു. യാഥാർത്ഥ്യവും അതീന്ദ്രിയത്വവും കലർന്ന ഒരു ആഖ്യാനം, സമൃദ്ധമായ ��ാഷാശൈലിയും ദൃശ്യാത്മകമായ വിവരണങ്ങളും വായനക്കാർക്ക് ആഴത്തിൽ ആസ്വദിക്കാവുന്ന ഒരു അനുഭവം നൽകുന്നു.
Deep and dark. Reading the book at night might give you nightmares. This is the only book after Dracula that gave me chills. Written engagingly, reading this book is a nail-biting experience. The book is written from a POV of a writer. The book says the story of a man called Achambi who used to worship Kappiri for satisfying his greed for wealth and power. Kappiri starts haunting the family who discontinued worshipping him after Achambi's death. The background of the story slightly yet strongly points out how deeply the concept of good god and awful demons came into existence and how deeply those are rooted in the minds of people.
പേമാരി പെയ്യുന്ന പാതിരാവിലെ വലിയൊരു തുകൽപെട്ടിയും ചുമന്നു ഗ്രാമത്തിൽനിന്നിറങ്ങിത്തിരിച്ച സേവ്യർ പിറ്റേന്നാണ് തുറമുഖ പട്ടണത്തിലെ ലോഡ്ജിലെത്തിയത്. ചെന്ന് കയറിയതിന്റെ തൊട്ട് പിന്നാലെ അവിടെയൊരു ദുർമരണമുണ്ടായി. ആ യാത്രയിലുടനീളമുണ്ടായ ദുർനിമിത്തങ്ങളും ദുശ്ശകുനങ്ങളും അയാളുടെ കണ്ണിൽ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തടികം മറിച്ചു കളഞ്ഞ ആ യാത്രയിൽ അയാളെ നയിച്ചത് ഏത് ശക്തിയാണെന്നും അയാൾ അറിഞ്ഞിരുന്നില്ല..
പി. എഫ്. മാത്യുവിന്റെ തൂലികയിൽ പിറന്ന മറ്റൊരു ക്ലാസ്സിക്.
Novel- ഇരുട്ടിൽ ഒരു പുണ്യാളൻ Writer- പി. എഫ്. മാത്യൂസ് Publisher- dcbooks
# ഒരു ദേശത്തിന്റെയും,ഒരു കുടുംബത്തിന്റെയും ചരിത്രത്തോടൊപ്പം കാലതീതമായ പ്രമേയങ്ങളും നോവൽ ചർച്ച ചെയ്യുന്നുണ്ട്.
#കഥാപാത്രങ്ങളുടെ പെർസ്പെക്റ്റിവിലൂടെയും, കത്തുകളിലൂടെയും, ചിന്തകളിലൂടെയും എന്തിന് ആത്മഗതങ്ങളിലൂടെ പോലും കഥ പറയുന്ന രീതിയാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.
#ഒരുമാജിക്കൽ റിയലിസം അഥവാ മൈസ്റ്ററി ത്രില്ലെർ എന്നാ ജേർണേറിൽ തളച്ചിടാൻ പറ്റുന്ന ഒരു ആഖ്യാന ശൈലി അല്ല ഇരുട്ടിൽ ഒരു പുണ്യാളന്റേത്. അതിന് അതിന്റേതായ ഒരു ശക്തിയോ ഒരു ഊന്നലോ അതിന്റെ കഥാ സാഹചര്യങ്ങളും കഥാപാത്രങ്ങളും നൽകി പോകുന്നുണ്ട്.
This was the first book that I read in Malayalam and it did not disappoint. A dark thriller embedded in the cultural aspects of kerala which has been executed through the perspective of the characters. The concept is familiar but becomes more relatable than before when it has been presented in hollywood multiple times. I really hope that the screenplay which led to this book comes to fruition in the silver screen.