രണ്ടു പെണ്‍കുട്ടികളുടെ സ്വവര്‍ഗ്ഗാനുരാഗ കഥ. ഭാരതീയ സാഹിത്യത്തിലെ ആദ്യ ലെസ്ബിയന്‍ നോവല്‍. കൂട്ടുകാരിയെ കാമുകിയെപ്പോലെ കണക്കാക്കി സ്‌നേഹിക്കുകയും കീഴടക്കിവയ്ക്കുകയും ചെയ്ത ഒരു പെണ്‍കുട്ടിയാണ് പ്രശ്‌നം ഉന്നയിച്ചിരുന്നത്. ട്യൂട്ടോറിയലിലെ ഒരധ്യാപകനുമായി കൂട്ടുകാരി പ്രണയചേഷ്ടകളില്‍ മുഴുകിയിരിക്കുന്നത് യദൃശ്ചയാ കണ്ട് നടുങ്ങിയ പെണ്‍കുട്ടി, കൂട്ടുകാരിയെ പുരുഷനുമായുള്ള ആ ബന്ധത്തില്‍നിന്നും പിന്തിരിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു കത്ത്. തുടര്‍ന്ന് ഞങ്ങള്‍ നടത്തിയ കത്തിടപാടുകളില്‍നിന്നും, ഇരു പെണ്‍കുട്ടികളും തമ്മിലുണ്ടായിട്ടുള്ള പ്രണയബന്ധത്തിന്റെയും ലൈംഗികവേഴ്ചകളുടെയും അസാധാരണമായ വിശദാംശ