Jump to ratings and reviews
Rate this book

Poonaranga | പൂനാരങ്ങ

Rate this book
ചലച്ചിത്രനടനും സംവിധായകനും നാടകകൃത്തും എഴുത്തുകാരനുമായ ജോയ്മാത്യുവിന്റെ പുതിയ പുസ്തകം. 'വീടുകള്‍ കത്തുന്നു', 'ഷട്ടര്‍' എന്നീ പുസ്തകങ്ങള്‍ക്കുശേഷം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ജീവിതവും കലയും കാലവും ഇഴചേര്‍ന്ന തീക്ഷ്ണമായ അനുഭവക്കുറിപ്പുകളാണുള്ളത്.

മാരകമായ രാഷ്ട്രീയവേനല്‍ ഇന്ത്യയെ പൊള്ളിച്ച എഴുപതുകള്‍ക്കുശേഷമുള്ള കേരളത്തിലെ കലാസാംസ്‌കാരികപശ്ചാത്തലം രൂപപ്പെടുത്തിയ ഒരു വ്യക്തിയെ ഈ കുറിപ്പുകളില്‍ കാണാം. ഓഷോയുോം പാബ്ലോ നെരൂദയും മാരിയോ ഫ്രാറ്റിയും എം. ടി. വാസുദേവന്‍നായരും പട്ടത്തുവിളയും ജോണ്‍ എബ്രഹാമും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എ. അയ്യപ്പനും കെ. ജയചന്ദ്രനൂം സുരാസുവും മധുമാഷും മറ്റുപലരും ഈ ഓര്‍മകളില്‍ കടന്നുവരുന്നു. പ്രവാസവും നാടകവും സിനിമയും കമ്യൂണിസവും കോഴിക്കോടും വയനാടും ഷാര്‍ജയും ഇറാനും മറ്റു പലതും ഈ ഓര്‍മകള്‍ക്ക് പശ്ചാത്തലമാകുന്നു.
ലളിതസുന്ദരമായ ഭാഷയും പലയിടങ്ങളിലായി കടന്നുവരുന്ന കടുത്ത നര്‍മവും പല ഓര്‍മകളും നല്‍കുന്ന അമ്പരപ്പുമൊക്കെ വായനയെ പുതുമയുള്ളൊരു അനുഭവമാക്കുന്നു. പശ്ചാത്തലങ്ങളുടെയും സംഭവങ്ങളുടെയുമെല്ലാം വ്യത്യസ്തതയും ജോയ്മാത്യുവിനുമാത്രം കഴിയുന്ന ശൈലിയിലുള്ള വിവരണവും എടുത്തുപറയേണ്ടതുമാണ്. പലപല മേഖലകളിലേക്കുമുള്ള എഴുത്തിന്റെ ചിതറിത്തെറിക്കല്‍ പലയിടങ്ങളിലും ആഴയും സൗന്ദര്യവും വര്‍ധിപ്പിക്കുന്നതുകാണാം. ഉദാഹരണത്തിന്, 'പനമര'മെന്ന കുറിപ്പില്‍ പറയുന്നു: ' ബിലാത്തിയില്‍ പോയി നെല്ലു കത്തിച്ച് വിക്ടോറിയാ രാജ്ഞിയില്‍നിന്നും സര്‍സ്ഥാനം നേടിയ ചാത്തുവേട്ടനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഒരു തുലാസ് വാങ്ങിച്ചു. ഒരു ബോര്‍ഡും വെച്ചു: 'കേന്ദ്ര-കേരള അക്കാദമി അവാര്‍ഡ് നേടിയവനും ഒരു പാവം പ്രസാധകനെ വഞ്ചിച്ചവനുമായ എഴുത്തുകാരന്റെ സ്മാരകശിലകള്‍ തൂക്കിവില്ക്കുന്നു. 750 ഗ്രാം 17 രൂപ 50 പൈസ. ഒരു കിലോ എടുക്കുന്നവര്‍ക്ക് പ്രത്യേക സൗജന്യം'.
പുളിപ്പും ചവര്‍പ്പും ചേര്‍ന്ന പൂനാരങ്ങ പൂത്ത ചാലിശ്ശേരിയിലെ കിണറ്റിന്‍കര മുതല്‍ ഇറാനിലെ കിഷിം ദ്വീപില്‍ ഹിന്ദി ഗാനങ്ങളുടെയും ഷാരൂഖ്ഖാന്റെയും ആരാധകനായ സൊഹരാബ് എന്ന വാന്‍ഡ്രൈവര്‍, ആംസ്റ്റര്‍ഡാമില്‍നിന്നും ജര്‍മനിയിലെ ആഹനിലേക്കു നടത്തിയ കളളവണ്ടിയാത്ര. തലശ്ശേരിയിലെ കടുത്ത രാഷ്ട്രീയസംഘര്‍ഷാന്തരീക്ഷമുള്ള ഒരു പാതിരയില്‍ നാടകത്തിലെ പ്രധാനനടനെ അന്വേഷിച്ചുകൊണ്ടുളള ബൈക്ക്‌യാത്ര, ഗ്വയസ് ജര്‍മാനിക്കസ് കലിഗുല എന്ന നാടകവുമായി ബന്ധപ്പെട്ട് ചരിത്രത്തിലേക്കു സ്ഥാനം ലഭിച്ച സായിപ്പിന്റെ ഒരു ട്രൗസര്‍....ഇങ്ങിനെ പലനിറങ്ങളും പല ഗന്ധങ്ങളുമുള്ള നിരവധി ഓര്‍മകളുടെ ഒരു കാലിഡോസ്‌കോപ്പാണ് പൂനാരങ്ങ. ഒപ്പം, മലയാളത്തിന്റെ കലാ-സാംസ്‌കാരിക ഭൂമികയില്‍നിന്ന് അകാലത്തില്‍ മറഞ്ഞുപോയ ജോണ്‍ എബ്രഹാം, കെ. ജയചന്ദ്രന്‍, മുരളി എന്നിവരെക്കുറിച്ചുള്ള നിസ്തുലമായ ഓര്‍മകളും ജോയ്മാത്യു പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് എഴുതിയ രണ്ടു ലേഖനങ്ങളും അപൂര്‍വമായ എഴുപതില്‍പരം ചിത്രങ്ങളും ഈ പുസ്തകത്തിന് കൂടുതല്‍ ആഴം നല്‍കുന്നു.

166 pages, Paperback

First published December 1, 2015

1 person is currently reading
51 people want to read

About the author

Joy Mathew

16 books8 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
6 (16%)
4 stars
19 (52%)
3 stars
9 (25%)
2 stars
2 (5%)
1 star
0 (0%)
Displaying 1 - 5 of 5 reviews
Profile Image for Ajith S Nair.
37 reviews3 followers
February 2, 2019
ജോയ് മാത്യുവിന്റെ അനുഭവക്കുറിപ്പുകൾ..രസകരമായ എഴുത്ത്.പുള്ളിയുടെ സോഷ്യൽ മീഡിയയിലെ എഴുത്തൊക്കെ നോക്കുന്നവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്
Profile Image for Sandeep Kumar.
49 reviews2 followers
June 2, 2019
"തിരിയേണ്ടവനു തിരിഞ്ഞോളും .. തിരിയാത്തവൻ നട്ടം തിരിയും" ഇതുപോലുള്ള സ്വതസിദ്ധമായ കോഴിക്കോടൻ പ്രയോഗങ്ങളും.. പിന്നെ ഒരുപിടി നല്ല ഓർമകളും ... ജോയ് മാത്യുവിൽ നല്ലൊരു സാഹിത്യകാരനും ഒളിഞ്ഞിരിപ്പുണ്ട് ...
Profile Image for Sreeparvathy.
27 reviews13 followers
July 19, 2019
ജീവിതത്തിലൂടെ സഞ്ചരിക്കുന്ന വായനാനുഭവം
Profile Image for Hiran Venugopalan.
162 reviews90 followers
February 1, 2016
പഴയ ചില 'ചെറിയ' അനുഭവങ്ങൾ ഓർത്തെടുത്ത് ചിരിച്ച് കൊണ്ട് എഴുതുകയാണ് ജോയ് മാത്യു. നല്ല എഴുത്ത്. നല്ല അനുഭവങ്ങൾ.
Displaying 1 - 5 of 5 reviews

Can't find what you're looking for?

Get help and learn more about the design.